Tuesday, October 27, 2015

ഇന്നത്തെ പാരമ്പര്യ വൈദ്യം : ജന്നി .(आज का देशी इलाज )२७ .१०.१५
നടന്നു പോകുന്ന വഴിയില്‍  പെട്ടെന്ന്  വീണു  ബോധംകെട്ടു  വായില്‍  കൂടെ നുരയും  പതയും  വന്നു കൈ  കാല്‍ വെട്ടി വെട്ടി   വിറക്കുമ്പോള്‍  ഇരുമ്പു കഷണം കൊടുത്ത്  ആശ്വാസപ്പെടുത്തി  വിടും . ഇങ്ങനെ  ഉള്ളവരെ  തനിയെ  വിടാന്‍  കുടുമ്പക്കാര്‍ ഭയപ്പെടും .  പെട്ടെന്ന്   തലച്ചോര്‍  പ്രവര്‍ത്തി  നിര്‍ത്തി  വിട്ടത്  പോലെ  ഉള്ള  ഒരു അവസ്ഥ .

ഇങ്ങനെ ഉള്ളവര്‍  തണുത്ത  ഭക്ഷണം ,തണുത്ത  വെള്ളം ഇവകള്‍ ഒഴിവാക്കണം . ഉടല്‍  ചൂട്  അധികരിക്കുന്ന  രീതിയിലുള്ള  ഭക്ഷണം  കൊടുക്കണം .കൈതച്ചക്ക , പപ്പായ  തുടങ്ങി  ഉടല്‍ ചൂട് കൂട്ടുന്ന  പഴങ്ങള്‍  കൂടുതല്‍ കൊടുക്കാം . ഒരു കാരണ  വശാലും  തറയില്‍ കിടക്കരുത് , പഞ്ഞി മെത്ത, ഫോം  മെത്ത  ഉപയോഗിക്കാം .  ഇതിനുള്ള  മരുന്നുകള്‍ പാരമ്പര്യ വൈദ്യം  പറയുന്നത്  നോക്കാം

മരുന്നുകള്‍ :

മുരിങ്ങയുടെ പട്ട :  50 ഗ്രാം
കുരുമുളക്  -15 എണ്ണം
ജീരകം  - ഒരു സ്പൂണ്‍
വെളുത്തുള്ളി  - 5  അല്ലി
വെള്ളം   -300മില്ലി

ചെയ്യണ്ട  വിധം

മുരിങ്ങയുടെ  പട്ട ചതച്ചു   എടുത്തു  പറഞ്ഞിരിക്കുന്ന  അളവ്  വെള്ളത്തില്‍ ഇട്ടു  ചൂടായി  വരുംമ്പോള്‍  മറ്റു  ചേരുവുകള്‍  ചേര്‍ത്തു  നല്ലവണ്ണം  തിളപ്പിച്ച്‌   പകുതി  ആക്കി  അരിച്ചു  എടുത്തു  അതില്‍ നിന്നും 75മില്ലി വീതം ഒരു ദിവസം  കഴിച്ചാല്‍  ജന്നിയുടെ  ആക്രമണം  നിയന്ത്രണ വിധേയം  ആകും . തുടര്‍ന്ന്   രോഗാവസ്ഥ അനുസരിച്ച്  ഒന്നിട ദിവസത്തിലോ  ആഴ്ചയില്‍  ഒരു ദിവസമോ  ചായ കുടിക്കുന്നത് മാതിരി രുചിച്ചു  കുടിക്കണം . തുടര്‍ന്ന് കുടിച്ചാല്‍  തലച്ചോറിലുള്ള  ഞരമ്പ്  മണ്ഡലം  ബലപ്പെട്ടു  ഈ രോഗമേ  മാറി പോകും . അതോടൊപ്പം  ആഹാര പത്യം  കൂടെ പാലിച്ചാല്‍  പൂര്‍ണമായി സുഖപ്പെടും .

കടപ്പാട്  പാരമ്പര്യ  വൈദ്യം .db൨൭.൧൦.൧൫

No comments:

Post a Comment