തേമൽ :
പലരും പറയുന്ന
ഒരു പരാതി ആണ് ശരീരത്തിൽ അവിടെ അവിടെ ആയി വെളുത്ത പാടുകൾ കാണുന്നു .ചിലതു ചൊറിച്ചിൽ
ഉണ്ടാക്കും ചിലത് നിരുപദ്രവകാരി ആയിരിക്കും .ശരീരത്തിലെ മെലാനിൻ ഉത്പാദനത്തിന്റെ
പിഴകളോ അല്ലെങ്കിൽ ആധുനിക വാസന സോപ്പിന്റെ ഉപയോഗം ,ക്രീമുകളുടെ ഉപയോഗം
, എണ്ണ തേക്കാതെ ഇരിക്കുക
ഇവയൊക്കെ കാരണങ്ങൾ ആണ് . എന്ത് തന്നെ ആയാലും പരിഹാരങ്ങൾ പറഞ്ഞേക്കാം .
1 പൂവരശ് (ശീലാന്തി എന്ന് ചിലയിടങ്ങളിൽ പറയും)അതിന്റെ കായ് എടുത്ത്
അമ്മിയിൽ ഉരസി കിട്ടുന്ന മഞ്ഞ നിറ പാൽ എടുത്തു മുഖത്തിൽ തേമൽ ഉള്ള ഭാഗത്തു പൂശിയാൽ മുഖത്തുള്ള തേമൽ മാറും
.
2 . കറുകപ്പുല്ല് ,കസ്തൂരി മഞ്ഞൾ ,മൈലാഞ്ചി ഇവകൾ
കല്ലിൽ വെച്ച് അരച്ച് തേമൽ ഉള്ള ഭാഗത്ത്
പുരട്ടിയാൽ ക്രമേണ തേമൽ മാറും .
3 . വൻ കടലാടി ഇലയുടെ
ചാർ തേമൽ ഉള്ള ഭാഗത്തു പുരട്ടി വന്നാൽ തേമൽ സുഖമാകും .
4 കമല ഓറഞ്ചു (മന്ദാരിൻ ഓറഞ്ചു ) വെയിലിൽ ഉണക്കി
തൊലി വെയിലിൽ ഉണക്കി പൊടിച്ചു വെച്ച് ശരീരത്തിൽ തേച്ച ദിവസവും കുളിക്കുകയോ നാരങ്ങാ
നീര് തേമൽ ഉള്ള ഭാഗത്തു തേച്ചു പിടിപ്പിച്ചാൽ തേമൽ ക്രമേണ മാറും .
5 .നറുനീണ്ടി വേര് 5
ഗ്രാം ചതച്ചു
നൂറു മില്ലി വെള്ളത്തിൽ
വെള്ളത്തിലൈറ്റ് തിളപ്പിച്ച് അരിച്ചെടുത്ത് കിട്ടുന്ന കറുത്ത നിറത്തിലെ കഷായം കാച്ചിയ
പാലിൽ കലർത്തി മധുരം ചേർത്തു കുടിച്ചാൽ തേമൽ മറയും .
6. നാരങ്ങ തൊലി
ഉണക്കി പൊടിച്ചു എടുത്തു അതിന്റെ സമ അളവ് വറുത്തു പൊടിച്ച പടികാരം അല്പം വെള്ളം
ചേർത്തു കുഴച്ചു തേമൽ ഉള്ള ഭാഗത്തു പുരട്ടി
കുറച്ചു കഴിഞ്ഞു കുളിച്ചാൽ തേമൽ കുറയും .
7 .മഞ്ഞൾ ഇടിച്ചു
പൊടിച്ചു നല്ലെണ്ണയിൽ ചേർത്ത് കാച്ചി തേമൽ ഉള്ള ഭാഗത്തു തേച്ചാൽ തേമൽ കുറയും .
വെറ്റില തുളസി ഇല അരച്ച് തേമലിൽ പൂശിയാൽ തേമൽ കുറയും .
8. ചുക്കും കുറച്ചു തുളസി ഇലയും ചേർത്തു നന്നായി വെണ്ണ പോലെ
അരച്ച് തേമാലിൽ പൂശി വന്നാൽ ക്രമേണ തേമൽ
മാറി ചർമം സാധാരണ നിലയിൽ ആകും .
9 . കീഴാർനെല്ലി ഇല
കൊത്തമല്ലി ഇല ഇവകൾ പാൽ ചേർത്ത് അരച്ച് മുഖത്തിൽ
തേമൽ ,കറുത്ത പുള്ളികൾ
ഉള്ള ഭാഗത്തു തേച്ചു 30 മിനിറ്റ കഴിഞ്ഞു കഴുകുക .തേമൽ ,കറുത്ത പാടുകൾ മായും .
10. തൊട്ടാവാടി ഇല നല്ലവണ്ണം അരച്ച് അതിന്റെ ചാർ എടുത്തു തേമൽ
ഉള്ള ഭാഗത്തു രാവിലെയും വൈകുന്നേരവും
തേച്ചു പിടിപ്പിച്ചാൽ അഞ്ചു ദിവസങ്ങൾ
കൊണ്ട് തേമൽ മാറും .
11. കരിംജീരകം
എണ്ണയിൽ ഇട്ടു കനല്ലവണ്ണം വറുത്തെടുത്ത്
കാടി ചേർത്തു അരച്ച് പൂശിയാൽ ചൊറി തേമൽ ഇവകൾ കുറയും .
12 വെളുത്തുള്ളി വെറ്റില ചേർത്തു മഷി പോലെ അരച്ച് തേച്ചു തേമൽ
ഉള്ള ഭാഗത്തു പിടിപ്പിച്ചു കുറച്ചു കഴിഞ്ഞു കുളിച്ചാൽ തേമൽ സുഖപ്പെടും
. 13.വെളിച്ചെണ്ണ 200
മില്ലി ,തേൻ മെഴുക്
15 ഗ്രാം ,തേൻ 20 മില്ലി .വെളിച്ചെണ്ണ ചൂടാക്കി മെഴുകു ഇട്ടു
അത് ഉരുകിയ ശേഷം തീ കെടുത്തി തേൻ ചേർത്ത്
ഇളക്കി ഇറക്കി ആറികഴിയുമ്പോൾ കുഴമ്പ് പോലെ
ആകും . ഈ കുഴമ്പ് തേമൽ ഉള്ള ഭാഗത്തു ദിവസവും തേച്ചു 15 -30 മിനിറ്റ കഴിഞ്ഞു കുളിക്കുക .തേമൽ സുഖമാകും .
14. പഴുത്ത പൂവരശ് ഇല ,ആര്യവേപ്പിന്റെ
തളിരില,ആവാര പൂ ,കുപ്പമേനി ഇല ,ഇലവിന്റെ ഇല ,കാർകോകിലരി ,കരിജീരകം ഇതെല്ലം സമ അളവെടുത്തു ഒന്നിച്ചു
അരച്ച് ആ അരപ്പെടുത്തു തേമാലിന് മുകളിൽ
പുരട്ടി ഒരു മണിക്കൂർ കഴിഞ്ഞു കുളിക്കുക. ക്രമേണ തേമൽ മാറും .
15.നാടൻ കോഴി
മുട്ടയുടെ വെള്ള ,ഉലുവ ,വെള്ളരി പിഞ്ചു ഇവകൾ ചേർത്തു അരച്ച് ബാധിക്കപ്പെട്ട
ഭാഗത്തു പുരട്ടിയാൽ തേമൽ ഭേദമാകും .
നാരങ്ങാ നീര് ചൂട് വെള്ളത്തിൽ കലക്കി കുടിക്കുന്നതും നാരങ്ങാ നീര് മുഖത്ത് തേച്ച
പിടിപ്പിച്ചു കുറച്ചു കഴിഞ്ഞു കഴുകി കളയുന്നത് മുഖത്തെ തേമൽ മാറ്റും .
16 ആട് തൊടാ പാല
വെളിച്ചെണ്ണയിൽ ഇട്ടു ഒരു ആഴ്ച്ച വെയിലിൽ വെച്ച് പാകപ്പെടുത്തി എടുത്തത് ബാധിച്ച ഭാഗത്തു പുരട്ടുക .തേമൽ മാറും
17.മുള്ളങ്കി
മോരിൽ അരച്ച് മുഖത്ത് ബാധിച്ച
ഭാഗത്തു
പുരട്ടിയാൽ തേമൽ മാറും .
18 . വയമ്പ് ഒരു തുണ്ടു ,ആവാര പട്ട
ചേർത്ത് അരച്ച് പൂച്ചു പോലെ രാത്രി പുരട്ടി രാവിലെ കഴുകുക . സോപ്പ്
ഉപയോഗിക്കരുത് . ആര്യവേപ്പില അരച്ചും തേമലിന് മീത് പൂശിയാൽ ഗുണമാകും .
19 .കുപ്പമേനി ഇല
.മഞ്ഞൾ ,കല്ല് ഉപ്പു ചേർത്ത് അരച്ച് തേച്ചു കുറച്ചു നേരം കഴിഞ്ഞു കുളിക്കുക .തേമൽ
കുറയും .
20. മണിത്തക്കാളി
ഇലയുടെ ചാറെടുത്തു നെഞ്ചിൽ,തുട ,കൈ
എന്നീ ഭാഗങ്ങളിൽ പുരട്ടിയാൽ
പുരട്ടി അറ മണിക്കൂർ കഴിഞ്ഞു ചൂട് വെള്ളത്തിൽ കഴുകിയാൽ ക്രമേണ തേമൽ മാറും .
കടപ്പാട് : danielbabu ൯.൧൦.൨൦൧൯
No comments:
Post a Comment