കടുക് എന്ന കുഞ്ഞൻ
മഞ്ഞ കടുക്
വെള്ള കടുക്
" കടുക് മണിയോളം വിശ്വാസം ഉണ്ടെങ്കിൽ ഈ മലയോടു മാറി പോകാൻ പറഞ്ഞാൽ അത് നീങ്ങി പോകും" എന്ന ഒരു വചനം ബൈബിളിൽ ഉണ്ട് . അതിന്റെ വാക്യാർത്ഥം മാത്രം ചിന്തിച്ചാലും വ്യംഗ്യാർത്ഥം ചിന്തിച്ചാലും ,കടുക് എന്ന ഇത്തിരി കുഞ്ഞൻ ,ഒരു മില്ലി മീറ്ററിനും രണ്ടു മില്ലിമീറ്ററിനും ഇടയിൽ വലുപ്പം ,എന്നാൽ ഇതിന്റെ പെരുമ കേട്ടോളൂ !!!
ഒരു കഥയിൽ തുടങ്ങാം എന്താ ? എന്റെ ചെറുപ്പത്തിൽ ഞങ്ങളുടെ ഗ്രാമത്തിൽ ഒരു കർഷക തൊഴിലാളി സ്ത്രീ കായലിൽ മുങ്ങി മരിച്ചു. അന്നത്തെ കാലത്തു പ്രേത പിശാചുക്കൾ ആയി നടക്കുന്നത് ഇങ്ങനെ അപകട മരണം സംഭവിച്ചവർ ആണ് എന്ന ഒരു വിശ്വാസം ഉണ്ടായിരുന്നു . എന്തായാലും അവരുടെ ജാതി രീതി അനുസരിച്ചു ശവ സംസ്കാരം നടത്തിയപ്പോൾ കുഴിയിൽ ഉപ്പും കടുകും വിതറി .ജിജ്ഞാസ കൊണ്ട് കടുക് എന്തിനാണ് ഇടുന്നതു എന്ന് ചോദിച്ചപ്പോൾ ഇവർ പ്രേതമായി ഉണരുംപോൾ കടുക് പെറുക്കി മാറ്റിയിട്ടു വേണം എണീക്കാൻ . കടുകെല്ലാം .കയ്യിൽ കൊള്ളാതെ വരുമ്പോൾ പെറുക്കുന്നതു താഴെ വീഴും വീണ്ടും പെറുക്കും അങ്ങനെ രാത്രി മുഴുവൻ കടുക് പെറുക്കൽ നടക്കുമ്പോൾ നേരംവെളുക്കും .പിന്നെ പകൽ ഒന്നും ചെയ്യാൻ പറ്റില്ല .അങ്ങനെ പ്രേത ശല്യം ഒഴിവാകും അന്ധ വിശ്വാസമോ സ്വന്ത വിശ്വാസമോ എനിക്കറിയില്ല . പഴയ ഗ്രാമീണ ജീവിത കാലത്തു ഇങ്ങനെ എന്തെല്ലാം . ഇനി കാര്യത്തിലേക്കു വരാം .
കടുക് അണുനാശകം ആണ്. കടുക് താളിക്കുന്ന മണം വരുമ്പോൾ തന്നെ ഒട്ടുമിക്ക കൃമികളും നശിക്കും, പണ്ട് അപരിചിതർ ആയ ആരെങ്കിലും വീട്ടിൽ വന്നാൽ അമ്മമാർ 21മുളകും, കടുകും ഒക്കെ അടുപ്പിലിടും. കടുകും മുളകും അടുപ്പിൽ കിടന്നു കത്തിയ മണം വരുംമ്പോൾ ഒരായിരം അണുക്കൾ ആണ് നശിക്കുന്നത്. അത്രയും മതി ചില രോഗ ശാന്തിക്. വിശ്വാസം അന്ധ വിശ്വാസം ആയതിന്റെ കഥകൾ പലതുണ്ട്.
5000 വർഷങ്ങൾക്കു മുൻപ് മുതൽ കടുകിന്റെ ഉപയോഗം മനുഷ്യന് അറിയാം എന്ന് പറയുന്നു.കറുത്ത കടുക്,വെണ് കടുക് , നായ് കടുക് , മല കടുക് , ചെറിയ കടുക് എന്ന് പല വകകൾ ഉണ്ട് വെണ് കടുക് ഒഴികെ ബാക്കി എല്ലാം ഇന്ത്യയിൽ കൃഷി ചെയ്യുന്നുണ്ട് .കറുത്ത കടുകിൽ ഔഷധ ഗുണം കൂടുതൽ .
മൈഗ്രേൻ , മുട്ടു വാതം , ചര്മ രോഗങ്ങൾ ഇത് ,ദഹന കുറവ് ,ലോ ബിപി എന്നിവക്കെല്ലാം നല്ല മരുന്ന് ആണ് കടുക് .
കടുക് പൊടിച്ചു പൊടിയാക്കി അതിൽ കുരുമുളക് പൊടി , ഉപ്പു ചേർത്തതിന് നിന്നും ഒരു സ്പൂൺ എടുത്തു വായിലിട്ട് രുചിച്ചു തിന്നതിനു ശേഷം ചൂട് വെള്ളം കുടിച്ചാൽ ദഹന ശക്തി കൂടും അജീർണം മാറും.
അറിഞ്ഞു കൊണ്ട് വിഷം കുടിക്കുന്നവർഅമിതമായി ഉറക്ക ഗുളിക കഴിക്കുന്നവർ ;അറിയാതെ വിഷം ഉള്ളിൽ ചെന്നവരെ 2 ഗ്രാം കടുക് അരച്ചുവെള്ളത്തിൽ കലക്കി കുടിപ്പിച്ചാൽ ഉടനെ ഛർദിക്കാൻ തുടങ്ങും .അങ്ങനെ ശര്ധിക്കുമ്പോൾ അകത്തു പോയ വിഷം പുറന്തള്ളപ്പെടും .പിന്നീട് വേണ്ട ചികിത്സ കൊടുക്കാം
കടുക് പൊടിയും തേനും ചേർത്ത് കഴിച്ചാൽ ചുമ , തലവേദനയോടു കൂടിയ ചുമ , മൂക്കിൽ കൂടി വെള്ളമൊലിപ്പ് ,അമിത് ഉമിനീർ ചുരത്തൽ , മൂത്രം ഒഴിക്കുന്നതിലെ തടസ്സം എന്നിവകൾ മാറും .
അജീർണം കാരണം വായുക്കൾ കോപിച്ചു വയർവേദന ഉണ്ടാക്കും . കടുക് പൊടിയാക്കി ചൂട് വെള്ളത്തിൽ കലക്കി കുടിച്ചാൽ അജീർണം മൂലം ഉണ്ടായ വായൂ കോപം അടങ്ങി വയർവേദന ശമിക്കും.
ചുമ ,ശ്വാസം മുട്ടൽ ഉള്ളവർ കടുക് പൊടി ക്കു പകുതി അളവ് അരിപൊടി ചേർത്ത് വെള്ളത്തിൽ കുഴച്ചു നെഞ്ചു , തൊണ്ട ഭാഗത്തു തേച്ചു പിടിപ്പിച്ചാൽ ക്രമേണെ ചുമ ,ശ്വാസം മുട്ടൽ ഇവയ്ക്കു ആശ്വാസം ഉണ്ടാകും .
സൈനസ് രോഗികൾ കടുക് പൊടിച്ചു ചൂട് വെള്ളത്തിൽ കലക്കി കുടിച്ചാൽ സൈനസ് പ്രശ്നങ്ങൾ കുറയും .
കൈ കാൽ കൽ തണുത്തു വിറച്ചു കൊണ്ടിരിക്കുന്നത് കണ്ടാൽ കടുകിനെ അരച്ച് തുണിയിൽ തടവി കൈ കാൽ കാലിൽ കെട്ടിവെച്ചാൽ ചൂട് ഉണ്ടാക്കി വിറയൽ മാറ്റുന്ന കഴിവും കടുകിനു ഉണ്ട്.
കടുക് അരച്ച് ജോയിന്റ് വേദന ,തെറ്റിയോ, മുട്ടിയോ രക്തം കട്ട പിടിച്ചു ഉണ്ടാകുന്ന വേദന ഉള്ള ഭാഗത്തോ തലവേദനക്ക് നെറ്റിയിലോ കടുക് അരച്ച് പൂച്ചിട്ടാൽ വേദനകൾ ശമിക്കും .
കടുക് എണ്ണയുടെ ഉപയോഗം വടക്കേ ഇന്ത്യയിൽ ആണ് കൂടുതൽ . കുട്ടികൾ മുതൽ വൃദ്ധന്മാർ വരെ ദേഹത്തു തലയിലും തേച്ചു കുളിക്കുന്നത് ചര്മരോഗങ്ങൾ കുറയ്ക്കും , തലമുടി പൊഴിയുന്നത് മാറും . അത് അവരുടെ ശീലം ആണ് . കൂടാതെ തണുപ്പ് കാലത്തു അവർക്കു ഒരു കവചമായി തണുപ്പിൽ നിന്നും രക്ഷെപ്പെടാൻ സഹായിക്കും. അത് പോലെ കടുകെണ്ണയിൽ ആണ് അവരുടെ പാചകവും . അത് കൊണ്ട് കേരളത്തിൽ താമസിക്കുന്ന മലയാളി കടുകെണ്ണ യിൽ പാചകം ചെയ്തു ഭക്ഷിക്കാൻ തുടങ്ങിയാൽ ദഹന പ്രശ്നം മുതൽ വയറ്റിൽ അമിത ഉഷ്ണം മൂലം വെപ്രാളത്തെ ഉണ്ടാക്കും .
കാണാ കടികൾക്കു കടിച്ച ഭാഗത്തു പുരട്ടിയാൽ വിഷം ഇറങ്ങും .
കടുക് അരച്ച് തേനിൽ കലർത്തി കുടിച്ചാൽ മൂത്ര തടസ്സം മാറി മൂത്രം നല്ലവണ്ണം പോകും. കൂടാതെ ഗർഭാശയ മുഴ കൾ ചുരുങ്ങും .
കടുകെണ്ണ ചൂടാക്കി രാത്രി അടിവയറ്റിൽ പുരട്ടി രാവിലെ കുളിക്കുക . ഇങ്ങനെ കുറ ച്ചു ദിവസം ചെയ്താലും മാസ മുറ സമയത്തു ഉണ്ടാകുന്ന വേദനകൾ ശമിക്കും രാത്രി നല്ല ഉറക്കം ഉണ്ടാക്കും ഗർഭാശയ മുഴകൾ ചുരുങ്ങും .
മുഴകൾ ഉള്ള ഭാഗത്തു കടുകെണ്ണ പുരട്ടിയാൽ മുഴ ചുരുങ്ങും.
കടുകിന്‍റെ ഔഷധഗുണങ്ങള്‍.....
അടുക്കളയിലെ താരമാണ് കടുക്.കാഴ്ചക്ക് കുഞ്ഞനെങ്കിലും കാര്യത്തില്‍ വമ്പന്‍ തന്നെ ഈ താരം.കടുക് താളിക്കാത്ത കറികള്‍ അടുക്കളയില്‍ ചുരുക്കമായിരിക്കും.കടുകിന്റെ ഔഷധഗുണം അറിഞ്ഞിട്ട് തന്നെയാവണം കടുക് താളിക്കല്തന്നെ ഉണ്ടായത്.
കടുകും മുരിങ്ങതൊലിയും ഗോമൂത്രത്തില്‍ അരച്ച് തേച്ചാല്‍ വാതം കൊണ്ട് ഉണ്ടാവുന്ന വേദനകള്‍ ശമിക്കും.
കടുകും,വയമ്പും,പാച്ചോറ്റിതൊലിയും അരച്ച് മുഖത്ത് പുരട്ടിയാല്‍ മുഖക്കുരു മാറുമത്രേ.
കടുക്,വയമ്പ്,ഇന്തുപ്പ് ഇവ അരച്ച് മുഖത്ത് ഇട്ടാല്‍ കരിമുഖം എന്ന അസുഖം ഭേദമാവും.
കടുക് അരച്ച് നെറ്റിയില്‍ ഇട്ടാല്‍ തലവേദന മാറും എന്ന് പറയപ്പെടുന്നു.
ചുക്ക് അരച്ച് കടുകെണ്ണയില്‍ ചേര്ത്ത് കഴിക്കുന്നത് ചിലയിനം ചുമകള്‍ക്ക് നല്ലതാണ് എന്നും കേള്‍ക്കുന്നു..
കടുക്,ജീരകം,വറുത്തകായം,ചുക്ക്,ഇന്തുപ്പ് എന്നിവ സമം പൊടിച്ച് മോരില്‍ കഴിച്ചാല്‍ നല്ല ദഹനം കിട്ടുമത്രേ.
കടുകെണ്ണ ചെവിയില്‍ ഇറ്റിച്ചാല്‍ ചെവിയോലിപ്പ് മാറും.
കടുകെണ്ണയില്‍ ചുക്ക്,കായം,ഇന്തുപ്പ് ഇവ ചേര്ത്ത് കാച്ചി ചെവിയില്‍ ഒഴിക്കുന്നത് ചെവി വേദന മാറാന്‍ സഹായിക്കും.വിഷജന്തുക്കള്‍ കടിച്ച് ഉണ്ടാവുന്ന നീര് മാറാന്‍ കടുക് അരച്ച് പുറമേ ഇട്ടാല്‍ മതിയാകും..
ഉള്ളില്‍ ചെല്ലുന്ന വിഷം ചര്ദ്ദി പ്പിച് കളയാന്‍ ഒരു സ്പൂണ്‍ കടുക്പൊടി ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി കൊടുത്താല്‍ മതിയാകുന്നതാണ്.
കടുകും,വയമ്പും,പാച്ചോറ്റിതൊലിയും അരച്ച് മുഖത്ത് പുരട്ടിയാല്‍ മുഖക്കുരു മാറുമത്രേ.
കടുക്,വയമ്പ്,ഇന്തുപ്പ് ഇവ അരച്ച് മുഖത്ത് ഇട്ടാല്‍ കരിമുഖം എന്ന അസുഖം ഭേദമാവും.
കടുക് അരച്ച് നെറ്റിയില്‍ ഇട്ടാല്‍ തലവേദന മാറും എന്ന് പറയപ്പെടുന്നു.
ചുക്ക് അരച്ച് കടുകെണ്ണയില്‍ ചേര്ത്ത് കഴിക്കുന്നത് ചിലയിനം ചുമകള്‍ക്ക് നല്ലതാണ് എന്നും കേള്‍ക്കുന്നു..
കടുക്,ജീരകം,വറുത്തകായം,ചുക്ക്,ഇന്തുപ്പ് എന്നിവ സമം പൊടിച്ച് മോരില്‍ കഴിച്ചാല്‍ നല്ല ദഹനം കിട്ടുമത്രേ.
കടുകെണ്ണ ചെവിയില്‍ ഇറ്റിച്ചാല്‍ ചെവിയോലിപ്പ് മാറും.
കടുകെണ്ണയില്‍ ചുക്ക്,കായം,ഇന്തുപ്പ് ഇവ ചേര്ത്ത് കാച്ചി ചെവിയില്‍ ഒഴിക്കുന്നത് ചെവി വേദന മാറാന്‍ സഹായിക്കും.വിഷജന്തുക്കള്‍ കടിച്ച് ഉണ്ടാവുന്ന നീര് മാറാന്‍ കടുക് അരച്ച് പുറമേ ഇട്ടാല്‍ മതിയാകും..
ഉള്ളില്‍ ചെല്ലുന്ന വിഷം ചര്ദ്ദി പ്പിച് കളയാന്‍ ഒരു സ്പൂണ്‍ കടുക്പൊടി ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി കൊടുത്താല്‍ മതിയാകുന്നതാണ്.
കറുത്ത വാവ് സമയത്തു ആസ്തമ രോഗികൾ ശ്വാസം മുട്ടൽ മൂലം കഷ്ടപ്പെടാറുണ്ട് . അങ്ങനെ ഉള്ള സമയത്തു 15 മില്ലി കടുകെണ്ണയിൽ 5 ഗ്രാം ഇന്തുപ്പ് ,കൂടെ 5 മില്ലി കർപ്പൂരാദി തൈലവും ചേർത്തു നല്ലവണ്ണം ഇളക്കി ചൂടാക്കി ചെറു ചൂടിൽ നെഞ്ചിലും പുറത്തും വലതു വശത്തും പുരട്ടിയാൽ ശ്വാസം മുട്ടൽ ശമിക്കും .
ഉള്ളിൽ കിടക്കുന്ന നീരിനെ വലിച്ചു കളയാനുള്ള കഴിവ് കടുകെണ്ണ ഇന്തുപ്പ് മിശ്രിതത്തിനു ഉണ്ട് .
ഈ യോഗ കടപ്പാട് : സ്വാമി നിർമലാനന്ദഗിരി മഹാ രാജ്
കടുകെണ്ണ ഉപയോഗിയ്ക്കുമ്പോള്‍....
പാചകത്തിനും തേച്ചു കുളിയ്ക്കാനുമെല്ലാം പലതരം എണ്ണകള്‍ ലഭ്യമാണ്. ഇതിലൊന്നാണ് കടുകെണ്ണ.
കേരളത്തില്‍ കടുകെണ്ണ അധികം ഉപയോഗിയ്ക്കാറില്ലെങ്കിലും മറ്റു പല സ്ഥലങ്ങളിലും പാചകത്തിനു വരെ ഇത് ഉപയോഗിയ്ക്കാറുണ്ട്.
പാചകത്തിന് മാത്രമല്ല, ശരീരത്തില്‍ പുരട്ടാനും ഇത് ഉപയോഗിച്ചു വരുന്നു.
തണുപ്പു കാലത്ത് കടുകെണ്ണ ഉപയോഗിയ്ക്കുന്നതു കൊണ്ട് പല ഗുണങ്ങളുമുണ്ട്. ഇത്തരം ഗുണങ്ങളെന്തെന്നറിയൂ,
മഞ്ഞുകാലത്തുള്ള പൊതുവായ ഒരു പ്രശ്‌നമാണ് ചര്‍മം വരളുകയെന്നത്. വരണ്ട ചര്‍മത്തിനുള്ള ഒരു ഉത്തമപ്രതിവിധിയാണ് കടുകെണ്ണ. കടുകെണ്ണ പുരട്ടുന്നത് ചര്‍മത്തിന് ഈര്‍പ്പം നല്‍കും.
കടുകെണ്ണ കൊണ്ട് മുഖം മസാജ് ചെയ്യുന്നത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇത് മുഖത്തിന് സൗന്ദര്യം നല്‍കുമെന്നു മാത്രമല്ല, മുഖത്തെ കുരുവും കറുത്ത പാടുകളുമെല്ലാം മാറാന്‍ ഇത് സഹായിക്കുകയും ചെയ്യും.
സണ്‍ടാന്‍ അകറ്റുന്നതിനുള്ള നല്ലൊരു വഴിയാണ് കടുകെണ്ണ. ടാന്‍ വന്ന ഭാഗങ്ങളില്‍ കടുകെണ്ണ പുരട്ടിയാല്‍ മതിയാകും. സൂര്യനിലെ അള്‍ട്രാവയലറ്റ് രശ്മികളെ ചെറുക്കാനുള്ള കഴിവ് ഇതിനുണ്ട്.
ചര്‍മത്തിന് മാത്രമല്ല, മുടിയ്ക്കും കടുകെണ്ണ നല്ലതാണ്. ഇത് തലയോടില്‍ പുരട്ടി മസാജ് ചെയ്യുന്നത് താരനടക്കമുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.
കോള്‍ഡ്, ചുമ , കഫക്കെട്ട് എന്നിവയെ ചെറുക്കാനും കടുകെണ്ണയ്ക്കു കഴിയും.
കോള്‍ഡ്, ചുമ , കഫക്കെട്ട് എന്നിവയെ ചെറുക്കാനും കടുകെണ്ണയ്ക്കു കഴിയും.
ദഹനപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് കടുകെണ്ണ. കടുകെണ്ണയില്‍ പാചകം ചെയ്യുന്നത് വയറിന് നല്ലതാണ്.
തണുപ്പുകാലത്ത് ശരീരത്തിന് ചൂടു നല്‍കേണ്ടത് ആരോഗ്യത്തിനും അത്യാവശ്യമാണ്. ഇതിനുള്ളൊരു വഴിയാണ് കടുകെണ്ണ. ഇത് ശരീരത്തിന് ചൂടു നല്‍കാന്‍ നല്ലതാണ്.
വയറുവേദനയ്ക്ക് വീട്ടുവൈദ്യങ്ങളില്‍ മുഖ്യമായത് കടുകെണ്ണ യാണ്.
കടപ്പാട് : സിദ്ധ വൈദ്യൻസ്/ db ൫ .൧൨ .൨൦൧൯
Very Good
ReplyDelete