Thursday, October 31, 2019

 അരൂത 


അരൂത :
In English: Garden Rue, Rue bitter wort (W. Boericke)

പഴയ കാലത്തു മിക്ക എല്ലാ ഗൃഹങ്ങളിലും അരൂത വെച്ച് പിടിപ്പിക്കുമായിരുന്നു . പ്രത്യേകിച്ച്  കൊച്ചു കുട്ടികൾ ഉള്ള വീടുകളിൽ . എന്നാൽ ആധുനിക വൈദ്യത്തിന്റെ കടന്നു കയറ്റം ഇങ്ങനെയുള്ള ഔഷധ ചെടികളെ പാടെ ഉപേക്ഷിക്കുകയും ഈ ചെടികൾ ഇന്ന് കാണാൻ കൂടെ ബുദ്ധിമുട്ടു ആണ് . അല്പം ദിവ്യത്വം ഈ ചെടിക്കു ഉണ്ട് . ശുദ്ധ വൃത്തി ഇല്ലാത്തിടത്ത് ഇത് വളരില്ല . തയ് നട്ടാലും പിടിക്കില്ല . ഈ ചെടിയുടെ അടുത്തു നായ ,പൂച്ച ,പാമ്പ് മുതലായവ വരില്ല .

ഉപയോഗ പെടുത്തുന്ന ഭാഗങ്ങൾ :ഇല ,വേര് .

അരൂത ഉള്ള വീട്ടിൽ അപസ്മാരം ഉണ്ടാകില്ല എന്ന് പറയുന്നു.
ഇലകൾ ദഹനക്കുറവിനു നന്ന് ; അരൂതയുടെ ചാർ schizophrenia എന്ന മാനസിക രോഗത്തിന് നന്ന് .
കുട്ടികളുടെ അപസ്മാരം ,ശ്വാസം മുട്ടൽ , പനി  എന്നിവക്ക് നന്ന് .
കുട്ടികളിലെ ശ്വാസം മുട്ടലിനു  ഇല പുകച്ചു ആ പുക ശ്വസിക്കുന്നത് ആശ്വാസം കൊടുക്കും,
ആർത്തവത്തെ ഉത്തേജിപ്പിക്കും .
കണ്ണ് രോഗത്തിന് അരൂത ഇല കഴുത്തിൽ മാല പോലെ കെട്ടി ഇടും
അരൂതയുടെ ഇളം ഇല തിന്നു വളരുന്ന ഒരിനം പുഴുക്കൾ ക്രമേണെ  പ്രാപിക്കും . ഈ ഗോളാകൃതിയിലുള്ള പുഴുക്കളെ കടുകെണ്ണയിൽ തിളപ്പിച്ച് അതിൽ നിന്നും പത്തു തുള്ളി വീതം കുട്ടികളിലെ അപസ്മാരത്തിനു കൊടുക്കും .
അരൂത സമൂലം ചതച്ചു വെളിച്ചെണ്ണയും പശുവിൻ നെയ്യും ചേർത്ത് തിളപ്പിച്ച് വറ്റിച്ചു പൊടി പാകത്തിൽ ആകുമ്പോൾ എടുത്തുവായൂ കടക്കാത്ത കുപ്പിയിൽ ആക്കി സൂക്ഷിക്കുക  ഈ പൊടി കുട്ടികളിലെ അപസ്മാരം , ശ്വാസ തടസ്സം ,ചുമ,പനി ,ഉദര ശൂല ,വയറിളക്കം  എന്നിവക്ക് നന്ന് .
ഇല ചതച്ചു പുരട്ടിയാൽ നടുവിനും ഇടുപ്പിനും ഉണ്ടാകുന്ന  വേദന  ശമിക്കും .ഇല ചതച്ചു നെറ്റിയിൽ പുരട്ടിയാൽ തലവേദന ശമിക്കും . കിഴി കെട്ടി ഇല കഷായത്തിൽ  മുക്കി നെഞ്ചിൽ ചൂട് കൊടുക്കുന്നത്  വിട്ടുമാറാതെ നിൽക്കുന്ന ബ്രോങ്കൈറ്റിസ് നു ആശ്വാസം കൊടുക്കും
.
ഔഷധ ഗുണങ്ങൾ :  ഇലകൾ വാതം ,നടുവ് വേദന  ഭേദപ്പെടുത്തും ,കുടൽ കൃമികളെ നശിപ്പിക്കും ,ഞരമ്പ് പ്രശ്നങ്ങൾക്ക് പരിഹാരം ,രക്ത പോക്ക് സുഖപ്പെടുത്തും . ഇതിന്റെ ഇലയിൽ നിന്ന് എടുക്കുന്ന  എണ്ണ ഗർഭാശയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഉപയോഗിക്കുന്നു .
ഇതിന്റെ ഇല ദുഷിച്ച പാൽ കാരണം കുട്ടികൾക്ക് ഉണ്ടാകുന്ന മന്ദത പനി,വയറിളക്കംരക്ത ഭേദി , സൂതികക്കു ഉണ്ടാകുന്ന വേദനകൾ  മാറ്റും .കണ്ണ് വേദന ,ശർദ്ധി , വയർ വേദന ,ചെവി പഴുപ്പ് , കാത് പുണ്ണ് , മൂത്രാശയ തടസ്സങ്ങൾ , ശ്വാസം മുട്ടൽ , പുറം വേദന, നട്ടെല്ല് വേദന, കൈ കാൽ വേദനകൾ മാറ്റും.അപകടത്തിൽ ഉണ്ടാകുന്ന എല്ലു ഒടിവുകൾ നേരെയാക്കും ,ഓര്മ ശക്തി കൂട്ടും ,ടെൻഷൻ കുറയ്ക്കും ,പല്ല് വേദന ശമിപ്പിക്കും ,പല്ലു തേക്കുമ്പോൾ മോണയിൽ നിന്നും രക്തംവരുന്നത് നിർത്തും .രുചി മുകുളങ്ങളെ ഉത്തേജിപ്പിക്കും ,തൊണ്ട വേദന ,മുഖ വീക്കം ,ചുണ്ടു വേദന ,ചുണ്ടു പൊട്ടൽ  ഇവകൾ മാറ്റും , മാസമുറ സമയത്തു ഉണ്ടാകുന്ന വിട്ടു വിട്ടു വരുന്ന രക്ത പോക്ക് ,വേദന , വെള്ളപോക്ക്  മൂത്ര പാതയിൽ ഉണ്ടാകുന്ന എരിച്ചിൽ ,മൂല രോഗങ്ങൾ ,ആസ്തമ ,തൊണ്ട രോഗങ്ങൾ ഇവക്കു ഇത് മരുന്ന് .
അരൂത ഇല മഞ്ഞൾ ചേർത്ത് അരച്ച് കുഞ്ഞുങ്ങളുടെ ദേഹത്ത് പുരട്ടി കുളിപ്പിച്ചാൽ  ശീതംപനി  സമ്പന്ധിച്ച രോഗങ്ങൾ പല രോഗങ്ങളും വരത്തെ തടയും .
അരൂത ഇല അല്പം കുരുമുളക് ചേർത്ത് വെണ്ണ പോലെ അരച്ച്  ഒരു നേരം 2 -3 കുന്നിക്കുരു ഭാരം എടുത്തു മുലപ്പാൽ ചേർത്ത് കുഞ്ഞുങ്ങൾക്കു കൊടുത്താൽ നെഞ്ചിൽ കെട്ടി കിടക്കുന്ന കഫം  അലിയിക്കും .അല്ലെങ്കിൽ ഇലയുടെ ചാർ 10 - തുള്ളി മുലപ്പാലിൽ കലക്കി കൊടുത്താൽ കുഞ്ഞുങ്ങൾക്ക് ഉണ്ടാകുന്ന കുറുകുറുപ്പ് ശമിക്കും .
അരൂത ഇല ചൂർണം : ഇല നിഴലിൽ ഉണക്കി ,ജീരകം,ഇരട്ടിമധുരം,കരിംജീരകം ,കറുവാപ്പട്ട ,ശതകുപ്പ  ഒരു പലം (60ഗ്രാം)വീതം , കൊത്തമല്ലി 6  പലം ഇവകൾ ഒന്നിച്ചു കല്ലുരാളിൽ ഇട്ടു ഇടിച്ചു ചൂർണം ആക്കി  ഒരു നേരം മൂന്നു വിരൽ കൊണ്ട് എടുക്കുന്ന അളവിനു തുല്യം കൽക്കണ്ടം  ദിനം 2 -3 നേരം കഴിച്ചാൽ വായൂ പ്രശ്നം ,സ്ത്രീകൾക്കുണ്ടാകുന്ന ആർത്തവ പ്രശ്നങ്ങൾ തീർക്കും , ചാപിള്ള യെ പുറന്തള്ളും ടെറ്റനസ് സുഖപ്പെടുത്തും .ഇങ്ങനെ ഇതിന് ഗുണങ്ങൾ നിരവധി .

അരൂത ഗുളിക : പച്ച അരൂത ഇല 8 വരാഹൻ തൂക്കം ,ഗോരോചന ഒരു വരാഹൻ ,വെളുത്തുള്ളി രണ്ടു വരാഹൻ തൂക്കം  ഇത് കല്ലുരലിൽ ഇട്ട് ഒരു യാമം നിർത്താതെ അരച്ച് എടുക്കുക ചിലപ്പോൾ മെഴുക് പരുവത്തിൽ നനവില്ലാതെ  അല്പ്പം  മുലപ്പാൽ ഒഴിച്ച് അരച്ചെടുത്ത് ചെറു  പയർ പ്രമാണം ഉരുട്ടി ഗുളികകൾ ആക്കി നിഴലിൽ ഉണക്കി സൂക്ഷിക്കുക .ഇതിൽ നിന്നും ഒരു വയസു വരെ ഉള്ള കുട്ടികൾക്ക് ഒരു ഗുളിക വീതം ദിനം രണ്ടു നേരം  മുലപ്പാലിൽ ഉറച്ചു കൊടുത്താൽ ,ജ്വരം, മന്ദത ,ചുമ മുതലായ അസുഖ്ങ്ങൾ മാറും .

 *****  പ്രയോഗങ്ങൾ  പലതും അപൂർണ്ണമാണ്‌ കാരണം വൈദ്യ നിർദ്ദേശത്തിൽ വേണം പ്രയോഗങ്ങൾ ***
കടപ്പാട്;tamil ./ db 31 .൧൦.൨൦൧൯ 


Friday, October 18, 2019





ഔഷധസസ്യങ്ങളും ഉപയോഗങ്ങളും
ഔഷധസസ്യങ്ങള്‍ ഉപയോഗം
================ ==========
ചെങ്ങണപ്പുല്ല് ചെങ്ങണ തൈലം ഉണ്ടാക്കാന്‍
വട്ടപെരികിന്‍തൂമ്പ് മുറിവു സംഭവിച്ചാല്‍ ചോരനില്‍ക്കുന്നതിനും വേഗംഉണങ്ങുന്നതിനും.
കുറുന്തോട്ടി വാതസംബന്ധമായഅസുഖങ്ങള്‍
കടുക്ക മലശോധനം
അകത്തി ജാരാഗ്നി വര്‍ദ്ധിപ്പിക്കും
ഉവുങ്ങ് വാതം, കഫം, കുഷ്ഠം, കൃമി, വ്രണം
കുറിഞ്ഞി ചുട്ടു നീറ്റല്‍, പിത്തം, വാതരക്തം, ക്ഷതം, ചുമ
ജാതിക്ക കൃമി,വാതം,ക്ഷയം,വലിവ്,ഹൃദ്രോഗം, അഗ്നിബലം
ഉലുവ വാതം, കഫം, ഛര്‍ദ്ദി, ജ്വരം, കൃമി എന്നിവക്ക്
കരിംജീരകം കഫം,വീക്കം,പുരാണജ്വരം,വാതം,
നേത്രരോഗം, ഗര്‍ഭാശയശുദ്ധീകരണം ,
ചുവന്നുള്ളി ഗ്രഹണിയും അര്‍ശസും ശമിപ്പിക്കും.
അയ്യമ്പന പൈല്‍സ്, അള്‍സര്‍, ഗ്യാസ്ട്രബിള്‍
അശോകം ഗര്‍ഭാശയരോഗങ്ങള്‍
അരൂത മഞ്ഞപ്പിത്തം
അമുക്കുരം ലൈംഗിക ഉത്തേജകം
അടപതിയന്‍ നേത്രരോഗം,ഗര്‍ഭസംരക്ഷണം
അമൃത് അര്‍ശസ്, അസ്ഥിസ്രാവം
അമല്‍പൊരി രക്തസമ്മര്‍ദ്ദം, വിഷം
അരളി ഹൃദയത്തിലെരക്തപരിസഞ്ചരണ ഗ്രന്ഥിക്ക്.
അത്തി ആര്‍ത്തവ രോഗങ്ങള്‍
ആടലോടകം ശ്വാസകോശരോഗം
ആര്യവേപ്പ് പനി, മലമ്പനി
ആവണക്ക് ആസ്തമ, സന്ധിവേദന, വാതം
ആവിന്‍ (ആവന്‍) വാതം, കുഷ്ഠം
ഇഞ്ചി ദഹനശക്തി വര്‍ദ്ധിപ്പിക്കാന്‍
ഇഞ്ചിപ്പുല്ല് സുഗന്ധദ്രവ്യങ്ങള്‍
ഉങ്ങ്(പുങ്ക്) രക്തശുദ്ധിക്ക്
ഉമ്മം പേപ്പട്ടിവിഷം
എരുക്ക് സന്ധിവേദനയും നീരും കുറക്കാന്‍
എള്ള് വിഷമാര്‍ത്തവം
ഏകനായകം പ്രമേഹം
ഏലം മൂത്രതടസ്സം
ഏഴിലമ്പാല പനി, മലേറിയ
ഓരില അതിസാരം, ചുമ
കച്ചോലം ഉദരരോഗം, വിരനാശിനി
കരിങ്കുറിഞ്ഞി വാതത്തിന്
കസ്തൂരിമഞ്ഞള്‍ ത്വക്ക് രോഗം, സൌന്ദര്യ വര്‍ദ്ധകം
കടലാടി അതിസാരം, ചുമ
കടുക്ക ദഹനക്കുറവ്
കണിക്കൊന്ന മലബന്ധം കുറക്കാന്‍
കമുക്(കവുങ്ങ്) വിരശല്യം,വായനാറ്റം, പല്ലിന്റെബലത്തിന്
കയ്യോന്നി മുടികൊഴിച്ചിലിന്
കരിങ്കൂവളം പൊള്ളല്‍, അപസ്മാരം
കരിനെച്ചി പൊള്ളല്‍, അപസ്മാരം
കസ്തൂരി വെണ്ട മൂത്ര തടസ്സം, വായ്പ്പുണ്ണ്, പ്രമേഹം
കറിവേപ്പ് ദഹനശക്തി വര്‍ദ്ധിപ്പിക്കാന്‍
കര്‍പ്പൂര മരം വാത, കഫരോഗങ്ങള്‍ക്ക്
കടുകപ്പാല അതിസാര നിവാരണം
കാഞ്ഞിരം ആമവാതം,സന്ധിവാതം
കാട്ടുപടവലം ചര്‍മ്മരോഗങ്ങള്‍ക്ക്
കാട്ടുഴുന്ന് ബുദ്ധിശക്തി,ഓര്‍മ്മശക്തിവര്‍ദ്ധിപ്പിക്കാന്‍
കാട്ടുതിപ്പലി പനി
കുടകന്‍ (കുടങ്ങല്‍) ത്വക്ക് രോഗം, ബുദ്ധിശക്തി
കുന്നി ജ്വരം ശമിപ്പിക്കുന്നു
കുമ്പിള്‍ വാതം, പിത്ത-കഫ രോഗങ്ങള്‍
കുമ്പളം ഉദരകൃമി കുറയ്ക്കാന്‍
കുരുമുളക് പനി, ചുമ, കഫക്കെട്ട്
കുറുന്തോട്ടി നിദ്രയുണ്ടാകാന്‍
കൂവളം അതിസാര ശമനം
കൈതച്ചക്ക ദഹനം ത്വരിതപ്പെടുത്താന്‍
ചപ്പങ്ങം രക്തശുദ്ധി, ദാഹശമനി
ചക്കരക്കൊല്ലി പ്രമേഹം
ചങ്ങലംപരണ്ട പൈല്‍സ്, എല്ല് പൊട്ടല്‍, കാ‍ന്‍സര്‍
ചന്ദനം രക്തശുദ്ധീകരണം
ചിറ്റരത്ത ശ്വാസകോശരോഗം, ദഹനമില്ലായ്മ
ചിറ്റാമൃത് പനി, പ്രമേഹം
ചെങ്ങനീര്‍ക്കിഴങ്ങ് ച്യവനപ്രാശം, ചേരുവ
ചെമ്പരത്തി ഹെയര്‍ ഓയില്‍
ചെറുനാരകം ദഹനക്കുറവ്, വിശപ്പില്ലായ്മ
ചെറുപയര്‍ നേത്രരോഗം, കരള്‍ വീക്കം, മഞ്ഞപ്പിത്തം
ചുവന്നുള്ളി ദഹനശക്തി വര്‍ദ്ധിപ്പിക്കാന്‍
ജാതിക്ക കഫവാതരോഗങ്ങള്‍ക്ക്
ഞാവല്‍ പൊള്ളലകറ്റാന്‍
നായ്ക്കുരണ ലൈംഗികശക്തി വര്‍ദ്ധിപ്പിക്കാന്‍
നിലപ്പന രക്തശുദ്ധിക്ക്
നീലഅമരി(നിലച്ചെടി) വിഷശമനം, മഞ്ഞപ്പിത്തം
നീര്‍മാതളം വൃക്കയിലെകല്ലൊഴിവാക്കാന്‍
നീര്‍മരുത് ഹൃദ്രോഗം
താന്നി കഫം, പിത്തം, വാതരോഗം
താമര നിറം നന്നാക്കാന്‍
തേയില ഉത്തേജക ഔഷധം
പനിക്കൂര്‍ക്ക പനി, ജലദോഷം
പലകപ്പയ്യാനി ദശമൂലത്തില്‍ ഉപയോഗിക്കുന്നു
പപ്പായ (ഓമ) ദഹനശക്തി വര്‍ദ്ധിപ്പിക്കാന്‍
പരുത്തി മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍
ബ്രഹ്മി ബുദ്ധിവളര്‍ച്ച
മുരിങ്ങ ലൈംഗിക ഉത്തേജകം
വയമ്പ് വേദനസംഹാരി,ബുദ്ധിശക്തി വര്‍ധന
വള്ളിപ്പാല ആസ്തമ
ശംഖുപുഷ്പം വെണ്‍കുഷ്ഠം
ശതാവരി സ്ത്രീരോഗങ്ങള്‍ക്ക്
കോട്ടയില, നിലവരണ്ട, പുല്ലാനിക്കായ, ആട്ടിന്‍ കാഷ്ഠം, കൃഷ്ണ തുളസിയില ഇവയെല്ലാം വെളിച്ചെണ്ണയില്‍ മൂപ്പിച്ച് ഉരച്ചു ചേരത്ത് തേച്ചു കുളിച്ചാല്‍ ചിരങ്ങുരോഗം മാറിക്കിട്ടും.
കടപ്പാട്: കേരളാ ഇന്നൊവേഷന്‍ ഫൌണ്ടേഷന്

Thursday, October 17, 2019



                                     കരിംജീരകം...





ഉപകുഞ്ചികാ എന്ന് സംസ്കൃതത്തിലും ബ്ലാക്ക് കുമിന്‍ (Black cumin) എന്ന് ഇംഗ്ലീഷിലും അറബിയില് "ഹബ്ബത് സഉദാഹു " എന്നും ഉര്ദുവില് "കല്ലുജി" എന്നും അറിയപ്പെടുന്ന കരിംജീരകം റാനുന്‍കുലേസി (Ranun culaceae) കുലത്തില്‍ പെട്ടതാണ്.
എല്ലാവിധ രോഗത്തിന്റെയും അടിസ്ഥാന കാരണം ഒന്നാണ്‌. ശരീര കോശങ്ങള്‍ക്ക്‌ സംഭവിക്കുന്ന അപചയം (Degeneration of the Body Cells) ആണത്‌. രോഗം ഏതാണെങ്കിലും അതില്‍ നിന്ന്‌ മുക്തി നേടാനുള്ള മാര്‍ഗം ഒന്നാണ്‌. ശരീരകോശങ്ങളുടെ പുനരുജ്ജീവനം (Regeneration of the Body Cells). ഈ പുനരുജ്ജീവിതത്തിന്‌ പല വഴികളുണ്ട്‌. ഒന്ന്‌, അപചയത്തിന്‌ കാരണമായ അമിതവും അഹിതവുമായ ആഹാരപാനീയങ്ങള്‍, മദ്യ-മയക്കുമരുന്ന്‌ ആസക്തി, പുകവലി, പുകയിലയുടെ മറ്റു തരത്തിലുള്ള ഉപഭോഗം, ശുചിത്വമില്ലായ്‌മ, അവിഹിത ലൈംഗിക ബന്ധങ്ങള്‍, ദുസ്സ്വഭാവങ്ങള്‍, മാനസിക സംഘര്‍ഷം തുടങ്ങിയ അപകട ഘടകങ്ങള്‍ (Risk Factors) ഒഴിവാക്കുക. രണ്ട്‌, 
ശരീരത്തിനുള്ളില്‍ അടിഞ്ഞുകൂടിയ അഴുക്കുകളും വിഷാംശങ്ങളും സ്വാഭാവികരീതിയില്‍- മൂത്രത്തിലൂടെയും വിയര്‍പ്പിലൂടെയും മറ്റും പുറംതള്ളാന്‍ സഹായകമായ ആഹാര പാനീയങ്ങള്‍ (Detoxicating Regimen) ശീലമാക്കുക. മൂന്ന്‌, കോശങ്ങളുടെ പുനരുജ്ജീവനത്തിന്‌ സഹായകമാകുന്ന ഔഷധങ്ങള്‍ കഴിക്കുക. ഇത്തരത്തിലുള്ള ആയിരക്കണക്കില്‍ ഔഷധങ്ങള്‍ ഭൂമിയില്‍ സൃഷ്‌ടിച്ചൊരുക്കിയിട്ടുണ്ട്‌. സസ്യങ്ങളിലും ജീവികളുടെ ശരീരഭാഗങ്ങളിലും ലോഹങ്ങളിലും ധാതുലവണങ്ങളിലും കോശ പുനരുജ്ജീവനത്തിലൂടെ രോഗശമനത്തിന്‌ സഹായകമാകുന്ന ഘടകങ്ങളുണ്ട്‌.
ഈ ഔഷധങ്ങള്‍ ഏതെങ്കിലും പ്രത്യേക രോഗത്തിന്‌ മാത്രം ശമനം നല്‌കുന്നതായി നിരീക്ഷിക്കപ്പെടാറുണ്ടെങ്കിലും സൂക്ഷ്‌മ വിശകലനത്തില്‍ അത്‌ ശരിയല്ല. ഏത്‌ രോഗത്തിന്റെയും ശമനത്തിന്‌ സഹായകമാകും വിധമുള്ള കോശപുനരുജ്ജീവനമാണ്‌ അവ മുഖേന നടക്കുന്നത്‌. ചില ഔഷധങ്ങള്‍ നേരിയ തോതില്‍ മാത്രം പുനരുജ്ജീവനമുണ്ടാക്കുന്നതാണെങ്കില്‍ മറ്റു ചിലത്‌ വലിയ തോതില്‍ ആ ഫലമുളവാക്കുന്നവയായിരിക്കും. ശമനം പൂര്‍ണമോ അപൂര്‍ണമോ ആകുന്നത്‌ മറ്റു പല ഘടകങ്ങളെയും ആശ്രയിച്ചായിരിക്കും. പരിസ്ഥിതിയും ജീവിതരീതിയും കളങ്കിതമല്ലെങ്കില്‍ മിക്ക ഔഷധങ്ങള്‍ കൊണ്ടും പൂര്‍ണമായ ശമനം ലഭിക്കും.
അനുഗ്രഹത്തിന്റെ വിത്ത് എന്ന് അറിയപ്പെടുന്ന കരിഞ്ചീരകം എല്ലാ കാലത്തും ഒരു ഉത്തമ ശമനൌഷധമായി ഉപയോഗിച്ചു വരുന്നു. കരിഞ്ചീരകത്തിന് മനുഷ്യ ശരീരത്തിന് പ്രകൃത്യാലുള്ള രോഗ പ്രതിരോധ ശക്തിയെ നിലനിര്‍ത്താനും ദൃഢീകരിക്കാനും കഴിയുമെന്ന് അനിഷേധ്യാമാം വണ്ണം തെളിയിക്കപ്പട്ടിട്ടുണ്ട് . മനുഷ്യ ശരീരത്തിലെ മുഴുവന്‍ വ്യവസ്തകളുമായും ഈ രോഗപ്രതിരോധ ശേഷി നേരിട്ടോ അല്ലാതയോ ബന്ധപെട്ടിരിക്കുന്നതിനാല്‍ നിങ്ങളുടെ ശരീരത്ത ഏതൊരു രോഗം കടന്നാക്രമിക്കുമ്പാഴും ശരീരത്തിന്റെ മൊത്തം പ്രതിരോധ ശേഷിയെ തന്നയാണ് ബാധിക്കുന്നത്. വൈറസ്, ബാക്ടീരിയ, ഫംഗസുകള്‍, പരോപജീവികള്‍ തുടങ്ങിയ സൂക്ഷമ രോഗാണുക്കളും കീടങ്ങളും ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തയോ വ്യവസ്ഥയെയോ ബാധിക്കുന്നതിലൂടെയാണ് നമ്മുടെ മിക്ക ആരോഗ്യ പ്രശ്നങ്ങളും ആരംഭിക്കുന്നത്. ആധുനിക മരുന്നുകളുടെ ഉപോയഗത്തിലൂടെ ഓരോ രോഗലക്ഷണങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം ചികിത്സയാണ് നല്‍കുന്നത്. ആള്‍ക്കഹോള്‍ പോലുള്ള നാശകാരികളായ ഘടകങ്ങള്‍ ഉള്‍കൊള്ളുന്നതും കൃത്രിമ രാസപദാര്‍ത്ഥങ്ങള്‍ ചെര്‍ത്തുണ്ടാക്കുന്നതാണ് ഈ മരുന്നുകള്‍. എന്നാല്‍ കരില്‍ഞ്ചീരക ചികിത്സ ശരീരത്ത ഒരൊറ്റ ഏകകമായി കൈകൊള്ളുന്നതും രോഗത്തിന്റെ അടിസ്ഥാന കാരണത്തോടുള്ള ഫലപ്രദമായ പോരാട്ടവുമാണ്. കരിഞ്ചീരകം മനുഷ്യ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷികുണ്ടാകുന്ന ദുര്‍ബലമോ ശകതമോ ആയ പ്രതിപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നു. പഴക്കമേറിയ രോഗങ്ങള്‍ക്കും അലര്‍ജിക്കും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ 
മൂലമുണ്ടാകുന്ന രോഗല്‍ങ്ങള്‍ക്കുമെല്ലാം കരിഞ്ചീരകം ഉത്തമമായ ഔഷധമാണ്.ശരീര പോഷണത്തയും ദഹന പ്രക്രിയയെയും ഇത് ശക്തിപെടുത്തുകയും രക്തത്തില്ലെ പഞ്ചസാരയുടെ അളവ് കുറക്കുകയും ചെയ്യുന്നു. ദഹനേന്ദ്രിയങ്ങളിലും കുടലുകളിലും വളരുന്ന വിരകളെയും പരാന്ന ജീവികളെയും ഇത് പുറം തള്ളുന്നു. ശ്വാസനാള വീക്കം ചുമ എന്നിവയ്ക്ക് ശമനമുണ്ടാക്കുകയും ശരീരത്തിന്റെ പൊതുവായ ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. സ്ത്രീകളുടെ ആര്‍ത്തവ പ്രശ്നങ്ങളെ നിയന്ത്രിച്ചു നിര്‍ത്തുന്നു. പ്രസവാന്തരം മുലപ്പാലിന്റെ അളവ് കൂട്ടുകയും ഒഴുക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. (എന്നാല്‍ ഗര്‍ഭിണികള്‍ കരിംജീരകം ഉപയോഗിക്കരുത്.) വേഗതയാര്‍ന്ന ഊര്‍ജ്ജദായകമായും ബീജവര്‍ദ്ധനവിനും നാഡീവ്യവസ്ഥക്ക് ശാന്തത നല്‍കാനും മുടി വളര്‍ച്ചക്കും മുടികൊഴിച്ചില്‍ തടയാനും ഇത് ഉപകരിക്കുന്നു. തൊലിപ്പുറമെ ചുളിവുകള്‍ ഉണ്ടാക്കുന്നത് തടയുന്ന ചര്‍മ്മൗഷധമായും ഇത് ഉപയോഗിക്കുന്നു. കരിഞ്ചീരകത്തിന്റെ ഉപയോഗവും ഫലപ്രാപ്തിയും വിശദീകരിക്കാന്‍ ഇനിയും ഏറെയുണ്ട്. ശ്വാസകോശ രോഗങ്ങള്‍, വയറിനെയും കുടലിനെയും ബാധിക്കുന്ന രോഗങ്ങള്‍ , കിഡ്നീ, കരള്‍ സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്കും രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്ന മരുന്നായും പൊതുവായ ആരോഗ്യ വര്‍ദ്ധനവിനും ഉപയോഗിക്കുന്നു. കരിഞ്ചീരകത്തിന്റെ ആഗോള തലത്തില്‍ തന്നെ നിലനില്‍ക്കുന്ന ചില പരമ്പരാഗത ചികിത്സാ രീതികളാണ് താഴെ വിവരിക്കുന്നത്.
1.ആസ്തമയും ശ്വസനേന്ദ്രിയ രോഗങ്ങളും.....
ഒരു സ്പൂണ്‍ കരിഞ്ചീരക തൈലം ചൂടുവെള്ളത്തില്‍ കലര്‍ത്തി ദിവസം ഒരു നേരം കഴിക്കുക. രാത്രി കരിഞ്ചീരക തൈലം നെഞ്ചില്‍ തടവുന്നതും തിളക്കുന്ന വെള്ളത്തില്‍ ചേര്‍ത്ത് ആവി പിടിക്കുന്നതും ഏറെ ഉത്തമമാണ്.
2.മുതുകു വേദനയും വാതസംബന്ധമായ പ്രശ്നങ്ങുളും (മധ്യപൗരസ്തൃ രാജ്യങ്ങളിലും മലായ് ദ്വീപിലും പ്രയോഗത്തിലുള്ളത്).....
അല്പം കരിഞ്ചീരകതൈലം മിതമായ അളവില്‍ ചൂടാക്കി വേദനയുള്ള ഭാഗത്ത് തടവുക. ഒരു സ്പൂണ്‍ കഞ്ചീരക തൈലം തേനില്‍ ചേര്‍ത്ത് രണ്ടു നേരം കഴിക്കുന്നതും ഉത്തമമാണ്.
3.വയറിളക്കം.....
ഒരു കപ്പ് തൈരില്‍ ഒരു ടീസ്പൂണ്‍ കരിഞ്ചീരകതൈലം ചേര്‍ത്തു കഴിക്കുക. രോഗ ലക്ഷണങ്ങള്‍ അവസാനിക്കുന്നത് വരെ ദിവസവും രണ്ടു നേരം കഴിക്കണം.
4.പ്രമേഹം....
ഒരു കപ്പ് കട്ടന്‍ചായയില്‍ 2.5 മി.ലി കരിഞ്ചീരകതൈലം ചേര്‍ത്ത് ദിവസം രണ്ട് നേരം കഴിക്കുക. പഞ്ചസാരയും എണ്ണയില്‍ പൊരിച്ചതും വര്‍ജ്ജിക്കണം.
5.കടുത്ത പനി.....
ഒരു ടീസ്പൂണ്‍ കരിഞ്ചീരക തൈലം ഒരു ഗ്ലാസ്‌ നാരങ്ങാ നീരില്‍ ചേര്‍ത്ത് ദിവസം രണ്ടു നേരം കഴിക്കുക. രോഗ ലക്ഷണങ്ങള്‍ നീങ്ങുന്നത് വരെ ഈ ചികിത്സ തുടരണം.
6.തലവേദന.....
നെറ്റിയിലും ചെവിയരികില്‍ മുഖത്തിന്റെ ഇരു പാര്‍ശ്വങ്ങളിലും കരിഞ്ചീരകത്തൈലം കൊണ്ട് തടവുകയും തലക്ക് കെട്ടിടുകയും ചെയ്യുക. രാവിലെ വെറും വയറ്റില്‍ ഒരൂ സ്പൂണ്‍ കരിഞ്ചീരകത്തൈലം കഴിക്കുകയും ചെയ്യാം.
7.പൊതുവായ ആരോഗ്യ വര്‍ദ്ധനവിന്.....
ദിവസവും ഒരു ടീസ്പൂണ്‍ തൈലം 2 സ്പൂണ്‍ ശുദ്ധ തേനില്‍ ചേര്‍ത്തു രണ്ടു നേരം കഴിക്കുന്നത് ആരോഗ്യം നിലനിര്‍ത്താന്‍ എറെ സഹായിക്കും.
8.ചര്‍മ്മ സംരക്ഷണത്തിന്.....
കരിഞ്ചീരക തൈലവും ഒലീവെണ്ണയും ഓരോ ടേബിള്‍ സ്പൂണ്‍ വീതം എടുത്ത് മിക്സ് ചെയ്ത് മുഖത്ത് നന്നായി പുരട്ടിയ ശേഷം ചുരുങ്ങിയത് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.
9.രക്ത സമ്മര്‍ദ്ധവും പിരിമുറുക്കവും കുറക്കാന്‍.....
ദിവസേന കാലത്ത് പ്രാതലിനൊപ്പം ഒരു സ്പൂണ്‍ കരിഞ്ചീരക തൈലം ഏതെങ്കിലും ഹലാലായ പാനീയത്തോടൊപ്പം ചേര്‍ത്ത് കഴിക്കുക. ഒരിതള്‍ വെള്ളുള്ളിയും തിന്നുന്നത് ഉത്തമം.
ശരീരം മുഴുവന്‍ കരിഞ്ചീരക തൈലം പുരട്ടിയ ശേഷം സണ്‍ബാത്ത് നടത്തുക (വെയില്‍കായുക). മുമ്മൂന്നു ദിവസങ്ങല്‍ ഇടവിട്ട് അരമണിക്കൂര്‍ വീതം ഒരു മാസക്കാലം തുടര്‍ച്ചയായി ചെയ്താല്‍ ഫലസിദ്ധി ലഭിക്കും.
10.ക്ഷീണവും അലസതയും മാറാന്‍.....
ഒരു സ്പൂണ്‍ കരിഞ്ചീരക തൈലം ഒരു ഗ്ളാസ്സ് ശൂദ്ധമായ ഓറഞ്ച് ജ്യൂസിലോ ചെറുനാരങ്ങ ജ്യൂസിലോ തേനിലോ ചേര്‍ത്ത് ദിവസവും രാവിലെ കഴിക്കുക. പത്തുദിവസം തുടര്‍ച്ചയായി ചെയ്യുക.
11.ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാന്‍.....
ഒരു സ്പൂണ്‍ കരിഞ്ചീരക തൈലം 100 മി.ഗ്രാം തിളപ്പിച്ച കര്‍പ്പൂര തുളസിയില്‍ കലര്‍ത്തി ചുരുങ്ങിയത് 15 ദിവസം കഴിക്കുക.
12.പേശീവേദനകള്‍ക്ക്....
വേദനയുള്ള ഭാഗത്ത് തൈലം കൊണ്ട് തടവുക. ഒരു സ്പൂണ്‍ കരിഞ്ചീരക തൈലം ശുദ്ധമായ ഓറഞ്ച് ജ്യൂസിലോ ചെറുനാരങ്ങാ ജ്യൂസിലോ ചേര്‍ത്ത് കഴിക്കുന്നതും ഗുണകരമാണ്.
13.കടുത്ത മനസ്സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍.......
ഒരു കപ്പ് ചായയിലോ കാപ്പിയിലോ ഒരു സ്പൂണ്‍ കരിഞ്ചീരകത്തൈലം ചേര്‍ത്ത് ദിവസം മൂന്നു നേരം കഴിക്കുക.
14.ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഒരു സ്പൂണ്‍ കരിഞ്ചീരകത്തൈലം ഒരു സ്പൂണ്‍ ഒലീവെണ്ണയില്‍ കലര്‍ത്തി ഭക്ഷണത്തിന് ശേഷം കഴിക്കുക.
15.ഉറക്കക്കുറവിന് ഒരു ടാബിള്‍ സ്പൂണ്‍ കരിഞ്ചീരകത്തൈലം തേനില്‍ കലര്‍ത്തി ഏതെങ്കിലും ചുടുപാനിയത്തില്‍ കലര്‍ത്തി വൈകുന്നെരം കഴിക്കുക.
16.മഞ്ഞപ്പിത്തം....
ഒരു കപ്പ് പാലില്‍ 2.5 മി.ലി കരിഞ്ചീരക തൈലം കലര്‍ത്തി ദിവസം രണ്ടു നേരം കഴിക്കുക. (ഒന്ന് കാലത്തും ഒന്ന് രാത്രി ഭക്ഷണത്തിന് ശേഷവും).
17.വയറെരിച്ചില്‍.....
ഒരു കപ്പ് മുസ്സമ്പി ജൂസില്‍ 2.5 മി.ലി ജീരക തൈലം കാലത്ത് വെറും വയറ്റിലും രാത്രി ഉറങ്ങുന്നതിനു മുമ്പും കഴിക്കുക. പത്ത് ദിവസം ചികിത്സ തുടരുക. ലഹരി വസ്തുക്കളും മുളകുചേര്‍ത്തതോ പുളിച്ചതോ ആയ സാധനങ്ങളും പൂര്‍ണ്ണമായും വര്‍ജ്ജിക്കുക.
18.പൊണ്ണത്തടി കുറക്കാന്‍.....
5 മി.ലി കരിഞ്ചീരക തൈലം രണ്ടു സ്പൂണ്‍ തേനില്‍ ചേര്‍ത്ത് ഇളം ചൂട് വെള്ളത്തില്‍ ദിവസം രണ്ട് നേരം കഴിക്കുക. അരി ഭക്ഷണം ഒഴിവാക്കുക.
19.സോറിയാസിസ്.....
6 ചെറുനാരങ്ങ ജ്യൂസാക്കിയെടുത്ത് 50 ഴാ കരിഞ്ചീരക തൈലം ചേര്‍ത്ത് രോഗബാധയുള്ള സ്ഥലത്ത് പുരട്ടുക.
20.കൈകാല്‍ വിണ്ട് കീറല്‍ (രക്തസ്രാവത്തോടൊപ്പം)....
ഒരു ഗ്ളാസ്സ് മുസ്സമ്പി ജ്യൂസില്‍ 2.5 മി.ലി കരിഞ്ചീരകത്തൈലം കലര്‍ത്തി ദിവസം രണ്ട് നേരം (കാലത്ത് വെറും വയറ്റിലും രാത്രി ഉറങ്ങാന്‍ നേരവും) കഴിക്കുക. കോഴിയിറച്ചി, മുട്ട, വഴുതനങ്ങ എന്നിവ ഒഴിവാക്കുക. കരിഞ്ചീരകത്തില്‍ നിന്നുണ്ടാക്കിയ ഓയിന്‍മെന്റും ഉപയോഗിക്കാം.
21.രക്തക്കുറവും വിളര്‍ച്ചയും.....
ഒരു കൊളുന്ത് പൊതീന ഇല വെള്ളത്തില്‍ തിളപ്പിച്ച ഒരു കപ്പ് ജ്യൂസെടുത്ത് 2.5 മി.ലി കരിഞ്ചീര തൈലം ചേര്‍ത്ത് കാലത്തും വൈകുന്നേരവും കഴിക്കുക. തൈര് സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. 21 ദിവസം ചികിത്സ തുടരുക.
22.പൈല്‍സ്, മലബന്ധം....
2.5 മി.ലി കരിഞ്ചീര തൈലം ഒരു കപ്പ് കരിഞ്ചായയില്‍ ചേര്‍ത്ത് കാലത്ത് വെറും വയറ്റിലും രാത്രിയും കഴിക്കുക. ചൂടുള്ളതും മസാല ചേര്‍ത്തതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
23.ലൈംഗികാവയവങ്ങളിലെ നീര്‍വീക്കം.....
ആദ്യം സോപ്പ് വെള്ളം കൊണ്ട് തേച്ച് കഴുകി ഉണങ്ങിയ ശേഷം വീര്‍ത്ത ഭാഗത്ത് അല്പം കരിഞ്ചീരത്തൈലം പുരട്ടുക. അടുത്ത പ്രഭാതം വരെ അത് കഴുകാതിടുക. മൂന്നു ദിവസം ഈ ചികിത്സ തുടരുണം.
24. സ്ത്രീ സഹജ രോഗങ്ങള്‍ (വെള്ളപ്പോക്ക്, അമിത രക്തസ്രാവം, ആര്‍ത്തവത്തോടനുബന്ധിച്ചുണ്ടാവുന്ന വയറു വേദന, മുതുകു വേദന)
രണ്ട് ഗ്ളാസ്സ് വെള്ളത്തില്‍ പൊതീനയിലയിട്ടു തിളപ്പിച്ചെടുത്ത ശേഷം 2.5 മി.ലി കരിഞ്ചീരകതൈലം ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി ഉറങ്ങാന്‍ നേരത്തും കഴിക്കുക. 40 ദിവസം ചികിത്സ തുടരുക. അച്ചാറ്, വഴുതിന, മുട്ട, മാംസം എന്നിവ ഭക്ഷണത്തില്‍ നിന്നു ഒഴിവാക്കുക.
25.കണ്ണ് സംബന്ധമായ അസുഖങ്ങള്‍.....
കണ്ണ് ചുവപ്പ്, കണ്ണ് തിമിരം, കണ്ണില്‍ നിന്നും എല്ലായ്പോഴും വെള്ളം പോവുക തുടങ്ങി കണ്ണിനുണ്ടാവുന്ന അസുഖങ്ങള്‍ക്ക് ഒരു കപ്പ് ക്യാരറ്റ് ജ്യൂസില്‍ 2.5 മി.ലി കരിഞ്ചീര എണ്ണ കലര്‍ത്തി ദിവസം രണ്ട് നേരം കഴിക്കുക. (രാവിലെ വെറും വയറ്റിലും രാത്രി ഭക്ഷണത്തിന് ശേഷവും. ചികിത്സ 40 ദിസവം തുടരാം. അച്ചാറ്, വഴുതിന, മുട്ട, മത്സ്യം എന്നിവ ഭക്ഷണത്തില്‍ നിന്നു ഒഴിവാക്കണം.
26.സന്ധിവേദന, വാതം.....
ഒരു സ്പൂണ്‍ വിനാഗിരി, 2.5 മി.ലി കരിഞ്ചീര തൈലം, രണ്ട് സ്പൂണ്‍ തൈലം എന്നിവ ചേര്‍ത്ത് രാവിലെ പ്രാതലിനു മുമ്പായും രാത്രി ഭക്ഷണ ശേഷവും കഴിക്കുക.
27.കിഡ്നി വേദനക്ക്....
250 ഗ്രാം കരിഞ്ചീരപ്പൊടി തേനില്‍ ചാലിച്ച് തയ്യാറാക്കിയ മരുന്നില്‍ നിന്ന് രണ്ട് സ്പൂണെടുത്ത് അരകപ്പ് വെള്ളത്തില്‍ 2.5 മി.ലി കരിഞ്ചീരകത്തൈലം കൂട്ടിച്ചേര്‍ത്ത് ദിവസവും ഒരു നേരം കഴിക്കുക. 21 ദിവസത്തേക്ക് ഈ ചികിത്സ തുടരണം.
കരിംജീരകം വിയര്‍പ്പിനെ ഉല്പാദിപ്പിക്കുകയും ഉദരവായുവിനെ ശമിപ്പിക്കുകയും ആര്‍ത്തവത്തെ ഉണ്ടാക്കുകയും അഗ്നിമാന്ദ്യത്തെ തീര്‍ക്കുകയും ചെയ്യും. ആമാശയത്തിന് ഹിതകരമായ ഇത് കൃമിനാശകവുമാണ്. രണ്ടര ഗ്രാം മുതല്‍ പത്തുഗ്രാം വരെ പൊടിച്ച് തേനില്‍ ചാലിച്ച് കഴിച്ചാല്‍ ഉറക്കമില്ലായ്മക്ക് ഗുണം ചെയ്യുകയും മറവി മാറിക്കിട്ടുകയും ചെയ്യും. വിഷചികിത്സയില്‍ കരിംജീരകം വളരെ ഫലവത്താണ്. തേള്‍ കടിച്ച വിഷത്തിന് കരിംജീരകം പച്ചവെള്ളത്തിലരച്ച് പുരട്ടിയാല്‍ മതി. 5ഗ്രാം കരിംജീരകം തണുത്തവെള്ളത്തിലരച്ച് കുടിച്ചാല്‍ പേപ്പട്ടി വിഷത്തില്‍ നിന്ന് രക്ഷപ്പെടാം. കരിംജീരകം എണ്ണയിലരച്ച് പുരട്ടിയാല്‍ സാധാരണയായി ഉണ്ടാകുന്ന എല്ലാ വിഷങ്ങള്‍ക്കും നല്ലതാണ്. ഇതിന്റെ എണ്ണ പുരട്ടിയാല്‍ താടി, മുടി എന്നിവ വേഗം മുളയ്ക്കുകയും നരയെ തടുക്കുകയും ചെയ്യും. കരിംജീരകം പൊടിച്ചത് ശര്‍ക്കരയില്‍ ചേര്‍ത്ത് പ്രസവിച്ച സ്ത്രീകള്‍ കഴിച്ചാല്‍ പ്രസവംതോറും ശരീരസൗന്ദര്യം വര്‍ധിക്കുകയും സ്തനപുഷ്ടിയുണ്ടാവുകയും ഗര്‍ഭാശയം ചുരുങ്ങാന്‍ സഹായിക്കുകയും ചെയ്യും. അര ടീസ്പൂണ്‍ കരിംജീരകം മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ വിട്ടുമാറാത്ത ഏമ്പക്കം, എക്കിട്ടം എന്നിവക്ക് ഗുണപ്രദമാണ്. ഇതിന്റെ എണ്ണ പുരട്ടിയാല് താടി, മുടി മുതലായവ വേഗം മുളക്കുകയും/വളരുകയും ചെയ്യും, നരയെ തടുക്കുകയും, താടി, മുടി പോലെയുള്ള രോമാങ്ങള്ക്ക് കറുപ്പ് നിറം നല്കുകയും ചെയ്യും.
കരിംജീരകത്തിന്റെ വിശേഷങ്ങള്‍ ഇത് മാത്രമല്ല. 
--------------------------------------------------------------
• തന്റെ സൌന്ദര്യ സംരക്ഷണത്തിനായി ക്ലിയോപാട്ര രാജ്ഞി കരിംജീരകം ഉപയോഗിച്ചിരുന്നു.
• നെഫെര്‍ടിടി രാജ്ഞി മുടിയുടെയും നഖത്തിന്റെയും തിളക്കം കൂട്ടാന്‍ കരിംജീരക എണ്ണ ഉപയോഗിച്ചിരുന്നു. 
• ഉദര സംബന്ധമായ രോഗങ്ങള്‍ക്ക് ഹിപ്പോക്രാട്ടസ് ഉപയോഗിച്ചിരുന്നതും ഇത് തന്നെ.
• ഫരോവമാരില്‍ പ്രമുഖന്‍ ആയ തുത്തെന്‍ഖാമന്‍ മരണ ശേഷമുള്ള ജീവിതത്തില്‍ ഉപയോഗിക്കാന്‍ വേണ്ടി തന്റെ ശവ കുടീരത്തില്‍ കരിംജീരകം സൂക്ഷിച്ചിരുന്നതായി ചരിത്രകാരന്മാര്‍ സമ്മതിക്കുന്നുണ്ട്.

danielbabu/kader.൧൭.൧൦.൨൦൧൯ 


Thursday, October 10, 2019


                     കടലാടി




എന്നെ നിങ്ങൾ കണ്ടിട്ടുണ്ടോ .ഒരു പക്ഷെ ഗ്രാമങ്ങളിൽ വസിക്കുന്ന ചിലർ കണ്ടിട്ടുണ്ടാകും . മുൻപ് പുല്ലു വളർന്നു കിടക്കുന്ന പുരയിടങ്ങളിൽ കൂടെ നടന്നാൽ നിങ്ങളുടെ വള്ളി നിക്കറിന്റെ കാലിലോ പറ്റിപ്പിടിച്ചു ഇരിക്കും . നിങ്ങൾ എന്നെ കണ്ടാൽ  തട്ടി കുടഞ്ഞും തൂത്തും കളയും അതാണ് എന്റെ വംശ വർധനയുടെ ഗുട്ടൻസ് . ഇക്കാര്യത്തിൽ എന്റെ ഏറ്റവും വലിയ സുഹൃത്ത് നായ ആണ് . അദ്ദേഹത്തിന്റെ ശരീരത്തിലെ രോമത്തിൽ പാട്ടി പിടിച്ചു അദ്ദേഹം പോകുന്നിടത്തൊക്കെ എന്നെ തൂത്തെറിഞ്ഞിട്ടു പോകും .ഞാൻ അവിടെ കിടന്നു അനുകൂല സാഹചര്യത്തിൽ  വീണ്ടും വളരും . അത് കൊണ്ട് എനിക്കൊരു ഇരട്ടപ്പേരുണ്ട് തമിഴിൽ . നായുരുവി . അപമാര്ഗ, കടലാടി  എന്നീ പേരുകൾ ഉണ്ട് .മലയാളി എന്നെ വൻ കടലാടി എന്ന് വിളിക്കും .
ഞാൻ തനിയെ വളരുന്നതിനു തരിശു നിലങ്ങൾ , വേലിയോരങ്ങൾ ,കാടു മലയോരങ്ങൾ എന്ന് വേണ്ട എല്ലായിടവും ഉപയോഗപ്പെടുത്തും  വംശ വർധനക്ക് . രണ്ടു തരം  കടലാടി ഉണ്ട് . ചുവന്നതും വെളുത്തതും. ചുവന്നതിനു ഔഷധ ഗുണം കൂടുതൽ .

കടലാടി  മൂത്രളം  ആണ് .

കടലാടി ഇലയും  കടല ചെടിയും  സമ അളവ് എടുത്തു മഷി പോലെ അരച്ച് ശരീരത്തിൽ നീർക്കെട്ട്(edema ) ഉള്ളവർ പുക്കിളിൽ പൂച്ചിട്ടാൽ നീർക്കെട്ട് സുഖപ്പെടും .

കടലാടി ഇലയുടെ ചാർ എടുത്തു അരിച്ചു രണ്ടു തുള്ളി  ചെവിയിൽ ഒഴിച്ചാൽ ചെവി പഴുപ്പ് ശമിക്കും .

ഇളം ചെടിയുടെ ഇല ഇടിച്ചു ചാറു പിഴിഞ്ഞ് സമ അളവിൽ വെള്ളം ചേർത്തു തിളപ്പിച്ച് ദിവസം മൂന്നു നേരം 3 മില്ലി അളവ് കുടിച്ചു പുറമെ പശുവിൻ പാൽ കുടിക്കുക .ഇങ്ങനെ 5 -6 ദിവസം ചെയ്‌താൽ മൂത്ര തടസ്സം മാറും .മൂത്രാശയ പ്രശ്നങ്ങൾ തീരും , മൂത്ര നാളിയിലെ എരിച്ചിൽ മാറും .സ്ത്രീകൾക്ക് ആർത്തവ സമയത്തു രക്തം വളരെ കുറച്ചു മാത്രം പോകുന്ന പ്രശ്നങ്ങൾ മാറും .വിളർച്ച , ശരീരത്തിൽ നീര് വീഴ്ച്ച ,മൂത്രത്തിൽ കൂടെ അമിത പ്രോട്ടീൻ പുറംതള്ളുന്ന രോഗം (nephrotic  syndrome ) രക്താര്ശസ്സ് ഇവകൾ ഗുണമാകും .

ഇതിന്റെ ഇല അരച്ച് നെല്ലിക്ക അളവ് എരുമ തൈരിൽ കലർത്തി രാവിലെ വെറും വയറ്റിൽ കഴിച്ചാൽ രക്ത മൂലം ഗുണമാകും , മേഹ രോഗങ്ങൾ ,മൂത്രത്തിൽ ശുക്ലം കലർന്നു പോകുന്ന അസുഖം ,വയറിളക്കം സുഖപ്പെടും.

ഉണങ്ങാത്ത പുണ്ണുകൾ ,കുരുക്കൾ ,വിഷ കടി ഇവയ്ക്കു കടലാടി ഇല അരച്ചു കെട്ടി വെച്ചാൽ സുഖമാകും .
കടലാടി ഇല പരിപ്പ് ചേർത്തു വേവിച്ചു ആഴ്ചയിൽ രണ്ടു ദിവസം കഴിച്ചാൽ ശ്വാസകോശത്തിൽ താങ്ങി കിടക്കുന്ന കഫം , ചുമ ഇവകൾ മാറും .
വിട്ടു വിട്ടു വരുന്ന പനിക്ക് കടലാടി ഇലയും കുരുമുളകും  വെളുത്തുള്ളിയും ചേർത്ത് അരച്ച്  ഉരുട്ടി ഗുളികകൾ രൂപത്തിലാക്കി ഉണക്കി ആ ഗുളിക  കൊടുത്താൽ  സുഖപ്പെടും .

മൂല കുരുവിനു കടലാടിയുടെ ഇളം ഇലകൾ പറിച്ചു അതിനോടൊപ്പം അല്പം മഞ്ഞൾ ചേർത്തു അരച്ച് മൂലത്തിൽ വെച്ച് കെട്ടിയാൽ മൂല നോയ് കുറയും .

കടലാടി ഇല ചാർ 100 മില്ലി ,എള്ളെണ്ണ 100 മില്ലി ചേർത്തു കാച്ചി അരിച്ചു എടുത്തു വെക്കുക . ചെവി വേദന , പുണ്ണ്  ഇവകൾ ക്ക് ഇതിനെ തുള്ളി  മരുന്നായി പ്രയോജനപ്പെടുത്താം .
മൂക്കിൽ കഫം,പുണ്ണുകൾക്കും  ഇത് തുള്ളി മരുന്നായി ഉപയോഗിക്കാം .

ഇതിന്റെ ഇല ചാർ പിഴിഞ്ഞ് 30 -50  മില്ലി അളവ്  ഏഴു ദിവസം ഉപ്പില്ലാ പഥ്യത്തിൽ ഇരുന്നാൽ വിഷക്കടി മൂലം കേറിയ വിഷം ഇറങ്ങും മുറിവായിലും  വെച്ച് കെട്ടാം .

ഇതിന്റെ ഇലയുടെ സമ അളവ് തുളസി ചേർത്ത് അരച്ച് നെല്ലിക്ക അളവ് രണ്ടു പ്രാവശ്യം കൊടുത്താൽ വണ്ട് ,മറ്റു പൂച്ചികൾ കടിച്ച വിഷമിറങ്ങും .
പഴകിയ മലബന്ധം ഉള്ളവർ കടലാടി ഇല ഇട്ടു  തിളപ്പിച്ച് കുടി വെള്ളമായി  വയർ ഇളകി പോകും .

തുത്തി ചീര തോരനിൽ കടലാടി വിത്തിന് ചൂർണം 20  ഗ്രാം ചേർത്ത് ഭക്ഷണത്തിൽ ചേർത്തു കഴിച്ചാൽ മൂല രോഗങ്ങൾ ശമിക്കും .

കടലാടി വിത്ത് ചോറ് പോലെ വേവിച്ചു ഉണ്ടാൽ  ഒരാഴ്ചയോളം വിശപ്പ് ഉണ്ടാകില്ല . കുരുമുളക് ,ജീരകം വറുത്തു വെള്ളം തിളപ്പിച്ച്  കുടിനീർ ആക്കി കുടിച്ചാൽ വീണ്ടും വിശപ്പ് ഉണ്ടാകും .

കടലാടി വേര് കൊണ്ട് പല്ലു തേച്ചാൽ പല്ലു വെളുത്തു തിളങ്ങും ,മുഖശ്രീ ഉണ്ടാകും ,ദീർഘായുസ് ഉണ്ടാകും .കാപ്പി ,ചായ
,പുകവലി മദ്യ പാനം പാടില്ല .

കടലാടി കത്തിച്ച ചാമ്പൽ , ആൺ പനയുടെ പൂ , പാള  കത്തിച്ച ചാമ്പൽ ഇവ സമ അളവ് എടുത്തു ശുദ്ധമായ വെള്ളത്തിൽ കലക്കി  നാലു മണിക്കൂർ നൽകാതെ വെച്ച് തെളി നീരെടുത്ത് അടുപ്പിൽ വെച്ച് കാച്ചിയാൽ കിട്ടുന്ന ഉപ്പു പരൽ കിട്ടും ഇതി ന്റെ കൂടെ രണ്ടുതുള്ളി തേൻ/നെയ്യ് /മോര് , വെണ്ണ  ഏതെങ്കിലും ഒന്ന്  ചേർത്തു  കഴിച്ചാൽ കുട്ടികൾക്ക് വിറ്റാമിന് D യുടെ കുറവ്   ,ഗുന്മം ,നീര് ,പിത്ത പാണ്ഡ് ,ആസ്തമ ഈവക രോഗങ്ങൾ ഭേദമാകും . ഇതോടൊപ്പം തൂത വള ,ആടലോടകം ,കണ്ടകാരി ചുണ്ട ഇവയുടെ കഷായം കുടിക്കണം .

കടലാടി കത്തിച്ച ചാമ്പലും കടുകെണ്ണയും അല്പം ഉപ്പും ചേർത്തു പല്ലു തേച്ചാൽ പല്ലു ബലപ്പെടും ,വേദന ശമിക്കും .

കടലാടി ചാമ്പൽ അഞ്ചു ഗ്രാം  എടുത്തു തേനിൽ ചാലിച്ചു കഴിച്ചാൽ ആർത്തവ തടസ്സം മാറി ആർത്തവം ഉണ്ടാകും .

കടലാടി ഇല ചാറിൽ തുണിയെ 7 പ്രാവശ്യം
മുക്കി  ഉണക്കി  തിരി തെറുത്തു നെയ്യിൽ മുക്കി കത്തിച്ച പുക ഒരു പാത്രത്തിൽ പിടിച്ചു ആ കരിയിൽ ആവണക്ക് എണ്ണ ചേർത്തു കണ്മഷി ആയി കണ്ണിൽ എഴുതിയാൽ കാഴ്ച്ച പ്രശ്നങ്ങൾ മാറും .കണ്ണിനു കുളിർമ ഉണ്ടാകും .

വയറു വേദന ,അജീർണം ,പുളിച്ചു തികട്ടൽ ,ഏമ്പക്കം , വയർ വീർക്കൽ ഉള്ളവർ ഇതിന്റെ വേര് കഷായമിട്ടു  കുടിക്കുന്നത് നല്ലതു .
മൂത്ര തടസ്സം ഉള്ളവർ കടലാടി സമൂലം  കഷായമിട്ടു 60 മില്ലി മുതൽ 120 മില്ലി വീതം കുടിച്ചാൽ മൂത്രതടസ്സം മാറും.

മലബന്ധം ,വിശപ്പില്ലായ്‍മ ,അജീർണം  ഇവയ്ക്കു മരുന്ന് .
ലൈംഗീക ബന്ധം കാരണം ഉണ്ടായ പുണ്ണുകൾ, മൂലക്കുരു ,ചുമ ,ചർമ്മത്തിലുണ്ടാകുന്ന ചൊറിച്ചിൽ, ശരീരത്തിന് ഉണ്ടാകുന്ന ക്ഷീണം ,കുഷ്ഠം , സുഖപ്പെടുത്താൻ ഉപയോഗിക്കുന്നു . തേൾ കടിച്ചാൽ ഇതിന്റെ ഇല ചാർ ഞെരടി എടുത്തു ഉപയോഗിക്കുന്നു.

കടലാടി കൊണ്ടുള്ളൊരു പൽപ്പൊടി  യോഗം :-
കടലാടി വേര് -100 ഗ്രാം
കടുക്കാ  -50 ഗ്രാം ,നെല്ലിക്ക -50 ഗ്രാം ,താന്നിക്കായ് -50 ഗ്രാം ,ഏലത്തരി -25 ഗ്രാം ,ഗ്രാമ്പൂ -50 ഗ്രാം ,ചുക്ക് -50 ഗ്രാം ,കരുവേലപ്പട്ട -50 ഗ്രാം ,ഇന്ദുപ്പ് -50 ഗ്രാം
മേൽപ്പറഞ്ഞ വകകൾ എല്ലാം നല്ലവണ്ണം ഉണക്കി പൊടിയും ,കടുക്ക കുരുവും നീക്കി ,പൊടിച്ചു അരിച്ചെടുത്തു സൂക്ഷിക്കുക . ഇതിൽ നിന്നും ഒരു നുള്ളു വീതം എടുത്തു ദിവസവും ഒരു നേരം പല്ലു തേച്ചാൽ പല്ലു സംബന്ധിച്ച രോഗങ്ങൾ മാറും .പല്ലുകൾ ബലപ്പെട്ടു തിളങ്ങും .

കടലാടി വിത്ത് പാലിൽ ഇട്ടു കാച്ചി കുടിച്ചാൽ വിശപ്പുണ്ടാകില്ല . ഉൾ  വനത്തിൽ പോകുന്നവർ ഇങ്ങനെ ചെയ്യാറുണ്ട്. ഒരാഴ്ച്ച വരെ വിശപ്പുണ്ടാകില്ല

കടലാടി ഇലയിൽ അതിരാവിലെ പറ്റി പിടിച്ചിരിക്കുന്ന മഞ്ഞുത്തുള്ളികൾ ചേർത്തു ഇല പറിച്ചെടുത്തു കശക്കി പിഴിഞ്ഞ ചാർ എടുത്തു തേമൽ , പുഴുക്കടി , ചൊറി ഇവയ്ക്കു മേലെ പൂച്ച പോലെ ഇട്ടാൽ സുഖപ്പെടും .

കടലാടി ഇല10 ഗ്രാം  എടുത്തു അരച്ച് അല്പം എള്ളെണ്ണ ചേർത്തു ദിവസം രണ്ടു നേരം വീതം പത്തു ദിവസം കുടിച്ചാൽ രക്ത മൂലം ശമിക്കും .

കടലാടി ഇലയും കുപ്പമേനി ഇലയും സമ അളവെടുത്തു കശക്കി ചാർ എടുത്തു തേൾ കടിച്ച ഭാഗത്തു പുരട്ടിയാൽ തേൾ കടിച്ചത് മൂലം ഉണ്ടായ വേദനയും നീറ്റലും മാറും .തേൾ വിഷമിറങ്ങും .

ചുമക്കു കടലാടി വേരിന്മേൽ തൊലി കുരുമുളക് സമ  അളവ് എടുത്തു പൊടിച്ചു അതിൽ നിന്നും കാൽ ഗ്രാം എടുത്ത് തേനിൽ ചാലിച്ച് കഴിച്ചാൽ ശമിക്കും .

കടലാടി വിത്ത് 10 ഗ്രാം എടുത്തു അരച്ച് രണ്ടു നേരം രണ്ടു ദിവസം കുടിച്ചാൽ വയറുകടി ശമിക്കും

കടലാടി സമൂലം ,ഉണങ്ങിയ വാഴയില ,മുളയുടെ കൂമ്പു ഇവകൾ ഒരു കൈപ്പിടി അളവ് എടുത്തു രണ്ടു ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് 400 മില്ലിയാക്കി അരിച്ചെടുത്തു  200 മില്ലി വീതം ദിനം കുടിച്ചാൽസ്ത്രീകൾക്ക് വയർ സ്‌തംപനം മാറും , നാവ് വരൾച്ച മാറും .

കടപ്പാട് : മുത്തു /db ൧൧.൧൦.2019