ഉഴിഞ്ഞ :
പലപ്പോഴായി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിട്ടുള്ള ഉഴിഞ്ഞ ചേർന്ന ഔഷധ പ്രയോഗങ്ങൾ ഒന്നിച്ചാക്കി പോസ്റ്റ് ചെയ്യുന്നു
ഇത്
വേലിയോരങ്ങളിലും വഴിയോരങ്ങളിലും പടർന്നു വളരുന്ന ഒരു ചെടി .ഇതിനു cardiospermum
helicacabum , എന്ന് ശാസ്ത്രീയ നാമം
.തമിഴിൽ ഇതിനെ മുടക്കത്താൻ ,മുടക്കറുത്താൻ ,മുടക്കാട്ടാൻ
എന്നിങ്ങനെ പല പേരുകൾ ഉണ്ട് ഈ പേരുകളില് അർഥം വളരെ ആണ് . മനുഷ്യന്റെ അൻറാട ജോലികൾക്കു
തടസ്സം അഥവാ മുടക്ക് ആകുന്നതു ശരീര വേദനകൾ ആണ് . അങ്ങനെ ഉള്ള മുടക്കുകളെ
അറുക്കുന്ന അഥവാ മാറ്റുന്ന ഒരു സസ്യം ആണ് ഉഴിഞ്ഞ . എന്നാൽ നാം മലയാളികൾ ഇവയെ
കണ്ടാൽ പറിച്ചു കളയുന്നത് അല്ലാതെ അതിനെ വളർത്തുന്നില്ല .മറിച്ച തമിഴ്‌നാട്ടിൽ
ഇതിനെ വ്യാപകമായി കൃഷി ചെയ്തു ചന്തകളിൽ
വില്പനക്ക് വെച്ചിരിക്കുന്നത് കാണാം .അവർ ഇതിനെ ചീര ഇനത്തിൽ ഭക്ഷണത്തിൽ
ഉപയോഗിക്കുന്നു . അതിന്റെ പ്രത്യേകത
എന്തെന്നാൽ ഇതിന്റെ ഇലകൾ കൈകാലുകൾ വേദന,ജോയിന്റ് വേദന നടുവ് വേദന എന്നിവക്ക് വളരെ ഫലപ്രദം .ആഴ്ചയിൽ ഒരു പ്രാവശ്യം ഇത്
ദോശമാവിൽ അരച്ച് ചേർത്തു ദോശയാക്കി കഴിച്ചാൽ സാധാരണ ഗതിയിൽ ഉണ്ടാകുന്ന ജോയിന്റ്
വേദനകൾ ഉണ്ടാകില്ല .
"சூலைப்பிடிப்பு
சொறிசிரங்கு வன்கரப்பான்
காலைத்
தொடுவலியுங் கண்மலமும் - சாலக்
கடக்கத்தானோடிவிடுங்
காசினியை விட்டு
முடக்கற்றான் தனை
மொழி"
- சித்தர் பாடல்-
ഇത് സിദ്ധർ
ഉഴിഞ്ഞയെ പറ്റി പാടിയ പാട്ടു
കാൽ മുട്ട് വേദന,സിഫിലിസ് ,കരപ്പൻ ,കാൽ പാദത്തിൽ
ഉണ്ടാകുന്ന വേദനകൾ ,മലബന്ധം എന്നിവ
ഉഴിഞ്ഞ ഉപയോഗിച്ചാൽ ലോകത്തെ വിട്ടു പോകും എന്ന് അപ്പാടലിൻ അർത്ഥം .
ഇതിന്റെ ഔഷധ
ഗുണങ്ങൾ :
പ്രസവ സമയത്തു
ചില സ്ത്രീകൾക്ക് ഉണ്ടാകുന്ന കഷ്ടപ്പാടിനെ
,വേദനയെ കുറച്ചു സുഖ
പ്രസവം ഉണ്ടാക്കും ഇതിന്റെ ഇലകൾ മരുന്ന്
അരക്കുന്ന അതായതു എരിവും പുളിയും പറ്റാത്ത അരകല്ലിൽ വെച്ചരച്ചു മഷി പോലെ ആക്കി പ്രസവ കഷ്ഠം അനുഭവിക്കുന്ന സ്ത്രീകളുടെ അടിവയറ്റിൽ
കട്ടിയിൽ പൂച്ചായി ഇട്ടാൽ കാൽ
മണിക്കൂറിനുള്ളിൽ സുഖ പ്രസവം നടക്കും .
ഇത് പഴയ കാലത്തു
ഗ്രാമങ്ങളിൽ കയ്യാളി വന്ന ഒരു പ്രയോഗം .
മൂന്നു ദിവസത്തിൽ
ഒരു ദിവസം ഉഴിഞ്ഞ ഇല രസമായി വെച്ച് കഴിച്ചാൽ വായൂ പ്രശ്നം , ഋതുമതി
സമയത്തുണ്ടാകുന്ന പ്രശ്നങ്ങൾ , ഇവകൾ ഭേദമാകും .
രസം ഉണ്ടാക്കുന്ന
വിധം :
ഒരു കൈപ്പിടി
അളവ് ഉഴിഞ്ഞ ഇല,തണ്ടു ,കാമ്പ് ഇവകൾ ഒരു ചട്ടിയിൽ ഇട്ടു ഒരു ഗ്ലാസ്
വെള്ളം ഒഴിച്ച് തിളപ്പിച്ച് അരിച്ചു അതിൽ രസം വെക്കുന്നത് പോലെ പുളി ,കുരുമുളക് ,വെളുത്തുള്ളി ,ജീരകം ചേർത്ത് രസം ഉണ്ടാക്കാം .
ഒരു കൈപ്പിടി അളവ് ഇല എടുത്തു നല്ലവണ്ണം കഴുകി
ചട്ടിയിൽ ഇട്ടു അതിൽ അഞ്ചു അല്ലി വെളുത്തുള്ളി ചതച്ചു ഇട്ടു കൂടെ അര സ്പൂൺ
കുരുമുളക് ഒന്നുരണ്ടായി ചതച്ചു രണ്ടു ഗ്ളാസ് വെള്ളം ഒഴിച്ച് തിളപ്പിച്ച്
ഒരുഗ്ലാസ്സ് ആക്കി അരിച്ചെടുത്ത് അതി രാവിലെ കുടിക്കുക .വയറിളകും .വയറിളക്കം
അധികമായാൽ ഒരു ചെറുനാരങ്ങാ നീര് കുടിക്കു ഇളക്കം നിൽക്കും .രസം മാത്രം ഒഴിച്ച്
ഭക്ഷണം കഴിക്കാം .വൈകുന്നേരം മാത്രം ഇഷ്ടപെട്ട ഭക്ഷണം കഴിക്കാം .
ഉഴിഞ്ഞ ഇല
എണ്ണയിൽ ഇട്ടു കാച്ചി ജോയിന്റുകളിൽ പുരട്ടിയാൽ ജോയിന്റ് വേദന ശമിക്കും .
ഉഴിഞ്ഞ ഇല
ഇടിച്ചു പിഴിഞ്ഞ ചാർ രണ്ടു തുള്ളി ചെവിയിൽ ഒഴിച്ചാൽ ചെവി വേദന ,ചെവി പഴുപ്പ് ഇവകൾ സുഖപ്പെടും .
ഉഴിഞ്ഞ
ഇലയും വേരും ചേർത്തു വെള്ളം
തിളപ്പിച്ച് ദിനവും മൂന്നു നേരം 60 മില്ലി വീതം മൂന്നു നേരം കുടിച്ചാൽ പഴകിയ ചുമ
സുഖപ്പെടും.
ആർത്തവ
പ്രശ്നമുള്ളവർ ഉഴിഞ്ഞ ഇല നല്ലെണ്ണ ചേർത്തു വഴറ്റി അടിവയറ്റിൽ വെച്ച് കെട്ടിയാൽ
ആർത്തവം ക്രമപ്പെടും .
ഉഴിഞ്ഞ ഇല ഉണക്കി പൊടിയാക്കി അതിന്റെ കൂടെ ശുദ്ധി ചെയ്ത കൊടുവേലി വേരും ,തൊലിയും, ചെന്നിനായകം ഇവകളും പൊടിയാക്കി കുറിപ്പിട്ട അളവ് മൂന്നു ദിവസം കുടിച്ചാൽ
ആർത്തവം ക്രമപ്പെടും.
ക്യാൻസർ രോഗികൾ
ഉഴിഞ്ഞ ഇല തോരൻ വെച്ച് കഴിച്ചാൽ ക്യാൻസർ മറ്റു ഭാഗങ്ങളിലേക്ക് പടരുന്നത്, അത് മൂലം ഉണ്ടാകുന്ന ഇതര പ്രശ്നങ്ങളെ തടയും
എന്ന് സിദ്ധർ .
ചിലർ കടുത്ത
തലവേദന കാരണം കഷ്ടപ്പെടുന്നുണ്ട് അവർ ഉഴിഞ്ഞ ഇല നല്ലവണ്ണം കശക്കി തിളച്ച
വെള്ളത്തിൽ ഇട്ടു ആവി പിടിച്ചാൽ തലവേദന ശമിക്കും .
ഹൈഡ്രോസിൽ ഉള്ളവർ
ഉഴിഞ്ഞ ഇല ചതച്ചു വൃഷണത്തിന് മീത് വെച്ച് കെട്ടിയാൽ ഹൈഡ്രോസിൽ ശമിക്കും
ഉഴിഞ്ഞ ഇല
ആവണക്കെണ്ണയിൽ വഴറ്റി നെല്ലിക്ക അളവ്
കഴിച്ചാൽ ജോയിന്റ് വേദനകൾ ,നടുവ് വേദന ,ശരീര വേദന ഇവകൾ ശമിക്കും .
ഉഴിഞ്ഞ ഇല ശർക്കര
ചേർത്തു നെയ്യിൽ വഴറ്റി കഴിച്ചാൽ കണ്ണ് രോഗങ്ങൾ ശമിക്കും
ഉഴിഞ്ഞ ഇല
മുഴകളിൽ വെച്ച് കെട്ടിയാൽ മുഴകൾ പൊട്ടി മുറിവുകൾ വേഗം ഉണങ്ങും .
ജോയിന്റ് വേദന
ഉള്ളവർ ദിനവും രാവിലെ ഉഴിഞ്ഞ ഇല വെറും വയറ്റിൽ കഴിച്ചാൽ മതി . ഉഴിഞ്ഞ ഇലയുടെ കായ്
ഇലകൾ പറിച്ചു നന്നായി ശുദ്ധി ചെയ്തു അരച്ച് ഫ്രിഡ്ജിൽ വെച്ച് അതിൽ നിന്നും ഒരു
ടേബിൾ സ്പൂൺ അളവ് രാവിലെ കഴിക്കേണ്ടത് .
അതല്ല ഉഴിഞ്ഞ
ഇലയും കായും ശുദ്ധിയാക്കി നിഴലിൽ ഉണക്കി പൊടിച്ചു വെച്ച് അതിൽ നിന്നും
ഒരു കരണ്ടി വീതം കഴിച്ചാലും ജോയിന്റ് വേദനകൾ ശമിക്കും . ജോയിന്റ് വേദനകൾ
കുറഞ്ഞാലും ആഴ്ചയിൽ മൂന്നു ദിവസം ഉഴിഞ്ഞ
കഴിച്ചാൽ ജോയിന്റ് വേദനകൾ ഉണ്ടാകില്ല .
ഉഴിഞ്ഞ
ജോയിന്റുകളിൽ ഇരിക്കുന്ന യൂറിക് ആസിഡിനെ
ഇളക്കി മൂത്രം വഴി പുറന്തള്ളുമ്പോഴും ആവശ്യമുള്ള സോഡിയം പൊട്ടാസിയം ഇവകൾ
ശരീരത്തിൽ നിന്നും പുറന്തള്ളാതെ ശരീരത്തിൽ പുത്തുണർവ് കൊടുക്കും ജോയിന്റുകൾ വേദന
ഇല്ലാതെ ഇരിക്കും .
ഉഴിഞ്ഞ ഇല തൈലം :
ഉഴിഞ്ഞ ഇല - രണ്ടു കൈപ്പിടി അളവ്
വെളുത്തുള്ളി
- ഒരു ഉണ്ട
എള്ളെണ്ണ -200 മില്ലി
ചെയ്യണ്ട വിധം :
ഉഴിഞ്ഞ ഇലയും
വെളുത്തുള്ളിയും ചേർത്ത് നല്ലവണ്ണം അരച്ചെടുക്കുക . അത് ഒരു ചട്ടിയിൽ ഒഴിച്ച് എണ്ണ
ചൂടാക്കി അതിൽ എള്ളെണ്ണ ചേർത്തു നല്ലവണ്ണം കാച്ചി ജലാംശം മാറിയതിനു ശേഷം ആറ്റി ഒരു
കുപ്പിയിൽ ഒഴിച്ച് വെക്കുക ഇത് കഴുത്തു
വേദന മുതുകു വേദന നട്ടെല്ല് വേദന ജോയിന്റ് വേദന ഇവകൾക്ക് പുരട്ടുകയും കാൽ ടീസ്പൂൺ
രാവിലെ കഴിക്കുകയും ചെയ്താൽ വേദനകൾ ശമിക്കും .
ഉഴിഞ്ഞ സൂപ്പ്
നല്ലെണ്ണ 2 സ്പൂണ്‍ ഒഴിച്ച് ചൂടായതിനു ശേഷം 4 അല്ലി വെളുത്തുള്ളി രണ്ടു ഗ്രാമ്പൂ ഇട്ടു വഴറ്റി അതില്‍ ഉഴിഞ്ഞ ഇല്‍ ഇട്ടു പച്ച മണം മാറുന്നത് വരെ വഴറ്റുക. അതില്‍ ഒരു ഗ്ലാസ് വെള്ളം ചേര്ത്തു വേവിച്ചു അരിച്ചു അതില്‍ അല്പം ഉപ്പും കുരുമുളകും ചേര്ത്തു കുടിക്കാം ഇത് എവിടെ എല്ലം ജോയിന്റ് കളില്‍ നീര് കെട്ടി നിന്നു വേദനയും വീക്കവും ഉള്ളിടത്തും വേദന കുറയ്ക്കും

പൂച്ച്
കുറച്ചു ആവണക്കെണ്ണ / വെളിച്ചെണ്ണ ഒരു പാത്രത്തില്‍ ഒഴിച്ച് അതില്‍ ഉഴിഞ്ഞ ഇല ഇട്ടു വഴറ്റുക വേണമെങ്കില്‍ മുരിങ്ങ ഇല , ആവണക്ക് ഇല , വാത നാരായണന്‍ ഇല ഇവകള്‍ ചേര്ത്തും വഴറ്റി എടുക്കാം . ഇലകള്‍ ചുരുങ്ങിയതിനു ശേഷം അതിനെ കിഴി കെട്ടി വേദനയുള്ള ഇടത്ത് കിഴി ചൂട് കൊടുക്കാം വേദനകള്‍ കുറയും . പ്രസവിച്ച സ്ത്രീകള്ക്ക് ഗര്ഭ പാത്രത്തില്‍ അഴുക്കുകള്‍ തങ്ങി നിന്ന് വേദന തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ഈ കൂട്ട് ഒരു തുണി അടി വയറ്റില്‍ ഇട്ടിട്ടു അതിനു മുകളില്‍ സഹിക്കാവുന്ന ചൂടില്‍ അടി വയറ്റില്‍ കെട്ടി വെക്കുക ഗര്ഭ പാത്രത്തില്‍ കെട്ടി നില്ക്കു്ന്ന അഴുക്കുകള്‍ പുറത്തു പോയി ശുദ്ധമാകും . അത് പോലെ ആര്ത്തവ സമയത്ത് പ്രത്യേകിച്ചു അല്പാര്ത്തുവം ഉള്ളവര്‍ ഇത് ആ സമയത്ത് അടി വയറ്റില്‍ കെട്ടി വെച്ചാല്‍ ആര്ത്തവം സാധരണ രീതിയില്‍ ആയി വേദനയും മറ്റു പ്രശ്നങ്ങളും തീരും.

ശീത ഭേദി ഉള്ളവര്ക്കും ഇത് കിഴി കെട്ടി ചൂട് കൊടുക്കാം കിഴി
കെട്ടി ചൂട് കൊടുക്കുന്ന സമയത്ത് ഒരു ചീന ചട്ടി അടുപ്പില്‍ വെച്ച് അതില്‍ കിഴി
ആറുന്നതിനു അനുസരിച്ച് അതില്‍ വെച്ച് ചൂടാക്കി കൊണ്ടിരിക്കണം. അങ്ങനെ ചൂടാക്കി
കൊണ്ടിരിക്കുന്ന കിഴിയില്‍ നിന്നും എണ്ണ പച്ച നിറത്തില്‍ ചട്ടിയില്‍ വീഴാന്‍
തുടങ്ങും ആ എണ്ണ യെ എടുത്തു സൂക്ഷിച്ചു വെച്ച് വേദനയുള്ള ഭാഗത്ത് പുരട്ടി ചൂട്
കൊടുത്താല്‍ ജോയിന്റ് വേദനകള്‍ പൂര്ണ മായും മാറാന്‍ സാധ്യത ഉണ്ട് .
ഉഴിഞ്ഞ എണ്ണ .
ഉഴിഞ്ഞ ഇല അരച്ച് എടുക്കുമ്പോള്‍ കുഴമ്പു പരുവത്തില്‍
ഇരിക്കും സമ അളവില്‍ അത് നല്ലെണ്ണയില്‍ മിക്സ് ചെയ്തു അടുപ്പില്‍ വെക്കുക .
അടുപ്പില്‍ വളരെ ചെറു തീയില്‍ കാച്ചി എടുക്കുക . കാച്ചി വരുമ്പോള്‍ പച്ച നിറം ആകും
. എണ്ണയുടെ പശപ്പു മാറി തിളച്ചു പത വറ്റി കഴിഞ്ഞു ഇറക്കി വെക്കുക . അരിക്കണം എന്ന്
ആവശ്യമില്ല ഇളം നര ,താരന്‍, മുടി
കൊഴിച്ചില്‍ , പുഴു വെട്ടു എന്നിവ മാറും . മുടിക്ക് നിറം കൊടുക്കും. മുടി
നല്ല കട്ടിയായി വളരും.
ഉഴിഞ്ഞ
വിത്ത് പച്ച ആയതോ ഉണങ്ങിയതോ ഒരു സ്പൂണ്‍ എടുത്തു ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ടു വിത്തുകള്‍
വെന്തു മൃദുവായതിനു ശേഷം അതില്‍ അല്പം പനം കല്ക്ക ണ്ടം ചേര്ത്ത് കുടിച്ചാല്‍ അത്
ആരോഗ്യത്തിനു നന്ന് , വെയിറ്റ് കൂട്ടും . ഒരു ദിവസം ഒരു സ്പൂണില്‍ കൂടുതല്‍
ഉപയോഗിക്കാന്‍ പാടില്ല . എല്ലാവര്ക്കും പ്രയോജനം ചെയ്യും എന്ന് പറയാന്‍ പറ്റില്ല .
അത് ആളാംപ്രതി മാറി കൊണ്ടിരിക്കും
കള്ള്‍ കുടിയന്മാരെ ഒന്ന് നേരയാക്കാന്‍ ഉള്ള വഴി പറയാം .
എന്നെ തല്ലണ്ട നേരെ ആവൂല്ല എന്ന് പറയുന്നവര്‍ക്ക് ബാധകം അല്ല . എന്നാല്‍ മനസ്സു
കൊണ്ട് നിര്‍ത്തണം എന്ന് ആഗ്രഹിക്കുന്നവര്‍ നിരവധി . അങ്ങനെ ഉള്ളവരുടെ
മദ്യത്തിനോടുള്ള ആസക്തി കുറക്കാന്‍ ആരോഗ്യം വീണ്ടെടുക്കാനും ഒരു പാരമ്പര്യ വൈദ്യം
. എത്ര നാള്‍ എന്ന് കാലാവധി ഇല്ല .പൂര്‍ണ്ണമായും മദ്യ മുക്തി ആകുന്നതു വരെ
കുടിക്കാം .
ഉഴിഞ്ഞ : 100
ഗ്രാം അല്ലെങ്കില്‍ ഒരു കൈപിടി അളവ് ,
കുരുമുളക് -10 എണ്ണം
കൊത്തമല്ലി - 20 ഗ്രാം
പേരും ജീരകം : 5 ഗ്രാം
ഇവകള്‍ എല്ലാം കൂടെ 250 മില്ലി വെള്ളത്തില്‍ തിളപ്പിച്ച് കഷായംപകുതി ആക്കി അരിച്ചു രാവിലെ കൊടുത്താല്‍ തലേ ദിവസത്തെ മദ്യ ലഹരി മാറുന്നത് മാത്രമല്ല ശരീരത്തില്‍ ഉള്ള അല്കഹോള്‍ അംശം കുറയാനും തുടങ്ങും അതോടൊപ്പം നല്ല ഭക്ഷണം കൂടെ കഴിച്ചു ശരീരത്തിലെ രക്തം ശുദ്ധി ഉള്ളതും ആരോഗ്യമുള്ളതും ആവശ്യത്തിനു അളവ് ഉള്ളതും ആയാല്‍ ആസക്തി വളരെ വേഗം മാറും .

ഇല അരച്ച് വെള്ളം ചേര്‍ത്ത് അരിച്ചെടുത്ത്
തല കഴുകിയാല്‍ "ഷാംപൂ" ചെയ്യുന്ന് ഫലം കിട്ടും . ഉഴിഞ്ഞ എണ്ണ മുടിവളര്‍ത്തും
.
പലരും ചിക്കന്‍ ഗുനിയ വന്നു എല്ലാ ജോയിന്റ് കളിലും വേദന , കാല്‍
പാദത്തില്‍ നീര് ശരീരം മുഴുവന്‍ വേദന ആകെ എല്ലായിടവും വേദന , പനിയും
ആരോഗ്യ കുറവും .ഒന്നും ചെയ്യാന്‍ കഴിയില്ല . മാത്രമല്ല ഇതിന്റെ അവസ്ഥ വീണ്ടും
വീണ്ടും പലര്‍ക്കും വരുന്നത് കാണുന്നുണ്ട് . ഇതിനു ഒരു പരിഹാരം പാരമ്പര്യ വൈദ്യം
പറയുന്നത് നോക്കാം .
മരുന്നുകള്‍ :
ചങ്ങലംപരണ്ട ഇളം തണ്ട് - അതിന്റെ മൂന്നു മുട്ട്
ഉഴിഞ്ഞ ഇല - 20 ഗ്രാം
ചുവന്നുള്ളി - 3 എണ്ണം
വെളുത്തുള്ളി - 4-5 അല്ലി
വാളന്‍ പുളി - ഒരു നെല്ലിക്ക അളവ് .
ജീരകം - മൂന്നു സ്പൂണ്‍
വെള്ളം - 250 മില്ലി
ഉഴിഞ്ഞ ഇല - 20 ഗ്രാം
ചുവന്നുള്ളി - 3 എണ്ണം
വെളുത്തുള്ളി - 4-5 അല്ലി
വാളന്‍ പുളി - ഒരു നെല്ലിക്ക അളവ് .
ജീരകം - മൂന്നു സ്പൂണ്‍
വെള്ളം - 250 മില്ലി
ചെയ്യണ്ട വിധം :
ഒരു പാത്രത്തില്‍ അല്പം വെള്ളം ഒഴിച്ച് പുളി അതില്‍ ഇട്ടു ഞെരടി
പിഴിഞ്ഞ് വെക്കുക .
പറഞ്ഞ അളവു വെ ള്ളം ഒരു പാത്രത്തില്‍ ഒഴിച്ച് അതില്‍ ഉഴിഞ്ഞ ഇല തണ്ടോട് ചേര്‍ത്തു ഇ ടുക അതോടൊപ്പം ചങ്ങലം പരണ്ടയുടെ ഇളം തണ്ട് ചെറുതായി നുറുക്കി ചേര്‍ക്കണം കുരുമുളക് ചതച്ചു ചേര്‍ക്കുക . വെളുത്തുള്ളി ചുവന്നുള്ളി ചെറുതായി അരിഞ്ഞു ഇടുക അവസാനം ജീരകം ചേര്‍ത്തു . നല്ല വണ്ണം തിളച്ചു അതില്‍ കിടക്കുന്ന ഇലകള്‍ വെന്തു തീ കെടുത്തി അതില്‍ പിഴിഞ്ഞ് വെച്ചിരിക്കുന്ന പുളി വെള്ളം ചേര്‍ത്തു കഷായം അരിച്ചെടുക്കുക .
( പുളി പിഴിഞ്ഞതു ഒഴിച്ചില്ലെങ്കില്‍ തൊണ്ടയില്‍ ചൊറിച്ചില്‍ ഉണ്ടാകും) ഈ കഷായം ദിവസവും കുടിക്കണം .ഒരാഴ്ച തുടര്‍ന്ന് കുടിക്കുമ്പോഴേക്കും വേദനകള്‍ വീക്കം മാറും അതിനു ശേഷം ശരീരം നല്ലവണ്ണം വിയര്‍ക്ക തക്ക രീതിയില്‍ നടക്കണം . വിയര്‍പ്പില്‍ കൂടെ അഴുക്കുകള്‍ പുറത്തു പോകും . രോഗ പ്രതിരോധം കൂടും . ഉപ്പു കുറക്കണം , അച്ചാര്‍ വകകള്‍ ഒഴിവാക്കുക .

ഉപ്പൂറ്റി വേദന , മുട്ടു വേദന ,ഇടുപ്പ് വേദന , തുടങ്ങി യൂറിക് ആസിഡ് കൂടി
ഒരു വിധ ജോയിന്റ് കളില്‍ ലവണം അടിഞ്ഞു വേദന പലര്‍ക്കും ഉണ്ടാകുന്നുണ്ട് . കാരണം
ആയി പാരമ്പര്യ വൈദ്യം പറയുന്നത് ഉപ്പു കൂടുതല്‍ ഉപയോഗിക്കുക ,അച്ചാര്‍ വകകള്‍ ,മത്സ്യ മാംസാദികളുടെ അമിത
ഉപയോഗം തുടങ്ങി നിരവധി കാരണങ്ങള്‍ . അതിനു നമ്മുടെ വീട്ടില്‍ ചെയ്യാവുന്ന ഒരു എളിയ
മരുന്ന് പറയാം . ഉപ്പൂറ്റിയില്‍ എല്ലിനു വളര്‍ച്ച ഉണ്ട് .ഒപ്രേഷന്‍ ചെയ്യണം എന്ന്
ആധുനിക വൈദ്യം പറയുന്നിടത്ത് ഈ മരുന്ന് ഒരാഴ്ച ചെയ്തു നോക്കുക .
ഉഴിഞ്ഞ ഇല - 50 ഗ്രാം
മുരിങ്ങ ഇല - 30 ഗ്രാം
ചുവന്നുള്ളി - 5എണ്ണം
ജീരകം - അര ടീ സ്പൂണ്‍ .
പറഞ്ഞിരിക്കുന്ന സാധനങ്ങള്‍ വെള്ളം ഒഴിച്ച് തിളപ്പിച്ച് സൂപ്പ് ആക്കി രാവിലെ രാവിലെ കുടിച്ചാല്‍ ശരീരത്തിലുള്ള ലവണാംശങ്ങള്‍ കുറയാന്‍ തുടങ്ങും . ഇതോടോപ്പം ഭക്ഷണത്തിലെ ഉപ്പിന്റെ അംശം കുറക്കണം , വെള്ളരി ക്ക , ചുരക്ക തുടങ്ങിയ പച്ചകറികള്‍ കൂടുതല്‍ ഉപയോഗിക്കുക .
കടപ്പാട് : രാമാ വൈദ്യര്‍

നട്ടെല്ലിനു വേദന, വാത
വീക്കം മദ്ധ്യ വയസ്സ് കഴിഞ്ഞ പലരുടെയും പ്രശ്നം ആണ്. അടിസ്ഥാന കാരണം കണ്ടു
പിടിച്ചു ചികിത്സ തേടേണ്ട ഒരു രോഗം ആണ്. അതിനു ഉള്ളിലേക്കും മരുന്നുകള്‍
കഴിക്കണ്ടി
വന്നേക്കാം. പ്രായത്തിന്റെ കൊണ്ട് ഉണ്ടാകുന്ന വേദനയും നീര്കെകട്ടും പോക്കുന്നതിനു പാരമ്പര്യ വൈദ്യം പറയുന്ന എളുപ്പം വീട്ടില്‍ ചെയ്യാവുന്ന ഒരു മരുന്ന് പറയുന്നു.
വന്നേക്കാം. പ്രായത്തിന്റെ കൊണ്ട് ഉണ്ടാകുന്ന വേദനയും നീര്കെകട്ടും പോക്കുന്നതിനു പാരമ്പര്യ വൈദ്യം പറയുന്ന എളുപ്പം വീട്ടില്‍ ചെയ്യാവുന്ന ഒരു മരുന്ന് പറയുന്നു.
മരുന്നുകള്‍ :
ഉഴിഞ്ഞ ഇല അരച്ചത് :100
മില്ലി
എള്ള് എണ്ണ : 100 മില്ലി
വേപ്പെണ്ണ : 100 മില്ലി
എള്ള് എണ്ണ : 100 മില്ലി
വേപ്പെണ്ണ : 100 മില്ലി
ചെയ്യണ്ട വിധം:
ഉഴിഞ്ഞ ഇല പറിച്ചു ശുദ്ധി ചെയ്തു അരച്ച് എടുത്തു വെക്കുക .
നല്ലെണ്ണ (എള്ള് എണ്ണ) ഒരു പാത്രത്തില്‍ ഒഴിച്ച് ചെറു തീയില്‍ ചൂടാക്കുക അതില്‍ ഉഴിഞ്ഞ ഇല അരച്ചത് കുറേശെ ചേര്ത്തു കലക്കുക. തിളച്ചു വരുമ്പോള്‍ അതില്‍ വേപ്പെണ്ണ ചേര്ത്തു തിളപ്പിച്ച് തൈല പാകത്തില്‍ ഇറക്കി അരിച്ചെടുത്ത് ഒരു കുപ്പിയില്‍ സൂക്ഷിക്കുക. ഈ തൈലം വേദന ഉള്ള ഭാഗത്ത് പുരട്ടി ഉഴിയുന്നത് വേദന കുറയ്ക്കാനും വാത വീക്കം കുറയ്ക്കാനും നന്ന്.

കടപ്പാട്:
പാരമ്പര്യ സിദ്ധ വൈദ്യന്‍.db.൧൭.൧൧.൧൯
ഉഴിഞ്ഞ ഇള ശുദ്ധി ചെയ്യുന്നത് എങ്ങനെയാണ്
ReplyDelete