Saturday, October 31, 2015

ആസ്തമയും ചില ചിന്തകളും :!!!! (3) വകഭേദങ്ങള്‍
1. ബാഹ്യ ലക്ഷണങ്ങളോട് കൂടിയത്
2 അന്തരീകമായുള്ളത്
പൊടി , പുക മലിനവായൂമുതലായവയുടെ സമ്പര്‍ക്കംമൂലം ഉണ്ടാകുന്നതു ബാഹ്യലക്ഷണങ്ങള്‍ എന്നവിഭാഗം
ആന്തരീക കാരണങ്ങള്‍ ഉണ്ടായവയെ വേണ്ടത്ര നിര്‍വചനം നടത്തിയിട്ടില്ല.
ബ്രോങ്കയില്‍ ആസ്തമ
നെഞ്ചിനകത്ത് ഇടതുംവലതുമായി ശ്വാസനാളം രണ്ടായി പിരിഞ്ഞു വീണ്ടും ശഖോപശാകകളായി പിരിഞ്ഞു ഒരു കൂടിനുള്ളിലെ പോലെആയി ശ്വാസ കോശങ്ങളുടെസഞ്ചയം എന്ന്സാമാന്യം വിവരിക്കാം. ശ്വാസകോശങ്ങളിലെ ശ്വാസ നാളികളുടെ ഭിത്തിയില്‍ ഉണ്ടാകുന്നവീക്കം ആണ് ബ്രോങ്കയില്‍ ആസ്തമ എന്ന് വിവക്ഷിക്കുന്നത്. ഈഅവസ്ഥയില്‍ ഉണ്ടാകുന്നശ്വാസംമുട്ടല്‍ചുമ കുറുകല്‍ വിമ്മിഷ്ടം എന്നീ ലക്ഷണങ്ങളോട് കൂടിയതിനെബ്രോങ്കയില്‍ ആസ്തമ എന്ന്വിളിക്കുന്നു
കഠിനാധ്വാനം മൂലം ശരീരത്തിന് ഉണ്ടാകുന്ന ബലഹീനത മൂലം ചിലരില്‍ ആസ്തമ പ്രത്യക്ഷപ്പെടുന്നു
കാര്‍ഡിയാക് ആസ്ത്മ
ഹൃദയ വാല്‍വുകള്‍, മാംസപേശികള്‍ എന്നിവയുമായി ഉണ്ടാകുന്ന ആസ്ത്മയെ കാര്‍ഡിയാക് ആസ്തമ എന്ന്പറയുന്നു.
കിഡ്നി സംബന്ധമായ ആസ്തമ
കിട്നിയില്‍ വീക്കം മറ്റു രോഗങ്ങള്‍ മൂലം ഉണ്ടാകുന്ന ആസ്തമ ആണിത്. ഇവരുടെ ശ്വാസത്തില്‍ മൂത്രഗന്ധം ഉണ്ടാകും.
ഗുരുതരമായ ശ്വാസംമുട്ടലോടെ ഉണ്ടാകുന്ന ആസ്ത്മ ശ്വാസനാളം ചുരുങ്ങിശ്വാസം കിട്ടാത്ത അവസ്ഥയില്‍ എത്തി രോഗിമരിക്കാന്‍ഇടയാകുന്ന സാഹചര്യം സൃഷ്ടിക്കുന്ന ഈരോഗത്തിന് അതീവ ശ്രദ്ധയോടെ പരിചരിക്കണ്ടി ഇരിക്കുന്നു.
ക്ഷയരോഗസംബന്ധമായ ആസ്തമ
ക്ഷയരോഗം ഭേദമായതിനു ശേഷം ആരോഗത്തിന്റെപാര്‍ശ്വഫലമെന്ന രീതിയില്‍ ആസ്ത്മ ഉണ്ടാകുന്നതായി ചില രേഖപ്പെടുത്തലുകള്‍ കാണുന്നു
തൊഴിലുമായി ബന്ധപ്പെട്ട ആസ്തമ
ചില പ്രത്യേക തൊഴില്‍ ചെയ്യുന്ന ആളുകള്‍ക്ക് ജോലിയില്‍ നിന്നുല്‍ഭവിക്കുന്ന ആസ്തമ ഉദാഹരണം : തുണിമില്‍ജോലിക്കാര്‍, രാസഫാക്ടറികള്‍
മാനസിക സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ആസ്തമ
കടുത്ത മാനസിക സംഘര്‍ഷങ്ങളും ദുഖങ്ങളും ആശങ്കകളും മൂലംപലരെയുംആസ്തമ ബാധിക്കാറുണ്ട്
പാരമ്പര്യ ജന്യആസ്തമ
പാരമ്പര്യത്തിന്റെഭാഗമായി പലര്‍ക്കുംആസ്ത്മ ഉണ്ടാകാറുണ്ട്.
അലര്‍ജി സംബന്ധിച്ച അസ്തമ. (തുടരും)

Friday, October 30, 2015

ആസ്തമയും ചില ചിന്തകളും :!!!! (2)


ആസ്തമയുടെ പ്രധാനലക്ഷണങ്ങള്‍

ശ്വാസംമുട്ടല്‍,ചുമ,തുമ്മല്‍മുതലായശാരീരികക്ലേശങ്ങള്‍ അനുഭവപ്പെടുക
ശ്വാസനാളങ്ങളുടെ വ്യാസം കുറയുക
എത്ര ശക്തിയില്‍ ചുമച്ചാലും കഫംപുറത്തുപോകാതെ ശ്വാസം മുട്ടല്‍ അനുഭവപ്പെടുക

ശ്വാസകോശത്തിലെ തടസ്സംമൂലം ശ്വസനവേളകളില്‍ വിസില്‍ ശബ്ദം ഉണ്ടാകുക

ശ്വാസതടസ്മംമൂലം കണ്ണ് തള്ളിവരിക

ശ്വാസനാളത്തില്‍ നീര്കെട്ടുഉണ്ടാകുക

പൊടി പുക മുതലായവ ശ്വസിക്കുമ്പോള്‍ അസ്വസ്ഥതതോന്നുക

കാലാവസ്ഥ മാറുന്നതിനു അനുസരിച്ച് ശാരീരികക്ലേശങ്ങള്‍ തോന്നുക

തണുത്തകാലാവസ്ഥ,ഈര്‍പ്പംനിറഞ്ഞ അന്തരീക്ഷം ഇവകള്‍അസഹനീയമായി തോന്നുക

ജലദോഷമുണ്ടയാല്‍ ശരിയായരീതിയില്‍ മൂക്കൊലിപ്പ് ഇല്ലാതെവരിക.
ആവശ്യത്തില്‍ കുറവ്ശ്വസനവായുവേകിട്ടുന്നുള്ളൂ എന്ന തോന്നല്‍
ചില അനുഭവങ്ങള്‍
കുട്ടികളിലെ ആസ്തമ ഭൂരിഭാഗവും പ്രായംആകുന്നതോടെ രോഗവിമുക്തി നേടുന്നു

ചിലരില്‍ വാര്‍ധക്യ കാലത്ത് ചെറുപ്പത്തില്‍ അപ്രത്യക്ഷമായ ആസ്തമാ വീണ്ടും വരുന്നു.

മുപ്പതുവയസ്സിനുശേഷം ആസ്തമ രോഗികളില്‍ പൂര്‍ണശമനം അസാദ്ധ്യമാകുന്നു
സൂര്യപ്രകാശം ആസ്ത്മാ രോഗികള്‍ക്ക് ആശ്വാസം കൊടുക്കുന്നു

അലോപ്പതി മരുന്നുകള്‍ സേവിക്കുന്നതിലും കൂടുതല്‍ ആശ്വാസംഇന്ഹെലര്‍ഉപയോഗംകൊണ്ട് ഉണ്ടാകുന്നു.

ഇങ്ങനെഉണ്ടാകുന്ന ആശ്വാസം താല്‍കാലികം

അലോപ്പതി ചികിത്സകൊണ്ട് ആസ്തമ രോഗംപൂര്‍ണമായും മാറിയവരെ സമൂഹത്തില്‍കണ്ടുകിട്ടാന്‍ കഴിയുന്നില്ല
ഈഅസുഖം വന്നു ഭേദമായ്ത് ഭൂരിഭാഗവും ആയുര്‍വേദ ഹോമിയോമരുന്നുകളുടെ ചിട്ടയായഉപയോഗംമൂലം.

ദീര്‍ഘകാല ആയുര്‍വേദ ഹോമിയോ ചികിത്സചെയ്തവര്‍ ചുരുക്കം

അല്പം ആശ്വാസം കിട്ടികഴിഞ്ഞാല്‍ ആയുര്‍വേദ ചികിത്സ നിര്‍ത്തിയവര്‍ ധാരാളം. ചികിത്സ പൂര്‍ണമായും ചെയ്യാതെ കുറച്ചുസമയംകഴിഞ്ഞു രോഗംവീണ്ടുംപ്രത്യക്ഷപെട്ടാല്‍ ആയുര്‍വേദത്തെയും ചികിത്സിച്ച വൈദ്യനെയും കുറ്റം പറഞ്ഞു അലോപ്പതിയിലേക്ക് ഓടുന്നവര്‍ധാരാളം

ആയുര്‍വേദ മരുന്നുകളോടൊപ്പം ഇന്ഹെലര്‍ ഉപയോഗിക്കുന്നത് പെട്ടെന്ന് ഉണ്ടാക്കുന്ന ശ്വാസംമുട്ടല്‍ ഒഴിവാക്കും.

ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ ആസ്തമക്ക് വിധിക്കപ്പെട്ട കണ്ടകാരിഘൃതം/ ലേഹ്യം, അഗസ്ത്യ രസായനം,വസകാരിഷ്ടം,കനകാസവം,കൂഷ്മാണ്ടരസായനം,ഇന്ദുകാന്തംകഷായം മുതലായവദീര്‍ഘകാലം ഉപയോഗിച്ചവര്‍ ചുരുക്കം. ആശ്വാസംകിട്ടിയാല്‍ ചികിത്സ വിട്ടുകളയുന്നവര്‍ ഭൂരിഭാഗവും

ആയുര്‍വേദത്തിലെ ധൂമ പ്രയോഗംചെയ്തവര്‍ഇല്ലേഇല്ല എന്ന്പറയാം.

(നാളെ ആസ്ത്മയുടെ വകഭേദങ്ങള്‍) തുടരും>>>
ആസ്തമയും ചില ചിന്തകളും :!!!!
രോഗം എന്ന് പറയുന്നത് ശരീരത്തില്‍ കടന്നു കൂടുന്ന മാലിന്യമാണ് കാരണക്കാര്‍ ശരീരത്തില്‍ പ്രവേശിക്കുന്ന ഏതൊരു വസ്തുവും ആ ശരീരത്തിന് അഹിതം എങ്കില്‍ അതിനെ പുറന്തള്ളാനുള്ള ശരീരം എന്ന മഹാ വൈദ്യന്‍റെ ശ്രമം ആണ് രോഗാവസ്ഥ .വ്യക്തികളെ അനുസരിച്ച് ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥ വ്യത്യസ്ഥ രീതിയില്‍ ആയിരിക്കും പ്രവര്‍ത്തിക്കുക. കുടല്‍ ശുദ്ധം ആയാല്‍ ഉടല്‍ ആരോഗ്യം ഉള്ളത് . ഓരോ മനുഷ്യ ശരീരത്തിനും അതിന്റെ പ്രതിരോധ ശക്തി ഉണ്ട് .അത് ആളാളക്കു വ്യത്യാസം ഉണ്ടാകും . ആരോഗ്യമുള്ള രക്തം ശരീരത്തില്‍ ഉണ്ടെങ്കില്‍ പ്രതിരോധ ശക്തിയും ഉണ്ടായിരിക്കും . ആരോഗ്യമുള്ള രക്തം കുറയാന്‍ തുടങ്ങുമ്പോള്‍ രോഗങ്ങളുടെ വേലിയേറ്റം തന്നെ ഉണ്ടാകും . അത് പല വിധത്തില്‍ ആയിരിക്കും എന്ന് മാത്രം .നമ്മുടെ ആധുനിക ജീവിത ഭക്ഷ്യ ശൈലി രോഗാങ്ങളുടെ രംഗ പ്രവേശം വളരെ നേരത്തെ ആക്കുന്നു . മൂക്ക് മുട്ടെ ഭക്ഷണം കഴിച്ചാലും ആവശ്യത്തിനുള്ള കലോറി കിട്ടിയില്ലെങ്കില്‍ ഡെഫിസിറ്റ് കണക്കു കാലറിയില്‍ ഉണ്ടാകുന്നു . അത്യാവശ്യ സര്‍വീസുകള്‍ ഒഴികെ ബാക്കി ഉള്ളതെല്ലാം പെണ്ടിങ്ങില്‍ ആകുന്നു . ഡെഫിസിറ്റ് തുടര്‍ന്നാല്‍ ആവശ്യം ഇല്ലാത്ത വസ്തുക്കളെ ശരീരം ഒഴിവാക്കുന്ന അതിന്റെ ആദ്യ പടി : മുടി കൊഴിച്ചില്‍ . വിഷയത്തിലേക്ക് വരാം :
എന്താണ് ആസ്തമ :
ശ്വാസം നിലക്കുന്ന ഒരു പ്രതിഭാസം എന്ന് വേണമെങ്കില്‍ പറയാം. ആസ്ത്മ രോഗിക്ക് ഒരു അറ്റാക്ക് ഉണ്ടായാല്‍ ആവശ്യത്തിനുള്ള ഓക്സിജന്‍ കിട്ടാതെയും തികയാതെയും വരുന്ന ഒരു പ്രതിഭാസം . വളരെ അപകടകരമായ അവസ്ഥയാണ് ഇത് .ആസ്തമ രോഗി ശ്വാസംമുട്ടി ആണ് മരണത്തിലേക്ക് പോകുന്നത് . ശ്വാസംമുട്ടലിന്റെ പ്രധാന കാരണം ശ്വാസകോശത്തിലെ കഫ് കെട്ടു ആണ് . ശ്വാസ കോശങ്ങളില്‍ കടക്കുന്നു അന്തരീക്ഷ വായുവിനെ ശരീരോഷ്മാവിനു ഒപ്പം ഒപ്പം നില നിര്‍ത്താന്‍ ,കടന്നു കൂടുന്ന പൊടി തുടങ്ങിയ മാലിന്യങ്ങളെ തടഞ്ഞുനിര്‍‍ത്താന്‍, ശ്വസന വായുവില്‍ ചില ശതമാനം ഈര്‍പ്പം നില നിര്‍ത്താന്‍ ശരീരം പുറപ്പെടുവിക്കുന്ന ദ്രാവകം ആണ് കഫം . എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് കഫം അമിതമായി ഉല്‍പ്പാദിപ്പിക്കപ്പെടുകയോ അല്ലെങ്കില്‍ മാലിന്യം കലര്‍ന്നു ദുഷി ച്ചു ശ്വാസ കോശത്തില്‍ കെട്ടികിടക്കുകയോ ചെയതു ശ്വാസ കോശത്തിനു അതിനെ പുറന്തള്ളാനുള്ള കഴിവില്ലാതെ വരുന്ന അവസ്ഥയില്‍ ആണ് ഒരാള്‍ക്ക് ആസ്തമ ഉണ്ടാകുന്നതു . കഫം എന്നത് ദ്രവീകരണ ശക്തി ഉള്ള ഒരു ദ്രാവകം കൂടി ആണെന്ന് അറിയുക. ആധുനിക ഔഷധങ്ങളുടെ അമിത പ്രയോഗം ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശക്തിയെ നശിപ്പിക്കുന്നു എന്ന് മാത്രമല്ല പൂര്‍ണമായും ഔഷധ സേവയില്‍ കൊണ്ട് എത്തിക്കുന്ന ഒരു അവസ്ഥ സംജാതമാകുന്നു . കൊച്ചു കുട്ടികള്‍ക്ക് ഒരു പനി വന്നാല്‍ ഒരു ചുമ വന്നാലോ ഔഷധ സേവയില്‍ കൂടെ ശരീരം ചെയ്യുന്ന മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രക്രീയക്ക്‌ വിലങ്ങു തടി ആകുന്നു. താല്‍കാലിക ലക്ഷണ ശമനം എന്നല്ലാതെ അടിസ്ഥാന രോഗ ശമനം ഉണ്ടാകുന്നില്ല . ശരീരം അതിന്റെ ധര്‍മ്മം അനുസരിച്ച് അഹിതമായ എന്ത് ഉള്ളിലെത്തിയാലും അതിനെതിരെ പ്രവര്‍ത്തിക്കും . ലക്ഷണം മാറിയാലും അടിസ്ഥാനം മാറില്ല . ഏറ്റവും അടുത്ത യുക്ത സമയത്ത് ശരീരം വീണ്ടും പ്രതികരിക്കും ആദ്യം പനി എന്ന ലക്ഷണത്തില്‍ പ്രതികരിച്ചു എങ്കില്‍ അടുത്തത് ചുമ ,ന്യുമോണിയ , കാസം, ശ്വാസം അങ്ങനെ ഓരോരോ ഭേദം ആക്കാന്‍ പറ്റാത്ത അവസ്ഥയില്‍ എത്തിച്ചേരും . അതില്‍ ഒന്നാണ് ആസ്തമ . പൂര്‍ണമായും ഭേദം ആകണമെങ്കില്‍ ക്ഷമയോടെ വിശ്വാസത്തോടെ ദീര്‍ഘകാലം ചികിത്സ എടുക്കണ്ടി വരും അതോടൊപ്പം യോഗ തുടങ്ങിയ ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നത് കൂടുതല്‍ പ്രയോജനം ചെയ്യും . തുടരും >>> കടപ്പാട് TCU

Tuesday, October 27, 2015

ഇന്നത്തെ പാരമ്പര്യ വൈദ്യം : ജന്നി .(आज का देशी इलाज )२७ .१०.१५
നടന്നു പോകുന്ന വഴിയില്‍  പെട്ടെന്ന്  വീണു  ബോധംകെട്ടു  വായില്‍  കൂടെ നുരയും  പതയും  വന്നു കൈ  കാല്‍ വെട്ടി വെട്ടി   വിറക്കുമ്പോള്‍  ഇരുമ്പു കഷണം കൊടുത്ത്  ആശ്വാസപ്പെടുത്തി  വിടും . ഇങ്ങനെ  ഉള്ളവരെ  തനിയെ  വിടാന്‍  കുടുമ്പക്കാര്‍ ഭയപ്പെടും .  പെട്ടെന്ന്   തലച്ചോര്‍  പ്രവര്‍ത്തി  നിര്‍ത്തി  വിട്ടത്  പോലെ  ഉള്ള  ഒരു അവസ്ഥ .

ഇങ്ങനെ ഉള്ളവര്‍  തണുത്ത  ഭക്ഷണം ,തണുത്ത  വെള്ളം ഇവകള്‍ ഒഴിവാക്കണം . ഉടല്‍  ചൂട്  അധികരിക്കുന്ന  രീതിയിലുള്ള  ഭക്ഷണം  കൊടുക്കണം .കൈതച്ചക്ക , പപ്പായ  തുടങ്ങി  ഉടല്‍ ചൂട് കൂട്ടുന്ന  പഴങ്ങള്‍  കൂടുതല്‍ കൊടുക്കാം . ഒരു കാരണ  വശാലും  തറയില്‍ കിടക്കരുത് , പഞ്ഞി മെത്ത, ഫോം  മെത്ത  ഉപയോഗിക്കാം .  ഇതിനുള്ള  മരുന്നുകള്‍ പാരമ്പര്യ വൈദ്യം  പറയുന്നത്  നോക്കാം

മരുന്നുകള്‍ :

മുരിങ്ങയുടെ പട്ട :  50 ഗ്രാം
കുരുമുളക്  -15 എണ്ണം
ജീരകം  - ഒരു സ്പൂണ്‍
വെളുത്തുള്ളി  - 5  അല്ലി
വെള്ളം   -300മില്ലി

ചെയ്യണ്ട  വിധം

മുരിങ്ങയുടെ  പട്ട ചതച്ചു   എടുത്തു  പറഞ്ഞിരിക്കുന്ന  അളവ്  വെള്ളത്തില്‍ ഇട്ടു  ചൂടായി  വരുംമ്പോള്‍  മറ്റു  ചേരുവുകള്‍  ചേര്‍ത്തു  നല്ലവണ്ണം  തിളപ്പിച്ച്‌   പകുതി  ആക്കി  അരിച്ചു  എടുത്തു  അതില്‍ നിന്നും 75മില്ലി വീതം ഒരു ദിവസം  കഴിച്ചാല്‍  ജന്നിയുടെ  ആക്രമണം  നിയന്ത്രണ വിധേയം  ആകും . തുടര്‍ന്ന്   രോഗാവസ്ഥ അനുസരിച്ച്  ഒന്നിട ദിവസത്തിലോ  ആഴ്ചയില്‍  ഒരു ദിവസമോ  ചായ കുടിക്കുന്നത് മാതിരി രുചിച്ചു  കുടിക്കണം . തുടര്‍ന്ന് കുടിച്ചാല്‍  തലച്ചോറിലുള്ള  ഞരമ്പ്  മണ്ഡലം  ബലപ്പെട്ടു  ഈ രോഗമേ  മാറി പോകും . അതോടൊപ്പം  ആഹാര പത്യം  കൂടെ പാലിച്ചാല്‍  പൂര്‍ണമായി സുഖപ്പെടും .

കടപ്പാട്  പാരമ്പര്യ  വൈദ്യം .db൨൭.൧൦.൧൫

Sunday, October 25, 2015

ഇന്നത്തെ പാരമ്പര്യ വൈദ്യം : നടുവ് വേദന , ഇടുപ്പ് വേദന , മുട്ടുകളില്‍ വേദന ഇവകള്‍ക്ക് ഒരു മരുന്ന് .(आज का देशी इलाज )२६ .१०.१५
കാരണം : ദീര്‍ഘ ദൂരം ബൈക്ക് യാത്ര ,കുനിഞ്ഞു നിവര്‍ന്നുള്ള ജോലി . ഒരേ ഇരിപ്പില്‍ ഇരിക്കുന്ന തയ്യല്‍ക്കാര്‍ തുടങ്ങി ഉള്ളവര്‍ക്ക് ഈ വേദന കൂടുതല്‍ അനുഭവ പ്പെടും . എല്ലാ രോഗങ്ങള്‍ക്കും പാരമ്പര്യ വൈദ്യന്മാര്‍ കൈ ചൂണ്ടുന്നത് ഇന്നത്തെ ഭക്ഷണം . ഓര്‍ഗാനിക് ഭക്ഷണം അല്ലാത്ത ധാന്യങ്ങള്‍ പെട്ടെന്ന് വിളവു കിട്ടുന്ന കൃഷി രീതി ഇതൊക്കെ മനുഷ്യന്റെ ആരോഗ്യത്തെ വളരെ നന്നായി ബാധിക്കുന്നുണ്ട് എന്ന് മാത്രമല്ല അടച്ചു പൂട്ടിയുള്ള മുറികളിലെ ഉറക്കം ,കൊതുക് തിരി തുടങ്ങിയ രാസ വസ്തുക്കളുടെ ഉപയോഗം . ഇതെല്ലം ധാതുക്കള്‍ കുറഞ്ഞ രക്തം , ആരോഗ്യമില്ലാത്ത ശരീരം ,രോഗ പ്രതിരോധ ശക്തി കുറവ് .എത്ര കഴിച്ചാലും ശരീരത്തില്‍ കാണില്ല . കഴിക്കുന്നത്‌ ജീവനില്ലാത്ത ജങ്ക് .
മരുന്നുകള്‍:
അറുമുഖ കള്ളി മുള്ള് - 50 ഗ്രാം ( ഇത് നാലു മുഖം ഉള്ളതും കിട്ടും .അതായാലും മതി .ആറു മുഖം കൂടുതല്‍ നന്ന് )
ചുക്ക് - 5 ഗ്രാം
ജീരകം - 20 ഗ്രാം
തിപ്പലി - 10 - 20 ഗ്രാം
കുരുമുളക് - 10 എണ്ണം
ശര്‍ക്കര / പനം ചക്കര ആവശ്യത്തിനു
ചെയ്യണ്ട വിധം : അറുമുഖ കള്ളി ( പടം കാണുക ) ഇതിനെ പറിക്കുന്നിടത്തു വെച്ച് തന്നെ അതിന്റെ മുള്ളുകള്‍ കളയണം . മുള്ള് കൊണ്ടാല്‍ പഴുക്കും കരിയാന്‍ സമയം എടുക്കും .സൂക്ഷിച്ചു എടുക്കുക . കള്ളിയെ ചെറു കഷ്ണങ്ങള്‍ ആക്കി എടുത്തു കള്ളി കഷണങ്ങള്‍ വേകാന്‍ പാകത്തില്‍ ഉള്ള വെള്ളത്തില്‍ ഇട്ടു തിളപ്പിക്കുക . ബാക്കി ഉള്ള സാധനങ്ങള്‍ പൊടിച്ചെടുത്തു അതില്‍ യോജിപ്പിക്കുക . നല്ല വണ്ണം വെന്തതിനു ശേഷം അരിച്ചെടുക്കുക അത് ദിവസം രാവിലെ കുടിക്കാം . . ഇത് പൊടിയാക്കി സൂക്ഷിച്ചു ദിവസവും കുടിക്കുന്നത് നല്ലത് . ഇതിനെ കുടിച്ചാല്‍ ഒരു വിധ പെട്ട വേദനകള്‍ മാറും . വേദന കൊണ്ട് മുതുക് വളയാതെ നിവിര്‍ന്നു നടക്കാം .
കടപ്പാട് : പാരമ്പര്യ വൈദ്യന്‍ .db

Saturday, October 24, 2015

ഇന്നത്തെ പാരമ്പര്യ വൈദ്യം: കിഡ്നി ശുദ്ധീകരിക്കാന്‍(आज का देशी इलाज )२५ .१०.१५
ഭക്ഷ്യ വസ്തുക്കളിലെ രാസവള പ്രയോഗം കൊണ്ട് മനുഷ്യ ശരീരത്തിലെ ശുദ്ധീകരണ ശാലയായ കിഡ്നി എന്ന അവയവതിനെ ആണ് കൂടുതല്‍ ബാധിക്കപ്പെടുന്നത് . രക്തം ശുദ്ധി ഉള്ളതും ആരോഗ്യമുള്ളതും ആയാല്‍ രോഗ വിമുക്തം ആകും മനുഷ്യ ശരീരം . ഇന്ന് കുറെ ഒക്കെ ജൈവ കൃഷിയിലേക്ക് തിരിയുന്നു എന്ന് കേള്‍ക്കുന്നത് ആശാവഹം ആണ് .പാരമ്പര്യ വൈദ്യത്തില്‍ കിട്നിയില്‍ അടിഞ്ഞു കൂടുന്ന രാസ മാലിന്യങ്ങള്‍ കഴുകി കളയാന്‍ വാളന്‍ പുളി മികച്ചത് ആണ് . തമിഴ് നാട്ടില്‍ ഭക്ഷണത്തോടൊപ്പം രസം കൊടുക്കുന്നത് ഒരു പരിധി വരെ ശരീരത്തില്‍ ചെല്ലുന്നു രാസ മാലിന്യങ്ങളെ കഴുകി കളയും. വൈദ്യം നോക്കാം
മരുന്നുകള്‍ :
പുത്തരിച്ചുണ്ട ഇല -15 ഗ്രാം
കറിവേപ്പില -10ഗ്രാം
കൊത്തമല്ലി - 10 ഗ്രാം
വാളന്‍ പുളി( സാംബാര്‍ പുളി)- 20 ഗ്രാം
വെളുത്തുള്ളി - ഒരു മുഴു ഉണ്ട
ജീരകം - ഒരു സ്പൂണ്‍
കുരുമുളക് - 25 എണ്ണം
ഉണക്ക വറ്റല്‍ മുളക് - 4 എണ്ണം
മുതിര - 100 ഗ്രാം
ചെയ്യണ്ട വിധം :
മുതിര പൊന്‍ നിറം ആകുന്നതു വരെ വറത്തു പൊടിച്ചെടുക്കുക . പുളി വെള്ളത്തില്‍ ഇട്ടു ഞെരടി നാരും കുരുവും കളഞ്ഞെടുത്തു വെക്കുക ഇലകള്‍ ശുധിയാക്കിയ ചെറുതായി നറുക്കുക .മറ്റു ചേരുവകള്‍ നല്ലവണ്ണം പൊടിച്ചു എടുക്കുകു. ഒരു പാത്രത്തില്‍ 250 മില്ലി വെള്ളം ഒഴിച്ച് ഇലകള്‍ ഇട്ടതിനു ശേഷം പൊടികള്‍ ഒന്നൊന്നായി ചേര്‍ത്തു പുളി പിഴിഞ്ഞതും ചേര്‍ത്തു നല്ലവണ്ണം തിളപ്പിച്ച്‌ വാങ്ങി വെക്കുക . ഇതില്‍ നിന്നും കുട്ടികള്‍ക്ക് 100 മില്ലി വരെ കൊടുക്കാം മുതിര്‍ന്നവര്‍ 250 -300 മില്ലി വരെ കുടിക്കാം . ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണ്ടത് : കിഡ്നി ശുദ്ധീകരിക്കും എന്ന് പറഞ്ഞു ദിവസവും കുടിക്കരുത് . ആഴചയില്‍ ഒരു പ്രാവശ്യമോ പതിനഞ്ചു ദിവസത്തില്‍ ഒരു
പ്രാവശ്യമൊ മാത്രം ഉപയോഗിക്കുക . കിഡ്നി രോഗത്തില്‍ നിന്നും മുക്തി ഒരു പരിധി വരെ നേടുക .
കടപ്പാട് : പാരമ്പര്യ വൈദ്യന്‍ .db. ൨൫.൧൦.൧൫
ഇന്നത്തെ പാരമ്പര്യ വൈദ്യം: ആസ്തമ ,ജലദോഷം ,ചുമ , ശ്വാസകോശ രോഗങ്ങള്‍ (आज का देशी इलाज )२४.१०.१५
ആസ്തമ ജലദോഷം ചുമ ശ്വാസ കോശ രോഗങ്ങള്‍ മൂലം നിരവധി പേര്‍ കഷട്പ്പെടുന്നുണ്ട് .ഇന്നത്തെ ആവാസവ്യവസ്ഥ , ജോലി ചെയ്യുന്ന ചുറ്റുപാടുകള്‍ , പനി വന്നാല്‍ തുടക്കത്തിലേ ആന്റി ബയോട്ടിക്കുകള്‍ കഴിച്ചു പനി ചുമ കള്‍ കൊണ്ട് ശരീരം ചെയ്യുന്ന ശുദ്ധീകരണ പ്രക്രീയക്ക്‌ തടസ്സം നിന്നതിന്റെ പ്രത്യാഘാതം . ആസ്തമ ആധുനിക മരുന്ന് കൊണ്ട് പൂര്‍ണമായി മാറിയ ആരെയും ഇന്ന് വരെ എന്റെ അറിവില്‍ കണ്ടിട്ടില്ല .ആയുര്‍വേദ ഹോമിയോ മരുന്നുകള്‍ ചിട്ടയോടും മുടക്കാതെയും ദീര്‍ഘകാലം കഴിക്കണ്ടി വരുന്ന ഒരു രോഗം . ഔഷധ പ്രയോഗങ്ങളോടൊപ്പം യോഗ ശ്വസന വ്യായാമങ്ങള്‍ ചെയ്തു ആസ്ത്മയുടെ ആക്രമണം തടയുക എന്നത് ആണ് ഒരു ചികിത്സാ രീതി . അത്യാവശ്യ ഘട്ടങ്ങളില്‍ ഇന്ഹെല്ര്‍ ഉപയോഗം പ്രയോജനവും ആശ്വാസവും തരുമെങ്കിലും ക്രമേണ ഒന്നിലധികം മരുന്നുകളുടെ മിശ്രിത ഇന്ഹെലര്‍ എടുക്കണ്ട ഗതികേടും ഉണ്ട് . എനിക്ക് തരുവാനുള്ള ഒരു ഉപദേശം സ്വീകരിച്ചാലും ഇല്ലെങ്കിലും ശരീരം ചെയ്യുന്ന ശുദ്ധീകരണ പ്രക്രിയകള്‍ക്ക് തടസ്സം നില്‍ക്കാതെ ഇരിക്കുക .അതായതു പനി,ജലദോഷം , ചുമ തുമ്മല്‍ വന്നാല്‍ ആധുനിക മരുന്നുകള്‍ കഴിച്ചു അതിനെ അടിച്ചമര്‍ത്താതെ ശരീരത്തിന്റെ ധര്‍മ്മം ചെയ്യാന്‍ അനുവദിക്കുക . പല രോഗങ്ങള്‍ക്കും ആധുനിക വൈദ്യം തെടണ്ടതും ഉണ്ട് എന്നും അറിയുക .
ആസ്തമ ,ജലദോഷം ,ചുമ , ശ്വാസകോശ രോഗങ്ങള്‍ക്ക് ശരീരം ചെയ്യുന്ന ചികിത്സക്ക് അനുകൂലമായും കഷ്ട്പാടിനു ആശ്വാസം കിട്ടാനും പാരമ്പര്യ വൈദ്യം പറയുന്ന മരുന്നുകള്‍ നോക്കാം
മരുന്നുകള്‍ :
പുത്തരിച്ചുണ്ട ഇല -10 എണ്ണം
ചുക്ക് പൊടി - ഒരു ടി സ്പൂണ്‍
ജീരകപൊടി -1 ടീ സ്പൂണ്‍
മല്ലി പൊടി - 1 ടീ സ്പൂണ്‍
കരിപ്പെട്ടി - ആവശ്യത്തിനു
വെള്ളം - രണ്ടു കപ്പു
ചെയ്യണ്ട വിധം:
ഇല നല്ലവണ്ണം കഴുകി ചെറുതായി നറുക്കി പറഞ്ഞിരിക്കുന്ന അളവ് വെള്ളംഒരു പാത്രത്തില്‍ ഒഴിച്ച് അതിലിട്ട് അതോടൊപ്പം ശര്‍ക്കര ഒഴികെ ഉള്ള ചേരുവകള്‍ ചേര്‍ത്തു നല്ലവണ്ണം തിളപ്പിച്ച്‌ പകുതി അളവാക്കി വാങ്ങി ചൂട് ആറി വരുമ്പോള്‍ കരിപ്പെട്ടി ചേര്‍ത്തു ഇളക്കി യോജിപ്പിച്ച് അരിച്ചു എടുക്കുക . മുതിര്‍ന്നവര്‍ രണ്ടു ടേബിള്‍സ്പൂണ്‍ വീതവും കുട്ടികള്‍ക്ക് 2-3 ടീ സ്പൂണ്‍ വീതവും കൊടുക്കാം . ഇത് ഫ്രിഡ്ജില്‍ വെച്ച് ഉപയോഗിക്കാന്‍ പാടില്ല . അന്നന്ന് ഉണ്ടാക്കി കഴിക്കുക . എത്ര നാള്‍ ? രോഗത്തിന്റെ വ്യാപ്തി അനുസരിച്ച്
കടപ്പാട് : പാരമ്പര്യ വൈദ്യന്‍ .db.൨൪.൧൦.15