Thursday, November 12, 2015

ഇന്നത്തെ പാരമ്പര്യ വൈദ്യം : മുഖ കാന്തി .(आज का देशी इलाज )१२.११.१५
പലര്‍ക്കും മുഖം മുഖക്കുരു പാടുകള്‍ ,കറുത്ത പാടുകള്‍ ,മുഖക്കുരു നുള്ളി കളഞ്ഞു കുഴികള്‍ കണ്ടാല്‍ വൃത്തികെട് .അതോടൊപ്പം മുഖത്തു കരിവാളിപ്പ് ഇവകള്‍ മാറ്റാന്‍ പാരമ്പര്യ വൈദ്യം പറയുന്ന മരുന്ന് നോക്കാം
മരുന്നുകള്‍ :
പപ്പായ പഴം -20 ഗ്രാം
മുത്തങ്ങ സമൂലം -5ഗ്രാം
മുള്ള് മുരിക്ക് കമ്പ് -20ഗ്രാം
ബദാം പരിപ്പ് -3 എണ്ണം
കസ്കസ് - 2 ഗ്രാം .
ചെയ്യണ്ട വിധം .
മുള്ള് മുരിക്കിന്‍ കമ്പിന്റെ തൊലി മുള്ളോടു ചേര്‍ത്തു ഉരിച്ചെടുത്തു നല്ലവണ്ണം അരച്ച് കുഴമ്പ് പരുവത്തില്‍ ആക്കി വെക്കുക .മുത്തങ്ങ കിഴങ്ങും ഇലയും ചേര്‍ത്തു അരച്ച് ബദാം പൊടിച്ചതും കസ്കസ് പൊടിച്ചതും ചേര്‍ത്തു നല്ലവണ്ണം യോജിപ്പിച്ചു വെക്കുക . പപ്പായ കുരു കളഞ്ഞു അകത്തെ മാംസം മാത്രം ചെറു കഷണങ്ങള്‍ ആക്കി കുഴമ്പ് പരുവത്തില്‍ അരച്ചെടുക്കുക . ഇതോടൊപ്പം മറ്റു അരച്ച് വെച്ചിരിക്കുന്ന ചേരുവകള്‍ ചേര്‍ത്തു കുഴച്ചു എടുക്കുക . ഈ കുഴമ്പു രാവിലെ മുഖത്ത് തേച്ചു പിടിപ്പിക്കുക . രണ്ടു മണിക്കൂര്‍ കഴിഞ്ഞു ശിക്കക്കായ്‌ (ചീയക്കായ് ) കൊണ്ട് നല്ലവണ്ണം കഴുകുക . സോപ്പ് ഉപയോഗിക്കരുത് . മുഖത്തു പൌഡര്‍ , ക്രീമുകള്‍ ഉപയോഗിക്കരുത് .രാത്രിയില്‍ ഈ കുഴമ്പു തേക്കരുത്. തുടര്‍ച്ചയായി 90
ദിവസം മുഖത്ത് പുരട്ടിയാല്‍ മുഖത്തിന്റെ കറുപ്പ് നിറം മാറി സ്വാഭാവിക നിറം വരും .മുഖത്തിന്‌ പൊലിമയുണ്ടാകും.
കടപ്പാട് : പാരമ്പര്യ വൈദ്യന്‍ .db.൧൨.൧൧.൧൫


Wednesday, November 11, 2015

ഇന്നത്തെ പാരമ്പര്യ വൈദ്യം : തലയില്‍ ഉണ്ടാകുന്ന ചൊറിച്ചില്‍ .(आज का देशी इलाज )११.११.१५
ചിലരുടെ കൈ എപ്പോഴും തലയില്‍ ചൊറിഞ്ഞു കൊണ്ടിരിക്കും. മറ്റുള്ളവരുടെ മുന്‍പില്‍ വെച്ച് ചൊറിയാനും വയ്യ ചൊറിച്ചില്‍ സഹിക്കാനും വയ്യ . ആകെ നാണക്കേട്‌ .തലയില്‍ ഉണ്ടാകുന്ന ചില അഴുക്കുകളും ഫംഗസ് ബാധകളും കാരണം .ഇതിനു ഒരു ശ്വാശ്വത പരിഹാരം പാരമ്പര്യ വൈദ്യം പറയുന്നത് നോക്കാം .
മരുന്നുകള്‍ :
പിച്ചി പൂ (ജാതിമല്ലി എന്നും പേരുണ്ട് )-10 ഗ്രാം
രാമച്ചം - 10 ഗ്രാം
ആവാരപൂ -5 ഗ്രാം
കറിവേപ്പില -10 ഗ്രാം
എള്ള് എണ്ണ -100 മില്ലി
ചെയ്യണ്ട വിധം .
ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് ചെറു തീയില്‍ വെച്ച് അതില്‍ ആവര പൂ ,പിച്ചി പൂ ഇവകള്‍ ഇടുക ,അതോടൊപ്പം കറിവേപ്പില രാമച്ചം നറുക്കി ഇടുക .എണ്ണ പാകം ആയാല്‍ കാച്ചി അരിച്ചു വെക്കുകയോ അരിക്കാതെ അങ്ങനെ തന്നെ ഒരു കുപ്പിയില്‍ വെക്കുക . എള്ള് എണ്ണ ചിലര്‍ക്ക് ജലദോഷം ഉണ്ടാക്കാറുണ്ട് അങ്ങനെ ഉള്ളവര്‍ അതില്‍ ശുദ്ധമായ വെളിച്ചെണ്ണ ഒഴിച്ച് സൂര്യ പ്രകാശത്തില്‍ മൂന്നു മണിക്കൂര്‍ വെക്കുക (സൂര്യ പാകം /ആദിത്യ പാകം എന്ന് പറയും ). തലയില്‍ ചൊറിച്ചില്‍ ഉള്ളവര്‍ ഈ എണ്ണ രാവിലെ തലയില്‍ തേച്ചു മസ്സാജ് ചെയ്തു പിടിപ്പിച്ചു അര മണിക്കൂര്‍ കഴിഞ്ഞു കുളിക്കുക . സോപ്പ് ,ഷാമ്പൂ ഉപയോഗിക്കരുത് . തുടര്‍ച്ചയായി 7 ദിവസം തേച്ചാല്‍ ചൊറിച്ചില്‍ പൂര്‍ണമായി മാറും .
കടപ്പാട് :പാരമ്പര്യ വൈദ്യന്‍ . db.൧൧.൧൧.൧൫


Tuesday, November 10, 2015


ഇന്നത്തെ പാരമ്പര്യ വൈദ്യം : ഗര്‍ഭമലസല്‍.(आज का देशी इलाज )१०.११.१५
പല വിവാഹിതയായ യുവതികളും അനുഭവിക്കുന്ന ഒരു പ്രശ്നം ആണ് ഗര്‍ഭ ധാരണം നടക്കുന്നില്ല , ഗര്‍ഭം അലസി പോകുക .അഥവാ ഗര്‍ഭം ധരിച്ചാല്‍ കിടക്കയെ പ്രസവം വരെ ശരണം പ്രാപിക്കണ്ട ഗതികേട് . ഇവര്‍ക്ക് പാരമ്പര്യ വൈദ്യം പറയുന്ന ഒരു മരുന്ന് നോക്കാം .ലക്ഷ കണക്കിന് പണം ചിലവഴിക്കണ്ട .നമുക്ക് ചുറ്റും ഉള്ള മരുന്നുകള്‍ ആണിവ .
മരുന്നുകള്‍ :
ഇലന്തയുടെ ഇല -10 എണ്ണം ( ഇലന്ത പ്പഴം ഈ മരത്തിലേതു ആണ് )
ചിത്തിര പാല ഇലയും അറിയും ചേര്‍ത്തു -ഒരു നെല്ലിക്ക അളവ്
ചുവന്നുള്ളി - 3 എണ്ണം
ഇലന്ത മരത്തിലെ ഇല പറിച്ചെടുക്കുമ്പോള്‍ സൂക്ഷിക്കുക . ഇലകള്‍ നല്ലവണ്ണം കഴുകി ശുദ്ധിയാക്കി അതോടൊപ്പം ചിത്തിരപാലയും ചുവന്നുള്ളിയും ചേര്‍ത്തു ചവച്ചരച്ചു തിന്നുക . മാസമുറ സമയത്ത് 7 ദിവസം രാവിലെ കഴിക്കുക .അണ്ഡാശയം അണ്ഡ കോശം ഗര്‍ഭാശയം ഇവകള്‍ ബലപ്പെടുന്നതോടൊപ്പം ആരോഗ്യമുള്ള അണ്ഡം ഉല്‍പ്പാദിപ്പിക്കും,ഗര്‍ഭാശയം ശുദ്ധിയാകും .
കടപ്പാട് : പാരമ്പര്യ വൈദ്യന്‍. db.൧൦.൧൧.൧൫

Sunday, November 8, 2015

ഇന്നത്തെ പാരമ്പര്യ വൈദ്യം : കൂര്‍ക്കംവലി.(आज का देशी इलाज )९.११.१५

ഇന്ന്   നിരവധി പേര്‍ക്ക്  ഉള്ള  ഒരു പ്രശ്നം  . ശരീരത്തില്‍  ഇന്നത്തെ  ഭക്ഷ്യ  ശീലം കാരണം  ആവശ്യമില്ലാത്ത  കൊഴുപ്പുകള്‍  ശരീരത്തില്‍  ശേഖരിക്കപ്പെട്ടു   തടസ്സങ്ങള്‍  രക്ത കുഴലുകളില്‍  അടിഞ്ഞുകൂടി   അതിന്റെ തടസ്സം സൃഷ്ടിക്കും . മുഖ്യ കാരണം  ജേര്‍സി  പശു പോലെയുള്ള  പശുക്കള്‍   തണുപ്പ്  രാജ്യത്ത്  വളര്‍ന്നു  അതിന്റെ  ശരീരത്തെ കഠിന  തണുപ്പില്‍  നിന്നും കാത്തു  സൂക്ഷിക്കാന്‍  ശേഖരിക്കപെടുന്ന  കൊഴുപ്പ്  എന്തൊക്കെ  ചെയ്താലും  അത്  ഉരുകി പോകുന്നത്  വളരെ  കുറവ് . ആ കൊഴുപ്പ്  അവയില്‍ നിന്നും വരുന്ന പാലില്‍  കലര്‍ന്നു  ആ പാല്‍  കുടിക്കുന്ന   മനുഷ്യനിലേക്ക്  കലര്‍ന്നു  അതിനെ  ഉരുക്കി  കളയാന്‍  കഠിന  പ്രയത്നം  ചെയ്യണ്ടി വരുന്നു. മുന്‍ കാലങ്ങളില്‍  നാടന്‍ പശുക്കള്‍  നമ്മുടെ  പ്രകൃതിക്ക്  അനുസരിച്ചുള്ളവയും  അതിന്റെ  പാല്‍    നമുക്ക്  അനുയോജ്യവും  ആയിരുന്നു .ഇന്ന് ലാഭം നോക്കി  പന്നി പശുവിനെ  വളര്‍ത്തി  ഗുണത്തിന്  പകരം ദോഷം  ഉണ്ടാക്കി . നമ്മുടെ നാടന്‍ പശുക്കളെ  വളര്‍ത്തി ആരോഗ്യം  വീണ്ടെടുക്കാന്‍ നാം  ശ്രമിക്കണ്ട കാലം  അധികരിച്ചിരിക്കുന്നു . സ്ഥലം  ഇല്ല  ഫ്ലാറ്റ്  വാസികള്‍ .  ഒരേയൊരു  പരിഹാരം  ഗ്രാമത്തില്‍ ഉള്ള കര്‍ഷകരെ പ്രോത്സാഹിപ്പിക്കുക.

കൂര്‍ക്കംവലി ക്കുള്ള  മരുന്ന് .

മുള്ളു  മുരുക്കില  ചാറു  -10 മില്ലി (  മുള്ള്  മുരുക്ക് പണ്ട് കാലങ്ങളില്‍ അതിര്‍ത്തി  വേലി കെട്ടുന്നതിനു ഉപയോഗിച്ചിരുന്നു . പല വീടുകളില്‍ ഇതിന്റെ  ഇല ഇഡ്ഡലി  തട്ടില്‍ വെച്ച്  അതില്‍ ഇഡ്ഡലി  പുഴുങ്ങി  എടുക്കുമായിരുന്നു .അനാവശ്യ  കൊഴുപ്പുകളെ  അലിയിക്കാന്‍  ഇതിന്റെ  കഴിവ്  പൂര്‍വീകര്‍  അറിഞ്ഞിരുന്നു  എന്ന്  മനസിലാക്കണം )
തുളസി  ഇല  ചാറു  -10  മില്ലി
ചുവന്നുള്ളി  - 3 ഗ്രാം
വെളുത്തുള്ളി -3 ഗ്രാം 
കുരുമുളക്  -10 എണ്ണം
തേന്‍ -50 മില്ലി

ചെയ്യണ്ട  വിധം :

മുള്ളു മുരിക്കിന്റെ ഇലയും  തുളസി  ഇലയും അരച്ച്  ചാറു  എടുക്കുക .അതിനോടൊപ്പം  ചുവന്നുള്ളി ,വെളുത്തുള്ളി  ചെറുതാക്കി  ചതച്ചു തയ്യാറാക്കി  വെച്ചിരിക്കുന്ന ചാറില്‍  ചേര്‍ക്കുക .കുരുമുളകും പൊടിച്ചു  ചേര്‍ക്കുക . നല്ലവണ്ണം  ഇളക്കി ചേര്‍ത്തു  അതില്‍  തേനും ചേര്‍ത്തു  കൂര്‍ക്കംവലി  ഉള്ളവര്‍  രാത്രി  കിടക്കുന്നതിനു മുന്‍പ്  ഒരു സ്പൂണ്‍  എടുത്തു ചതചിട്ടിരിക്കുന്ന ഉള്ളികള്‍  ചവച്ചു  തിന്നുക .  ചിലര്‍ക്ക്  രാത്രി  വീണ്ടും ഒരു സ്പൂണ്‍ കൂടെ  കൊടുക്കാം . രാവിലെ വരെ കൂര്‍ക്കംവലി  ഉണ്ടാകില്ല .  ഈ മരുന്ന്  കുട്ടികള്‍ക്ക് കൊടുക്കാം ൦ര് ടീ സ്പൂണ്‍  അളവില്‍ . നെഞ്ചില്‍  കഫകെട്ടു  ഉണ്ടാകില്ല . മുല കുടിക്കുന്ന കുഞ്ഞുങ്ങളുടെ  അമ്മമാര്‍  ഇതില്‍  ഒരു സ്പൂണ്‍ വീതം  കുടിച്ചിട്ട്  മുല  കൊടുത്താല്‍ കുഞ്ഞുങ്ങള്‍ക്ക്‌  ഉണ്ടാകുന്ന  നെഞ്ചിലെ കഫകെട്ടു മാറും .കൂര്‍ക്കംവലി  ഇല്ലാത്തവര്‍  കുടിച്ചാല്‍ നെഞ്ചിലെ കഫം ഇളകി  പോകും .

കടപ്പാട് : പാരമ്പര്യ വൈദ്യന്‍ .db  .൯.൧൧.൧൫


Thursday, November 5, 2015

ഇന്നത്തെ പാരമ്പര്യ വൈദ്യം : നാവില്‍  രുചി  അറിയാനാവാത്ത  അവസ്ഥ .(आज का देशी इलाज )६ ,११.१५

ദീര്‍ഘകാല മദ്യപാനം നടത്തുന്നവര്‍ , ലഹരി  ഉപയോക്താക്കള്‍ . പുകയില കൂട്ടി മുരുക്കുന്നവര്‍  തുടങ്ങി  പല കാരണങ്ങള്‍  കൊണ്ട് നാവിലെ രുചി മുകുളങ്ങള്‍  നശിച്ചു  എന്ത്  ഭക്ഷണം  കഴിച്ചാലും   ഷഡ് രസങ്ങള്‍  തിരിച്ചറിയാനുള്ള നാവിന്റെ  കഴിവ് കെട്ടു  പോകുക . കഴിക്കുന്ന  ഭക്ഷണത്തിന്റെ     രസം  നാവില്‍നിന്നും  തലച്ചോറിലേക്ക്  പോകുമ്പോള്‍  രസം തിരിച്ചറിയാതെ , അതിനനുസരിച്ചുള്ള  ദഹന രസങ്ങള്‍  ചുരത്താന്‍  തലച്ചോര്‍ പറയാതെ  എന്തോ ഏതോ  വാരി മണ്ണിനു  സമം  കഴിച്ചു  രോഗികള്‍ ആയവര്‍ക്ക്  വേണ്ടി പാരമ്പര്യ  വൈദ്യത്തില്‍   പറയുന്ന  ഒരു അടുക്കള  മരുന്ന് :-

മരുന്നുകള്‍ :

ഗണപതി നാരകത്തിന്റെ ഇല  -5 എണ്ണം
വെളുത്തുള്ളി  -10 ഗ്രാം
ചുവന്നുള്ളി  -20 ഗ്രാം
പെരുംജീരകം  -5 ഗ്രാം
കറുവാപ്പട്ട  പൊടിച്ചത് -അര ഗ്രാം -   1 ഗ്രാം വരെ  .അതില്‍കൂടരുത്
അയമോദകം  -5 ഗ്രാം
പെരുംകായം  പൊടിച്ചത്  - ഒരു  നുള്ള്

ചെയ്യണ്ട  വിധം :

പെരും ജീരകം , അയമോദകം  ഇവകള്‍  പച്ച മണംമാറുന്നത്  വരെ (പൊന്‍ നിറം )   വറുക്കണം .അതില്‍ 250 മില്ലി വെള്ളം ഒഴിച്ച്  ചൂടായി  വരുമ്പോള്‍  ഗണപതി നാരകം ഇല ചെറുതായി നറുക്കി ഇടണം  അതോടൊപ്പം  വെളുത്തുള്ളി ചുവന്നുള്ളി   ഇവകള്‍ ചെറുതായി നറുക്കി ഇടണം. കറുവാപ്പട്ട  പൊടിച്ചതും  പെരുംകായം പൊടിച്ചതും ചേര്‍ത്തു  നല്ലവണ്ണം  തിളപ്പിച്ച്‌   ഇലകള്‍  വെന്തതിനു ശേഷം  ഊറ്റി  അരിച്ചെടുക്കുക . മുതിര്‍ന്നവര്‍  ഒരു നേരം  2 ടേബിള്‍സ്പൂണ്‍  വീതം കഴിക്കാം  .കുടുമ്പത്തില്‍   എല്ലാവര്‍ക്കും  കഴിക്കാം .ഇടയ്ക്കു  ഇടയ്ക്കു  ഇത് രസം  പോലെ   കഴിക്കുന്നത്  നാവിലെ  രുചി  മുകുളങ്ങളെ  ഉത്തേജിപ്പിക്കും . നാവിനു   പ്രശ്നം  ഉള്ളവര്‍   തുടര്‍ന്ന്   കഴിക്കുന്നത്‌   വളരെ നന്ന് .ഡോസ്  കൂട്ടരുത് . രോഗം   ഇല്ലാത്തവര്‍  കഴിക്കുന്നതു  രുചി മുകുളങ്ങളെ  ഉത്തേജിപ്പിച്ചു  രുചി    ക്യാന്‍സര്‍  പോലെ ഉള്ള രോഗങ്ങള്‍ നാവിലും കവിളിലും വരുന്നത്  തടയും  എന്ന് പാരമ്പര്യ വൈദ്യന്‍ .

കടപ്പാട് :പാരമ്പര്യ വൈദ്യന്‍ .db.൬.൧൧ .൧൫




Monday, November 2, 2015

ഇന്നത്തെ പാരമ്പര്യ വൈദ്യം : വെള്ള പാണ്ഡ -Vitiligo -.(आज का देशी इलाज )३,११.१५

പലര്‍ക്കും ഉണ്ടാകുന്ന ഒരസുഖം ശരീരത്തില്‍അങ്ങിങ്ങായി വെളുത്ത പാച്ച് പോലെ തൊലിയുടെ നിറംവെളുത്തു വൃത്തികെട് ആയിതോന്നും. എവിടെആണ് ഇത്ഉണ്ടാകുകഎന്ന് പറയാന്‍ പറ്റില്ല, മുഖത്ത്, കൈ കാല്‍കളില്‍ ശരീരത്തില്‍ എവിടെ വേണം എങ്കിലും ഉണ്ടാകാം. വെള്ളപോക്ക് പോലെയുള്ള യോനീരോഗങ്ങള്‍ ,മാനസീക സമ്മര്‍ദ്ധം ഉള്ളപ്പോള്‍ ഗര്‍ഭ ധാരണംനടന്നാല്‍ ഈരോഗത്തിന്സാധ്യത കൂടുതല്‍ എന്ന് പറയുന്നു. വന്ന അസുഖം പടരാതിരിക്കാനും ക്രമേണമാറാനും പാരമ്പര്യവൈദ്യംപറയുന്ന മരുന്ന്നോക്കാം
മരുന്നുകള്‍:
മഞ്ഞള്‍പ്പൊടി- ഒരുനുള്ള്
ജീരകം പൊടിച്ചത് -5 നുള്ള്
ആവാര പൂ -10 എണ്ണം
രോഗിയുടെ സ്വന്തം മൂത്രം -200 മില്ലി

ചെയ്യണ്ടവിധം:

പറഞ്ഞ അളവിലുള്ള മൂത്രം ഒരുപാത്രത്തില്‍ ഒഴിച്ച് അതില്‍മറ്റുചേരുവകള്‍ ചേര്‍ത്തു അടുപ്പില്‍വെച്ച് അടച്ചു തിളപ്പിക്കുക, നല്ലവണ്ണംതിളച്ചു കൊണ്ടിരിക്കുമ്പോള്‍ അടപ്പ് തുറന്നുപറ്റിയിരിക്കുന്ന നീരാവിഒരുപാത്രത്തില്‍ശേഖരിക്കുക. ഇങ്ങനെ ശേഖരിക്കുന്നതില്‍ നിന്നും ഒരുനേരം 10 മില്ലി കുടിച്ചാല്‍ മതിയാകും ദിവസം ഒരുപ്രാവശ്യംമതി.ഉണ്ടായിട്ടുള്ള വെള്ളപാണ്ഡ പരക്കുന്നത് തടയും.പതുക്കെപതുക്കെ ഉണ്ടാകുന്നത് മറയും.പുറമെയുള്ള പാടുകള്‍ മായാന്‍ തുടങ്ങും. പുറമേ പുരട്ടാനുള്ള ഔഷധപ്രയോഗം കൂടെനടത്തിയാല്‍ ഭേദമാകല്‍ ശീഘ്രം ആകും. ( ആവാര പൂതിരുവനന്തപുരം പാലക്കാട് ഇഷ്ടംപോലെ കിട്ടും. തൈ വെച്ച് പിടിപ്പിക്കുനത് നന്ന്.നിരവധി രോഗങ്ങള്‍ക്ക് മരുന്ന് ഈചെടി. വെള്ളവും വളവുംവേണ്ട)

കടപ്പാട് പാരമ്പര്യ വൈദ്യന്‍.db.൩.൧.൧൫

Sunday, November 1, 2015

ഇന്നത്തെ പാരമ്പര്യ വൈദ്യം : തലമുടി വളരാന്‍.(आज का देशी इलाज )१,११.१५
പലരുടെയും ഒരുപ്രശ്നംആണ് മുടികൊഴിച്ചില്‍, മുടിമുറിയുക, മുടിയുടെ അറ്റം പിളരുക ,മുടിചെമ്പിക്കുകവളര്‍ച്ച മുരടിക്കുക, താരന്‍ , എന്നിവ ഉണ്ടാകുന്നതു പോഷകാഹാര കുറവ്യ്ക്ക്, രാസവളം ഹോര്‍മോണ്‍ കലര്‍ന്ന ഭക്ഷണം ജങ്ക് ഫുഡ് , നാവിന്റെരുചി എന്നതില്‍ കവിഞ്ഞു പോഷകഗുണം ഇവയില്‍ഉണ്ടാകുന്നില്ല . ആരോഗ്യഭക്ഷണം കഴിക്കാതെ കണ്ണില്‍കണ്ടതൊക്കെ വലിച്ചു വാരി തിന്നുന്നു എന്നതില്‍കവിഞ്ഞു ശരീരത്തിന് ആവശ്യമുള്ളത് ഒന്നുംകൊടുക്കുന്നില്ല . ശരീരത്തിലെ ന്യൂട്രീഷന്‍ കണക്കു പുസ്തകത്തില്‍ എപ്പോഴും ടെഫിസിറ്റ് കണക്കു .ഇവകള്‍ അകാലവാര്ധക്യത്തിലേക്ക് എത്തിക്കുന്ന മുഖ്യഘടകങ്ങള്‍ ആണ്. തലമുടിക്ക് - ചിലകൃഷിക്ക് അടിവളം കൊടുക്കുന്നത് പോലെമേല്‍ വളം ചെയ്തു ഒരുചെറിയ പരിഹാരം പാരമ്പര്യ വൈദ്യം പറയുന്നു.
മരുന്നുകള്‍ :
ചണ നാരു -5 ഗ്രാം
രാമച്ചം -5 ഗ്രാം
ആവാരംപൂ ഉണങ്ങിയത്‌ - 5 ഗ്രാം
എള്ള് എണ്ണ =100 മില്ലി
ചെയ്യണ്ട വിധം:
ചണ നാരുകള്‍ പിരിയാതെവേര്‍തിരിച്ചു എടുത്തു വെക്കുക. ഒരുപാത്രത്തില്‍ എള്ള് എണ്ണ ഒഴിച്ച് അതില്‍ചണം, രാമച്ചം, ആവാരംപൂ ഉണങ്ങിയത്‌ ചേര്‍ത്തു ചൂടാക്കി എണ്ണ കാച്ചുന്നപാകത്തില്‍ ചെറുതീയില്‍കാച്ചിഇറക്കിവെക്കുക. അരിക്കാതെ അങ്ങനെതന്നെ 3 ദിവസംവെക്കണം. അതിനുശേഷം 500 മില്ലി എള്ള് എണ്ണ ചേര്‍ത്തു സൂര്യപാകം മൂന്നുമണിക്കൂര്‍ സമയംചെയ്യണം എന്നിട്ട് എടുത്തു അരിച്ചുവെച്ച് തലയില്‍തേച്ചാല്‍ തലക്കുതണുപ്പ്കാഴ്ചശക്തിവര്‍ദ്ധിക്കും, ചെവിയുടെകേള്‍വിശക്തികൂടും, മൂക്കിന്റെഘ്രാണ ശക്തി കൂടും. താരന്‍ പോകും തലയില്‍ മുടി ഇല്ലാതെ ഉള്ളഇടത്തില്‍ കിളിര്‍ക്കാന്‍ തുടങ്ങും .തലയില്‍ തണുപ്പുണ്ടാക്കുന്ന ഈഎണ്ണ മഴക്കാലത്ത് തേക്കരുത് . ഇതുതലക്കുമാത്രംതേക്കാന്‍ ഉള്ളഎണ്ണ താടിയും മീശയും ഇത്കൊണ്ട് വളരില്ല .ഈഎണ്ണയില്‍നിന്നും 5 മില്ലി എണ്ണ എടുത്തുഅതില്‍ 10 മില്ലി വെളിച്ചെണ്ണ ചേര്‍ത്തു തലയില്‍ തേക്കണം. എക്കാരണം കൊണ്ടുംവെളിച്ചെണ്ണ ചേര്‍ക്കാതെ തലയില്‍ തേക്കരുത് . (മരുന്നുണ്ടാക്കാന്‍ കൊടുത്തിരിക്കുന്ന അളവ് തൂക്കങ്ങള്‍ റേഷ്യോ കണക്കാക്കാന്‍) .**********തലക്കു ഈഎണ്ണ തേക്കുന്നതു മൂ ലംചിലര്‍ക്ക് ജലദോഷം ഉണ്ടാകാന്‍ സാദ്ധ്യത*****
കടപ്പാട്: പാരമ്പര്യവൈദ്യന്‍ .db.൧.൧.൧൫