ആസ്തമയും ചില ചിന്തകളും :!!!! (2)
ആസ്തമയുടെ പ്രധാനലക്ഷണങ്ങള്‍
ശ്വാസംമുട്ടല്‍,ചുമ,തുമ്മല്‍മുതലായശാരീരികക്ലേശങ്ങള്‍ അനുഭവപ്പെടുക
ശ്വാസനാളങ്ങളുടെ വ്യാസം കുറയുക
എത്ര ശക്തിയില്‍ ചുമച്ചാലും കഫംപുറത്തുപോകാതെ ശ്വാസം മുട്ടല്‍ അനുഭവപ്പെടുക
ശ്വാസകോശത്തിലെ തടസ്സംമൂലം ശ്വസനവേളകളില്‍ വിസില്‍ ശബ്ദം ഉണ്ടാകുക
ശ്വാസതടസ്മംമൂലം കണ്ണ് തള്ളിവരിക
ശ്വാസനാളത്തില്‍ നീര്കെട്ടുഉണ്ടാകുക
പൊടി പുക മുതലായവ ശ്വസിക്കുമ്പോള്‍ അസ്വസ്ഥതതോന്നുക
കാലാവസ്ഥ മാറുന്നതിനു അനുസരിച്ച് ശാരീരികക്ലേശങ്ങള്‍ തോന്നുക
തണുത്തകാലാവസ്ഥ,ഈര്‍പ്പംനിറഞ്ഞ അന്തരീക്ഷം ഇവകള്‍അസഹനീയമായി തോന്നുക
ജലദോഷമുണ്ടയാല്‍ ശരിയായരീതിയില്‍ മൂക്കൊലിപ്പ് ഇല്ലാതെവരിക.
ആവശ്യത്തില്‍ കുറവ്ശ്വസനവായുവേകിട്ടുന്നുള്ളൂ എന്ന തോന്നല്‍
ചില അനുഭവങ്ങള്‍
കുട്ടികളിലെ ആസ്തമ ഭൂരിഭാഗവും പ്രായംആകുന്നതോടെ രോഗവിമുക്തി നേടുന്നു
ചിലരില്‍ വാര്‍ധക്യ കാലത്ത് ചെറുപ്പത്തില്‍ അപ്രത്യക്ഷമായ ആസ്തമാ വീണ്ടും വരുന്നു.
മുപ്പതുവയസ്സിനുശേഷം ആസ്തമ രോഗികളില്‍ പൂര്‍ണശമനം അസാദ്ധ്യമാകുന്നു
സൂര്യപ്രകാശം ആസ്ത്മാ രോഗികള്‍ക്ക് ആശ്വാസം കൊടുക്കുന്നു
അലോപ്പതി മരുന്നുകള്‍ സേവിക്കുന്നതിലും കൂടുതല്‍ ആശ്വാസംഇന്ഹെലര്‍ഉപയോഗംകൊണ്ട് ഉണ്ടാകുന്നു.
ഇങ്ങനെഉണ്ടാകുന്ന ആശ്വാസം താല്‍കാലികം
അലോപ്പതി ചികിത്സകൊണ്ട് ആസ്തമ രോഗംപൂര്‍ണമായും മാറിയവരെ സമൂഹത്തില്‍കണ്ടുകിട്ടാന്‍ കഴിയുന്നില്ല
ഈഅസുഖം വന്നു ഭേദമായ്ത് ഭൂരിഭാഗവും ആയുര്‍വേദ ഹോമിയോമരുന്നുകളുടെ ചിട്ടയായഉപയോഗംമൂലം.
ദീര്‍ഘകാല ആയുര്‍വേദ ഹോമിയോ ചികിത്സചെയ്തവര്‍ ചുരുക്കം
അല്പം ആശ്വാസം കിട്ടികഴിഞ്ഞാല്‍ ആയുര്‍വേദ ചികിത്സ നിര്‍ത്തിയവര്‍ ധാരാളം. ചികിത്സ പൂര്‍ണമായും ചെയ്യാതെ കുറച്ചുസമയംകഴിഞ്ഞു രോഗംവീണ്ടുംപ്രത്യക്ഷപെട്ടാല്‍ ആയുര്‍വേദത്തെയും ചികിത്സിച്ച വൈദ്യനെയും കുറ്റം പറഞ്ഞു അലോപ്പതിയിലേക്ക് ഓടുന്നവര്‍ധാരാളം
ആയുര്‍വേദ മരുന്നുകളോടൊപ്പം ഇന്ഹെലര്‍ ഉപയോഗിക്കുന്നത് പെട്ടെന്ന് ഉണ്ടാക്കുന്ന ശ്വാസംമുട്ടല്‍ ഒഴിവാക്കും.
ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ ആസ്തമക്ക് വിധിക്കപ്പെട്ട കണ്ടകാരിഘൃതം/ ലേഹ്യം, അഗസ്ത്യ രസായനം,വസകാരിഷ്ടം,കനകാസവം,കൂഷ്മാണ്ടരസായനം,ഇന്ദുകാന്തംകഷായം മുതലായവദീര്‍ഘകാലം ഉപയോഗിച്ചവര്‍ ചുരുക്കം. ആശ്വാസംകിട്ടിയാല്‍ ചികിത്സ വിട്ടുകളയുന്നവര്‍ ഭൂരിഭാഗവും
ആയുര്‍വേദത്തിലെ ധൂമ പ്രയോഗംചെയ്തവര്‍ഇല്ലേഇല്ല എന്ന്പറയാം.
(നാളെ ആസ്ത്മയുടെ വകഭേദങ്ങള്‍) തുടരും>>>
No comments:
Post a Comment