Monday, November 11, 2019

                                       കഴഞ്ചി 



എന്റെ ഒക്കെ ചെറുപ്പത്തിൽ സ്കൂളിൽ പഠിക്കുന്ന കാലത്തു വീട്ടിലെ ഔഷധ പെട്ടിയിൽ നിന്ന് കഴഞ്ചി കുരു അടിച്ചു മാറ്റി പോക്കറ്റിലിട്ടു സ്കൂളിൽ ചെന്ന് തറയിൽ ഉരച്ചു മറ്റു കുട്ടികളുടെ കയ്യിൽ ചൂട് വെക്കുന്ന ഒരു അത്ഭുത കുരുവായി രുന്നു . എന്നാൽ അതിന്റെ ഔഷധ ഗുണങ്ങളെ പറ്റി  ഒരു അറിവും കാര്യമായി മലയാളത്തിൽ ഇല്ല അല്ലെങ്കിൽ ഞാൻ അങ്ങനെ ഒരു കുറിപ്പുകൾ കണ്ടിട്ടില്ല .സിദ്ധ വൈദ്യത്തിൽ ഇതിന്റെ സ്ഥാനം  വളരെ ഉയർന്നത് ആണ് . കഴഞ്ചി  എന്നതൊരു വള്ളി ചെടിയാണ് .
ഗുണങ്ങൾ : നമ്മുടെ ശരീരത്തിൽ നീണ്ട കാലമായി ഉണങ്ങാത്ത പുണ്ണുകളെ ഉണക്കാനുള്ള കഴിവ് കഴഞ്ചിക്കു ഉണ്ട് .
അന്നന്ന് കഴഞ്ചി കുരു പൊട്ടിച്ചു അരച്ച് അല്പം വെള്ളം ഒഴിച്ച് കുഴച്ചു കാലങ്ങളായി ഉണങ്ങാത്ത പുണ്ണുകൾ മീതെ പൂച്ചിട്ടാൽ അത് വേഗം ഉണങ്ങും .ശരീരത്തിൽ ചില ഭാഗത്തു ഉളുക്ക് ഉണ്ടായി വീക്കം  ഉണ്ടായി വേദന  ഉണ്ടാകുകയുമാ ഭാഗത്തു കഴഞ്ചി ഇലയും കായും ചേർത്തു മഷി പോലെ അരച്ചിട്ടു പുറമെ പൂശിയാൽ നീരും വേദനയോ മാറും .
വായൂ പ്രശ്നം ,മലബന്ധം ,വിര ശല്യം മറ്റു വയറു സംബന്ധിച്ച പ്രശ്നങ്ങൾക്ക് കഴഞ്ചികുരു പരിപ്പ് പൊടിച്ചു അല്പംവെള്ളം ചേർത്തു കുടിച്ചാൽ വയറു പ്രശ്നങ്ങൾ മാറും .
ലിവർ പ്രശ്നങ്ങൾക്ക് വള്ളി യുടെ കാമ്പുകൾ
പാചകം  ചെയ്തു കഴിക്കുമ്പോൾ കരൾ ബലപ്പെടും .
പുരുഷന്മാർക്ക് അപകടത്താലോ മറ്റു കാരണങ്ങളാലോ വൃഷണ  വീക്കം ഉണ്ടായാൽ ആവണക്കെണ്ണയിൽ കഴഞ്ചി  കുരു ചൂർണം ചേർത്ത്  കായ്ച്ച അരിച്ചു വീങ്ങിയ വൃഷണത്തിന് മേൽ പൂശി യാൽ വൃഷണ  വീക്കം ശമിക്കും .
കുഷ്ടം ബാധിച്ചു ഭാഗങ്ങൾ അഴുകി കാണാൻ വികൃതമായ അവസ്ഥ അറപ്പുളവാക്കും  പലർക്കും . അതിനു പരിഹാരമായി കഴഞ്ചികുരു പരിപ്പ് എടുത്തു ച ട്ടിയിൽ ഇട്ടു പച്ച മണം  പോകുന്നത് വരെ ചൂടാക്കി പൊടിച്ചു ചൂർണം ആക്കി അതിൽ നിന്നും ഒരു ഗ്രാം  അളവ് ദിനവു കഴിച്ചാൽ കുഷ്ഠം നിയന്ത്രണ വിധേയമാകും .
മന്തിന് കഴഞ്ചി ഇലകൾ ഉണക്കി എടുത്തു മരുന്നാക കഴിച്ചാൽ മന്തിന്റെ അണുക്കളെ നശിപ്പിക്കും .
കുട്ടികൾക്ക് ചില പനി കൾ കാരണം കൈ കാൽ വലിച്ചു പിടിച്ചു അപസ്മാരം ഉണ്ടാകും ഈ കുട്ടികൾക്ക് കഴഞ്ചികുരു പരിപ്പ് ചൂർണം  കുറേശെ കൊടുത്താൽ  അപസ്മാരം പടിപടിയായി കുറയും .
മാസ മുറപ്രശ്നങ്ങൾ ഗർഭാശയ മുഴകൾ ഉള്ളവർ കഴഞ്ചികുരു പരിപ്പ് ചൂർണം 5 ഗ്രാം എടുത്തു ഒരു ഗ്ലാസ് നാടൻ പശുവിൻ മോരിൽ രാവിലെയും വൈകുന്നേരവും  ഒരു മണ്ഡല കാലം (48 ) ദിവസം കഴിച്ചാൽ ഗർഭാശയ മുഴകൾ ചുരുങ്ങും .
കഴഞ്ചി ഇലകൾ അരച്ച് വേദനയുള്ള ജോയിന്റുകളിൽ പുരട്ടിയാൽ വാത വേദന ശമിക്കും .
കഴഞ്ചിയുടെ ഗുണങ്ങൾ പറഞ്ഞു കൊണ്ടേ പോകാം
ഇതിന്റെ ഇലകൾ വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് വായ് കോപ്ലിച്ചാൽ  തൊണ്ട വരൾച്ച സുഖപ്പെടും

***ഗർഭിണികൾ ഇത് കഴിക്കാൻ പാടില്ല .***

കഴഞ്ചി കുരുവിന്റെ അത്ഭുത സിദ്ധികൾ നമ്മെ ആശ്ചര്യ പെടുത്തും .
രക്ത സമ്മർദ്ദം കുറയ്ക്കും
പക്ഷാഘാതത്തിനു ഫല സിദ്ധി ഉള്ള മരുന്ന് . സ്ത്രീകളുടെ വെള്ള പോക്ക് സുഖപ്പെടുത്താൻ സഹായിക്കും .മൂല രോഗങ്ങൾക്ക് ,കരളിന്  ഉണ്ടാകുന്ന രോഗങ്ങൾക്ക് ശമനം കൊടുക്കും .ഇല വെള്ളത്തിൽ തിളപ്പിച്ച് കോപ്ലിച്ചാൽ തൊണ്ട വരൾച്ച മാറും  ,പനിക്കും നല്ലതു , വൃഷ്ണ  വീക്കം    കുറയ്ക്കും ,ക്ഷയത്തെ സുഖപ്പെടുത്തും
ജോയിന്റ് വേദനകൾ ,വാതം  ,കഫ പ്രശ്നങ്ങൾക്ക് തീർവുണ്ടാകും  . കുട്ടികൾ ഇല്ലായ്മയെ നീക്കും ,മുടി കൊഴിച്ചിൽ തല വേദന ഇവകൾ ശമിക്കും .

**** ഇതിന്റെ യോഗങ്ങൾ പറയാത്തത് സിദ്ധ വൈദ്യന്മാരുടെ കൈ പക്വവും അനുസരിച്ചു ചെയ്യണ്ട ചികിത്സകൾ എന്നതിനാൽ പറയുന്നില്ല .


 ഒരു കഴഞ്ചി കുരു പരിപ്പിനു 5 കുരുമുളക് ചേർത്ത് രാവിലെയും വൈകുന്നേരവും കഴിച്ചാൽ വാതപ്പനി , വിട്ടു വിട്ടു ഉണ്ടാകുന്ന പനി ഗര്ഭാശയ വേദന ,കണ്ഠമാല ഇവകൾ ശമിക്കും .
ഒരു കഴഞ്ചി പരിപ്പിനോട് ചെറിയ അളവ് പെരുംകായം ചേർത്ത് നാടൻ പശുവിൻ മോരിൽ കലക്കി കുടിച്ചാൽ വയറ്റുവേദന വയറ്റു  പുണ്ണ് ഇവകൾ ശമിക്കും .
കഴഞ്ചി കുരു തീയിലിട്ടു ചുട്ടു അത് പൊടിച്ചു  അതോടൊപ്പം പടിക്കാരം ,കൊട്ടപ്പാക്കു, കരിക്കട്ട ചേർത്ത് പൊടിച്ചു പല്ലു തേച്ചാൽ മോണ  രോഗങ്ങൾ ശമിക്കും ,മോണ  ബലപ്പെടും പുഴുപ്പല്ല് മാറും .
കഴഞ്ചി പരിപ്പ് പൊടിച്ചത് കഴിച്ചാൽ മലേറിയ മാറും .
വറുത്ത കഴഞ്ചി കുരു പൊടി ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ ശ്വാസം മുട്ടൽ ,ആസ്തമ ഭേദമാകും .

 PCOD ,ഗർഭാശയ മുഴകൾ ഇവയ്ക്കുള്ള മരുന്നുകൾ:-

1  ഒരു കഴഞ്ചി കുരു പരിപ്പിനു 5  കുരുമുളക് എന്ന കണക്കിൽ പൊടിച്ചു ചൂർണം ചെയ്തു കഴിചു പുറമെ ചൂട് വെള്ളത്തെ കുടിക്കാം .ഈ അളവ് വീതം 48 ദിവസം തുടർന്ന് കഴിക്കണം . കഴഞ്ചികുരു പരിപ്പും കുരുമുളകും പൊ ടിക്കുന്നതിനു മുൻപ് പച്ച വാസന  പോകുന്നത് വരെ മൺ ചട്ടിയിൽ വറുക്കണം
2 ഒരു കഴഞ്ചി കുരു പരിപ്പിനു 5  കുരുമുളക് എന്ന കണക്കിൽ പൊടിച്ചു ചൂർണം ചെയ്തു അതോടൊപ്പം ചെറുതേൻ ചേർത്തു ചുണ്ടക്ക അളവിൽ ഉരുളകൾ ആക്കി കുപ്പിയിൽ സൂക്ഷിക്കുക . അതിൽ നിന്നും ദിവസവും ഒരു ഗുളിക വീതം കഴിച്ചു ചൂട് വെള്ളത്തെ കുടിക്കണം -60 ദിവസം കഴിക്കണം .
3 കറ്റാർവാഴ ജെൽ -250 ഗ്രാം
 ബദാം -10 ഗ്രാം
അണ്ടിപ്പരിപ്പ് - 10 ഗ്രാം
ഉണക്കമുന്തിരി -10 ഗ്രാം
ഏലക്ക  -5  ഗ്രാം
ചെറുപയർ  പരിപ്പ് -100 ഗ്രാം
പശുവിൻ നെയ്യ് - ആവശ്യത്തിന്
പനംചക്കര  -ആവശ്യത്തിന്
ചെറുപയർ നല്ലവണ്ണം വേവിക്കുക , ബദാം ,ഉണക്ക മുന്തിരി ,ഏലക്കായ ഇവകൾ പച്ചമണം മാറുന്നത് വരെ അല്പം നെയ്യ് ഒഴിച്ച് വറുക്കുക .ശർക്കര കാച്ചി പാവ് ആക്കി അതിൽ കറ്റാർ വാഴ ജെൽ ചേർത്ത് ഇളക്കുക തിളച്ചു വരുമ്പോൾ അതിൽ വേവിച്ച ചെറുപയർ ചേർക്കുക .വറുത്തു വെച്ചിരിക്കുന്ന സാധനങ്ങൾ ചേർത്തു ഒപ്പം അണ്ടിപരിപ്പും ചേർക്കുക . ഈ മരുന്ന് രണ്ടു നേരമായി കുടിക്കുക .ഒരു മാസം കഴിഞ്ഞു ഗർഭാശയ മുഴകളുടെ അവസ്ഥ പരിശോധിക്കുക .പൂർണമായി മാറുന്നത് വരെ തുടർച്ചയായി കഴിക്കണം .

കരിംജീരകം -10 ഗ്രാം
പെരുംജീരകം -10 ഗ്രാം
കറുവാപ്പട്ട  ഒറിജിനൽ -5 ഗ്രാം
കുംകുമ പൂ -2 ഗ്രാം
ചേരുവകൾ ഇടിച്ചു പൊടിയാക്കി  200 മില്ലി വെള്ളത്തിൽ ഇട്ടു തിളപ്പിച്ച് പകുതി ആക്കി ദിവസം ഒരു നേരം ഭക്ഷണ ശേഷം കുടിക്കുക 45  ദിവസം മുതൽ രണ്ടു മാസം വരെ ഉപയോഗിക്കണം .ഗർഭാശയ മുഴകൾ മാറും .

PCOD ഗർഭാശയ മുഴകൾ ഉള്ളവർ   ഔഷധം കഴിക്കുന്നതിനു മുൻപ് നല്ലവണ്ണം വയർ ഇളക്കണം . മരുന്ന് കഴിക്കുന്ന കാലയളവിൽ ജങ്ക് ഫുഡ് , ചീസ് , ബേക്കറി പലഹാരങ്ങൾ , ഹോട്ടൽ ഭക്ഷണം വിരുദ്ധാഹാരങ്ങൾ ഇവ നിർബന്ധമായും ഒഴിവാക്കണം . കൂടാതെ ശരീരം വിയർക്കുന്ന രീതിയിൽ വ്യായാമം ചെയ്യുകയും പോഷകാഹാരം കഴിക്കുകയും വേണം.

ക്രമം തെറ്റിയ മാസമുറ :
മുള്ളങ്കി വിത്ത് -1 ടീ സ്പൂൺ
കരിംജീരകം -അര ടീ സ്പൂൺ
കറിവേപ്പില  -ഒരു പിടി
പനം ചക്കര - ആവശ്യത്തിന്
വെള്ളം  -200 മില്ലി
ചേരുവകൾ വെള്ളത്തിലിട്ടു തിളപ്പിച്ച് പകുതിയാക്കി മാസമുറ തുടങ്ങേണ്ട തീയതിയുടെ പത്തു ദിവസം മുൻപേ കുടിച്ചു തുടങ്ങണം . മാസ മുറ ആരംഭിച്ചാൽ കുടിക്കേണ്ട .വീണ്ടും മാസമുറ തുടങ്ങുന്നതിന് പത്തു ദിവസം മുൻപേ കുടിക്കുക .ഇങ്ങനെ മൂന്നു പ്രാവശ്യം ചെയ്‌താൽ മാസമുറ നേരെയാകും .

അമിതാർത്തവം :
കൂവള ഇല അരച്ചത് -ഒരു നെല്ലിക്ക അളവ്
പനം  കൽക്കണ്ടം - ആവശ്യത്തിന്
ഒരുഗ്ളാസ്‌ വെള്ളത്തിൽ കൂവള ഇല അരച്ചത് പനം കൽക്കണ്ടം ചേർത്ത് തിളപ്പിച്ച് പകുതി ആക്കി അതിൽ രണ്ടു സ്പൂൺ പശുവിൻ തൈര് ചേർത്ത് രാവിലെ വെറും വയറ്റിൽ കുടിക്കുക . മൂന്ന് ദിവസം തുടർച്ചയായി ആർത്തവ സമയത്തുരാവിലെയും വൈകുന്നേരവും  കുടിക്കണം .അമിത രക്തപോക്കു ശമിക്കും . കൂവള ഇലക്ക്  പകരം കറുകപ്പുല്ല് വെള്ളം ചേർക്കാതെ അരച്ചെടുത്ത് മറ്റു ചേരുവകൾ ചേർത്തു കുടിക്കാം

കടപ്പാട് ; സിദ്ധ വൈദ്യന്മാർ /db ൧൧ .൧൧.൨൦൧൯

No comments:

Post a Comment