ഇന്നത്തെ പാരമ്പര്യ വൈദ്യം : കുട്ടികള്‍ക്ക് ഉണ്ടാകുന്ന ചുമ .(आज का देशी इलाज )२२.१२.१५
എന്റെ പൂര്‍വീകര്‍ കുട്ടികള്‍ക്ക് ഉണ്ടാകുന്ന സീസണല്‍ പനിക്കും ചുമക്കും വേണ്ടി ഉണ്ടാക്കി കൊടുത്തിരുന്ന ഒരുമരുന്നു കൂട്ടിന്റെദീര്‍ഘനാളത്തെ അന്വേഷണത്തില്‍ കണ്ടുകിട്ടിയത് ഈഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് പകരുന്നു. നിരവധി കുഞ്ഞുങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന പനിയും ചുമയുംകാരണം ആന്റിബയോട്ടിക്കഴിച്ചു രോഗത്തില്‍നിന്നും വിടുതല്‍കിട്ടാതെ കഷ്ടപ്പെടുന്നു. നിങ്ങള്ക്ക് പ്രയോജനപ്പെടുമെങ്കില്‍ പ്രയോഗിക്കാം.
മരുന്നുകള്‍
തെക്കന്‍കേരളത്തില്‍ വള്ളി ചൊറിയണം എന്ന്പറയുന്നഒരുവള്ളി ചെടി ഉണ്ട്.മറ്റുസ്ഥലങ്ങളിലെ പേര്എനിക്ക്അറിയില്ല. പടം ഗൂഗിളില്‍ കിട്ടിയുംഇല്ല.സാധാരണ കപ്പകൃഷിഉള്ളിടത്താണ് ഈമഹാനെകാണാന്‍കിട്ടുക ഇതിന്റെ ഇല - 5ഗ്രാം(അമ്മൂമ്മമാര്‍കൈകണക്കു ആണ് എടുത്തിരുന്നത്ഏറ്റകുറച്ചില്‍ ഉണ്ടായേക്കാം
ആടലോടകഇല -5 ഗ്രാം
തൊട്ടാവാടി ഇല-5 ഗ്രാം
കരിംജീരകം- 5 ഗ്രാം
കുരുമുളക് -5 എണ്ണം
ഗ്രാമ്പൂ - 3 എണ്ണം
തിപ്പലി -50 ഗ്രാം
ഇരട്ടിമധുരം - 50 ഗ്രാം
കല്‍ക്കണ്ടം -100 ഗ്രാം
തുളസി ഇല-5 ഗ്രാം
കുത്തരി - അരഗ്ലാസ്.
ആടലോടകഇല -5 ഗ്രാം
തൊട്ടാവാടി ഇല-5 ഗ്രാം
കരിംജീരകം- 5 ഗ്രാം
കുരുമുളക് -5 എണ്ണം
ഗ്രാമ്പൂ - 3 എണ്ണം
തിപ്പലി -50 ഗ്രാം
ഇരട്ടിമധുരം - 50 ഗ്രാം
കല്‍ക്കണ്ടം -100 ഗ്രാം
തുളസി ഇല-5 ഗ്രാം
കുത്തരി - അരഗ്ലാസ്.
മരുന്ന് വകകള്‍ നല്ലവണ്ണം ഉണക്കി എടുക്കുക. കുത്തരി ഒരുചട്ടിയില്‍ഇട്ടു വറുത്തെടുക്കുക അതോടൊപ്പം ചേരുവകള്‍ ചേര്‍ത്തു ചൂടാക്കുക. വാങ്ങി നല്ലവണ്ണം പൊടിച്ചു ചൂര്‍ണം ആക്കി ഉണങ്ങിയ കുപ്പിയില്‍ സൂക്ഷിക്കുക. സീസണില്‍ കുട്ടികള്‍ക്ക് ഉണ്ടാകുന്ന ചുമക്കുകഫകെട്ടിനു അത്യുത്തമം. പത്തുവയസു വരെയുള്ള ബാലകര്‍ക്കും ഗുണം ചെയ്തുകണ്ടിട്ടുണ്ട്. ഈചൂര്‍ണം വായില്‍ ഇട്ടുനുണഞ്ഞു ഇറക്കുക.ഒറ്റയടിക്ക് വിഴുങ്ങരുത്.
കടപ്പാട് . അമ്മൂമ്മ db.൨൨.൧൨.൧൫
പടങ്ങള്‍ പോസ്റ്റ്‌ചെയ്യാന്‍ സമയം കിട്ടിയില്ല ക്ഷമിക്കുക.
No comments:
Post a Comment