
എന്റെ കഥ
തുടങ്ങാം അല്ലെ
എന്നിൽ
വിറ്റാമിന് A ,ബി ,ബി2 , സി , കാൽസ്യം , അയൺ ഇവകൾ നിറയെ ഉണ്ട് .
പ്രമേഹ രോഗികൾക്ക് കൂടുതൽ ക്ഷീണവും കൈ കാൽ വേദന , കാഴ്ച്ച കുറവ് അനുഭവപ്പെടും . ഇവർ കറിവേപ്പില ഭക്ഷണത്തിൽ കൂടുതൽ ചേർത്ത് കഴിക്കണം . കരി വേപ്പില നിഴലിൽ ഉണക്കി പൊടിയാക്കി കഷായം ഇട്ടു രാവിലെയും വൈകുന്നേരവും കുടിച്ചാൽ പ്രമേഹത്തിന്റെ അളവ് കുറച്ചു നിർത്താം .മാനസിക പിരിമുറുക്കം അനുഭവിക്കുന്നവർ നിരവധി പേരാണ് എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്ന ചിന്താകുഴപ്പം ഇവർകൾക്കു എപ്പോഴും ഉണ്ടാകും അങ്ങനെ ഉള്ളവർക്ക് കറിവേപ്പില അമൃതിനു തുല്യം
കറിവേപ്പില നല്ലവണ്ണം വെള്ളത്തിൽ കഴുകി എടുത്തു അതിൽ ഒരു ചെറിയ കഷണം ഇഞ്ചി , ഒന്ന് രണ്ടു ചെറിയ ഉള്ളി , രണ്ടല്ലി വെളുത്തുള്ളി ,അല്പം ജീരകം ,പുതിന അല്ലെങ്കിൽ കൊത്തമല്ലി ചേർത്തു അരച്ചു അതിൽ ചെറുനാരങ്ങാ നീര് ഒഴിച്ച് ചട്ണി പോലെ ആക്കി മധ്യാഹ്ന ഭക്ഷണത്തോടൊപ്പം കഴിച്ചാൽ മാനസിക സമ്മർദ്ദം കുറയും ,തെളിമയുള്ള മനോ നില ഉണ്ടാകും ,ഓര്മ ശക്തി കൂടും ,ശരീരം പുത്തുണർവ് അടയും .
രക്ത സമ്മർദ്ദം ഉള്ളവർ കറിവേപ്പില അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ രാവിലെ നാടൻ പശുവിൻ മോരിൽ കലക്കി കുടിച്ചാൽ രക്ത സമ്മർദ്ദം കുറയും .
ഇളം നര മാറാൻ : ഇന്നത്തെ രാസ വള പ്രയോഗത്തിലും കീട നാശിനിയിലും വിളഞ്ഞ ഭ ക്ഷ്യ വസ്തുക്കൾ , ജങ്ക് ഫുഡ് കഴിക്കുന്നവർക്ക് ശരീരത്തിന് ആവശ്യമായ സത്തുക്കൾ കിട്ടാത്തത് കൊണ്ട് ചെറു പ്രായത്തിൽ മുടി നരച്ചു ഒരു കിഴവൻ ലക്ഷണത്തെ കൊടുക്കും . ഇങ്ങനെ ഉള്ളവർ പോഷക സത്തുള്ള ഭക്ഷണം കഴിക്കുന്നതോടൊപ്പം കറികളിൽ ചേർത്തിട്ടുള്ള കറിവേപ്പില കൂടെ ചവച്ചരച്ചു തിന്നുകയും തലയിൽ തേക്കുന്ന എണ്ണ യിൽ കറിവേപ്പില ഇട്ടു കാച്ചി ആറിയതിനു ശേഷം കുപ്പിയിൽ ആക്കി അതിൽ നിന്നും കുളിക്കുന്നതിനു അര മണിക്കൂർ മുൻപ് തലയിൽ തേച്ചു പിടിപ്പിച്ചു കുളിച്ചു വന്നാൽ ഇള നര ക്രമേണെ മാറും.
അമിതമായ മൽസ്യ മാംസ ഉപയോഗം ,എണ്ണ പലഹാരങ്ങളുടെ ഉപയോഗം , വറുത്തതും പൊരിച്ചതുമായ ഭക്ഷണത്തിന്റെ ഉപയോഗം മൂലം പലര്ക്കും രക്ത സമ്മർദ്ധം ,അമിത വണ്ണം ഉണ്ടാകുന്നു . മുഖ്യ കാരണം എണ്ണയിലെ കൊഴുപ്പു ആണ് . ആ കൊഴുപ്പിനെ കുറക്കാൻ ഒരു ലിറ്റർ എണ്ണയിൽ പത്തു കറിവേപ്പില ഇട്ടു കാച്ചിയരിച്ചു അതിൽ നിന്നും ഭക്ഷണത്തിൽ ആവശ്യത്തിന് എണ്ണ എടുത്ത് ചേർത്താൽ എണ്ണയിലെ കൊഴുപ്പിന്റെ അംശം മാറും .ശരീരത്തിന് ദോഷം ഉണ്ടാകുകയില്ല .
ചിലർക്ക് എത്ര രുചിയുള്ള ഭക്ഷണം കൊടുത്താലും ഭക്ഷണത്തിന്റെ രുചി അനുഭവപ്പെടില്ല . അത് കാരണം ഭാര്യ ഭർത്താവ് വഴക്കു ഉണ്ടാകാറുണ്ട് . രുചി ഇല്ലായ്മ കുടുമ്പ വഴക്കിനു കാരണം .ഇവർ കറിവേപ്പില ,ജീരകം , ചെറിയ കഷ്ണം ഇഞ്ചി ,കുറച്ചു പച്ച മുളക് ,പുളി ,ഉപ്പു ,വെളുത്തുള്ളി ഇവകൾ അരച്ച് ചൂട് ചോറിൽ ചേർത്ത് ഊണ് കഴിച്ചാൽ നാവിലെ രുചി മുകുളങ്ങൾ പ്രവര്ത്തന ക്ഷമമാകും .ഭക്ഷണം കഴിക്കുന്നതിന്റെ രുചി അനുഭവപ്പെടും .കുടുമ്പത്തിൽ സന്തോഷം ഉണ്ടാകും .ഭർത്താവിന് ഭാര്യയോട് സ്നേഹം കൂടും.
വയറിളക്കം മാറാൻ :
കറിവേപ്പില -20 ഗ്രാം ,ജീരകം -5 ഗ്രാം ഇത് രണ്ടും ചേർത്ത് അരച്ച് വായിലിട്ടു കൂടെ ചൂട് വെള്ളം കുടിക്കണം . അല്പം നേരം കഴിഞ്ഞു ഒരു ടീ സ്പൂൺ തേൻ കുടിക്കണം .ഇങ്ങനെ മൂന്നു നേരം കുടിച്ചാൽ വയറിളക്കം നിൽക്കും .
കുടലിൽ ഉള്ള കൃമികളെ
നശിപ്പിക്കാൻ കഴിവ് കറിവേപ്പിലക്കു ഉണ്ട് , കാഴ്ച്ച ശക്തി കൂട്ടാനുള്ള കഴിവ് ഉണ്ട് . ,
മദ്യപിച്ചു ലക്ക് കെട്ട് നടക്കുന്നവർക്ക് കറിവേപ്പില അര ച്ചു ചാറെടുത്തു കുടിക്കാൻ കൊടുത്താൽ മദ്യ ലഹരി ഇറങ്ങും .
ദിനവും രാവിലെ വെറും വയറ്റിൽ 15 കറിവേപ്പില ചവച്ചു തിന്നാൽ അമിത് കൊഴുപ്പു കാരണം ഉണ്ടായ കുട വയർ ചുരുങ്ങും
Hb കുറവുള്ളവർ രാവിലെ ഒരു ഈന്ത പഴത്തിനോട് ചേർത്ത് കുറച്ചു കറിവേപ്പില തിന്നാൽ Hb കൂടും
ദഹന ശക്തി കുറഞ്ഞവർ ദിനവും രാവിലെ 15 കറിവേപ്പില ചവച്ചു തിന്നാൽ ദഹന ശക്തി കൂടും
കറിവേപ്പില എണ്ണയിൽ ഇട്ടു കാച്ചി തേക്കുന്നതിനോടൊപ്പം ചവച്ചു തിന്നാൽ മുടി വളർച്ച അധികരിക്കും . കറുപ്പ് നിറം കൂടും .
കഫ ശല്യം ഉള്ളവർ നിഴലിൽ ഉണക്കി പൊടിച്ച കറിവേപ്പില പൊടി ഒരു ടീ സ്പൂൺ എടുത്ത് തേൻ കലർത്തി കഴിച്ചാൽ ശരീരത്തിൽ കെട്ടി കിടക്കുന്ന കഫം ഇളകി പോകും
കരളിൽ കെട്ടി കിടക്കുന്ന വിഷദ്രവ്യങ്ങൾ പുറംതള്ളാനുള്ള കഴിവ് കറിവേപ്പില ക്കുണ്ട് .
** ഇനി എന്നെ കാര്യം കണ്ടു കഴിഞ്ഞാൽ കറിവേപ്പില പോലെ എടുത്തു കളയും എന്ന പഴഞ്ചൊല്ല് പറഞ്ഞു അവഹേളിക്കരുത്.****
കുറിപ്പ് :
ഇന്ന് നാം കഴിക്കുന്ന കറിവേപ്പില രാസവളങ്ങളും കീട നാശിനികളിലും കുളിപ്പിച്ച് മറ്റു നാട്ടുകാർ മലയാളിയെ തെറ്റിക്കുന്നു ,അത് കഴിക്കുന്ന നാം മാരകമായ രോഗങ്ങൾക്ക് അടിമകൾ ആകുന്നു .ഒരു വീട്ടിലെ ആവശ്യത്തിന് ഒരു കറി വേപ്പ് ചെടി ചട്ടിയിൽ ടെറസ്സിലോ ബാല്കണിയിലോ വളർത്തിയാൽ അതിന്റെ ഇലകൾ കഴിച്ചാൽ മേല്പറഞ്ഞ എല്ലാ ഗുണങ്ങളും അനുഭവിക്കാം
കടപ്പാട് :mooligai /db ൨ ൧൨.൧൯ .
കുറെ പുതിയ കാര്യങ്ങൾ കൂടി മനസിലായി. നന്ദി
ReplyDelete