Monday, October 7, 2019

ഞാൻ ഒരു പോസ്റ്റ് ഇടുന്നു . അതിന്റെ മുന്നോട്ടുള്ള പ്രയാണം നിങ്ങളുടെ പ്രതികരണം അനുസരിച്ചിരിക്കും .ഒരു പോസ്റ്റ് എഴുതി ഉണ്ടാക്കാനുള്ള ബുദ്ധിമുട്ടു നിങ്ങള്ക്ക് അറിയില്ല .എങ്കിലും അതെഴുതി ഇടുന്നതു എന്തെങ്കിലും ചെയ്യണം എന്ന് കരുതി .

ഒരു വൃക്ഷ വിലാപം:!!!!!!


ങ്ങേ വൃക്ഷം
വിലപിക്കുകയോ ,ചുമ്മാ മനുഷ്യനെ വട്ടം ചുറ്റിക്കല്ലേ . എന്തായാലും ശരി ഇനി വിലാപം അല്ലെങ്കിൽ അങ്ങയുടെ സങ്കട കാരണം കേൾക്കട്ടെ . നിങ്ങൾ എത്ര പേര് എന്നെ നേരിട്ട് കണ്ടിട്ട് ഉണ്ടാവില്ല .ഇനി അഥവാ കണ്ടിട്ടുങ്കിൽ ആരെന്നു അറിയില്ല കുറെ വൈദ്യന്മാർ ഒഴികെ . ആധുനികനിൽ വിരലിൽ എണ്ണാവുന്നവർ മാത്രം. നിങ്ങൾ എന്നെ നട്ടുപിടിപ്പിച്ചില്ല ,വിശന്നപ്പോൾ ആഹാരം (വളം ) തന്നില്ല എനിക്ക് ദാഹിച്ചപ്പോൾ വെള്ളം തന്നില്ല . എങ്കിലും ഞാനും എന്റെ വംശവും വളർന്നു വലുതായി ഈശ്വരൻ സമയാസമയം വേണ്ടത് ചെയ്തു ഞങ്ങൾക്ക് ഒരു നിയോഗം തന്നു . മനുഷ്യ കുലത്തിനു  ഉണ്ടാകുന്ന രോഗങ്ങൾക്ക് പരിഹാരമാണ്  ഞാനും എന്റെ  ഗോത്രവും .ഞങ്ങളെ  അടിമുടി  ഔഷധം നിറച്ചു വിട്ടു ഈശ്വരൻ
കാറ്റിനോടും വെയിലിനോടും   പൊരുതി  വളർന്നു  ആ നിയോഗം പൂർത്തീകരിക്കാൻ വേണ്ടി ഞാൻ  വളർന്നു വലുതായി . എന്റെ ചില്ലകളിൽ വന്നിരുന്നു പാട്ടു പാടി വിശ്രമിച്ചു പല കിളികൾ , അണ്ണാറ കണ്ണൻ വന്നു വാലും വിറപ്പിച്ചു .മൂപ്പര് വിചാരിച്ചു എന്നെ പിടിച്ചു കുലുക്കുന്നു എന്ന് . ഞാൻ അനങ്ങുമോ . ചിലപ്പോൾ എവിടെ നിന്നും അയാൾ എന്തെങ്കിലും അടിച്ചുമാറ്റി  കൊണ്ട് വന്നു എന്റെ ചില്ലയിൽ കേറി ഇരുന്നു രണ്ടു കൈ കൊണ്ട് പിടിച്ചു ആസ്വദിക്കുന്നത് ഞാൻ രസിച്ചു നോക്കി നിന്നിട്ടുണ്ട് . എന്റെ പാരമ്പര്യത്തെ നിലനിർത്താൻ എന്റെ ഫലം പറിച്ചു കൊണ്ടുപോയി എങ്ങോ ഒക്കെ ഇട്ടു . ചിലർ എന്റെ ചില്ലകളിൽ കൂടു കൂട്ടി പ്രണയ ചേഷ്ടകൾ കാണിച്ചു . കൊക്കുരുമ്മി ഇരിക്കുന്നത് കണ്ടപ്പോൾ എനിക്ക് നാണം തോന്നി സാഫല്യമായി മുട്ടകൾ വിരിയിച്ചു . അതിനു പ്രത്യുപകാരമായി അവർ എന്റെ ചുവട്ടിൽ കാഷ്ടിച്ച വെച്ച്  അത് ഞാൻ വളമായി വലിച്ചെടുത്തു പിന്നെയും എന്നെ പുഷ്ടിപ്പെടുത്തി, ഒരു ഒത്ത മരമായി നിൽക്കുമ്പോൾ അതാ വരുന്നു ദുഷ്ടനായ മനുഷ്യൻ .അവന്റെ കയ്യിലിരുന്ന ആയുധം കണ്ടപ്പോൾ എനിക്ക് മനസ്സിലായി എന്റെ അന്ത്യം അടുത്തു എന്ന്. ആയുധ ധാരിയല്ലാത്ത ആൾ മറ്റേ ആളോട് പറയുന്നു ഈ പാഴ് മരം വെട്ടി റബ്ബർ നടണം  കൂടുതൽ പണം ഉണ്ടാകും .വെട്ടാൻ വന്നവന്റെ  കയ്യിലിരുന്ന കുറെ പല്ലുകൾ ഉള്ള ഒരു ആയുധം എടുത്ത് അവൻ ഒരു കയർ വലിച്ചപ്പോൾ ചെവിട് അടയുന്ന മുരൾച്ച . ഹോ !! അത് എന്റെ ശരീരത്തിൽ ആഴ്ന്നിറങ്ങിയപ്പോൾ ഞാൻ അനുഭവിച്ച വേദന .ആ അഞ്ജനായ മനുഷ്യൻ എന്നെ വിറകായി  കൊണ്ട് പോയി. നിങ്ങള്ക്ക് ബോറടിച്ചോ .ഇനിയും പറയാൻ പരിഭവങ്ങൾ ഒത്തിരി ഉണ്ട് . കൂടുതൽ വിവരിച്ചാൽ  നിങ്ങള്ക്ക് ബോറടിക്കും . അപ്പോൾ അടിമുടി ഔഷധം നിറച്ച  ഞാനാരാണ് എന്ന് അറിയണ്ടേ !!!!?
ഞാനാണ് ഉങ്ങ് അല്ലെങ്കിൽ പൊങ് എന്ന പേരിൽ അറിയുന്നവൻ എനിക്ക് ഒരു ശാസ്ത്രീയ പേരും കൂടെ കല്പിച്ചു തന്നിട്ടുണ്ട് .Pongamia pinnata.
അല്ലെങ്കിൽ Indian Beech Tree എന്നും തമിഴിൽ പുങ്കൻ ( ചില പുരുഷ പുംഗവൻമാരെ കണ്ടാൽ വലിയ ഗാംഭീര്യം ഒക്കെയാ പക്ഷെ ബിപി -ഭാര്യയെ പേടി ആണ് അവരെ ഓ അവൻ വെറും പുങ്കൻ എന്ന് പറഞ്ഞു കളിയാക്കും ) ആ പുങ്കൻ ഞാൻഅല്ല .മറിച്ചു കോളേജ് പൂവാലന്മാർ സുന്ദരിയായ പെൺ കുട്ടികളെ കാണുമ്പോൾ തമ്മിൽ ഒരു കോഡ്‌ പറയും .അളിയാ ഇതിൽ ഒന്നും കളയാനില്ല എന്ന് . അത് പോലെ എന്റെ ഒന്നും കളയാനില്ല ...
എന്റെ ഇല , പൂവ് ,കായ് ,പട്ട , വേര് ഇവയെല്ലാം മനുഷ്യന് പ്രയോജനം ഉള്ളത് ഏതൊക്കെ അസുഖത്തിന് എന്റെ ശരീര ഭാഗങ്ങൾ ഉപയോഗിക്കുന്നു എന്ന് പറയാം :- പുങ്‌ ആന്റിസെപ്റ്റിക് ഗുണം കൊണ്ടത് . രോഗാണുക്കളെ അകറ്റി ശരീരത്തിന് സുഖം കൊടുക്കും . പുങ് മരവും ആര്യവേപ്പും ഒന്നിച്ചു വീട്ടു മുറ്റത്ത്‌ വളർത്തുന്നത് തമിഴ് നാട്ടിൽ ഒരു ശീലം . തമിഴന് ബുദ്ധിയുണ്ട് . അവർക്കു ആരോഗ്യത്തോട് ജീവിക്കണം എന്ന ആഭിമുഖ്യം ഉണ്ട് .
എന്റെ രസാദി ഗുണങ്ങൾ
രസം :തിക്തം, കടു, കഷായം
ഗുണം :ലഘു, തീക്ഷ്ണം
വീര്യം :ഉഷ്ണം
വിപാകം :കടു
ഔഷധയോഗ്യ ഭാഗം
ഇല, തൊലി, കുരു, എണ്ണ,വേര്
എന്റെ ഔഷധ ഗുണങ്ങൾ
പുങ്ങിന്ന്റെ ഇലച്ചാർ വയറെരിച്ചിലിനും
ഇളക്കത്തിനും നല്ലതു .
പുങ്ങിന് ഇല ഇട്ടു വെള്ളം തിളപ്പിച്ചു
കുട്ടികൾക്ക് കൊടുത്താൽ കുട്ടികളിൽ ഉണ്ടാകുന്ന മന്ദത മാറും .
പുങ്ങിന് തളിരില അരച്ച് രക്ത മൂലത്തിനു പൂച്ചിടും .
പുങിന് ഇല ഇട്ടു തിളപ്പിച്ച് കുളിച്ചാൽ പല കാരണങ്ങൾ കൊണ്ട് ഉണ്ടാകുന്നു ജോയിന്റ് വേദനകൾ ശമിക്കും . അതെ പോലെ ഇല അരച്ച് വേദന ഉള്ള ഭാഗത്ത് പൂച്ചിട്ടാൽ വേദന ശമിക്കും .
പുങ്ങിന് പൂ ആവശ്യത്തിന് എടുത്തു അല്പം നാടൻ പശുവിന്റെ നെയ്യ് ഒഴിച്ച് വറുത്തു പൊടിച്ചെടുത്തു അതിൽ നിന്നും 500 മില്ലി ഗ്രാം
മുതൽ ഒരു ഗ്രാം വരെ കഴിച്ചാൽ സ്ത്രീകൾക്ക് ഉണ്ടാകുന്ന യോനീ രോഗങ്ങൾ സുഖപ്പെടും .ഈ മരുന്ന് കഴിക്കുന്ന സമയം പുളി വായൂ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കണം .പയർ വര്ഗങ്ങള് , ഉരുളക്കിഴങ്ങു തുടങ്ങിയവ .
പുങ്ങിന് പൂ കഷായമിട്ടു കുടിച്ചാൽ പ്രമേഹ രോഗികൾക്ക്ഏർപ്പെടുന്ന അമിത ദാഹം ശമിക്കും .
പുങിന് കുരു കുഴിതൈല രീതിയിൽ എടുത്തു ശരീരത്തിലും കുറിപ്പിട്ട അളവ് ഉള്ളിലേക്ക് കഴിച്ചാലും , ശരീരത്തിൽ പൂശിയാലും നര, തൊലി ചുളുങ്ങുക , വാർദ്ധക്യം ഒക്കെ മാറി യുവത്വത്തോട് നീണ്ടകാലം ജീവിക്കാം .
ചെറിയ കുട്ടികൾക്ക് ശ്വാസ കോശത്തിൽ ഇൻഫെക്ഷൻ ആയി കടുത്ത ചുമയും ശ്വാസം മുട്ടലും പുങ്ങിന് കുരു പൊടിച്ചു തേനിൽ കലർത്തി ഒന്ന് മുതൽ അഞ്ച് അരി തൂക്ക അളവിൽ സേവിച്ചാൽ ഭേദമാകും ഈ യോഗം തേൾ കടിച്ച വിഷമിറക്കാൻ ഉത്തമം .
പുങ്ങിന് പാൽ പുണ്ണുകൾക്കു മീതെ പുരട്ടിയാൽ പുണ്ണ് സുഖപ്പെടും .
പുങ്ങിന് വേരിന്റെ തൊലി ഉണക്കി പൊടിച്ചു 500 മില്ലിഗ്രാം വീതം മൂന്നു നേരം വീതം ദിവസവും സേവിച്ചാൽ ചുമ,ബ്രോങ്കൈൽ ആസ്തമ സുഖപ്പെടും.
പുങ്ങിന് വേര് അരിക്കാടിയിൽ അരച്ച് വൃഷണ വീക്കത്തിന് പൂച്ചിട്ടാൽ ക്രമേണെ വീക്കം കുറയും .
പുങ്ങിന് ഇല ,പുളിയില മാവില ,വേപ്പില ,കറിവേപ്പില ഇവകൾ പത്തു ഗ്രാം വീതം എടുത്ത് ചുക്ക്,കുരുമുളക് ,ജീരകം ഇന്തുപ്പ് മൂന്നു ഗ്രാം വീതം എടുത്തു ഒരു ലിറ്റർ വെള്ളത്തിൽ ഇട്ടു തിളപ്പിച്ച് പകുതിയാക്കി
അതിൽ നിന്നും 75 മില്ലി വീതം രണ്ടു നേരം ദിവസവും കുടിച്ചാൽ മന്ദത ഉടൽ ചൂട് ,പിത്ത ജ്വരം ഇവകൾ മാറും .കുട്ടികൾക്ക് 30 മില്ലി വീതം ദിവസം ഒരു നേരം കൊടുക്കാം .
പുങ്ങിന് പൂ നിഴലിൽ ഉണക്കി നെയ്യിൽ വറുത്തു പൊടിയാക്കി ഒരു നുള്ളു വീതം തേനിൽ ദിവസേനരാവിലെയും വൈകിട്ടും രണ്ടു മണ്ഡലം അല്ലെങ്കിൽ മൂന്നു മണ്ഡലകാലം (ഒരു മണ്ഡലം 48 ദിവസം ) കഴിച്ചാൽ മധു മേഹം , മധു മേഹ മുറിവുകൾ ഉണങ്ങും . പുകവലി ,ഭോഗം , പുളി ,മീൻ ,ഉണക്ക മീൻ ഇവകൾ ഒഴിവാക്കണം .
പുങ്ങിന് പൂ ,പുളിയുടെ പൂ ,വെളുത്തുള്ളി ,ജീരകം നന്നാറി വേര്,വെൺപാല അരി ,വയമ്പ് ഇവകൾ 50 ഗ്രാം വീതം ഇടിച്ചു അരച്ച് ഒരു ലിറ്റർ നടൻ പശുവിൻ പാലിൽ കലക്കി അതോടൊപ്പം ഒരു ലിറ്റർ എള്ളെണ്ണ ഒഴിച്ച കാച്ചിയരിച്ചു അര മുതൽ ഒരു ടേബിൾ സ്പൂൺ വീതം ദിവസം രാവിലെ ഒരു നേരം 48 ദിവസം കഴിച്ചാൽ സകല വിധ കരപ്പനും മറ്റു തോൽ വ്യാധികളും സുഖപ്പെടും .
പുങ്ങിന് വേര് ,ചിറ്റാവണക് വേര് ,യെശങ്കു വേര് ഇവകൾ 40 ഗ്രാം വീതം , വെളുത്തുളളി ചാർ അര ലിറ്റർ ,ആവണക്കെണ്ണ രണ്ടു ലിറ്റർ ,കടുക് രോഹിണി 10 ഗ്രാം ,വാത മടക്കി വേരിന് തൊലി 20 ഗ്രാം എല്ലാം കൂടെ ഇടിച്ചു പൊടിച്ചു പതിനഞ്ചു ദിവസം വെയിലിൽ വെച്ചു പുടം ചെയ്ത എടുത്തു സൂക്ഷിക്കുക . ഇതിൽ നിന്നും രാവിലെ ഒരു ടേബിൾ സ്പൂൺ വീതം കുടിച്ചാൽ എല്ലാവിധ ചര്മ രോഗങ്ങളും സുഖപ്പെടും.
ഇലച്ചാർ :ചുമ ,കഫക്കെട്ട് ,വയറിളക്കം , വയർ തിരച്ചിൽ ,വിശപ്പില്ലായ്മ മാറ്റും.
വിത്തുകൾ : ചര്മ വ്യാധികളെ സുഖപ്പെടുത്തും .
വേര് : പല്ലുകൾ ,മോണ സംബന്ധമായ രോഗങ്ങൾ സുഖപ്പെടുത്തും.
തൊലി :മൂല വ്യാധിക്ക് ഏറ്റവും നല്ലതു .
പൂക്കൾ : പ്രമേഹത്തെ നിയന്ത്രിക്കും .
വിത്ത് ഉണക്കി പൊടിച്ചത് :പനി ,ചുമ ,നെഞ്ചിലെ കഫക്കെട്ട് ഇവകൾ സുഖപ്പെടുത്തും.
വിത്തുകളിൽ നിന്നെടുക്കുന്ന എണ്ണ വാത വ്യാധികൾക്കും നടുവിന് വേദനക്കും ഉപയോഗപ്രദം.
സിദ്ധ വൈദ്യ കുലപതി മാമുനി അഗസ്ത്യർ അരുളിയ ഒരു യോഗത്തിൽ
എന്നെ (പുങ് )പറ്റി പറഞ്ഞത് നോക്കാം :-
പുങ്ങില ,പുളിയില ,നൊച്ചിയില ,മാവില ,വേപ്പില ,പൊടുതല ,വേലിപ്പരുത്തി ഇല ,വടുകപ്പുളി നാരകത്തിന്റെ ഇല, യശങ്ക് ഇല ,നീലയമരി ഇല ,ആവാര ഇല ഇവകൾ ഒരു കൈപ്പിടി അളവ് എടുത്തു വെള്ളത്തിൽ ഇട്ടു തിളപ്പിച്ച് അതിൽ കടുക് രോഹിണി ,ഇന്തുപ്പ് ഇവകൾ ഒരു ചെറിയ കിഴി കെട്ടി തിളപ്പിച്ച വെള്ളത്തിലിട്ടു അതിന്റെ ചാർ നന്നായി ഇറങ്ങിയതിനു ശേഷം അരിച്ചു മന്ദത ക്കു കൊടുത്താൽ രോഗം ഭേദമാകും .
ഔഷധ ഉപയോഗം
ഉങ്ങിൻ തൊലിയും കുരുവും പല ഔഷധങ്ങളിലും ചേർക്കുന്നു.കുടലിലും ആമാശയത്തിലും ഉണ്ടാകുന്ന വൃണങ്ങൾക്ക് ഉങ്ങിന്റെ ഇലയും തൊലിയും ഒരു മരുന്നാണ്. ഉങ്ങിൻ കുരുവിൽ നിന്നെടുക്കുന്ന എണ്ണ വൃണങ്ങളിൽ പുരട്ടുന്നത് പഴുപ്പ് മാറാനും വ്രണം കരിയാനും ഉപകരിക്കും.കുഷ്ഠ രോഗത്തിന്റെ ചികിത്സയ്ക്കായും ഉങ്ങിൻ കുരു ഉപയോഗിക്കുന്നു.അർശസ്സ്,മലബന്ധം,വ്രണങ്ങൾ എന്നിവയ്ക്ക് ഉങ്ങിന്റെ തളിരില മരുന്നാണ്.
വളരെ പഴകിയതും അഴുകിയതുമായ വ്രണങ്ങളില്‍ ഉണ്ഗിന്റെ വേരു ഇടിച്ചു പിഴിഞ്ഞ നീരില്‍ വേപ്പിലയും കരുനോച്ചിയിലയും കൂടി അരച്ച് തുടര്‍ച്ചയായി പൂശിയാല്‍ വ്രണം കരിയും.
കുഷ്ഠ രോഗത്തിന് ഉണ്ഗിന്റെ ഇല , ചെത്തി കൊടുവേലി വേരു ,ഇന്തുപ്പ് ഇവ അരച്ച് മോരില്‍ ചേര്‍ത്തു പതിവായി കുടിക്കുന്നത് നല്ലതാണ് .
കുഷ്ഠ വ്രണങ്ങളില്‍ ഉണ്ഗിന്റെ കുരു ചതച്ചു കെട്ടുന്നത് നല്ലതാണ് .
ഉങ്ങിന്റെ എണ്ണയില്‍ സമം വെളിച്ചെണ്ണ ചേര്‍ത്തു തേച്ചാല്‍ താരന്‍ മാറികിട്ടും .. പുങ്ങിന് പൂ എടുത്തു നെയ്യൊഴിച്ചു വഴറ്റി പൊടിച്ചു ദിനവും ഒരു സ്പൂൺ അളവ് കഴിച്ചാൽ മേഹ രോഗങ്ങൾ .കൂടാതെ ബാധിച്ച മേഹ രോഗങ്ങൾ മാറും .ഇത് തുടർച്ചയായി 48 ദിവസം കഴിക്കണം .പുളി ,പയർ വര്ഗങ്ങള് വായൂ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കണം .
പുങ്ങിന് പൂ ,പുളി യുടെ പൂ ,വയമ്പ് ,ചുവന്നുള്ളി ,ജീരകം ,വെട്ടുപാലയരി , നന്നാറി ഇവകൾ 35 ഗ്രാം എടുത്തു 750 മില്ലി പാലിൽ തിളപ്പിച്ച് അതിൽ ഒരു ലിറ്റർ പുങ് എണ്ണ ചേർത്തു കാച്ചി അരിച്ചെടുത്ത് വെക്കുക . അതിൽ നിന്നും അത് കരപ്പൻ ,ഉണങ്ങാത്ത പഴകിയ വ്രണങ്ങളിൽ പുരട്ടിയാൽ സൗഖ്യമാകും .
തീപ്പൊള്ളൽ ,പഴകിയ ,വടുക്കൾ ,പാടുകൾ ,ചൊറി ചിരങ്ങു ഇവക്കു പങ്കു എണ്ണ അല്പം ചൂടാക്കി അതിനു മേൽ ദിവസവും പുരട്ടിയാൽ രോഗങ്ങൾ ഭേദമാകും
പുങ്ങിന് വേരിന്മേൽ തൊലി ചെറുതാക്കി അരിഞ്ഞു ഇടിച്ചു ചാർ പിഴിഞ്ഞ് സമ അളവ് തേങ്ങാപാൽ ചേർത്ത് കാച്ചി വെച്ചിട്ടു അത് ഒരു കനം കുറഞ്ഞ തുണിയിൽ മുക്കി സിഫിലിസ് കാരണമായ ഉണ്ടായ പുണ്ണിൽ പുരട്ടിയാൽ അത് വളരെ വേഗം സുഖപ്പെടും.
പുങ്ങിന് എണ്ണ ചര്മത്തെ തോൽ വ്യാധികളിൽ നിന്ന് കാക്കുന്നത് കൂടാതെ ചർമം മിനുസമാകും .ദിവസവും പുഞ്ചിന് എണ്ണ ശരീരത്തിൽ തേച്ചു കുളിച്ചാൽ ചരമ വ്യാധികൾ പിടിക്കില്ല .
പുങ്ങിന് എണ്ണ ,വേപ്പെണ്ണ ,ആവണക്ക് എണ്ണ ,പുന്നക്ക എണ്ണ ഇവകൾ ഓരോന്നും 700 മില്ലി വീതം എടുത്തു അതിൽചെറിയ ഉള്ളി ,വയമ്പ് ,സവാള ഉള്ളി ,ചുക്ക് ,കുരുമുളക് ,തിപ്പലി ,അയമോദകം ,ഗ്രാമ്പൂ ,ചതകുപ്പ ,കടുക് രോഹിണി ,വെള്ള കൊടുവേലി ഓരോന്നും 17 ഗ്രാം വീതം എടുത്തു കാടിവെള്ളം ചേർത്ത് അരച്ച് മുകളിൽ പറഞ്ഞ എണ്ണകൾ ചേർത്തു കൂടെ കുറച്ചു കാടിയും ചേർത്ത് കലക്കി അടുപ്പിൽ വെച്ച് തിളപ്പിച്ച് മെഴുക് പാകത്തിൽ ഇറക്കി വെക്കുക .ഇത് ചര്മത്തില് തേച്ചു പിടിപ്പിച്ചാൽ സിഫിലിസ് , മറ്റു വേദനകൾ വേദനയോടു കൂടിയ ആർത്തവം ,വേദനയോടു മസിൽ പിടുത്തം ഇവകൾ മാറും .
പുങ്കു ഇല വഴറ്റി നീരുകളിൽ വെച്ച് കെട്ടിയാൽ നീര് വലിയും .
പുങ്ങിന് എണ്ണയിൽ നിന്നും ബയോ ഡീസൽ ഉണ്ടാക്കുന്നുണ്ട് . അത് പോലെ സോപ്പ് ഉണ്ടാക്കാനും ഉപയോഗിക്കുന്നു .
പുങ്ങിന് പാൽ വൃണങ്ങൾ ക്കു ഉത്തമം
ഇത്രയും സിദ്ധ വൈദ്യ കുറിപ്പുകളിൽ നിന്ന് .
കടപ്പാട് :മുത്തു /db- ൨൬.൯.൨൦൧൯
ഇത് യശഃ ശരീരനായ സ്വാമി നിർമലാനന്ദ ഗിരി മഹാരാജിന്റെ കുറിപ്പിൽ നിന്നും നമിച്ചു കൊണ്ട്:-
പല സ്ഥലങ്ങളിലും. ഒട്ടനവധി രോഗങ്ങള്‍ക്ക്‌ സിദ്ധൌഷധമാണ്‌ ഉങ്ങ്. ഇലയും, വേരും, തൊലിയും, കുരുവും, കുരുവില്‍ നിന്ന് എടുക്കുന്ന എണ്ണയും ഒക്കെ ഔഷധങ്ങളായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഉങ്ങ് ത്വക്-രോഗങ്ങളിലും വ്രണങ്ങളിലും അതീവഫലപ്രദമായ ഒരു ഔഷധമാണ്. രക്തശുദ്ധി ഉണ്ടാകാനും, തൊലിയില്‍ ഉണ്ടാകുന്ന ചൊറിച്ചില്‍ മാറാനും ഉങ്ങ് നല്ലതാണ്.
ഉങ്ങിന്‍റെ ഇല വെളിച്ചെണ്ണയില്‍ സൂര്യസ്ഫുടം ചെയ്തെടുക്കുന്ന തൈലം സോറിയാസിസ് മാറാന്‍ സഹായകമാണ്. ഇല ചെറുതായി അരിഞ്ഞ് ശുദ്ധമായ വെളിച്ചെണ്ണയില്‍ ഇട്ട് സൂര്യപ്രകാശത്തില്‍ വെച്ച് ചൂടാക്കിയെടുക്കണം.
ഉങ്ങിന്‍റെ തളിരില അര്‍ശസ്സില്‍ വളരെ ഫലപ്രദമാണ്. ചെറുതായി അറിഞ്ഞ തളിരിലയോടൊപ്പം ചെറുതായി അറിഞ്ഞ ചെറിയ ഉള്ളിയും തിരുമ്മിയ തേങ്ങയും ചേര്‍ത്ത് തോരന്‍ വെച്ച് ആഹാരമായി നിത്യം കഴിച്ചാല്‍ അര്‍ശസ്സ് (പൈല്‍സ്) വളരെ വേഗം സുഖപ്പെടും.
വളരെയേറെ വിഷമിപ്പിക്കുന്ന രോഗമായ ഹെര്‍ണിയയില്‍ ഔഷധങ്ങള്‍ കഴിക്കുന്നതോടോപ്പം ഉങ്ങിന്‍റെ തൊലി പൊളിച്ചെടുത്ത് അരപ്പട്ട കെട്ടുന്നത് വളരെ ആശ്വാസം തരും.
ഉങ്ങിന്‍റെ കുരുവില്‍ നിന്നും എടുക്കുന്ന എണ്ണ ത്വക്-രോഗങ്ങളില്‍ അതീവ ഫലപ്രദമാണ്. ലേപനം ചെയ്യുക മാത്രമേ വേണ്ടൂ. ത്വക്-രോഗങ്ങള്‍ ശമിക്കും.
ഉങ്ങിന്‍റെ ഇലയുടെ സ്വരസം ഉദരകൃമികളെ ശമിപ്പിക്കും. ഇല ഇടിച്ചു പിഴിഞ്ഞ നീര് കുടിച്ചാല്‍ വയറ്റിലെ കൃമികള്‍ നശിക്കും.
ഉങ്ങിന്‍റെ എണ്ണ സമം വെളിച്ചെണ്ണ ചേര്‍ത്ത് തലയില്‍ തേച്ചാല്‍ താരന്‍ ശമിക്കും. ഉങ്ങിന്‍റെ ഇലയിട്ടു സൂര്യസ്ഫുടം ചെയ്ത വെളിച്ചെണ്ണയും താരന്‍ മാറാന്‍ നല്ലതാണ്.
ഉങ്ങിന്‍റെ കുരു ചതച്ച് കുഷ്ഠവ്രണങ്ങളില്‍ വെച്ചു കെട്ടിയാല്‍ വ്രണങ്ങള്‍ ശമിക്കും.
വളരെ പഴകിയ അഴുകിയ വ്രണങ്ങളില്‍ ഉങ്ങിന്‍റെ വേര് ഇടിച്ചുപിഴിഞ്ഞെടുത്ത നീരില്‍ വേപ്പിന്‍റെ ഇലയും, കരിനൊച്ചിയിലയും അരച്ചുചേര്‍ത്തു പൂശിയാല്‍ വ്രണം കരിയും. തുടരെത്തുടരെ പൂശണം.
ഉങ്ങിന്‍റെ ഇലയും ചെത്തിക്കൊടുവേലിക്കിഴങ്ങും ഇന്തുപ്പ് ചേര്‍ത്തരച്ചു മോരില്‍ കലക്കി കഴിക്കുന്നത്‌ കുഷ്ഠരോഗത്തില്‍ അതീവഫലപ്രദമാണ്.
ഉങ്ങിന്‍റെ പട്ടയിട്ടു വെളിച്ചെണ്ണ കാച്ചിത്തേച്ചാല്‍ അഭിഘാതജന്യമായ ശോഫങ്ങളും ഒടിവും ശമിക്കും.
ഔഷധമായി ഉപയോഗിക്കുന്നതോടോപ്പം ഉങ്ങിന് മറ്റു പല വ്യാവസായിക പ്രയോജനങ്ങളും ഉണ്ട്. കര്‍ണ്ണാടകയില്‍ ഗ്രാമീണര്‍ ഉങ്ങിന്‍റെ കുരുവില്‍ നിന്ന് എടുക്കുന്ന എണ്ണ വിളക്കു കത്തിക്കാന്‍ ഉപയോഗിക്കാറുണ്ട്. ഉങ്ങിന്‍റെ എണ്ണ ബയോഡീസല്‍ ആയി പല രംഗത്തും ഉപയോഗിക്കപ്പെടുന്നു. ഉങ്ങിന്‍റെ കുരുവില്‍ നിന്ന് എണ്ണ എടുത്ത ശേഷമുള്ള പിണ്ണാക്ക് ബയോ-ഗ്യാസ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു.
ഇത്രയും വായിച്ചിട്ട് ഇനി നിങ്ങൾ എന്നെ നശിപ്പിക്കുമോ അതോ പോറ്റി വളർത്തുമോ ചിന്തിപ്പിൻ ?
കടപ്പാട് :- സ്വാമി നിർമലാനന്ദ ഗിരി. db ൨൬.൯.൨൦൧൯

No comments:

Post a Comment