Friday, October 30, 2015

ആസ്തമയും ചില ചിന്തകളും :!!!!
രോഗം എന്ന് പറയുന്നത് ശരീരത്തില്‍ കടന്നു കൂടുന്ന മാലിന്യമാണ് കാരണക്കാര്‍ ശരീരത്തില്‍ പ്രവേശിക്കുന്ന ഏതൊരു വസ്തുവും ആ ശരീരത്തിന് അഹിതം എങ്കില്‍ അതിനെ പുറന്തള്ളാനുള്ള ശരീരം എന്ന മഹാ വൈദ്യന്‍റെ ശ്രമം ആണ് രോഗാവസ്ഥ .വ്യക്തികളെ അനുസരിച്ച് ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥ വ്യത്യസ്ഥ രീതിയില്‍ ആയിരിക്കും പ്രവര്‍ത്തിക്കുക. കുടല്‍ ശുദ്ധം ആയാല്‍ ഉടല്‍ ആരോഗ്യം ഉള്ളത് . ഓരോ മനുഷ്യ ശരീരത്തിനും അതിന്റെ പ്രതിരോധ ശക്തി ഉണ്ട് .അത് ആളാളക്കു വ്യത്യാസം ഉണ്ടാകും . ആരോഗ്യമുള്ള രക്തം ശരീരത്തില്‍ ഉണ്ടെങ്കില്‍ പ്രതിരോധ ശക്തിയും ഉണ്ടായിരിക്കും . ആരോഗ്യമുള്ള രക്തം കുറയാന്‍ തുടങ്ങുമ്പോള്‍ രോഗങ്ങളുടെ വേലിയേറ്റം തന്നെ ഉണ്ടാകും . അത് പല വിധത്തില്‍ ആയിരിക്കും എന്ന് മാത്രം .നമ്മുടെ ആധുനിക ജീവിത ഭക്ഷ്യ ശൈലി രോഗാങ്ങളുടെ രംഗ പ്രവേശം വളരെ നേരത്തെ ആക്കുന്നു . മൂക്ക് മുട്ടെ ഭക്ഷണം കഴിച്ചാലും ആവശ്യത്തിനുള്ള കലോറി കിട്ടിയില്ലെങ്കില്‍ ഡെഫിസിറ്റ് കണക്കു കാലറിയില്‍ ഉണ്ടാകുന്നു . അത്യാവശ്യ സര്‍വീസുകള്‍ ഒഴികെ ബാക്കി ഉള്ളതെല്ലാം പെണ്ടിങ്ങില്‍ ആകുന്നു . ഡെഫിസിറ്റ് തുടര്‍ന്നാല്‍ ആവശ്യം ഇല്ലാത്ത വസ്തുക്കളെ ശരീരം ഒഴിവാക്കുന്ന അതിന്റെ ആദ്യ പടി : മുടി കൊഴിച്ചില്‍ . വിഷയത്തിലേക്ക് വരാം :
എന്താണ് ആസ്തമ :
ശ്വാസം നിലക്കുന്ന ഒരു പ്രതിഭാസം എന്ന് വേണമെങ്കില്‍ പറയാം. ആസ്ത്മ രോഗിക്ക് ഒരു അറ്റാക്ക് ഉണ്ടായാല്‍ ആവശ്യത്തിനുള്ള ഓക്സിജന്‍ കിട്ടാതെയും തികയാതെയും വരുന്ന ഒരു പ്രതിഭാസം . വളരെ അപകടകരമായ അവസ്ഥയാണ് ഇത് .ആസ്തമ രോഗി ശ്വാസംമുട്ടി ആണ് മരണത്തിലേക്ക് പോകുന്നത് . ശ്വാസംമുട്ടലിന്റെ പ്രധാന കാരണം ശ്വാസകോശത്തിലെ കഫ് കെട്ടു ആണ് . ശ്വാസ കോശങ്ങളില്‍ കടക്കുന്നു അന്തരീക്ഷ വായുവിനെ ശരീരോഷ്മാവിനു ഒപ്പം ഒപ്പം നില നിര്‍ത്താന്‍ ,കടന്നു കൂടുന്ന പൊടി തുടങ്ങിയ മാലിന്യങ്ങളെ തടഞ്ഞുനിര്‍‍ത്താന്‍, ശ്വസന വായുവില്‍ ചില ശതമാനം ഈര്‍പ്പം നില നിര്‍ത്താന്‍ ശരീരം പുറപ്പെടുവിക്കുന്ന ദ്രാവകം ആണ് കഫം . എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് കഫം അമിതമായി ഉല്‍പ്പാദിപ്പിക്കപ്പെടുകയോ അല്ലെങ്കില്‍ മാലിന്യം കലര്‍ന്നു ദുഷി ച്ചു ശ്വാസ കോശത്തില്‍ കെട്ടികിടക്കുകയോ ചെയതു ശ്വാസ കോശത്തിനു അതിനെ പുറന്തള്ളാനുള്ള കഴിവില്ലാതെ വരുന്ന അവസ്ഥയില്‍ ആണ് ഒരാള്‍ക്ക് ആസ്തമ ഉണ്ടാകുന്നതു . കഫം എന്നത് ദ്രവീകരണ ശക്തി ഉള്ള ഒരു ദ്രാവകം കൂടി ആണെന്ന് അറിയുക. ആധുനിക ഔഷധങ്ങളുടെ അമിത പ്രയോഗം ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശക്തിയെ നശിപ്പിക്കുന്നു എന്ന് മാത്രമല്ല പൂര്‍ണമായും ഔഷധ സേവയില്‍ കൊണ്ട് എത്തിക്കുന്ന ഒരു അവസ്ഥ സംജാതമാകുന്നു . കൊച്ചു കുട്ടികള്‍ക്ക് ഒരു പനി വന്നാല്‍ ഒരു ചുമ വന്നാലോ ഔഷധ സേവയില്‍ കൂടെ ശരീരം ചെയ്യുന്ന മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രക്രീയക്ക്‌ വിലങ്ങു തടി ആകുന്നു. താല്‍കാലിക ലക്ഷണ ശമനം എന്നല്ലാതെ അടിസ്ഥാന രോഗ ശമനം ഉണ്ടാകുന്നില്ല . ശരീരം അതിന്റെ ധര്‍മ്മം അനുസരിച്ച് അഹിതമായ എന്ത് ഉള്ളിലെത്തിയാലും അതിനെതിരെ പ്രവര്‍ത്തിക്കും . ലക്ഷണം മാറിയാലും അടിസ്ഥാനം മാറില്ല . ഏറ്റവും അടുത്ത യുക്ത സമയത്ത് ശരീരം വീണ്ടും പ്രതികരിക്കും ആദ്യം പനി എന്ന ലക്ഷണത്തില്‍ പ്രതികരിച്ചു എങ്കില്‍ അടുത്തത് ചുമ ,ന്യുമോണിയ , കാസം, ശ്വാസം അങ്ങനെ ഓരോരോ ഭേദം ആക്കാന്‍ പറ്റാത്ത അവസ്ഥയില്‍ എത്തിച്ചേരും . അതില്‍ ഒന്നാണ് ആസ്തമ . പൂര്‍ണമായും ഭേദം ആകണമെങ്കില്‍ ക്ഷമയോടെ വിശ്വാസത്തോടെ ദീര്‍ഘകാലം ചികിത്സ എടുക്കണ്ടി വരും അതോടൊപ്പം യോഗ തുടങ്ങിയ ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നത് കൂടുതല്‍ പ്രയോജനം ചെയ്യും . തുടരും >>> കടപ്പാട് TCU

No comments:

Post a Comment