ഇന്നത്തെ പാരമ്പര്യ വൈദ്യം : തലയില്‍ ഉണ്ടാകുന്ന ചൊറിച്ചില്‍ .(आज का देशी इलाज )११.११.१५
ചിലരുടെ കൈ എപ്പോഴും തലയില്‍ ചൊറിഞ്ഞു കൊണ്ടിരിക്കും. മറ്റുള്ളവരുടെ മുന്‍പില്‍ വെച്ച് ചൊറിയാനും വയ്യ ചൊറിച്ചില്‍ സഹിക്കാനും വയ്യ . ആകെ നാണക്കേട് .തലയില്‍ ഉണ്ടാകുന്ന ചില അഴുക്കുകളും ഫംഗസ് ബാധകളും കാരണം .ഇതിനു ഒരു ശ്വാശ്വത പരിഹാരം പാരമ്പര്യ വൈദ്യം പറയുന്നത് നോക്കാം .
മരുന്നുകള്‍ :
പിച്ചി പൂ (ജാതിമല്ലി എന്നും പേരുണ്ട് )-10 ഗ്രാം
രാമച്ചം - 10 ഗ്രാം
ആവാരപൂ -5 ഗ്രാം
കറിവേപ്പില -10 ഗ്രാം
എള്ള് എണ്ണ -100 മില്ലി
രാമച്ചം - 10 ഗ്രാം
ആവാരപൂ -5 ഗ്രാം
കറിവേപ്പില -10 ഗ്രാം
എള്ള് എണ്ണ -100 മില്ലി
ചെയ്യണ്ട വിധം .
ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് ചെറു തീയില്‍ വെച്ച് അതില്‍ ആവര പൂ ,പിച്ചി പൂ ഇവകള്‍ ഇടുക ,അതോടൊപ്പം കറിവേപ്പില രാമച്ചം നറുക്കി ഇടുക .എണ്ണ പാകം ആയാല്‍ കാച്ചി അരിച്ചു വെക്കുകയോ അരിക്കാതെ അങ്ങനെ തന്നെ ഒരു കുപ്പിയില്‍ വെക്കുക . എള്ള് എണ്ണ ചിലര്‍ക്ക് ജലദോഷം ഉണ്ടാക്കാറുണ്ട് അങ്ങനെ ഉള്ളവര്‍ അതില്‍ ശുദ്ധമായ വെളിച്ചെണ്ണ ഒഴിച്ച് സൂര്യ പ്രകാശത്തില്‍ മൂന്നു മണിക്കൂര്‍ വെക്കുക (സൂര്യ പാകം /ആദിത്യ പാകം എന്ന് പറയും ). തലയില്‍ ചൊറിച്ചില്‍ ഉള്ളവര്‍ ഈ എണ്ണ രാവിലെ തലയില്‍ തേച്ചു മസ്സാജ് ചെയ്തു പിടിപ്പിച്ചു അര മണിക്കൂര്‍ കഴിഞ്ഞു കുളിക്കുക . സോപ്പ് ,ഷാമ്പൂ ഉപയോഗിക്കരുത് . തുടര്‍ച്ചയായി 7 ദിവസം തേച്ചാല്‍ ചൊറിച്ചില്‍ പൂര്‍ണമായി മാറും .
കടപ്പാട് :പാരമ്പര്യ വൈദ്യന്‍ . db.൧൧.൧൧.൧൫
No comments:
Post a Comment