Saturday, October 31, 2015

ആസ്തമയും ചില ചിന്തകളും :!!!! (3) വകഭേദങ്ങള്‍
1. ബാഹ്യ ലക്ഷണങ്ങളോട് കൂടിയത്
2 അന്തരീകമായുള്ളത്
പൊടി , പുക മലിനവായൂമുതലായവയുടെ സമ്പര്‍ക്കംമൂലം ഉണ്ടാകുന്നതു ബാഹ്യലക്ഷണങ്ങള്‍ എന്നവിഭാഗം
ആന്തരീക കാരണങ്ങള്‍ ഉണ്ടായവയെ വേണ്ടത്ര നിര്‍വചനം നടത്തിയിട്ടില്ല.
ബ്രോങ്കയില്‍ ആസ്തമ
നെഞ്ചിനകത്ത് ഇടതുംവലതുമായി ശ്വാസനാളം രണ്ടായി പിരിഞ്ഞു വീണ്ടും ശഖോപശാകകളായി പിരിഞ്ഞു ഒരു കൂടിനുള്ളിലെ പോലെആയി ശ്വാസ കോശങ്ങളുടെസഞ്ചയം എന്ന്സാമാന്യം വിവരിക്കാം. ശ്വാസകോശങ്ങളിലെ ശ്വാസ നാളികളുടെ ഭിത്തിയില്‍ ഉണ്ടാകുന്നവീക്കം ആണ് ബ്രോങ്കയില്‍ ആസ്തമ എന്ന് വിവക്ഷിക്കുന്നത്. ഈഅവസ്ഥയില്‍ ഉണ്ടാകുന്നശ്വാസംമുട്ടല്‍ചുമ കുറുകല്‍ വിമ്മിഷ്ടം എന്നീ ലക്ഷണങ്ങളോട് കൂടിയതിനെബ്രോങ്കയില്‍ ആസ്തമ എന്ന്വിളിക്കുന്നു
കഠിനാധ്വാനം മൂലം ശരീരത്തിന് ഉണ്ടാകുന്ന ബലഹീനത മൂലം ചിലരില്‍ ആസ്തമ പ്രത്യക്ഷപ്പെടുന്നു
കാര്‍ഡിയാക് ആസ്ത്മ
ഹൃദയ വാല്‍വുകള്‍, മാംസപേശികള്‍ എന്നിവയുമായി ഉണ്ടാകുന്ന ആസ്ത്മയെ കാര്‍ഡിയാക് ആസ്തമ എന്ന്പറയുന്നു.
കിഡ്നി സംബന്ധമായ ആസ്തമ
കിട്നിയില്‍ വീക്കം മറ്റു രോഗങ്ങള്‍ മൂലം ഉണ്ടാകുന്ന ആസ്തമ ആണിത്. ഇവരുടെ ശ്വാസത്തില്‍ മൂത്രഗന്ധം ഉണ്ടാകും.
ഗുരുതരമായ ശ്വാസംമുട്ടലോടെ ഉണ്ടാകുന്ന ആസ്ത്മ ശ്വാസനാളം ചുരുങ്ങിശ്വാസം കിട്ടാത്ത അവസ്ഥയില്‍ എത്തി രോഗിമരിക്കാന്‍ഇടയാകുന്ന സാഹചര്യം സൃഷ്ടിക്കുന്ന ഈരോഗത്തിന് അതീവ ശ്രദ്ധയോടെ പരിചരിക്കണ്ടി ഇരിക്കുന്നു.
ക്ഷയരോഗസംബന്ധമായ ആസ്തമ
ക്ഷയരോഗം ഭേദമായതിനു ശേഷം ആരോഗത്തിന്റെപാര്‍ശ്വഫലമെന്ന രീതിയില്‍ ആസ്ത്മ ഉണ്ടാകുന്നതായി ചില രേഖപ്പെടുത്തലുകള്‍ കാണുന്നു
തൊഴിലുമായി ബന്ധപ്പെട്ട ആസ്തമ
ചില പ്രത്യേക തൊഴില്‍ ചെയ്യുന്ന ആളുകള്‍ക്ക് ജോലിയില്‍ നിന്നുല്‍ഭവിക്കുന്ന ആസ്തമ ഉദാഹരണം : തുണിമില്‍ജോലിക്കാര്‍, രാസഫാക്ടറികള്‍
മാനസിക സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ആസ്തമ
കടുത്ത മാനസിക സംഘര്‍ഷങ്ങളും ദുഖങ്ങളും ആശങ്കകളും മൂലംപലരെയുംആസ്തമ ബാധിക്കാറുണ്ട്
പാരമ്പര്യ ജന്യആസ്തമ
പാരമ്പര്യത്തിന്റെഭാഗമായി പലര്‍ക്കുംആസ്ത്മ ഉണ്ടാകാറുണ്ട്.
അലര്‍ജി സംബന്ധിച്ച അസ്തമ. (തുടരും)

No comments:

Post a Comment