Thursday, October 10, 2019


                     കടലാടി




എന്നെ നിങ്ങൾ കണ്ടിട്ടുണ്ടോ .ഒരു പക്ഷെ ഗ്രാമങ്ങളിൽ വസിക്കുന്ന ചിലർ കണ്ടിട്ടുണ്ടാകും . മുൻപ് പുല്ലു വളർന്നു കിടക്കുന്ന പുരയിടങ്ങളിൽ കൂടെ നടന്നാൽ നിങ്ങളുടെ വള്ളി നിക്കറിന്റെ കാലിലോ പറ്റിപ്പിടിച്ചു ഇരിക്കും . നിങ്ങൾ എന്നെ കണ്ടാൽ  തട്ടി കുടഞ്ഞും തൂത്തും കളയും അതാണ് എന്റെ വംശ വർധനയുടെ ഗുട്ടൻസ് . ഇക്കാര്യത്തിൽ എന്റെ ഏറ്റവും വലിയ സുഹൃത്ത് നായ ആണ് . അദ്ദേഹത്തിന്റെ ശരീരത്തിലെ രോമത്തിൽ പാട്ടി പിടിച്ചു അദ്ദേഹം പോകുന്നിടത്തൊക്കെ എന്നെ തൂത്തെറിഞ്ഞിട്ടു പോകും .ഞാൻ അവിടെ കിടന്നു അനുകൂല സാഹചര്യത്തിൽ  വീണ്ടും വളരും . അത് കൊണ്ട് എനിക്കൊരു ഇരട്ടപ്പേരുണ്ട് തമിഴിൽ . നായുരുവി . അപമാര്ഗ, കടലാടി  എന്നീ പേരുകൾ ഉണ്ട് .മലയാളി എന്നെ വൻ കടലാടി എന്ന് വിളിക്കും .
ഞാൻ തനിയെ വളരുന്നതിനു തരിശു നിലങ്ങൾ , വേലിയോരങ്ങൾ ,കാടു മലയോരങ്ങൾ എന്ന് വേണ്ട എല്ലായിടവും ഉപയോഗപ്പെടുത്തും  വംശ വർധനക്ക് . രണ്ടു തരം  കടലാടി ഉണ്ട് . ചുവന്നതും വെളുത്തതും. ചുവന്നതിനു ഔഷധ ഗുണം കൂടുതൽ .

കടലാടി  മൂത്രളം  ആണ് .

കടലാടി ഇലയും  കടല ചെടിയും  സമ അളവ് എടുത്തു മഷി പോലെ അരച്ച് ശരീരത്തിൽ നീർക്കെട്ട്(edema ) ഉള്ളവർ പുക്കിളിൽ പൂച്ചിട്ടാൽ നീർക്കെട്ട് സുഖപ്പെടും .

കടലാടി ഇലയുടെ ചാർ എടുത്തു അരിച്ചു രണ്ടു തുള്ളി  ചെവിയിൽ ഒഴിച്ചാൽ ചെവി പഴുപ്പ് ശമിക്കും .

ഇളം ചെടിയുടെ ഇല ഇടിച്ചു ചാറു പിഴിഞ്ഞ് സമ അളവിൽ വെള്ളം ചേർത്തു തിളപ്പിച്ച് ദിവസം മൂന്നു നേരം 3 മില്ലി അളവ് കുടിച്ചു പുറമെ പശുവിൻ പാൽ കുടിക്കുക .ഇങ്ങനെ 5 -6 ദിവസം ചെയ്‌താൽ മൂത്ര തടസ്സം മാറും .മൂത്രാശയ പ്രശ്നങ്ങൾ തീരും , മൂത്ര നാളിയിലെ എരിച്ചിൽ മാറും .സ്ത്രീകൾക്ക് ആർത്തവ സമയത്തു രക്തം വളരെ കുറച്ചു മാത്രം പോകുന്ന പ്രശ്നങ്ങൾ മാറും .വിളർച്ച , ശരീരത്തിൽ നീര് വീഴ്ച്ച ,മൂത്രത്തിൽ കൂടെ അമിത പ്രോട്ടീൻ പുറംതള്ളുന്ന രോഗം (nephrotic  syndrome ) രക്താര്ശസ്സ് ഇവകൾ ഗുണമാകും .

ഇതിന്റെ ഇല അരച്ച് നെല്ലിക്ക അളവ് എരുമ തൈരിൽ കലർത്തി രാവിലെ വെറും വയറ്റിൽ കഴിച്ചാൽ രക്ത മൂലം ഗുണമാകും , മേഹ രോഗങ്ങൾ ,മൂത്രത്തിൽ ശുക്ലം കലർന്നു പോകുന്ന അസുഖം ,വയറിളക്കം സുഖപ്പെടും.

ഉണങ്ങാത്ത പുണ്ണുകൾ ,കുരുക്കൾ ,വിഷ കടി ഇവയ്ക്കു കടലാടി ഇല അരച്ചു കെട്ടി വെച്ചാൽ സുഖമാകും .
കടലാടി ഇല പരിപ്പ് ചേർത്തു വേവിച്ചു ആഴ്ചയിൽ രണ്ടു ദിവസം കഴിച്ചാൽ ശ്വാസകോശത്തിൽ താങ്ങി കിടക്കുന്ന കഫം , ചുമ ഇവകൾ മാറും .
വിട്ടു വിട്ടു വരുന്ന പനിക്ക് കടലാടി ഇലയും കുരുമുളകും  വെളുത്തുള്ളിയും ചേർത്ത് അരച്ച്  ഉരുട്ടി ഗുളികകൾ രൂപത്തിലാക്കി ഉണക്കി ആ ഗുളിക  കൊടുത്താൽ  സുഖപ്പെടും .

മൂല കുരുവിനു കടലാടിയുടെ ഇളം ഇലകൾ പറിച്ചു അതിനോടൊപ്പം അല്പം മഞ്ഞൾ ചേർത്തു അരച്ച് മൂലത്തിൽ വെച്ച് കെട്ടിയാൽ മൂല നോയ് കുറയും .

കടലാടി ഇല ചാർ 100 മില്ലി ,എള്ളെണ്ണ 100 മില്ലി ചേർത്തു കാച്ചി അരിച്ചു എടുത്തു വെക്കുക . ചെവി വേദന , പുണ്ണ്  ഇവകൾ ക്ക് ഇതിനെ തുള്ളി  മരുന്നായി പ്രയോജനപ്പെടുത്താം .
മൂക്കിൽ കഫം,പുണ്ണുകൾക്കും  ഇത് തുള്ളി മരുന്നായി ഉപയോഗിക്കാം .

ഇതിന്റെ ഇല ചാർ പിഴിഞ്ഞ് 30 -50  മില്ലി അളവ്  ഏഴു ദിവസം ഉപ്പില്ലാ പഥ്യത്തിൽ ഇരുന്നാൽ വിഷക്കടി മൂലം കേറിയ വിഷം ഇറങ്ങും മുറിവായിലും  വെച്ച് കെട്ടാം .

ഇതിന്റെ ഇലയുടെ സമ അളവ് തുളസി ചേർത്ത് അരച്ച് നെല്ലിക്ക അളവ് രണ്ടു പ്രാവശ്യം കൊടുത്താൽ വണ്ട് ,മറ്റു പൂച്ചികൾ കടിച്ച വിഷമിറങ്ങും .
പഴകിയ മലബന്ധം ഉള്ളവർ കടലാടി ഇല ഇട്ടു  തിളപ്പിച്ച് കുടി വെള്ളമായി  വയർ ഇളകി പോകും .

തുത്തി ചീര തോരനിൽ കടലാടി വിത്തിന് ചൂർണം 20  ഗ്രാം ചേർത്ത് ഭക്ഷണത്തിൽ ചേർത്തു കഴിച്ചാൽ മൂല രോഗങ്ങൾ ശമിക്കും .

കടലാടി വിത്ത് ചോറ് പോലെ വേവിച്ചു ഉണ്ടാൽ  ഒരാഴ്ചയോളം വിശപ്പ് ഉണ്ടാകില്ല . കുരുമുളക് ,ജീരകം വറുത്തു വെള്ളം തിളപ്പിച്ച്  കുടിനീർ ആക്കി കുടിച്ചാൽ വീണ്ടും വിശപ്പ് ഉണ്ടാകും .

കടലാടി വേര് കൊണ്ട് പല്ലു തേച്ചാൽ പല്ലു വെളുത്തു തിളങ്ങും ,മുഖശ്രീ ഉണ്ടാകും ,ദീർഘായുസ് ഉണ്ടാകും .കാപ്പി ,ചായ
,പുകവലി മദ്യ പാനം പാടില്ല .

കടലാടി കത്തിച്ച ചാമ്പൽ , ആൺ പനയുടെ പൂ , പാള  കത്തിച്ച ചാമ്പൽ ഇവ സമ അളവ് എടുത്തു ശുദ്ധമായ വെള്ളത്തിൽ കലക്കി  നാലു മണിക്കൂർ നൽകാതെ വെച്ച് തെളി നീരെടുത്ത് അടുപ്പിൽ വെച്ച് കാച്ചിയാൽ കിട്ടുന്ന ഉപ്പു പരൽ കിട്ടും ഇതി ന്റെ കൂടെ രണ്ടുതുള്ളി തേൻ/നെയ്യ് /മോര് , വെണ്ണ  ഏതെങ്കിലും ഒന്ന്  ചേർത്തു  കഴിച്ചാൽ കുട്ടികൾക്ക് വിറ്റാമിന് D യുടെ കുറവ്   ,ഗുന്മം ,നീര് ,പിത്ത പാണ്ഡ് ,ആസ്തമ ഈവക രോഗങ്ങൾ ഭേദമാകും . ഇതോടൊപ്പം തൂത വള ,ആടലോടകം ,കണ്ടകാരി ചുണ്ട ഇവയുടെ കഷായം കുടിക്കണം .

കടലാടി കത്തിച്ച ചാമ്പലും കടുകെണ്ണയും അല്പം ഉപ്പും ചേർത്തു പല്ലു തേച്ചാൽ പല്ലു ബലപ്പെടും ,വേദന ശമിക്കും .

കടലാടി ചാമ്പൽ അഞ്ചു ഗ്രാം  എടുത്തു തേനിൽ ചാലിച്ചു കഴിച്ചാൽ ആർത്തവ തടസ്സം മാറി ആർത്തവം ഉണ്ടാകും .

കടലാടി ഇല ചാറിൽ തുണിയെ 7 പ്രാവശ്യം
മുക്കി  ഉണക്കി  തിരി തെറുത്തു നെയ്യിൽ മുക്കി കത്തിച്ച പുക ഒരു പാത്രത്തിൽ പിടിച്ചു ആ കരിയിൽ ആവണക്ക് എണ്ണ ചേർത്തു കണ്മഷി ആയി കണ്ണിൽ എഴുതിയാൽ കാഴ്ച്ച പ്രശ്നങ്ങൾ മാറും .കണ്ണിനു കുളിർമ ഉണ്ടാകും .

വയറു വേദന ,അജീർണം ,പുളിച്ചു തികട്ടൽ ,ഏമ്പക്കം , വയർ വീർക്കൽ ഉള്ളവർ ഇതിന്റെ വേര് കഷായമിട്ടു  കുടിക്കുന്നത് നല്ലതു .
മൂത്ര തടസ്സം ഉള്ളവർ കടലാടി സമൂലം  കഷായമിട്ടു 60 മില്ലി മുതൽ 120 മില്ലി വീതം കുടിച്ചാൽ മൂത്രതടസ്സം മാറും.

മലബന്ധം ,വിശപ്പില്ലായ്‍മ ,അജീർണം  ഇവയ്ക്കു മരുന്ന് .
ലൈംഗീക ബന്ധം കാരണം ഉണ്ടായ പുണ്ണുകൾ, മൂലക്കുരു ,ചുമ ,ചർമ്മത്തിലുണ്ടാകുന്ന ചൊറിച്ചിൽ, ശരീരത്തിന് ഉണ്ടാകുന്ന ക്ഷീണം ,കുഷ്ഠം , സുഖപ്പെടുത്താൻ ഉപയോഗിക്കുന്നു . തേൾ കടിച്ചാൽ ഇതിന്റെ ഇല ചാർ ഞെരടി എടുത്തു ഉപയോഗിക്കുന്നു.

കടലാടി കൊണ്ടുള്ളൊരു പൽപ്പൊടി  യോഗം :-
കടലാടി വേര് -100 ഗ്രാം
കടുക്കാ  -50 ഗ്രാം ,നെല്ലിക്ക -50 ഗ്രാം ,താന്നിക്കായ് -50 ഗ്രാം ,ഏലത്തരി -25 ഗ്രാം ,ഗ്രാമ്പൂ -50 ഗ്രാം ,ചുക്ക് -50 ഗ്രാം ,കരുവേലപ്പട്ട -50 ഗ്രാം ,ഇന്ദുപ്പ് -50 ഗ്രാം
മേൽപ്പറഞ്ഞ വകകൾ എല്ലാം നല്ലവണ്ണം ഉണക്കി പൊടിയും ,കടുക്ക കുരുവും നീക്കി ,പൊടിച്ചു അരിച്ചെടുത്തു സൂക്ഷിക്കുക . ഇതിൽ നിന്നും ഒരു നുള്ളു വീതം എടുത്തു ദിവസവും ഒരു നേരം പല്ലു തേച്ചാൽ പല്ലു സംബന്ധിച്ച രോഗങ്ങൾ മാറും .പല്ലുകൾ ബലപ്പെട്ടു തിളങ്ങും .

കടലാടി വിത്ത് പാലിൽ ഇട്ടു കാച്ചി കുടിച്ചാൽ വിശപ്പുണ്ടാകില്ല . ഉൾ  വനത്തിൽ പോകുന്നവർ ഇങ്ങനെ ചെയ്യാറുണ്ട്. ഒരാഴ്ച്ച വരെ വിശപ്പുണ്ടാകില്ല

കടലാടി ഇലയിൽ അതിരാവിലെ പറ്റി പിടിച്ചിരിക്കുന്ന മഞ്ഞുത്തുള്ളികൾ ചേർത്തു ഇല പറിച്ചെടുത്തു കശക്കി പിഴിഞ്ഞ ചാർ എടുത്തു തേമൽ , പുഴുക്കടി , ചൊറി ഇവയ്ക്കു മേലെ പൂച്ച പോലെ ഇട്ടാൽ സുഖപ്പെടും .

കടലാടി ഇല10 ഗ്രാം  എടുത്തു അരച്ച് അല്പം എള്ളെണ്ണ ചേർത്തു ദിവസം രണ്ടു നേരം വീതം പത്തു ദിവസം കുടിച്ചാൽ രക്ത മൂലം ശമിക്കും .

കടലാടി ഇലയും കുപ്പമേനി ഇലയും സമ അളവെടുത്തു കശക്കി ചാർ എടുത്തു തേൾ കടിച്ച ഭാഗത്തു പുരട്ടിയാൽ തേൾ കടിച്ചത് മൂലം ഉണ്ടായ വേദനയും നീറ്റലും മാറും .തേൾ വിഷമിറങ്ങും .

ചുമക്കു കടലാടി വേരിന്മേൽ തൊലി കുരുമുളക് സമ  അളവ് എടുത്തു പൊടിച്ചു അതിൽ നിന്നും കാൽ ഗ്രാം എടുത്ത് തേനിൽ ചാലിച്ച് കഴിച്ചാൽ ശമിക്കും .

കടലാടി വിത്ത് 10 ഗ്രാം എടുത്തു അരച്ച് രണ്ടു നേരം രണ്ടു ദിവസം കുടിച്ചാൽ വയറുകടി ശമിക്കും

കടലാടി സമൂലം ,ഉണങ്ങിയ വാഴയില ,മുളയുടെ കൂമ്പു ഇവകൾ ഒരു കൈപ്പിടി അളവ് എടുത്തു രണ്ടു ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് 400 മില്ലിയാക്കി അരിച്ചെടുത്തു  200 മില്ലി വീതം ദിനം കുടിച്ചാൽസ്ത്രീകൾക്ക് വയർ സ്‌തംപനം മാറും , നാവ് വരൾച്ച മാറും .

കടപ്പാട് : മുത്തു /db ൧൧.൧൦.2019




No comments:

Post a Comment