Wednesday, December 4, 2019


കടുക് എന്ന കുഞ്ഞൻ 



മഞ്ഞ കടുക്








വെള്ള കടുക്







" കടുക് മണിയോളം വിശ്വാസം ഉണ്ടെങ്കിൽ ഈ മലയോടു മാറി പോകാൻ പറഞ്ഞാൽ അത് നീങ്ങി പോകും" എന്ന ഒരു വചനം ബൈബിളിൽ ഉണ്ട് . അതിന്റെ വാക്യാർത്ഥം മാത്രം ചിന്തിച്ചാലും വ്യംഗ്യാർത്ഥം  ചിന്തിച്ചാലും ,കടുക് എന്ന ഇത്തിരി കുഞ്ഞൻ ,ഒരു മില്ലി മീറ്ററിനും രണ്ടു മില്ലിമീറ്ററിനും ഇടയിൽ  വലുപ്പം ,എന്നാൽ ഇതിന്റെ പെരുമ കേട്ടോളൂ !!!

ഒരു കഥയിൽ തുടങ്ങാം എന്താ എന്റെ ചെറുപ്പത്തിൽ ഞങ്ങളുടെ ഗ്രാമത്തിൽ ഒരു കർഷക തൊഴിലാളി സ്ത്രീ കായലിൽ മുങ്ങി മരിച്ചു. അന്നത്തെ കാലത്തു പ്രേത പിശാചുക്കൾ ആയി നടക്കുന്നത് ഇങ്ങനെ അപകട മരണം സംഭവിച്ചവർ ആണ്  എന്ന  ഒരു വിശ്വാസം ഉണ്ടായിരുന്നു . എന്തായാലും അവരുടെ ജാതി രീതി അനുസരിച്ചു ശവ സംസ്കാരം നടത്തിയപ്പോൾ കുഴിയിൽ  ഉപ്പും  കടുകും വിതറി .ജിജ്ഞാസ കൊണ്ട് കടുക് എന്തിനാണ് ഇടുന്നതു എന്ന് ചോദിച്ചപ്പോൾ ഇവർ പ്രേതമായി ഉണരുംപോൾ  കടുക് പെറുക്കി മാറ്റിയിട്ടു വേണം എണീക്കാൻ . കടുകെല്ലാം .കയ്യിൽ കൊള്ളാതെ  വരുമ്പോൾ പെറുക്കുന്നതു  താഴെ  വീഴും വീണ്ടും പെറുക്കും  അങ്ങനെ രാത്രി മുഴുവൻ കടുക് പെറുക്കൽ നടക്കുമ്പോൾ നേരംവെളുക്കും .പിന്നെ പകൽ ഒന്നും ചെയ്യാൻ പറ്റില്ല .അങ്ങനെ പ്രേത ശല്യം ഒഴിവാകും അന്ധ വിശ്വാസമോ സ്വന്ത വിശ്വാസമോ എനിക്കറിയില്ല . പഴയ ഗ്രാമീണ ജീവിത  കാലത്തു ഇങ്ങനെ എന്തെല്ലാം . ഇനി കാര്യത്തിലേക്കു വരാം .
 കടുക് അണുനാശകം ആണ്. കടുക് താളിക്കുന്ന മണം വരുമ്പോൾ തന്നെ ഒട്ടുമിക്ക കൃമികളും നശിക്കുംപണ്ട് അപരിചിതർ ആയ ആരെങ്കിലും വീട്ടിൽ വന്നാൽ അമ്മമാർ 21മുളകുംകടുകും ഒക്കെ അടുപ്പിലിടും. കടുകും മുളകും അടുപ്പിൽ കിടന്നു കത്തിയ മണം വരുംമ്പോൾ ഒരായിരം അണുക്കൾ ആണ് നശിക്കുന്നത്. അത്രയും മതി ചില രോഗ ശാന്തിക്. വിശ്വാസം അന്ധ വിശ്വാസം ആയതിന്റെ കഥകൾ പലതുണ്ട്.
5000 വർഷങ്ങൾക്കു മുൻപ് മുതൽ കടുകിന്റെ ഉപയോഗം  മനുഷ്യന് അറിയാം എന്ന് പറയുന്നു.കറുത്ത കടുക്,വെണ് കടുക് നായ് കടുക് മല കടുക് ചെറിയ കടുക് എന്ന് പല  വകകൾ ഉണ്ട് വെണ്  കടുക് ഒഴികെ ബാക്കി എല്ലാം ഇന്ത്യയിൽ കൃഷി ചെയ്യുന്നുണ്ട് .കറുത്ത കടുകിൽ ഔഷധ ഗുണം കൂടുതൽ .

മൈഗ്രേൻ മുട്ടു വാതം ചര്മ രോഗങ്ങൾ ഇത് ,ദഹന കുറവ് ,ലോ ബിപി  എന്നിവക്കെല്ലാം നല്ല മരുന്ന് ആണ് കടുക് .

കടുക് പൊടിച്ചു പൊടിയാക്കി അതിൽ കുരുമുളക് പൊടി ഉപ്പു  ചേർത്തതിന് നിന്നും ഒരു സ്പൂൺ എടുത്തു വായിലിട്ട് രുചിച്ചു തിന്നതിനു ശേഷം ചൂട് വെള്ളം കുടിച്ചാൽ ദഹന ശക്തി കൂടും അജീർണം മാറും.

അറിഞ്ഞു കൊണ്ട് വിഷം കുടിക്കുന്നവർഅമിതമായി ഉറക്ക ഗുളിക കഴിക്കുന്നവർ ;അറിയാതെ  വിഷം ഉള്ളിൽ ചെന്നവരെ   2 ഗ്രാം കടുക് അരച്ചുവെള്ളത്തിൽ കലക്കി കുടിപ്പിച്ചാൽ  ഉടനെ ഛർദിക്കാൻ  തുടങ്ങും .അങ്ങനെ ശര്ധിക്കുമ്പോൾ അകത്തു പോയ വിഷം പുറന്തള്ളപ്പെടും .പിന്നീട് വേണ്ട ചികിത്സ കൊടുക്കാം

കടുക് പൊടിയും തേനും ചേർത്ത് കഴിച്ചാൽ ചുമ തലവേദനയോടു കൂടിയ ചുമ മൂക്കിൽ കൂടി  വെള്ളമൊലിപ്പ്‌ ,അമിത് ഉമിനീർ  ചുരത്തൽ  മൂത്രം ഒഴിക്കുന്നതിലെ തടസ്സം എന്നിവകൾ മാറും .

അജീർണം കാരണം വായുക്കൾ  കോപിച്ചു വയർവേദന  ഉണ്ടാക്കും . കടുക് പൊടിയാക്കി ചൂട് വെള്ളത്തിൽ കലക്കി കുടിച്ചാൽ അജീർണം മൂലം ഉണ്ടായ വായൂ കോപം അടങ്ങി വയർവേദന ശമിക്കും.

ചുമ ,ശ്വാസം മുട്ടൽ ഉള്ളവർ കടുക് പൊടി ക്കു പകുതി അളവ് അരിപൊടി ചേർത്ത് വെള്ളത്തിൽ കുഴച്ചു നെഞ്ചു തൊണ്ട ഭാഗത്തു തേച്ചു പിടിപ്പിച്ചാൽ ക്രമേണെ ചുമ ,ശ്വാസം മുട്ടൽ ഇവയ്ക്കു ആശ്വാസം ഉണ്ടാകും .
സൈനസ് രോഗികൾ കടുക് പൊടിച്ചു ചൂട് വെള്ളത്തിൽ കലക്കി കുടിച്ചാൽ സൈനസ് പ്രശ്നങ്ങൾ കുറയും .

കൈ കാൽ കൽ തണുത്തു വിറച്ചു കൊണ്ടിരിക്കുന്നത് കണ്ടാൽ കടുകിനെ അരച്ച് തുണിയിൽ തടവി കൈ കാൽ കാലിൽ കെട്ടിവെച്ചാൽ ചൂട് ഉണ്ടാക്കി വിറയൽ മാറ്റുന്ന കഴിവും കടുകിനു ഉണ്ട്.
കടുക് അരച്ച് ജോയിന്റ് വേദന ,തെറ്റിയോ, മുട്ടിയോ രക്തം കട്ട പിടിച്ചു ഉണ്ടാകുന്ന വേദന ഉള്ള ഭാഗത്തോ തലവേദനക്ക് നെറ്റിയിലോ കടുക് അരച്ച് പൂച്ചിട്ടാൽ വേദനകൾ ശമിക്കും .

കടുക് എണ്ണയുടെ ഉപയോഗം വടക്കേ ഇന്ത്യയിൽ ആണ് കൂടുതൽ .  കുട്ടികൾ മുതൽ വൃദ്ധന്മാർ വരെ ദേഹത്തു തലയിലും തേച്ചു കുളിക്കുന്നത് ചര്മരോഗങ്ങൾ കുറയ്ക്കും തലമുടി പൊഴിയുന്നത് മാറും . അത് അവരുടെ ശീലം ആണ് . കൂടാതെ തണുപ്പ് കാലത്തു അവർക്കു ഒരു കവചമായി തണുപ്പിൽ നിന്നും രക്ഷെപ്പെടാൻ സഹായിക്കും. അത് പോലെ കടുകെണ്ണയിൽ ആണ് അവരുടെ പാചകവും . അത് കൊണ്ട് കേരളത്തിൽ താമസിക്കുന്ന മലയാളി കടുകെണ്ണ യിൽ പാചകം ചെയ്തു ഭക്ഷിക്കാൻ  തുടങ്ങിയാൽ ദഹന പ്രശ്നം മുതൽ വയറ്റിൽ അമിത ഉഷ്ണം മൂലം വെപ്രാളത്തെ ഉണ്ടാക്കും .

കാണാ കടികൾക്കു കടിച്ച ഭാഗത്തു പുരട്ടിയാൽ വിഷം ഇറങ്ങും .

കടുക് അരച്ച് തേനിൽ കലർത്തി കുടിച്ചാൽ മൂത്ര തടസ്സം മാറി മൂത്രം നല്ലവണ്ണം പോകും. കൂടാതെ ഗർഭാശയ മുഴ കൾ ചുരുങ്ങും .

കടുകെണ്ണ ചൂടാക്കി രാത്രി അടിവയറ്റിൽ പുരട്ടി രാവിലെ കുളിക്കുക . ഇങ്ങനെ കുറ ച്ചു  ദിവസം ചെയ്താലും മാസ മുറ സമയത്തു ഉണ്ടാകുന്ന വേദനകൾ ശമിക്കും രാത്രി നല്ല ഉറക്കം ഉണ്ടാക്കും ഗർഭാശയ മുഴകൾ ചുരുങ്ങും .
മുഴകൾ ഉള്ള ഭാഗത്തു കടുകെണ്ണ പുരട്ടിയാൽ മുഴ ചുരുങ്ങും.

കടുകിന്‍റെ ഔഷധഗുണങ്ങള്‍.....

അടുക്കളയിലെ താരമാണ് കടുക്.കാഴ്ചക്ക് കുഞ്ഞനെങ്കിലും കാര്യത്തില്‍ വമ്പന്‍ തന്നെ ഈ താരം.കടുക് താളിക്കാത്ത കറികള്‍ അടുക്കളയില്‍ ചുരുക്കമായിരിക്കും.കടുകിന്റെ ഔഷധഗുണം അറിഞ്ഞിട്ട് തന്നെയാവണം കടുക് താളിക്കല്തന്നെ ഉണ്ടായത്.
കടുകും മുരിങ്ങതൊലിയും ഗോമൂത്രത്തില്‍ അരച്ച് തേച്ചാല്‍ വാതം കൊണ്ട് ഉണ്ടാവുന്ന വേദനകള്‍ ശമിക്കും.
കടുകും,വയമ്പും,പാച്ചോറ്റിതൊലിയും അരച്ച് മുഖത്ത് പുരട്ടിയാല്‍ മുഖക്കുരു മാറുമത്രേ.
കടുക്,വയമ്പ്,ഇന്തുപ്പ് ഇവ അരച്ച് മുഖത്ത് ഇട്ടാല്‍ കരിമുഖം എന്ന അസുഖം ഭേദമാവും.
കടുക് അരച്ച് നെറ്റിയില്‍ ഇട്ടാല്‍ തലവേദന മാറും എന്ന് പറയപ്പെടുന്നു.

ചുക്ക് അരച്ച് കടുകെണ്ണയില്‍ ചേര്ത്ത് കഴിക്കുന്നത് ചിലയിനം ചുമകള്‍ക്ക് നല്ലതാണ് എന്നും കേള്‍ക്കുന്നു..
കടുക്,ജീരകം,വറുത്തകായം,ചുക്ക്,ഇന്തുപ്പ് എന്നിവ സമം പൊടിച്ച് മോരില്‍ കഴിച്ചാല്‍ നല്ല ദഹനം കിട്ടുമത്രേ.
കടുകെണ്ണ ചെവിയില്‍ ഇറ്റിച്ചാല്‍ ചെവിയോലിപ്പ് മാറും.
കടുകെണ്ണയില്‍ ചുക്ക്,കായം,ഇന്തുപ്പ് ഇവ ചേര്ത്ത് കാച്ചി ചെവിയില്‍ ഒഴിക്കുന്നത് ചെവി വേദന മാറാന്‍ സഹായിക്കും.വിഷജന്തുക്കള്‍ കടിച്ച് ഉണ്ടാവുന്ന നീര് മാറാന്‍ കടുക് അരച്ച് പുറമേ ഇട്ടാല്‍ മതിയാകും..
ഉള്ളില്‍ ചെല്ലുന്ന വിഷം ചര്ദ്ദി പ്പിച് കളയാന്‍ ഒരു സ്പൂണ്‍ കടുക്പൊടി ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി കൊടുത്താല്‍ മതിയാകുന്നതാണ്.

 കറുത്ത വാവ് സമയത്തു ആസ്തമ രോഗികൾ ശ്വാസം മുട്ടൽ മൂലം കഷ്ടപ്പെടാറുണ്ട്  . അങ്ങനെ ഉള്ള സമയത്തു 15 മില്ലി കടുകെണ്ണയിൽ 5 ഗ്രാം ഇന്തുപ്പ് ,കൂടെ 5 മില്ലി കർപ്പൂരാദി തൈലവും ചേർത്തു നല്ലവണ്ണം ഇളക്കി ചൂടാക്കി  ചെറു  ചൂടിൽ നെഞ്ചിലും പുറത്തും വലതു വശത്തും പുരട്ടിയാൽ ശ്വാസം മുട്ടൽ ശമിക്കും .
ഉള്ളിൽ കിടക്കുന്ന നീരിനെ വലിച്ചു കളയാനുള്ള കഴിവ് കടുകെണ്ണ ഇന്തുപ്പ് മിശ്രിതത്തിനു ഉണ്ട് .
ഈ  യോഗ കടപ്പാട് : സ്വാമി നിർമലാനന്ദഗിരി  മഹാ രാജ്
  

കടുകെണ്ണ ഉപയോഗിയ്ക്കുമ്പോള്‍....
പാചകത്തിനും തേച്ചു കുളിയ്ക്കാനുമെല്ലാം പലതരം എണ്ണകള്‍ ലഭ്യമാണ്. ഇതിലൊന്നാണ് കടുകെണ്ണ.
കേരളത്തില്‍ കടുകെണ്ണ അധികം ഉപയോഗിയ്ക്കാറില്ലെങ്കിലും മറ്റു പല സ്ഥലങ്ങളിലും പാചകത്തിനു വരെ ഇത് ഉപയോഗിയ്ക്കാറുണ്ട്.
പാചകത്തിന് മാത്രമല്ലശരീരത്തില്‍ പുരട്ടാനും ഇത് ഉപയോഗിച്ചു വരുന്നു.
തണുപ്പു കാലത്ത് കടുകെണ്ണ ഉപയോഗിയ്ക്കുന്നതു കൊണ്ട് പല ഗുണങ്ങളുമുണ്ട്. ഇത്തരം ഗുണങ്ങളെന്തെന്നറിയൂ,
മഞ്ഞുകാലത്തുള്ള പൊതുവായ ഒരു പ്രശ്‌നമാണ് ചര്‍മം വരളുകയെന്നത്. വരണ്ട ചര്‍മത്തിനുള്ള ഒരു ഉത്തമപ്രതിവിധിയാണ് കടുകെണ്ണ. കടുകെണ്ണ പുരട്ടുന്നത് ചര്‍മത്തിന് ഈര്‍പ്പം നല്‍കും.
കടുകെണ്ണ കൊണ്ട് മുഖം മസാജ് ചെയ്യുന്നത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇത് മുഖത്തിന് സൗന്ദര്യം നല്‍കുമെന്നു മാത്രമല്ലമുഖത്തെ കുരുവും കറുത്ത പാടുകളുമെല്ലാം മാറാന്‍ ഇത് സഹായിക്കുകയും ചെയ്യും.
സണ്‍ടാന്‍ അകറ്റുന്നതിനുള്ള നല്ലൊരു വഴിയാണ് കടുകെണ്ണ. ടാന്‍ വന്ന ഭാഗങ്ങളില്‍ കടുകെണ്ണ പുരട്ടിയാല്‍ മതിയാകും. സൂര്യനിലെ അള്‍ട്രാവയലറ്റ് രശ്മികളെ ചെറുക്കാനുള്ള കഴിവ് ഇതിനുണ്ട്.

ചര്‍മത്തിന് മാത്രമല്ലമുടിയ്ക്കും കടുകെണ്ണ നല്ലതാണ്. ഇത് തലയോടില്‍ പുരട്ടി മസാജ് ചെയ്യുന്നത് താരനടക്കമുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. 
കോള്‍ഡ്ചുമ കഫക്കെട്ട് എന്നിവയെ ചെറുക്കാനും കടുകെണ്ണയ്ക്കു കഴിയും.
ദഹനപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് കടുകെണ്ണ. കടുകെണ്ണയില്‍ പാചകം ചെയ്യുന്നത് വയറിന് നല്ലതാണ്.
 തണുപ്പുകാലത്ത് ശരീരത്തിന് ചൂടു നല്‍കേണ്ടത് ആരോഗ്യത്തിനും അത്യാവശ്യമാണ്. ഇതിനുള്ളൊരു വഴിയാണ് കടുകെണ്ണ. ഇത് ശരീരത്തിന് ചൂടു നല്‍കാന്‍ നല്ലതാണ്. 

വയറുവേദനയ്ക്ക് വീട്ടുവൈദ്യങ്ങളില്‍ മുഖ്യമായത് കടുകെണ്ണ യാണ്.


കടപ്പാട് : സിദ്ധ വൈദ്യൻസ്/  db ൫ .൧൨ .൨൦൧൯ 








Monday, December 2, 2019


കാര്യം കണ്ടു കഴിഞ്ഞാൽ എന്നെ വലിച്ചെടുത്തു വെളിയിൽ കളയും .വേണ്ടി വന്നാൽ പറ്റിയിരിക്കുന്ന മസാല ഒന്ന് ഉറിഞ്ചി എടുത്തിട്ട് കളയും എനിക്ക്  പണക്കാരന്റെ വീട്ടിലെയും  പാവപ്പെട്ടവന്റെ വീട്ടിലെയും അടുക്കളയിൽ  പ്രവേശനം ഉണ്ട് . സ്റ്റാറിലും തട്ട് കടയിലെയും  അടുക്കളകളിൽ  എനിക്ക് സ്ഥാനം ഉണ്ട് . എന്റെ മണം  മാത്രമെ  ആവശ്യമുള്ളൂ  ഭക്ഷണ മേശയിൽ എന്റെ മണം കേട്ടാൽ പലർക്കും നാവിൽ വെള്ളമൂറും .വിശപ്പ് കൂടും .എങ്കിലും ഭക്ഷണം കഴിക്കുമ്പോൾ എന്റെ സ്ഥാനം വേസ്റ്റ് പാത്രത്തിൽ . .എന്നാലെന്റെ യഥാർത്ഥ ഗുണം അറിയാത്ത അജ്ഞാനികൾ ഒരു പഴഞ്ചൊല്ലും ഉണ്ടാക്കി ."കാര്യം കണ്ടു കഴിഞ്ഞാൽ ......... പോലെ വലിച്ചെറിയും " .ഒരു വിധ എല്ലാ കറികളിലും എന്നെ കടുകിന്റെ കൂടെ താളിച്ചു ചേർക്കും ഞാൻ ആരെണെന്നു മനസ്സിലായിക്കാണും അല്ലെ. ഞാനാണ് കറിവേപ്പില . ഞങ്ങളെ  അവഹേളിക്കാൻ വരട്ടെ . ഇത് വായിച്ചു കഴിയുമ്പോൾ ആ പഴഞ്ചൊല്ല് നിങ്ങൾ തിരുത്തണ്ടി  വരും .

എന്റെ കഥ തുടങ്ങാം അല്ലെ

എന്നിൽ വിറ്റാമിന് A ,ബി ,ബി2 , സി കാൽസ്യം , അയൺ  ഇവകൾ നിറയെ ഉണ്ട് .
പ്രമേഹ രോഗികൾക്ക്  കൂടുതൽ ക്ഷീണവും കൈ കാൽ വേദന , കാഴ്ച്ച കുറവ്  അനുഭവപ്പെടും   . ഇവർ കറിവേപ്പില ഭക്ഷണത്തിൽ കൂടുതൽ ചേർത്ത് കഴിക്കണം . കരി വേപ്പില നിഴലിൽ ഉണക്കി പൊടിയാക്കി കഷായം ഇട്ടു രാവിലെയും വൈകുന്നേരവും കുടിച്ചാൽ പ്രമേഹത്തിന്റെ അളവ് കുറച്ചു നിർത്താം .

മാനസിക പിരിമുറുക്കം  അനുഭവിക്കുന്നവർ നിരവധി പേരാണ് എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്ന ചിന്താകുഴപ്പം ഇവർകൾക്കു  എപ്പോഴും ഉണ്ടാകും അങ്ങനെ ഉള്ളവർക്ക് കറിവേപ്പില അമൃതിനു തുല്യം
കറിവേപ്പില നല്ലവണ്ണം വെള്ളത്തിൽ കഴുകി എടുത്തു അതിൽ ഒരു ചെറിയ കഷണം  ഇഞ്ചി , ഒന്ന് രണ്ടു ചെറിയ ഉള്ളി , രണ്ടല്ലി വെളുത്തുള്ളി ,അല്പം ജീരകം ,പുതിന അല്ലെങ്കിൽ കൊത്തമല്ലി ചേർത്തു അരച്ചു അതിൽ ചെറുനാരങ്ങാ നീര് ഒഴിച്ച്  ചട്ണി പോലെ ആക്കി മധ്യാഹ്ന ഭക്ഷണത്തോടൊപ്പം  കഴിച്ചാൽ മാനസിക സമ്മർദ്ദം കുറയും ,തെളിമയുള്ള മനോ നില ഉണ്ടാകും ,ഓര്മ ശക്തി കൂടും ,ശരീരം പുത്തുണർവ് അടയും .

രക്ത സമ്മർദ്ദം ഉള്ളവർ കറിവേപ്പില അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ രാവിലെ നാടൻ പശുവിൻ മോരിൽ കലക്കി കുടിച്ചാൽ രക്ത സമ്മർദ്ദം കുറയും .

ഇളം നര മാറാൻ : ഇന്നത്തെ രാസ വള  പ്രയോഗത്തിലും കീട നാശിനിയിലും വിളഞ്ഞ ഭ ക്ഷ്യ വസ്തുക്കൾ , ജങ്ക് ഫുഡ് കഴിക്കുന്നവർക്ക് ശരീരത്തിന് ആവശ്യമായ സത്തുക്കൾ കിട്ടാത്തത് കൊണ്ട് ചെറു പ്രായത്തിൽ മുടി നരച്ചു ഒരു കിഴവൻ ലക്ഷണത്തെ കൊടുക്കും . ഇങ്ങനെ ഉള്ളവർ പോഷക സത്തുള്ള ഭക്ഷണം കഴിക്കുന്നതോടൊപ്പം കറികളിൽ ചേർത്തിട്ടുള്ള കറിവേപ്പില കൂടെ ചവച്ചരച്ചു തിന്നുകയും  തലയിൽ തേക്കുന്ന എണ്ണ യിൽ കറിവേപ്പില ഇട്ടു കാച്ചി ആറിയതിനു  ശേഷം കുപ്പിയിൽ ആക്കി അതിൽ നിന്നും കുളിക്കുന്നതിനു അര  മണിക്കൂർ മുൻപ് തലയിൽ തേച്ചു പിടിപ്പിച്ചു കുളിച്ചു വന്നാൽ ഇള നര ക്രമേണെ  മാറും.

അമിതമായ മൽസ്യ മാംസ ഉപയോഗം ,എണ്ണ പലഹാരങ്ങളുടെ ഉപയോഗം , വറുത്തതും പൊരിച്ചതുമായ ഭക്ഷണത്തിന്റെ ഉപയോഗം മൂലം പലര്ക്കും രക്ത സമ്മർദ്ധം ,അമിത വണ്ണം  ഉണ്ടാകുന്നു . മുഖ്യ കാരണം എണ്ണയിലെ കൊഴുപ്പു ആണ് . ആ കൊഴുപ്പിനെ കുറക്കാൻ ഒരു ലിറ്റർ എണ്ണയിൽ പത്തു കറിവേപ്പില ഇട്ടു കാച്ചിയരിച്ചു   അതിൽ നിന്നും ഭക്ഷണത്തിൽ ആവശ്യത്തിന് എണ്ണ എടുത്ത് ചേർത്താൽ  എണ്ണയിലെ കൊഴുപ്പിന്റെ അംശം മാറും .ശരീരത്തിന് ദോഷം ഉണ്ടാകുകയില്ല .

ചിലർക്ക് എത്ര രുചിയുള്ള ഭക്ഷണം കൊടുത്താലും  ഭക്ഷണത്തിന്റെ രുചി അനുഭവപ്പെടില്ല . അത് കാരണം ഭാര്യ ഭർത്താവ്  വഴക്കു  ഉണ്ടാകാറുണ്ട് . രുചി ഇല്ലായ്മ കുടുമ്പ  വഴക്കിനു കാരണം .ഇവർ കറിവേപ്പില ,ജീരകം , ചെറിയ കഷ്ണം ഇഞ്ചി ,കുറച്ചു പച്ച മുളക് ,പുളി ,ഉപ്പു ,വെളുത്തുള്ളി ഇവകൾ അരച്ച് ചൂട് ചോറിൽ ചേർത്ത് ഊണ് കഴിച്ചാൽ നാവിലെ രുചി മുകുളങ്ങൾ പ്രവര്ത്തന ക്ഷമമാകും .ഭക്ഷണം  കഴിക്കുന്നതിന്റെ  രുചി അനുഭവപ്പെടും .കുടുമ്പത്തിൽ സന്തോഷം ഉണ്ടാകും .ഭർത്താവിന് ഭാര്യയോട് സ്നേഹം കൂടും.

വയറിളക്കം മാറാൻ :
കറിവേപ്പില -20 ഗ്രാം ,ജീരകം -5 ഗ്രാം ഇത് രണ്ടും ചേർത്ത് അരച്ച് വായിലിട്ടു കൂടെ ചൂട് വെള്ളം കുടിക്കണം . അല്പം നേരം കഴിഞ്ഞു ഒരു ടീ സ്പൂൺ തേൻ കുടിക്കണം .ഇങ്ങനെ മൂന്നു നേരം കുടിച്ചാൽ വയറിളക്കം നിൽക്കും .

കുടലിൽ ഉള്ള കൃമികളെ
നശിപ്പിക്കാൻ കഴിവ് കറിവേപ്പിലക്കു ഉണ്ട് , കാഴ്ച്ച ശക്തി കൂട്ടാനുള്ള കഴിവ്  ഉണ്ട് .                                         ,

മദ്യപിച്ചു ലക്ക് കെട്ട്  നടക്കുന്നവർക്ക് കറിവേപ്പില അര ച്ചു ചാറെടുത്തു കുടിക്കാൻ കൊടുത്താൽ മദ്യ ലഹരി ഇറങ്ങും .
ദിനവും രാവിലെ വെറും വയറ്റിൽ 15 കറിവേപ്പില ചവച്ചു തിന്നാൽ അമിത് കൊഴുപ്പു കാരണം ഉണ്ടായ കുട വയർ ചുരുങ്ങും
Hb  കുറവുള്ളവർ രാവിലെ ഒരു ഈന്ത പഴത്തിനോട് ചേർത്ത് കുറച്ചു കറിവേപ്പില തിന്നാൽ Hb  കൂടും

ദഹന ശക്തി കുറഞ്ഞവർ ദിനവും രാവിലെ 15 കറിവേപ്പില ചവച്ചു തിന്നാൽ ദഹന ശക്തി കൂടും

കറിവേപ്പില എണ്ണയിൽ ഇട്ടു കാച്ചി തേക്കുന്നതിനോടൊപ്പം  ചവച്ചു തിന്നാൽ മുടി വളർച്ച അധികരിക്കും . കറുപ്പ് നിറം കൂടും .

കഫ ശല്യം ഉള്ളവർ നിഴലിൽ ഉണക്കി പൊടിച്ച കറിവേപ്പില പൊടി ഒരു ടീ സ്പൂൺ എടുത്ത് തേൻ കലർത്തി കഴിച്ചാൽ ശരീരത്തിൽ കെട്ടി കിടക്കുന്ന കഫം ഇളകി പോകും

കരളിൽ കെട്ടി കിടക്കുന്ന വിഷദ്രവ്യങ്ങൾ പുറംതള്ളാനുള്ള കഴിവ് കറിവേപ്പില ക്കുണ്ട് .

** ഇനി എന്നെ  കാര്യം കണ്ടു കഴിഞ്ഞാൽ കറിവേപ്പില പോലെ എടുത്തു കളയും എന്ന പഴഞ്ചൊല്ല് പറഞ്ഞു അവഹേളിക്കരുത്.****

കുറിപ്പ് :

ഇന്ന് നാം കഴിക്കുന്ന കറിവേപ്പില രാസവളങ്ങളും കീട നാശിനികളിലും കുളിപ്പിച്ച് മറ്റു നാട്ടുകാർ മലയാളിയെ തെറ്റിക്കുന്നു ,അത് കഴിക്കുന്ന നാം   മാരകമായ രോഗങ്ങൾക്ക് അടിമകൾ ആകുന്നു  .ഒരു വീട്ടിലെ ആവശ്യത്തിന് ഒരു കറി വേപ്പ് ചെടി ചട്ടിയിൽ ടെറസ്സിലോ ബാല്കണിയിലോ വളർത്തിയാൽ അതിന്റെ ഇലകൾ കഴിച്ചാൽ മേല്പറഞ്ഞ എല്ലാ ഗുണങ്ങളും അനുഭവിക്കാം

കടപ്പാട് :mooligai /db ൨ ൧൨.൧൯ . 

Saturday, November 16, 2019


                             

                                      ഉഴിഞ്ഞ : 





























പലപ്പോഴായി  ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിട്ടുള്ള ഉഴിഞ്ഞ ചേർന്ന ഔഷധ പ്രയോഗങ്ങൾ ഒന്നിച്ചാക്കി പോസ്റ്റ് ചെയ്യുന്നു 


ഇത് വേലിയോരങ്ങളിലും വഴിയോരങ്ങളിലും പടർന്നു വളരുന്ന ഒരു ചെടി .ഇതിനു cardiospermum helicacabum , എന്ന് ശാസ്ത്രീയ നാമം .തമിഴിൽ ഇതിനെ മുടക്കത്താൻ ,മുടക്കറുത്താൻ ,മുടക്കാട്ടാൻ  എന്നിങ്ങനെ പല പേരുകൾ ഉണ്ട് ഈ പേരുകളില് അർഥം വളരെ ആണ് . മനുഷ്യന്റെ അൻറാട ജോലികൾക്കു തടസ്സം അഥവാ മുടക്ക് ആകുന്നതു ശരീര വേദനകൾ ആണ് . അങ്ങനെ ഉള്ള മുടക്കുകളെ അറുക്കുന്ന അഥവാ മാറ്റുന്ന ഒരു സസ്യം ആണ് ഉഴിഞ്ഞ . എന്നാൽ നാം മലയാളികൾ ഇവയെ കണ്ടാൽ പറിച്ചു കളയുന്നത് അല്ലാതെ അതിനെ വളർത്തുന്നില്ല .മറിച്ച തമിഴ്‌നാട്ടിൽ ഇതിനെ  വ്യാപകമായി കൃഷി ചെയ്തു ചന്തകളിൽ വില്പനക്ക് വെച്ചിരിക്കുന്നത് കാണാം .അവർ ഇതിനെ ചീര ഇനത്തിൽ ഭക്ഷണത്തിൽ ഉപയോഗിക്കുന്നു .  അതിന്റെ പ്രത്യേകത എന്തെന്നാൽ ഇതിന്റെ ഇലകൾ കൈകാലുകൾ വേദന,ജോയിന്റ് വേദന നടുവ് വേദന എന്നിവക്ക് വളരെ ഫലപ്രദം .ആഴ്ചയിൽ ഒരു പ്രാവശ്യം ഇത് ദോശമാവിൽ അരച്ച് ചേർത്തു ദോശയാക്കി കഴിച്ചാൽ സാധാരണ ഗതിയിൽ ഉണ്ടാകുന്ന ജോയിന്റ് വേദനകൾ ഉണ്ടാകില്ല .
"சூலைப்பிடிப்பு சொறிசிரங்கு வன்கரப்பான்
காலைத் தொடுவலியுங் கண்மலமும் - சாலக்
கடக்கத்தானோடிவிடுங் காசினியை விட்டு
முடக்கற்றான் தனை மொழி"
- சித்தர் பாடல்-
ഇത് സിദ്ധർ ഉഴിഞ്ഞയെ പറ്റി പാടിയ പാട്ടു
കാൽ മുട്ട് വേദന,സിഫിലിസ് ,കരപ്പൻ ,കാൽ പാദത്തിൽ ഉണ്ടാകുന്ന വേദനകൾ ,മലബന്ധം എന്നിവ ഉഴിഞ്ഞ ഉപയോഗിച്ചാൽ ലോകത്തെ വിട്ടു പോകും എന്ന് അപ്പാടലിൻ  അർത്ഥം .

ഇതിന്റെ ഔഷധ ഗുണങ്ങൾ :
പ്രസവ സമയത്തു ചില  സ്ത്രീകൾക്ക് ഉണ്ടാകുന്ന കഷ്ടപ്പാടിനെ ,വേദനയെ കുറച്ചു   സുഖ പ്രസവം  ഉണ്ടാക്കും ഇതിന്റെ ഇലകൾ മരുന്ന് അരക്കുന്ന അതായതു എരിവും പുളിയും പറ്റാത്ത അരകല്ലിൽ  വെച്ചരച്ചു മഷി പോലെ ആക്കി പ്രസവ കഷ്ഠം അനുഭവിക്കുന്ന സ്ത്രീകളുടെ അടിവയറ്റിൽ കട്ടിയിൽ പൂച്ചായി ഇട്ടാൽ  കാൽ മണിക്കൂറിനുള്ളിൽ സുഖ പ്രസവം നടക്കും .

ഇത് പഴയ കാലത്തു ഗ്രാമങ്ങളിൽ കയ്യാളി വന്ന ഒരു പ്രയോഗം .
മൂന്നു ദിവസത്തിൽ ഒരു ദിവസം ഉഴിഞ്ഞ ഇല രസമായി വെച്ച് കഴിച്ചാൽ വായൂ പ്രശ്നം , ഋതുമതി  സമയത്തുണ്ടാകുന്ന പ്രശ്നങ്ങൾ , ഇവകൾ ഭേദമാകും .


രസം ഉണ്ടാക്കുന്ന വിധം :
ഒരു കൈപ്പിടി അളവ് ഉഴിഞ്ഞ ഇല,തണ്ടു ,കാമ്പ് ഇവകൾ ഒരു ചട്ടിയിൽ ഇട്ടു ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് തിളപ്പിച്ച് അരിച്ചു അതിൽ രസം വെക്കുന്നത് പോലെ പുളി ,കുരുമുളക് ,വെളുത്തുള്ളി ,ജീരകം  ചേർത്ത് രസം ഉണ്ടാക്കാം .

 ഒരു കൈപ്പിടി അളവ് ഇല എടുത്തു നല്ലവണ്ണം കഴുകി ചട്ടിയിൽ ഇട്ടു അതിൽ അഞ്ചു അല്ലി വെളുത്തുള്ളി ചതച്ചു ഇട്ടു കൂടെ   അര സ്പൂൺ കുരുമുളക് ഒന്നുരണ്ടായി ചതച്ചു രണ്ടു ഗ്ളാസ് വെള്ളം ഒഴിച്ച് തിളപ്പിച്ച് ഒരുഗ്ലാസ്സ് ആക്കി അരിച്ചെടുത്ത് അതി രാവിലെ കുടിക്കുക .വയറിളകും .വയറിളക്കം അധികമായാൽ ഒരു ചെറുനാരങ്ങാ നീര് കുടിക്കു ഇളക്കം നിൽക്കും .രസം മാത്രം ഒഴിച്ച് ഭക്ഷണം കഴിക്കാം .വൈകുന്നേരം മാത്രം ഇഷ്ടപെട്ട ഭക്ഷണം കഴിക്കാം .
ഉഴിഞ്ഞ ഇല എണ്ണയിൽ ഇട്ടു കാച്ചി ജോയിന്റുകളിൽ പുരട്ടിയാൽ ജോയിന്റ് വേദന ശമിക്കും .
ഉഴിഞ്ഞ ഇല ഇടിച്ചു പിഴിഞ്ഞ ചാർ രണ്ടു തുള്ളി ചെവിയിൽ ഒഴിച്ചാൽ ചെവി വേദന ,ചെവി പഴുപ്പ് ഇവകൾ സുഖപ്പെടും .
ഉഴിഞ്ഞ ഇലയും  വേരും ചേർത്തു വെള്ളം തിളപ്പിച്ച്  ദിനവും മൂന്നു നേരം 60 മില്ലി വീതം മൂന്നു നേരം കുടിച്ചാൽ പഴകിയ ചുമ സുഖപ്പെടും.

ആർത്തവ പ്രശ്നമുള്ളവർ ഉഴിഞ്ഞ ഇല നല്ലെണ്ണ ചേർത്തു വഴറ്റി അടിവയറ്റിൽ വെച്ച് കെട്ടിയാൽ ആർത്തവം ക്രമപ്പെടും .

ഉഴിഞ്ഞ ഇല  ഉണക്കി പൊടിയാക്കി  അതിന്റെ കൂടെ ശുദ്ധി ചെയ്ത കൊടുവേലി വേരും ,തൊലിയും, ചെന്നിനായകം ഇവകളും പൊടിയാക്കി  കുറിപ്പിട്ട അളവ് മൂന്നു ദിവസം കുടിച്ചാൽ ആർത്തവം ക്രമപ്പെടും.

ക്യാൻസർ രോഗികൾ ഉഴിഞ്ഞ ഇല തോരൻ വെച്ച് കഴിച്ചാൽ ക്യാൻസർ മറ്റു ഭാഗങ്ങളിലേക്ക് പടരുന്നത്, അത് മൂലം ഉണ്ടാകുന്ന ഇതര പ്രശ്നങ്ങളെ തടയും എന്ന് സിദ്ധർ .

ചിലർ കടുത്ത തലവേദന കാരണം കഷ്ടപ്പെടുന്നുണ്ട് അവർ ഉഴിഞ്ഞ ഇല നല്ലവണ്ണം കശക്കി തിളച്ച വെള്ളത്തിൽ ഇട്ടു ആവി പിടിച്ചാൽ തലവേദന ശമിക്കും .

ഹൈഡ്രോസിൽ ഉള്ളവർ ഉഴിഞ്ഞ ഇല ചതച്ചു വൃഷണത്തിന് മീത് വെച്ച് കെട്ടിയാൽ ഹൈഡ്രോസിൽ ശമിക്കും

ഉഴിഞ്ഞ ഇല ആവണക്കെണ്ണയിൽ വഴറ്റി നെല്ലിക്ക അളവ്  കഴിച്ചാൽ ജോയിന്റ് വേദനകൾ ,നടുവ് വേദന ,ശരീര വേദന ഇവകൾ ശമിക്കും .

ഉഴിഞ്ഞ ഇല ശർക്കര ചേർത്തു നെയ്യിൽ വഴറ്റി കഴിച്ചാൽ കണ്ണ് രോഗങ്ങൾ ശമിക്കും
ഉഴിഞ്ഞ ഇല മുഴകളിൽ വെച്ച് കെട്ടിയാൽ മുഴകൾ പൊട്ടി മുറിവുകൾ വേഗം ഉണങ്ങും .

ജോയിന്റ് വേദന ഉള്ളവർ ദിനവും രാവിലെ ഉഴിഞ്ഞ ഇല വെറും വയറ്റിൽ കഴിച്ചാൽ മതി . ഉഴിഞ്ഞ ഇലയുടെ കായ് ഇലകൾ പറിച്ചു നന്നായി ശുദ്ധി ചെയ്തു അരച്ച് ഫ്രിഡ്ജിൽ വെച്ച് അതിൽ നിന്നും ഒരു ടേബിൾ സ്പൂൺ അളവ് രാവിലെ കഴിക്കേണ്ടത് .
അതല്ല ഉഴിഞ്ഞ ഇലയും കായും ശുദ്ധിയാക്കി നിഴലിൽ ഉണക്കി പൊടിച്ചു വെച്ച്  അതിൽ നിന്നും  ഒരു കരണ്ടി വീതം കഴിച്ചാലും ജോയിന്റ് വേദനകൾ ശമിക്കും . ജോയിന്റ് വേദനകൾ കുറഞ്ഞാലും  ആഴ്ചയിൽ മൂന്നു ദിവസം ഉഴിഞ്ഞ കഴിച്ചാൽ ജോയിന്റ് വേദനകൾ ഉണ്ടാകില്ല .
ഉഴിഞ്ഞ ജോയിന്റുകളിൽ ഇരിക്കുന്ന യൂറിക് ആസിഡിനെ  ഇളക്കി മൂത്രം വഴി പുറന്തള്ളുമ്പോഴും ആവശ്യമുള്ള സോഡിയം പൊട്ടാസിയം ഇവകൾ ശരീരത്തിൽ നിന്നും പുറന്തള്ളാതെ ശരീരത്തിൽ പുത്തുണർവ് കൊടുക്കും ജോയിന്റുകൾ വേദന ഇല്ലാതെ ഇരിക്കും .

ഉഴിഞ്ഞ ഇല തൈലം :

ഉഴിഞ്ഞ ഇല -  രണ്ടു കൈപ്പിടി അളവ്
വെളുത്തുള്ളി -  ഒരു ഉണ്ട
എള്ളെണ്ണ  -200 മില്ലി

ചെയ്യണ്ട വിധം :

ഉഴിഞ്ഞ ഇലയും വെളുത്തുള്ളിയും ചേർത്ത് നല്ലവണ്ണം അരച്ചെടുക്കുക . അത് ഒരു ചട്ടിയിൽ ഒഴിച്ച് എണ്ണ ചൂടാക്കി അതിൽ എള്ളെണ്ണ ചേർത്തു നല്ലവണ്ണം കാച്ചി ജലാംശം മാറിയതിനു ശേഷം ആറ്റി ഒരു കുപ്പിയിൽ ഒഴിച്ച് വെക്കുക  ഇത് കഴുത്തു വേദന മുതുകു വേദന നട്ടെല്ല് വേദന ജോയിന്റ് വേദന ഇവകൾക്ക് പുരട്ടുകയും കാൽ ടീസ്പൂൺ രാവിലെ കഴിക്കുകയും ചെയ്താൽ വേദനകൾ ശമിക്കും .

ഉഴിഞ്ഞ സൂപ്പ്
നല്ലെണ്ണ 2 സ്പൂണ്‍ ഒഴിച്ച് ചൂടായതിനു ശേഷം 4 അല്ലി വെളുത്തുള്ളി രണ്ടു ഗ്രാമ്പൂ ഇട്ടു വഴറ്റി അതില്‍ ഉഴിഞ്ഞ ഇല്‍ ഇട്ടു പച്ച മണം മാറുന്നത് വരെ വഴറ്റുക. അതില്‍ ഒരു ഗ്ലാസ് വെള്ളം ചേര്ത്തു വേവിച്ചു അരിച്ചു അതില്‍ അല്പം ഉപ്പും കുരുമുളകും ചേര്ത്തു കുടിക്കാം ഇത് എവിടെ എല്ലം ജോയിന്റ് കളില്‍ നീര് കെട്ടി നിന്നു വേദനയും വീക്കവും ഉള്ളിടത്തും വേദന കുറയ്ക്കും 

പൂച്ച്
കുറച്ചു ആവണക്കെണ്ണ / വെളിച്ചെണ്ണ ഒരു പാത്രത്തില്‍ ഒഴിച്ച് അതില്‍ ഉഴിഞ്ഞ ഇല ഇട്ടു വഴറ്റുക വേണമെങ്കില്‍ മുരിങ്ങ ഇല , ആവണക്ക് ഇല , വാത നാരായണന്‍ ഇല ഇവകള്‍ ചേര്ത്തും വഴറ്റി എടുക്കാം . ഇലകള്‍ ചുരുങ്ങിയതിനു ശേഷം അതിനെ കിഴി കെട്ടി വേദനയുള്ള ഇടത്ത് കിഴി ചൂട് കൊടുക്കാം വേദനകള്‍ കുറയും . പ്രസവിച്ച സ്ത്രീകള്ക്ക് ഗര്ഭ പാത്രത്തില്‍ അഴുക്കുകള്‍ തങ്ങി നിന്ന് വേദന തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ഈ കൂട്ട് ഒരു തുണി അടി വയറ്റില്‍ ഇട്ടിട്ടു അതിനു മുകളില്‍ സഹിക്കാവുന്ന ചൂടില്‍ അടി വയറ്റില്‍ കെട്ടി വെക്കുക ഗര്ഭ പാത്രത്തില്‍ കെട്ടി നില്ക്കു്ന്ന അഴുക്കുകള്‍ പുറത്തു പോയി ശുദ്ധമാകും . അത് പോലെ ആര്ത്തവ സമയത്ത് പ്രത്യേകിച്ചു അല്പാര്ത്തുവം ഉള്ളവര്‍ ഇത് ആ സമയത്ത് അടി വയറ്റില്‍ കെട്ടി വെച്ചാല്‍ ആര്ത്തവം സാധരണ രീതിയില്‍ ആയി വേദനയും മറ്റു പ്രശ്നങ്ങളും തീരും.
ശീത ഭേദി ഉള്ളവര്ക്കും ഇത് കിഴി കെട്ടി ചൂട് കൊടുക്കാം കിഴി കെട്ടി ചൂട് കൊടുക്കുന്ന സമയത്ത് ഒരു ചീന ചട്ടി അടുപ്പില്‍ വെച്ച് അതില്‍ കിഴി ആറുന്നതിനു അനുസരിച്ച് അതില്‍ വെച്ച് ചൂടാക്കി കൊണ്ടിരിക്കണം. അങ്ങനെ ചൂടാക്കി കൊണ്ടിരിക്കുന്ന കിഴിയില്‍ നിന്നും എണ്ണ പച്ച നിറത്തില്‍ ചട്ടിയില്‍ വീഴാന്‍ തുടങ്ങും ആ എണ്ണ യെ എടുത്തു സൂക്ഷിച്ചു വെച്ച് വേദനയുള്ള ഭാഗത്ത് പുരട്ടി ചൂട് കൊടുത്താല്‍ ജോയിന്റ് വേദനകള്‍ പൂര്ണ മായും മാറാന്‍ സാധ്യത ഉണ്ട് .

ഉഴിഞ്ഞ എണ്ണ . 

ഉഴിഞ്ഞ ഇല അരച്ച് എടുക്കുമ്പോള്‍ കുഴമ്പു പരുവത്തില്‍ ഇരിക്കും സമ അളവില്‍ അത് നല്ലെണ്ണയില്‍ മിക്സ് ചെയ്തു അടുപ്പില്‍ വെക്കുക . അടുപ്പില്‍ വളരെ ചെറു തീയില്‍ കാച്ചി എടുക്കുക . കാച്ചി വരുമ്പോള്‍ പച്ച നിറം ആകും . എണ്ണയുടെ പശപ്പു മാറി തിളച്ചു പത വറ്റി കഴിഞ്ഞു ഇറക്കി വെക്കുക . അരിക്കണം എന്ന് ആവശ്യമില്ല ഇളം നര ,താരന്‍, മുടി കൊഴിച്ചില്‍ , പുഴു വെട്ടു എന്നിവ മാറും . മുടിക്ക് നിറം കൊടുക്കും. മുടി നല്ല കട്ടിയായി വളരും.
ഉഴിഞ്ഞ വിത്ത്‌ പച്ച ആയതോ ഉണങ്ങിയതോ ഒരു സ്പൂണ്‍ എടുത്തു ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ടു വിത്തുകള്‍ വെന്തു മൃദുവായതിനു ശേഷം അതില്‍ അല്പം പനം കല്ക്ക ണ്ടം ചേര്ത്ത് കുടിച്ചാല്‍ അത് ആരോഗ്യത്തിനു നന്ന് , വെയിറ്റ് കൂട്ടും . ഒരു ദിവസം ഒരു സ്പൂണില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പാടില്ല . എല്ലാവര്ക്കും പ്രയോജനം ചെയ്യും എന്ന് പറയാന്‍ പറ്റില്ല . അത് ആളാംപ്രതി മാറി കൊണ്ടിരിക്കും

കള്ള്‍ കുടിയന്മാരെ ഒന്ന് നേരയാക്കാന്‍ ഉള്ള വഴി പറയാം . എന്നെ തല്ലണ്ട നേരെ ആവൂല്ല എന്ന് പറയുന്നവര്‍ക്ക് ബാധകം അല്ല . എന്നാല്‍ മനസ്സു കൊണ്ട് നിര്‍ത്തണം എന്ന് ആഗ്രഹിക്കുന്നവര്‍ നിരവധി . അങ്ങനെ ഉള്ളവരുടെ മദ്യത്തിനോടുള്ള ആസക്തി കുറക്കാന്‍ ആരോഗ്യം വീണ്ടെടുക്കാനും ഒരു പാരമ്പര്യ വൈദ്യം . എത്ര നാള്‍ എന്ന് കാലാവധി ഇല്ല .പൂര്‍ണ്ണമായും മദ്യ മുക്തി ആകുന്നതു വരെ കുടിക്കാം .
ഉഴിഞ്ഞ : 100 ഗ്രാം അല്ലെങ്കില്‍ ഒരു കൈപിടി അളവ് ,
കുരുമുളക് -10 എണ്ണം
കൊത്തമല്ലി - 20 ഗ്രാം
പേരും ജീരകം : 5 ഗ്രാം
ഇവകള്‍ എല്ലാം കൂടെ 250 മില്ലി വെള്ളത്തില്‍ തിളപ്പിച്ച്‌ കഷായംപകുതി ആക്കി അരിച്ചു രാവിലെ കൊടുത്താല്‍ തലേ ദിവസത്തെ മദ്യ ലഹരി മാറുന്നത് മാത്രമല്ല ശരീരത്തില്‍ ഉള്ള അല്കഹോള്‍ അംശം കുറയാനും തുടങ്ങും അതോടൊപ്പം നല്ല ഭക്ഷണം കൂടെ കഴിച്ചു ശരീരത്തിലെ രക്തം ശുദ്ധി ഉള്ളതും ആരോഗ്യമുള്ളതും ആവശ്യത്തിനു അളവ് ഉള്ളതും ആയാല്‍ ആസക്തി വളരെ വേഗം മാറും .
ഇല അരച്ച് വെള്ളം ചേര്‍ത്ത് അരിച്ചെടുത്ത് തല കഴുകിയാല്‍ "ഷാംപൂ" ചെയ്യുന്ന് ഫലം കിട്ടും . ഉഴിഞ്ഞ എണ്ണ മുടിവളര്‍ത്തും .
പലരും ചിക്കന്‍ ഗുനിയ വന്നു എല്ലാ ജോയിന്റ് കളിലും വേദന , കാല്‍ പാദത്തില്‍ നീര് ശരീരം മുഴുവന്‍ വേദന ആകെ എല്ലായിടവും വേദന , പനിയും ആരോഗ്യ കുറവും .ഒന്നും ചെയ്യാന്‍ കഴിയില്ല . മാത്രമല്ല ഇതിന്റെ അവസ്ഥ വീണ്ടും വീണ്ടും പലര്‍ക്കും വരുന്നത് കാണുന്നുണ്ട് . ഇതിനു ഒരു പരിഹാരം പാരമ്പര്യ വൈദ്യം പറയുന്നത് നോക്കാം .

മരുന്നുകള്‍ :
ചങ്ങലംപരണ്ട ഇളം തണ്ട് - അതിന്റെ മൂന്നു മുട്ട്
ഉഴിഞ്ഞ ഇല - 20 ഗ്രാം
ചുവന്നുള്ളി - 3 എണ്ണം
വെളുത്തുള്ളി - 4-5 അല്ലി
വാളന്‍ പുളി - ഒരു നെല്ലിക്ക അളവ് .
ജീരകം - മൂന്നു സ്പൂണ്‍
വെള്ളം - 250 മില്ലി
ചെയ്യണ്ട വിധം :
ഒരു പാത്രത്തില്‍ അല്പം വെള്ളം ഒഴിച്ച് പുളി അതില്‍ ഇട്ടു ഞെരടി പിഴിഞ്ഞ് വെക്കുക .
പറഞ്ഞ അളവു വെ ള്ളം ഒരു പാത്രത്തില്‍ ഒഴിച്ച് അതില്‍ ഉഴിഞ്ഞ ഇല തണ്ടോട് ചേര്‍ത്തു ഇ ടുക അതോടൊപ്പം ചങ്ങലം പരണ്ടയുടെ ഇളം തണ്ട് ചെറുതായി നുറുക്കി ചേര്‍ക്കണം കുരുമുളക് ചതച്ചു ചേര്‍ക്കുക . വെളുത്തുള്ളി ചുവന്നുള്ളി ചെറുതായി അരിഞ്ഞു ഇടുക അവസാനം ജീരകം ചേര്‍ത്തു . നല്ല വണ്ണം തിളച്ചു അതില്‍ കിടക്കുന്ന ഇലകള്‍ വെന്തു തീ കെടുത്തി അതില്‍ പിഴിഞ്ഞ് വെച്ചിരിക്കുന്ന പുളി വെള്ളം ചേര്‍ത്തു കഷായം അരിച്ചെടുക്കുക .
(
പുളി പിഴിഞ്ഞതു ഒഴിച്ചില്ലെങ്കില്‍ തൊണ്ടയില്‍ ചൊറിച്ചില്‍ ഉണ്ടാകും) ഈ കഷായം ദിവസവും കുടിക്കണം .ഒരാഴ്ച തുടര്‍ന്ന് കുടിക്കുമ്പോഴേക്കും വേദനകള്‍ വീക്കം മാറും അതിനു ശേഷം ശരീരം നല്ലവണ്ണം വിയര്‍ക്ക തക്ക രീതിയില്‍ നടക്കണം . വിയര്‍പ്പില്‍ കൂടെ അഴുക്കുകള്‍ പുറത്തു പോകും . രോഗ പ്രതിരോധം കൂടും . ഉപ്പു കുറക്കണം , അച്ചാര്‍ വകകള്‍ ഒഴിവാക്കുക .

ഉപ്പൂറ്റി വേദന , മുട്ടു വേദന ,ഇടുപ്പ് വേദന , തുടങ്ങി യൂറിക് ആസിഡ് കൂടി ഒരു വിധ ജോയിന്റ് കളില്‍ ലവണം അടിഞ്ഞു വേദന പലര്‍ക്കും ഉണ്ടാകുന്നുണ്ട് . കാരണം ആയി പാരമ്പര്യ വൈദ്യം പറയുന്നത് ഉപ്പു കൂടുതല്‍ ഉപയോഗിക്കുക ,അച്ചാര്‍ വകകള്‍ ,മത്സ്യ മാംസാദികളുടെ അമിത ഉപയോഗം തുടങ്ങി നിരവധി കാരണങ്ങള്‍ . അതിനു നമ്മുടെ വീട്ടില്‍ ചെയ്യാവുന്ന ഒരു എളിയ മരുന്ന് പറയാം . ഉപ്പൂറ്റിയില്‍ എല്ലിനു വളര്‍ച്ച ഉണ്ട് .ഒപ്രേഷന്‍ ചെയ്യണം എന്ന് ആധുനിക വൈദ്യം പറയുന്നിടത്ത് ഈ മരുന്ന് ഒരാഴ്ച ചെയ്തു നോക്കുക .
ഉഴിഞ്ഞ ഇല - 50 ഗ്രാം 
മുരിങ്ങ ഇല - 30 ഗ്രാം 
ചുവന്നുള്ളി - 5എണ്ണം 
ജീരകം - അര ടീ സ്പൂണ്‍ .
പറഞ്ഞിരിക്കുന്ന സാധനങ്ങള്‍ വെള്ളം ഒഴിച്ച് തിളപ്പിച്ച്‌ സൂപ്പ് ആക്കി രാവിലെ രാവിലെ കുടിച്ചാല്‍ ശരീരത്തിലുള്ള ലവണാംശങ്ങള്‍ കുറയാന്‍ തുടങ്ങും . ഇതോടോപ്പം ഭക്ഷണത്തിലെ ഉപ്പിന്റെ അംശം കുറക്കണം , വെള്ളരി ക്ക , ചുരക്ക തുടങ്ങിയ പച്ചകറികള്‍ കൂടുതല്‍ ഉപയോഗിക്കുക .
കടപ്പാട് : രാമാ വൈദ്യര്‍
നട്ടെല്ലിനു വേദന, വാത വീക്കം മദ്ധ്യ വയസ്സ് കഴിഞ്ഞ പലരുടെയും പ്രശ്നം ആണ്. അടിസ്ഥാന കാരണം കണ്ടു പിടിച്ചു ചികിത്സ തേടേണ്ട ഒരു രോഗം ആണ്. അതിനു ഉള്ളിലേക്കും മരുന്നുകള്‍ കഴിക്കണ്ടി
വന്നേക്കാം. പ്രായത്തിന്റെ കൊണ്ട് ഉണ്ടാകുന്ന വേദനയും നീര്കെകട്ടും പോക്കുന്നതിനു പാരമ്പര്യ വൈദ്യം പറയുന്ന എളുപ്പം വീട്ടില്‍ ചെയ്യാവുന്ന ഒരു മരുന്ന് പറയുന്നു.
മരുന്നുകള്‍ :
ഉഴിഞ്ഞ ഇല അരച്ചത്‌ :100 മില്ലി
എള്ള് എണ്ണ : 100 മില്ലി
വേപ്പെണ്ണ : 100 മില്ലി
ചെയ്യണ്ട വിധം:
ഉഴിഞ്ഞ ഇല പറിച്ചു ശുദ്ധി ചെയ്തു അരച്ച് എടുത്തു വെക്കുക .
നല്ലെണ്ണ (എള്ള് എണ്ണ) ഒരു പാത്രത്തില്‍ ഒഴിച്ച് ചെറു തീയില്‍ ചൂടാക്കുക അതില്‍ ഉഴിഞ്ഞ ഇല അരച്ചത്‌ കുറേശെ ചേര്ത്തു കലക്കുക. തിളച്ചു വരുമ്പോള്‍ അതില്‍ വേപ്പെണ്ണ ചേര്ത്തു തിളപ്പിച്ച്‌ തൈല പാകത്തില്‍ ഇറക്കി അരിച്ചെടുത്ത് ഒരു കുപ്പിയില്‍ സൂക്ഷിക്കുക. ഈ തൈലം വേദന ഉള്ള ഭാഗത്ത് പുരട്ടി ഉഴിയുന്നത് വേദന കുറയ്ക്കാനും വാത വീക്കം കുറയ്ക്കാനും നന്ന്.
കടപ്പാട്: പാരമ്പര്യ സിദ്ധ വൈദ്യന്‍.db.൧൭.൧൧.൧൯ 


Monday, November 11, 2019

                                       കഴഞ്ചി 



എന്റെ ഒക്കെ ചെറുപ്പത്തിൽ സ്കൂളിൽ പഠിക്കുന്ന കാലത്തു വീട്ടിലെ ഔഷധ പെട്ടിയിൽ നിന്ന് കഴഞ്ചി കുരു അടിച്ചു മാറ്റി പോക്കറ്റിലിട്ടു സ്കൂളിൽ ചെന്ന് തറയിൽ ഉരച്ചു മറ്റു കുട്ടികളുടെ കയ്യിൽ ചൂട് വെക്കുന്ന ഒരു അത്ഭുത കുരുവായി രുന്നു . എന്നാൽ അതിന്റെ ഔഷധ ഗുണങ്ങളെ പറ്റി  ഒരു അറിവും കാര്യമായി മലയാളത്തിൽ ഇല്ല അല്ലെങ്കിൽ ഞാൻ അങ്ങനെ ഒരു കുറിപ്പുകൾ കണ്ടിട്ടില്ല .സിദ്ധ വൈദ്യത്തിൽ ഇതിന്റെ സ്ഥാനം  വളരെ ഉയർന്നത് ആണ് . കഴഞ്ചി  എന്നതൊരു വള്ളി ചെടിയാണ് .
ഗുണങ്ങൾ : നമ്മുടെ ശരീരത്തിൽ നീണ്ട കാലമായി ഉണങ്ങാത്ത പുണ്ണുകളെ ഉണക്കാനുള്ള കഴിവ് കഴഞ്ചിക്കു ഉണ്ട് .
അന്നന്ന് കഴഞ്ചി കുരു പൊട്ടിച്ചു അരച്ച് അല്പം വെള്ളം ഒഴിച്ച് കുഴച്ചു കാലങ്ങളായി ഉണങ്ങാത്ത പുണ്ണുകൾ മീതെ പൂച്ചിട്ടാൽ അത് വേഗം ഉണങ്ങും .ശരീരത്തിൽ ചില ഭാഗത്തു ഉളുക്ക് ഉണ്ടായി വീക്കം  ഉണ്ടായി വേദന  ഉണ്ടാകുകയുമാ ഭാഗത്തു കഴഞ്ചി ഇലയും കായും ചേർത്തു മഷി പോലെ അരച്ചിട്ടു പുറമെ പൂശിയാൽ നീരും വേദനയോ മാറും .
വായൂ പ്രശ്നം ,മലബന്ധം ,വിര ശല്യം മറ്റു വയറു സംബന്ധിച്ച പ്രശ്നങ്ങൾക്ക് കഴഞ്ചികുരു പരിപ്പ് പൊടിച്ചു അല്പംവെള്ളം ചേർത്തു കുടിച്ചാൽ വയറു പ്രശ്നങ്ങൾ മാറും .
ലിവർ പ്രശ്നങ്ങൾക്ക് വള്ളി യുടെ കാമ്പുകൾ
പാചകം  ചെയ്തു കഴിക്കുമ്പോൾ കരൾ ബലപ്പെടും .
പുരുഷന്മാർക്ക് അപകടത്താലോ മറ്റു കാരണങ്ങളാലോ വൃഷണ  വീക്കം ഉണ്ടായാൽ ആവണക്കെണ്ണയിൽ കഴഞ്ചി  കുരു ചൂർണം ചേർത്ത്  കായ്ച്ച അരിച്ചു വീങ്ങിയ വൃഷണത്തിന് മേൽ പൂശി യാൽ വൃഷണ  വീക്കം ശമിക്കും .
കുഷ്ടം ബാധിച്ചു ഭാഗങ്ങൾ അഴുകി കാണാൻ വികൃതമായ അവസ്ഥ അറപ്പുളവാക്കും  പലർക്കും . അതിനു പരിഹാരമായി കഴഞ്ചികുരു പരിപ്പ് എടുത്തു ച ട്ടിയിൽ ഇട്ടു പച്ച മണം  പോകുന്നത് വരെ ചൂടാക്കി പൊടിച്ചു ചൂർണം ആക്കി അതിൽ നിന്നും ഒരു ഗ്രാം  അളവ് ദിനവു കഴിച്ചാൽ കുഷ്ഠം നിയന്ത്രണ വിധേയമാകും .
മന്തിന് കഴഞ്ചി ഇലകൾ ഉണക്കി എടുത്തു മരുന്നാക കഴിച്ചാൽ മന്തിന്റെ അണുക്കളെ നശിപ്പിക്കും .
കുട്ടികൾക്ക് ചില പനി കൾ കാരണം കൈ കാൽ വലിച്ചു പിടിച്ചു അപസ്മാരം ഉണ്ടാകും ഈ കുട്ടികൾക്ക് കഴഞ്ചികുരു പരിപ്പ് ചൂർണം  കുറേശെ കൊടുത്താൽ  അപസ്മാരം പടിപടിയായി കുറയും .
മാസ മുറപ്രശ്നങ്ങൾ ഗർഭാശയ മുഴകൾ ഉള്ളവർ കഴഞ്ചികുരു പരിപ്പ് ചൂർണം 5 ഗ്രാം എടുത്തു ഒരു ഗ്ലാസ് നാടൻ പശുവിൻ മോരിൽ രാവിലെയും വൈകുന്നേരവും  ഒരു മണ്ഡല കാലം (48 ) ദിവസം കഴിച്ചാൽ ഗർഭാശയ മുഴകൾ ചുരുങ്ങും .
കഴഞ്ചി ഇലകൾ അരച്ച് വേദനയുള്ള ജോയിന്റുകളിൽ പുരട്ടിയാൽ വാത വേദന ശമിക്കും .
കഴഞ്ചിയുടെ ഗുണങ്ങൾ പറഞ്ഞു കൊണ്ടേ പോകാം
ഇതിന്റെ ഇലകൾ വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് വായ് കോപ്ലിച്ചാൽ  തൊണ്ട വരൾച്ച സുഖപ്പെടും

***ഗർഭിണികൾ ഇത് കഴിക്കാൻ പാടില്ല .***

കഴഞ്ചി കുരുവിന്റെ അത്ഭുത സിദ്ധികൾ നമ്മെ ആശ്ചര്യ പെടുത്തും .
രക്ത സമ്മർദ്ദം കുറയ്ക്കും
പക്ഷാഘാതത്തിനു ഫല സിദ്ധി ഉള്ള മരുന്ന് . സ്ത്രീകളുടെ വെള്ള പോക്ക് സുഖപ്പെടുത്താൻ സഹായിക്കും .മൂല രോഗങ്ങൾക്ക് ,കരളിന്  ഉണ്ടാകുന്ന രോഗങ്ങൾക്ക് ശമനം കൊടുക്കും .ഇല വെള്ളത്തിൽ തിളപ്പിച്ച് കോപ്ലിച്ചാൽ തൊണ്ട വരൾച്ച മാറും  ,പനിക്കും നല്ലതു , വൃഷ്ണ  വീക്കം    കുറയ്ക്കും ,ക്ഷയത്തെ സുഖപ്പെടുത്തും
ജോയിന്റ് വേദനകൾ ,വാതം  ,കഫ പ്രശ്നങ്ങൾക്ക് തീർവുണ്ടാകും  . കുട്ടികൾ ഇല്ലായ്മയെ നീക്കും ,മുടി കൊഴിച്ചിൽ തല വേദന ഇവകൾ ശമിക്കും .

**** ഇതിന്റെ യോഗങ്ങൾ പറയാത്തത് സിദ്ധ വൈദ്യന്മാരുടെ കൈ പക്വവും അനുസരിച്ചു ചെയ്യണ്ട ചികിത്സകൾ എന്നതിനാൽ പറയുന്നില്ല .


 ഒരു കഴഞ്ചി കുരു പരിപ്പിനു 5 കുരുമുളക് ചേർത്ത് രാവിലെയും വൈകുന്നേരവും കഴിച്ചാൽ വാതപ്പനി , വിട്ടു വിട്ടു ഉണ്ടാകുന്ന പനി ഗര്ഭാശയ വേദന ,കണ്ഠമാല ഇവകൾ ശമിക്കും .
ഒരു കഴഞ്ചി പരിപ്പിനോട് ചെറിയ അളവ് പെരുംകായം ചേർത്ത് നാടൻ പശുവിൻ മോരിൽ കലക്കി കുടിച്ചാൽ വയറ്റുവേദന വയറ്റു  പുണ്ണ് ഇവകൾ ശമിക്കും .
കഴഞ്ചി കുരു തീയിലിട്ടു ചുട്ടു അത് പൊടിച്ചു  അതോടൊപ്പം പടിക്കാരം ,കൊട്ടപ്പാക്കു, കരിക്കട്ട ചേർത്ത് പൊടിച്ചു പല്ലു തേച്ചാൽ മോണ  രോഗങ്ങൾ ശമിക്കും ,മോണ  ബലപ്പെടും പുഴുപ്പല്ല് മാറും .
കഴഞ്ചി പരിപ്പ് പൊടിച്ചത് കഴിച്ചാൽ മലേറിയ മാറും .
വറുത്ത കഴഞ്ചി കുരു പൊടി ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ ശ്വാസം മുട്ടൽ ,ആസ്തമ ഭേദമാകും .

 PCOD ,ഗർഭാശയ മുഴകൾ ഇവയ്ക്കുള്ള മരുന്നുകൾ:-

1  ഒരു കഴഞ്ചി കുരു പരിപ്പിനു 5  കുരുമുളക് എന്ന കണക്കിൽ പൊടിച്ചു ചൂർണം ചെയ്തു കഴിചു പുറമെ ചൂട് വെള്ളത്തെ കുടിക്കാം .ഈ അളവ് വീതം 48 ദിവസം തുടർന്ന് കഴിക്കണം . കഴഞ്ചികുരു പരിപ്പും കുരുമുളകും പൊ ടിക്കുന്നതിനു മുൻപ് പച്ച വാസന  പോകുന്നത് വരെ മൺ ചട്ടിയിൽ വറുക്കണം
2 ഒരു കഴഞ്ചി കുരു പരിപ്പിനു 5  കുരുമുളക് എന്ന കണക്കിൽ പൊടിച്ചു ചൂർണം ചെയ്തു അതോടൊപ്പം ചെറുതേൻ ചേർത്തു ചുണ്ടക്ക അളവിൽ ഉരുളകൾ ആക്കി കുപ്പിയിൽ സൂക്ഷിക്കുക . അതിൽ നിന്നും ദിവസവും ഒരു ഗുളിക വീതം കഴിച്ചു ചൂട് വെള്ളത്തെ കുടിക്കണം -60 ദിവസം കഴിക്കണം .
3 കറ്റാർവാഴ ജെൽ -250 ഗ്രാം
 ബദാം -10 ഗ്രാം
അണ്ടിപ്പരിപ്പ് - 10 ഗ്രാം
ഉണക്കമുന്തിരി -10 ഗ്രാം
ഏലക്ക  -5  ഗ്രാം
ചെറുപയർ  പരിപ്പ് -100 ഗ്രാം
പശുവിൻ നെയ്യ് - ആവശ്യത്തിന്
പനംചക്കര  -ആവശ്യത്തിന്
ചെറുപയർ നല്ലവണ്ണം വേവിക്കുക , ബദാം ,ഉണക്ക മുന്തിരി ,ഏലക്കായ ഇവകൾ പച്ചമണം മാറുന്നത് വരെ അല്പം നെയ്യ് ഒഴിച്ച് വറുക്കുക .ശർക്കര കാച്ചി പാവ് ആക്കി അതിൽ കറ്റാർ വാഴ ജെൽ ചേർത്ത് ഇളക്കുക തിളച്ചു വരുമ്പോൾ അതിൽ വേവിച്ച ചെറുപയർ ചേർക്കുക .വറുത്തു വെച്ചിരിക്കുന്ന സാധനങ്ങൾ ചേർത്തു ഒപ്പം അണ്ടിപരിപ്പും ചേർക്കുക . ഈ മരുന്ന് രണ്ടു നേരമായി കുടിക്കുക .ഒരു മാസം കഴിഞ്ഞു ഗർഭാശയ മുഴകളുടെ അവസ്ഥ പരിശോധിക്കുക .പൂർണമായി മാറുന്നത് വരെ തുടർച്ചയായി കഴിക്കണം .

കരിംജീരകം -10 ഗ്രാം
പെരുംജീരകം -10 ഗ്രാം
കറുവാപ്പട്ട  ഒറിജിനൽ -5 ഗ്രാം
കുംകുമ പൂ -2 ഗ്രാം
ചേരുവകൾ ഇടിച്ചു പൊടിയാക്കി  200 മില്ലി വെള്ളത്തിൽ ഇട്ടു തിളപ്പിച്ച് പകുതി ആക്കി ദിവസം ഒരു നേരം ഭക്ഷണ ശേഷം കുടിക്കുക 45  ദിവസം മുതൽ രണ്ടു മാസം വരെ ഉപയോഗിക്കണം .ഗർഭാശയ മുഴകൾ മാറും .

PCOD ഗർഭാശയ മുഴകൾ ഉള്ളവർ   ഔഷധം കഴിക്കുന്നതിനു മുൻപ് നല്ലവണ്ണം വയർ ഇളക്കണം . മരുന്ന് കഴിക്കുന്ന കാലയളവിൽ ജങ്ക് ഫുഡ് , ചീസ് , ബേക്കറി പലഹാരങ്ങൾ , ഹോട്ടൽ ഭക്ഷണം വിരുദ്ധാഹാരങ്ങൾ ഇവ നിർബന്ധമായും ഒഴിവാക്കണം . കൂടാതെ ശരീരം വിയർക്കുന്ന രീതിയിൽ വ്യായാമം ചെയ്യുകയും പോഷകാഹാരം കഴിക്കുകയും വേണം.

ക്രമം തെറ്റിയ മാസമുറ :
മുള്ളങ്കി വിത്ത് -1 ടീ സ്പൂൺ
കരിംജീരകം -അര ടീ സ്പൂൺ
കറിവേപ്പില  -ഒരു പിടി
പനം ചക്കര - ആവശ്യത്തിന്
വെള്ളം  -200 മില്ലി
ചേരുവകൾ വെള്ളത്തിലിട്ടു തിളപ്പിച്ച് പകുതിയാക്കി മാസമുറ തുടങ്ങേണ്ട തീയതിയുടെ പത്തു ദിവസം മുൻപേ കുടിച്ചു തുടങ്ങണം . മാസ മുറ ആരംഭിച്ചാൽ കുടിക്കേണ്ട .വീണ്ടും മാസമുറ തുടങ്ങുന്നതിന് പത്തു ദിവസം മുൻപേ കുടിക്കുക .ഇങ്ങനെ മൂന്നു പ്രാവശ്യം ചെയ്‌താൽ മാസമുറ നേരെയാകും .

അമിതാർത്തവം :
കൂവള ഇല അരച്ചത് -ഒരു നെല്ലിക്ക അളവ്
പനം  കൽക്കണ്ടം - ആവശ്യത്തിന്
ഒരുഗ്ളാസ്‌ വെള്ളത്തിൽ കൂവള ഇല അരച്ചത് പനം കൽക്കണ്ടം ചേർത്ത് തിളപ്പിച്ച് പകുതി ആക്കി അതിൽ രണ്ടു സ്പൂൺ പശുവിൻ തൈര് ചേർത്ത് രാവിലെ വെറും വയറ്റിൽ കുടിക്കുക . മൂന്ന് ദിവസം തുടർച്ചയായി ആർത്തവ സമയത്തുരാവിലെയും വൈകുന്നേരവും  കുടിക്കണം .അമിത രക്തപോക്കു ശമിക്കും . കൂവള ഇലക്ക്  പകരം കറുകപ്പുല്ല് വെള്ളം ചേർക്കാതെ അരച്ചെടുത്ത് മറ്റു ചേരുവകൾ ചേർത്തു കുടിക്കാം

കടപ്പാട് ; സിദ്ധ വൈദ്യന്മാർ /db ൧൧ .൧൧.൨൦൧൯