Tuesday, October 8, 2019














ചെമ്പരുത്തി :


സുന്ദരമായ ഒരു കാഴ്ചയാണ് പൂത്തു വിരിഞ്ഞു നിൽക്കുന്ന ചെമ്പരുത്തി തരുന്നത് . ഇതിന്റെ സൗന്ദര്യത്തിനൊപ്പം പല വിധ ഔഷധ ഗുണങ്ങളും ഈ ചെടിക്കു ഉള്ളത് പലർക്കും അറിയില്ല . ചെമ്പരത്തി ഇല താളി  തലമുടി വളർച്ചക്കും താരനും ഉത്തമം .ഉണങ്ങിയ ചെമ്പരുത്തി മൊട്ടുകൾ  വെളിച്ചെണ്ണയിൽ  ഇട്ടു വെച്ച് ആ എണ്ണ തലമുടിയിൽ തലമുടിയിൽ തേച്ചാൽ മുടിയുടെ  കറുപ്പു നിറം നിലനിർത്തും .

ചോറിൽ ചെമ്പരുത്തി പൂവ് ചേർത്തു ഭക്ഷിച്ചാൽ ക്ഷീണം മാറും .ഇല  ഇട്ടു തിളപ്പിച്ച വെള്ളം ചായ പോലെ ഉണ്ടാക്കി കുടിച്ചാൽ രക്ത സമ്മർദ്ധം  നോർമൽ ആകും .തുടർന്ന് കുടിച്ചാൽ രക്തത്തിൽ ഉള്ള അമിത കൊഴുപ്പിനെ അലിയിച്ചു കളയുന്നത് കൂടാതെ രക്ത സമ്മർദ്ധം നിയന്ത്രിത മായിരിക്കും .ശരീരത്തിന് കുളിർമ ഉണ്ടാക്കും .ചർമ്മത്തിന് സ്നിഗ്ദത ഉണ്ടാകും ,രോഗ പ്രതിരോധ ശക്തി വർദ്ധിക്കും .

ആയുർവേദത്തിൽ ചെമ്പരുത്തിയുടെ സ്ഥാനം നോക്കാം

രണ്ടു തരം ചെമ്പരുത്തി ഉണ്ട് ,അഞ്ചിതൾ പൂവ് ഉള്ളതും  അടുക്കടുക്കു പൂവ് ഉള്ളതും . ഇതിൽ അഞ്ചിതൾ പൂവ് ഉള്ള ചെമ്പരുത്തിക്കാണ്  ഔഷധ ഗുണം
ഇലകൾ ചർമ്മത്തിന്റെ വേദന അകറ്റുന്നതോടൊപ്പം ചർമ്മം മൃദുവാകും .
ഇലകൾ അരച്ച് ഷാംപൂ പോലെ ഉപയോഗിച്ചാൽ ശരീരത്തിന് കുളിർമയും മുടിക്ക് കരു നിറവും കൊടുക്കും .പൂവുകളുടെ ഇതഴുകൾ ഇട്ടു കാച്ചി എടുക്കുന്ന വെള്ളം കുടിച്ചാൽ മൂത്രം ഒഴിക്കുമ്പോൾ ഉള്ള വേദനയെ പോക്കും .മൂത്രാശയ രോഗങ്ങളെ ശമിപ്പിക്കും .
രാവിലെ എഴുന്നേറ്റ ഉടനെ 5 -6 പൂവിന്റെ ഇതളുകൾ ചവച്ചു തിന്നതിനു ശേഷം അല്പം വെള്ളം കുടിച്ചാൽ കുടൽ പുണ്ണ് ശമിക്കും .വെള്ള പോക്ക് ശമിക്കും ,രക്തം ശുദ്ധിയാകും ഹൃദയം ബലപ്പെടും

400 മില്ലി എള്ളെണ്ണയിൽ 100 ഗ്രാം ചെമ്പരുത്തി പൂ ഇതളുകൾ ഇട്ടു ഇളക്കി ഒരു നേരിയ തുണി കൊണ്ട് മൂടി കെട്ടി പത്തു ദിവസം വെക്കുക . എണ്ണ  രാവിലെയും വൈകുന്നേരവും  കലക്കി കൊടുത്തു വീണ്ടും കെട്ടിവെക്കുക .ഇങ്ങനെ പത്തു ദിവസം കഴിഞ്ഞു എണ്ണ അരിച്ചെടുത്ത് അതിൽ  അരിച്ച എണ്ണ ക്കു സമം വെളിച്ചെണ്ണ ചേർത്തു കലക്കി ഓർ കുപ്പിയിൽ ആക്കി വെക്കുക .ഈ എണ്ണ  ദിവസവും തലയിൽ തേച്ചു താൾ ചീപ്പി കെട്ടുക . ഇത് ഒരു ഉത്തമ കൂന്തൽ തൈലം . 
ചെമ്പരുത്തി ചെടി ഒരു ഡോക്ടർക്കു സമം എന്ന് പറയാം.

 സ്ത്രീകളുടെ മാസ മുറ സമയത്തു ഉണ്ടാകുന്ന അധിക രക്ത പോക്കിന്  രണ്ടു മൂന്നു പൂവിന്റെ ഇതളുകൾ നെയ്യിൽ വഴറ്റി കഴിച്ചാൽ  അമിത രക്തസ്രാവം സുഖപ്പെടും
ഉണങ്ങിയ പൂക്കൾ ,രാമച്ചം ,തുളസി വിത്തുകൾ ഇവ വെളിച്ചെണ്ണയിൽ കുതിർത്തു വെച്ച് അതിൽ നിന്നും എടുത്തു തലയിൽ തേച്ചു പിടിപ്പിച്ചാൽ പേൻ ശല്യം താരം ഇവകൾ മാറും .

അഞ്ചു ചെമ്പരുത്തി പൂ ഒരു ലിറ്റർ വെള്ളത്തിൽ ഇട്ടു തിളപ്പിച്ച് പാതിയാക്കി കുടി നീരാക്കി ഉപയോഗിച്ചാൽ ഉടൽ ഉഷ്ണം ശമിക്കും , സാധാരണ പനി യും ശമിക്കും .

ഒന്നോ രണ്ടോ പൂ രാവിലെ വെറും വയറ്റിൽ ചവച്ചു തിന്നു പുറമെ ഒരു കപ്പു പാൽ കുടിക്കുക . ഇങ്ങനെ നാല്പതു ദിവസം തുടർന്ന് ചെയ്താൽ  എത്ര കടുത്ത വെള്ള പോക്കും സുഖം ആകും .

250 ഗ്രാം പൂവ് കൊണ്ട് വന്നു ചെറുതായി നറുക്കി ഒരു കണ്ണാടി പാത്രത്തിലിട്ട് അതിൽ 50 ഗ്രാമ ചെറുനാരങ്ങാ പിഴിഞ്ഞ് ഒഴിച്ച് കല ക്കി രാവിലെ വെയിലിൽ വെച്ചിട്ടു വൈകുന്നേരം എടുത്തിട്ടു നല്ലവണ്ണം പിഴിയുക . അപ്പോൾ ചുവപ്പു നിറ ചാറു കിട്ടും . ആ ചാറു എടുത്തു ഒരു പാത്രത്തിൽ ഒഴിച്ച് അതിൽ ആവശ്യത്തിന് പഞ്ചസാര ചേർത്തു കാച്ചി സിറപ്പ് പോലെ ആക്കി അരിച്ചു കുപ്പിയിൽ സൂക്ഷിക്കുക . ഇതിൽ നിന്നും രാവിലെയും വൈകുന്നേരവും  ഒരു സ്പൂൺ എടുത്തു 2 ഔൺസ് വെള്ളത്തിൽ കലക്കി തുടർച്ചയായി
 കുടിച്ചാൽ   രക്തം ശുദ്ധിയാകും ഹൃദയം ബലപ്പെടും .

ചെമ്പരുത്തി പൂക്കള പറിച്ചു തലയിൽ വെച്ച് കെട്ടി കൊണ്ട് രാത്രി കിടക്കുക. ഇങ്ങനെ മൂന്നു നാല് ദിവസം തുടർന്ന് ചെയ്‌താൽ പേൻ  ശല്യം മാറും .
ചെമ്പരുത്തി പൂ ഉണക്കി പൊടിച്ചു ആ പൊടി ചായ/കാപ്പി ക്കു പകരം കുടിച്ചാൽ രക്തം ശുദ്ധിയാക്കി ശരീരം പൊലിമ ഉള്ളതാകും .മൂത്രത്തെ വർധിപ്പിച്ചു ശരീരത്തിൽ അടിഞ്ഞിരിക്കുന്ന വിഷങ്ങളെ  പുറന്തള്ളും .
ഈ പൂവിൽ തങ്കത്തിന് സത്ത് ഉള്ളത് കൊണ്ട് ദിവസവും പത്തു പൂവ് ചവച്ചു തിന്നു പുറമെ നാടൻ പശുവിൻ പാൽ കുടിച്ചാൽ  40  ദിവസം കഴിച്ചാൽ ധാതു വൃദ്ധി ഉണ്ടാകും .
ദിവസവും 5 ചെമ്പരുത്തി പൂവ് വീതം നാല്പത്തിയെട്ടു നാളുകൾ  ഒരു പുരുഷൻ കഴിച്ചാൽ അവന്റെ ലൈംഗിക ബലഹീനത മാറി ബലം ഉണ്ടാകും .
സ്ത്രീകൾ 5  പൂവ് 48 ദിവസം  കഴിച്ചാൽ  വെള്ള പോക്ക് , രക്ത കുറവ് , ബലക്ഷയം ,ഇടുപ്പ് വേദന നട്ടെല്ല് വേദന  ശമിക്കും .ആർത്തവതകരാറുകൾ മാറുന്നതോടൊപ്പം കണ്ണുകൾ പ്രകാശമാകും , സ്ത്രീ സൗന്ദര്യം അധികരിക്കും .
കുട്ടികൾ ഇത് കഴിച്ചാൽ ഓര്മ ശക്തി കൂടും ,മറവി മാറും കൂർമ്മ ബുദ്ധി ഉണ്ടാകും.കുട്ടികൾ പൂ കഴിക്കുമ്പോൾ മകരന്ദം നീക്കിയിട്ടു വേണം കൊടുക്കാൻ .
ചെമ്പരുത്തി ഇല അരച്ച് ചീയാക്കായ് പൊടി ചേർത്തു തലയിൽ തേച്ചു കുളിച്ചാൽ മുടി പിഴിച്ചിൽ താരൻ  ഇവ ശമിക്കും . ഒന്നിടവിട്ട ദിവസങ്ങളിൽ വേണം ഇങ്ങനെ ചെയ്യാൻ .
ഗർഭപാത്ര പ്രശ്നങ്ങൾ കാരണം  ഗർഭ ധാരണം നടക്കാതെയും  പ്രായമായിട്ടും ഋതു മതികൾ ആകാത്ത പെൺകുട്ടികളും  ചെമ്പരുത്തി പൂ ഇതളുകൾ അരച്ച് മോരിൽ കലക്കി ദിവസവും കുടിച്ചാൽ ഗർഭപാത്ര പ്രശ്നങ്ങൾ മാറും .പെൺകുട്ടികൾ ഋതുമതിയാകും .
ആർത്തവ സമയത്തു ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക്  ചെമ്പരുത്തി പൂവ് നിഴലിൽ ഉണക്കി പൊടിയാക്കി കഷായ മായി കുടിച്ചാൽ ആർത്തവ സമയത്തെ അടിവയർ ഏദൻ,തല വേദന തുടർന്നുള്ള മയക്കം ഇവകൾ ഭേദമാകും .
കടപ്പാട് :മുത്തു /db / ൯.൯.൧൯











1 comment:

  1. Sir.. Neuro fibrino enna asughathinu naatu marunnundo.. Ksheerabhalam thechu kurevilla.. Nalla vedhanayund please reply

    ReplyDelete