Saturday, October 24, 2015

ഇന്നത്തെ പാരമ്പര്യ വൈദ്യം: ആസ്തമ ,ജലദോഷം ,ചുമ , ശ്വാസകോശ രോഗങ്ങള്‍ (आज का देशी इलाज )२४.१०.१५
ആസ്തമ ജലദോഷം ചുമ ശ്വാസ കോശ രോഗങ്ങള്‍ മൂലം നിരവധി പേര്‍ കഷട്പ്പെടുന്നുണ്ട് .ഇന്നത്തെ ആവാസവ്യവസ്ഥ , ജോലി ചെയ്യുന്ന ചുറ്റുപാടുകള്‍ , പനി വന്നാല്‍ തുടക്കത്തിലേ ആന്റി ബയോട്ടിക്കുകള്‍ കഴിച്ചു പനി ചുമ കള്‍ കൊണ്ട് ശരീരം ചെയ്യുന്ന ശുദ്ധീകരണ പ്രക്രീയക്ക്‌ തടസ്സം നിന്നതിന്റെ പ്രത്യാഘാതം . ആസ്തമ ആധുനിക മരുന്ന് കൊണ്ട് പൂര്‍ണമായി മാറിയ ആരെയും ഇന്ന് വരെ എന്റെ അറിവില്‍ കണ്ടിട്ടില്ല .ആയുര്‍വേദ ഹോമിയോ മരുന്നുകള്‍ ചിട്ടയോടും മുടക്കാതെയും ദീര്‍ഘകാലം കഴിക്കണ്ടി വരുന്ന ഒരു രോഗം . ഔഷധ പ്രയോഗങ്ങളോടൊപ്പം യോഗ ശ്വസന വ്യായാമങ്ങള്‍ ചെയ്തു ആസ്ത്മയുടെ ആക്രമണം തടയുക എന്നത് ആണ് ഒരു ചികിത്സാ രീതി . അത്യാവശ്യ ഘട്ടങ്ങളില്‍ ഇന്ഹെല്ര്‍ ഉപയോഗം പ്രയോജനവും ആശ്വാസവും തരുമെങ്കിലും ക്രമേണ ഒന്നിലധികം മരുന്നുകളുടെ മിശ്രിത ഇന്ഹെലര്‍ എടുക്കണ്ട ഗതികേടും ഉണ്ട് . എനിക്ക് തരുവാനുള്ള ഒരു ഉപദേശം സ്വീകരിച്ചാലും ഇല്ലെങ്കിലും ശരീരം ചെയ്യുന്ന ശുദ്ധീകരണ പ്രക്രിയകള്‍ക്ക് തടസ്സം നില്‍ക്കാതെ ഇരിക്കുക .അതായതു പനി,ജലദോഷം , ചുമ തുമ്മല്‍ വന്നാല്‍ ആധുനിക മരുന്നുകള്‍ കഴിച്ചു അതിനെ അടിച്ചമര്‍ത്താതെ ശരീരത്തിന്റെ ധര്‍മ്മം ചെയ്യാന്‍ അനുവദിക്കുക . പല രോഗങ്ങള്‍ക്കും ആധുനിക വൈദ്യം തെടണ്ടതും ഉണ്ട് എന്നും അറിയുക .
ആസ്തമ ,ജലദോഷം ,ചുമ , ശ്വാസകോശ രോഗങ്ങള്‍ക്ക് ശരീരം ചെയ്യുന്ന ചികിത്സക്ക് അനുകൂലമായും കഷ്ട്പാടിനു ആശ്വാസം കിട്ടാനും പാരമ്പര്യ വൈദ്യം പറയുന്ന മരുന്നുകള്‍ നോക്കാം
മരുന്നുകള്‍ :
പുത്തരിച്ചുണ്ട ഇല -10 എണ്ണം
ചുക്ക് പൊടി - ഒരു ടി സ്പൂണ്‍
ജീരകപൊടി -1 ടീ സ്പൂണ്‍
മല്ലി പൊടി - 1 ടീ സ്പൂണ്‍
കരിപ്പെട്ടി - ആവശ്യത്തിനു
വെള്ളം - രണ്ടു കപ്പു
ചെയ്യണ്ട വിധം:
ഇല നല്ലവണ്ണം കഴുകി ചെറുതായി നറുക്കി പറഞ്ഞിരിക്കുന്ന അളവ് വെള്ളംഒരു പാത്രത്തില്‍ ഒഴിച്ച് അതിലിട്ട് അതോടൊപ്പം ശര്‍ക്കര ഒഴികെ ഉള്ള ചേരുവകള്‍ ചേര്‍ത്തു നല്ലവണ്ണം തിളപ്പിച്ച്‌ പകുതി അളവാക്കി വാങ്ങി ചൂട് ആറി വരുമ്പോള്‍ കരിപ്പെട്ടി ചേര്‍ത്തു ഇളക്കി യോജിപ്പിച്ച് അരിച്ചു എടുക്കുക . മുതിര്‍ന്നവര്‍ രണ്ടു ടേബിള്‍സ്പൂണ്‍ വീതവും കുട്ടികള്‍ക്ക് 2-3 ടീ സ്പൂണ്‍ വീതവും കൊടുക്കാം . ഇത് ഫ്രിഡ്ജില്‍ വെച്ച് ഉപയോഗിക്കാന്‍ പാടില്ല . അന്നന്ന് ഉണ്ടാക്കി കഴിക്കുക . എത്ര നാള്‍ ? രോഗത്തിന്റെ വ്യാപ്തി അനുസരിച്ച്
കടപ്പാട് : പാരമ്പര്യ വൈദ്യന്‍ .db.൨൪.൧൦.15

8 comments: