Tuesday, December 22, 2015


ഇന്നത്തെ പാരമ്പര്യ വൈദ്യം : കുട്ടികള്‍ക്ക് ഉണ്ടാകുന്ന ചുമ .(आज का देशी इलाज )२२.१२.१५
എന്റെ പൂര്‍വീകര്‍ കുട്ടികള്‍ക്ക് ഉണ്ടാകുന്ന സീസണല്‍ പനിക്കും ചുമക്കും വേണ്ടി ഉണ്ടാക്കി കൊടുത്തിരുന്ന ഒരുമരുന്നു കൂട്ടിന്റെദീര്‍ഘനാളത്തെ അന്വേഷണത്തില്‍ കണ്ടുകിട്ടിയത് ഈഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് പകരുന്നു. നിരവധി കുഞ്ഞുങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന പനിയും ചുമയുംകാരണം ആന്റിബയോട്ടിക്കഴിച്ചു രോഗത്തില്‍നിന്നും വിടുതല്‍കിട്ടാതെ കഷ്ടപ്പെടുന്നു. നിങ്ങള്ക്ക് പ്രയോജനപ്പെടുമെങ്കില്‍ പ്രയോഗിക്കാം.
മരുന്നുകള്‍
തെക്കന്‍കേരളത്തില്‍ വള്ളി ചൊറിയണം എന്ന്പറയുന്നഒരുവള്ളി ചെടി ഉണ്ട്.മറ്റുസ്ഥലങ്ങളിലെ പേര്എനിക്ക്അറിയില്ല. പടം ഗൂഗിളില്‍ കിട്ടിയുംഇല്ല.സാധാരണ കപ്പകൃഷിഉള്ളിടത്താണ് ഈമഹാനെകാണാന്‍കിട്ടുക ഇതിന്റെ ഇല - 5ഗ്രാം(അമ്മൂമ്മമാര്‍കൈകണക്കു ആണ് എടുത്തിരുന്നത്ഏറ്റകുറച്ചില്‍ ഉണ്ടായേക്കാം
ആടലോടകഇല -5 ഗ്രാം
തൊട്ടാവാടി ഇല-5 ഗ്രാം
കരിംജീരകം- 5 ഗ്രാം
കുരുമുളക് -5 എണ്ണം
ഗ്രാമ്പൂ - 3 എണ്ണം
തിപ്പലി -50 ഗ്രാം
ഇരട്ടിമധുരം - 50 ഗ്രാം
കല്‍ക്കണ്ടം -100 ഗ്രാം
തുളസി ഇല-5 ഗ്രാം
കുത്തരി - അരഗ്ലാസ്.
മരുന്ന് വകകള്‍ നല്ലവണ്ണം ഉണക്കി എടുക്കുക. കുത്തരി ഒരുചട്ടിയില്‍ഇട്ടു വറുത്തെടുക്കുക അതോടൊപ്പം ചേരുവകള്‍ ചേര്‍ത്തു ചൂടാക്കുക. വാങ്ങി നല്ലവണ്ണം പൊടിച്ചു ചൂര്‍ണം ആക്കി ഉണങ്ങിയ കുപ്പിയില്‍ സൂക്ഷിക്കുക. സീസണില്‍ കുട്ടികള്‍ക്ക് ഉണ്ടാകുന്ന ചുമക്കുകഫകെട്ടിനു അത്യുത്തമം. പത്തുവയസു വരെയുള്ള ബാലകര്‍ക്കും ഗുണം ചെയ്തുകണ്ടിട്ടുണ്ട്. ഈചൂര്‍ണം വായില്‍ ഇട്ടുനുണഞ്ഞു ഇറക്കുക.ഒറ്റയടിക്ക് വിഴുങ്ങരുത്.
കടപ്പാട് . അമ്മൂമ്മ db.൨൨.൧൨.൧൫
പടങ്ങള്‍ പോസ്റ്റ്‌ചെയ്യാന്‍ സമയം കിട്ടിയില്ല ക്ഷമിക്കുക.

Sunday, December 13, 2015

ഇന്നത്തെ പാരമ്പര്യ വൈദ്യം : കാഴ്ച മങ്ങുന്നതിനു .(आज का देशी इलाज )१४.१२.१५

കാഴ്ചകുറവ് ഒരുപ്രശ്നം ആണ്. അമിത കമ്പ്യൂട്ടര്‍ ഉപയോഗം, മൊബൈലില്‍കുത്തിഇരുന്നുള്ള കളി പിന്നെ ജങ്ക് ഫുഡും. കൂടുതല്‍ പറയുന്നില്ല.
കാഴ്ച കുറവ് പരിഹരിക്കാന്‍ വീട്ടില്‍ഉണ്ടാക്കികഴിക്കാന്‍ഒരുമരുന്ന് പറയുന്നു.
മരുന്നുകള്‍:
പുത്തരിച്ചുണ്ട ഇല ( തൂതുവള ) - 10 ഗ്രാം
കറിവേപ്പില - 10 ഗ്രാം
വറ്റല്‍മുളക് - ഒരെണ്ണം
കൊത്തമല്ലി -20ഗ്രാം
ഇഞ്ചി -1ഗ്രാം
വാളന്‍പുളി -1/2 (അര) ഗ്രാം
എള്ള് എണ്ണ - ആവശ്യത്തിനു (നാടന്‍പശുവിന്‍ നെയ്യ് ഉത്തമം)
പനംചക്കര -20 ഗ്രാം
ചെയ്യണ്ട വിധം:
എള്ള് എണ്ണ ഒരു പാത്രത്തില്‍ ഒഴിച്ച് അതില്‍ കൊത്തമല്ലി, തൂതുവള ഇല കറിവേപ്പില , വറ്റല്‍ മുളക് ഇവകള്‍ ഇട്ടു പൊന്‍ നിറംആകുന്നതു വരെ വറുക്കുക. ബാക്കി ചേരുവകള്‍ ചേര്‍ത്തു നല്ലവണ്ണം അരച്ച് സൂക്ഷിച്ചു എടുത്തു വച്ച് ഭക്ഷണത്തിന്റെ കൂടെയോ അല്ലാതെയോ 10 ഗ്രാം വീതം ഓര്‍ദിവസംകഴിക്കുക. തുടര്‍ന്ന് 48 ദിവസം കഴിച്ചാല്‍ കണ്ണ് തെളിയും.കണ്ണിന്റെമങ്ങല്‍ മാറും. കാഴ്ച മങ്ങല്‍ ഉള്ളവര്‍ ഉദയ സൂര്യനെ അതി രാവിലെ നോക്കുന്നത് കൂടുതല്‍പ്രയോജനം ചെയ്യും.
കടപ്പാട്: പാരമ്പര്യവൈദ്യന്‍.db.൧൪.൧൨.൧൫


Friday, December 11, 2015

ഇന്നത്തെ പാരമ്പര്യ വൈദ്യം : ബീജ അണുക്കള്‍ വര്‍ദ്ധിക്കാന്‍ .(आज का देशी इलाज )१२.१२.१५
പല യുവ ദമ്പതികളുടെയും പ്രശ്നം ആണ് ബീജാണുക്കളുടെ കുറവ് .മുഖ്യകാരണം നമ്മുടെ ഭക്ഷണം തന്നെ. GM ഫുഡ്, അതായതുപുനരുല്‍പാദന ശേഷി ഇല്ലാത്ത ഭക്ഷ്യ വസ്തുക്കള്‍ ഭക്ഷിച്ചുനാമും നപുംസകങ്ങള്‍ ആകുന്ന അവസ്ഥ. കീടനാശിനികള്‍, വിത്തുകള്‍ഇല്ലാത്ത പഴ ഭക്ഷ്യ ധാന്യങ്ങള്‍ എത്രകൂടുതല്‍ കഴിക്കുന്നുവോ അത്രയും നപുംസകത്വം കൂടുന്നതല്ലാതെ കുറയില്ല. ഈ പ്രശ്ന പരിഹാരത്തിന് പാരമ്പര്യവൈദ്യം പറയുന്നത് നോക്കുക.ഭക്ഷണം ആണ് മരുന്ന് എന്നുംഅറിയുക.
മരുന്നുകള്‍:
കോലാടിന്റെ പാല്‍ - ഒരുഗ്ലാസ്
മുത്തങ്ങകിഴങ്ങ് - ഒരെണ്ണം
ബദാം പരിപ്പ് - 10 ഗ്രാം
ഉണക്കമുന്തിരി -15 എണ്ണം
പശുവിന്‍നെയ്യ് -ഒരു സ്പൂണ്‍
ഞാലിപൂവന്‍പഴം-2 എണ്ണം
പനംചക്കര - ആവശ്യത്തിനു
ചെയ്യണ്ട വിധം:
ആടിന്‍പാല്‍ കാച്ചി ആറാന്‍ വെക്കുക. മൂന്തിരിങ്ങ നെയ്യില്‍ ഇട്ടു വറുത്തു എടുക്കുക ( കരിയരുത്) അത് കാച്ചിയ പാലില്‍ ചേര്‍ക്കുക , ബദാംപരിപ്പ് തൊലികളഞ്ഞു ചെറുതായിനറുക്കി പാലില്‍ചേര്‍ക്കുക.പഴംചെറുകഷണങ്ങള്‍ ആക്കി പാലില്‍ ചേര്‍ക്കുക,മുത്തങ്ങ കിഴങ്ങ് തൊലികളഞ്ഞു അരച്ച് പാലില്‍ചേര്‍ത്തു ഒപ്പംപനംചക്കര പൊടിച്ചതും ആവശ്യംഅനുസരിച്ച് ചേര്‍ത്തു നല്ലവണ്ണം കലക്കി രുചിച്ചുരസിച്ചു കഷണങ്ങള്‍ചവച്ചു അരച്ച് കുടിക്കുക. രാത്രി കിടക്കുന്നതിനുമുന്‍പ് ഇത്കഴിക്കണം. തുടര്‍ന്ന് 48 ദിവസംകുടിക്കുക. വിവാഹിതരായ കുട്ടികള്‍ഇല്ലാത്തസ്ത്രീയുംപുരുഷനും കഴിക്കാം. കുട്ടികള്‍ക്ക് ഇത്കൊടുക്കരുത്. ഈ മിശ്രിതംകഴിക്കാന്‍തുടങ്ങുന്നതിനുമുന്‍പ് ബീജത്തിന്റെ എണ്ണം ചെക്ക് ചെയ്യിച്ചു നോട്ട് ചെയ്തുവെക്കുക. 30 ദിവസംകഴിഞ്ഞുചെക്ക്ചെയ്യുകബീജാണുക്കളുടെ എണ്ണം കൂടും. കാസക്ഷയരോഗികള്‍ക്ക് കൂടുതല്‍ ദിവസം ഇത്കഴിക്കണ്ടി വരും.
കടപ്പാട്:പാരമ്പര്യവൈദ്യന്‍.db.൧൨,൧൨,൧൫