Wednesday, February 5, 2020






സിദ്ധ വൈദ്യ കുറിപ്പുകൾ :

1 കുപ്പമേനി ഇല കല്ലുപ്പ് ചേർത്തു അരച്ച്
ചൊറി ,ചിരങ്ങുകൾ മേൽ പൂശിയാൽ അവകൾ ശമിച്ചു സുഖമാകും

2 എരുമക്കള്ളി വേര് ചതച്ചു തേൾ കടിച്ച ഭാഗത്തു വെച്ച് കെട്ടിയാൽ വിഷം ഇറങ്ങും .

3 നറുവരി പട്ട ഇടിച്ചു ചാർ എടുത്തു തേങ്ങാപ്പാലിൽ കലക്കി കുടിച്ചാൽ കഠിനമായ വയറ്റു വേദന സുഖമാകും .

4 രോഗികൾ കിടക്കുന്ന മുറിയിൽ ശർക്കര പുകച്ചാൽ വായൂ ശുദ്ധമാകും .അണുക്കൾ നശിക്കും .

5 ഗ്രാമ്പൂ വെള്ളം ചേർത്തു മഷി പോലെ അരച്ച് നെറ്റിയിലും മൂക്കിന്റെ പാലത്തിലും പുരട്ടിയാൽ തലയ്ക്കു ഭാരം ,നീര് വീഴ്ച്ച ഇവകൾ ശമിക്കും .

6 പരിക്ക് പറ്റി  രക്തം വരുന്ന അവസ്ഥയിൽ കാട്ടാവണക്കിന് പാൽ പുരട്ടിയാൽ രക്തം വരുന്നത് നിൽക്കും .മുറിവ് ഉണങ്ങും .

7.ദഹനക്കേട് കാരണം കുട്ടികൾക്ക് ഉണ്ടാകുന്ന വയർ വീർക്കലിന് പർപ്പാരം ചെടി അരക്കു കെട്ടിയാൽ വയർ വീക്കം ശമിക്കും 

8കയ്യോന്നി ചാർ 2 തുള്ളി 8 തുള്ളി തേൻ ചേർത്ത്‌ കൊടുത്താൽ കൊച്ചു കുഞ്ഞുങ്ങൾക്ക് ഉണ്ടാകുന്ന മഹോദരം മാറും.

9.കടലയുടെ  ഇല  വേവിച്ചു അടി കൊണ്ടുള്ള വീക്കം ,കുഴ തെറ്റൽ എന്നിവക്ക് ചൂടോടെ വെച്ച് കെട്ടിയാൽ  വീക്കവും  നീരും ശമിക്കും .

10.ഏലക്കായ ഒരു പങ്കു പനംചക്കര അരപങ്കു എട്ടു പങ്കു വെള്ളം ചേർത്തു തിളപ്പിച്ച് കുടിച്ചാൽ പിത്തം അധികരിച്ചുണ്ടാകുന്ന മയക്കം മാറും .

11  പുളിയില ,വേപ്പില  സമ അളവ് എടുത്ത് അരച്ച്  അരപ്പിന്റെ എട്ടിരട്ടി വെള്ളം ചേർത്ത് തിളപ്പിച്ച് പുണ്ണുകളെ കഴുകിയാൽ
.കരിയാത്ത പുണ്ണുകൾ  കരിയും .

12.ചെറുപയർ പൊടി തിളച്ച വെ ള്ളം ഒഴിച്ച് കളിയാക്കി സ്ത്രീകളുടെ മുലകളിൽ പറ്റിട്ടാൽ പാൽ കെട്ടി നിന്ന് നീരും വേദനയും ഉണ്ടായത് ശമിക്കും .മുഴകളും ശമിക്കും

13 .മൈലാഞ്ചി ഇലയും നില വക ഇലയും അരച്ചു തേച്ചാൽ തലമുടി കറുക്കും .

14 . നെല്ലിയില, കറിവേപ്പില , ആര്യവേപ്പില  ഇവകൾ ചേർത്ത് ഇടിച്ചു വെള്ളത്തിലിട്ടു തിളപ്പിച്ച് കൊടുത്താൽ ചർദ്ധി  ശമിക്കും .

15 .കറുകപ്പുല്ലും മഞ്ഞളും ചേർത്ത് അരച്ച് പുഴുക്കടിയിൽ പുരട്ടിയാൽ മാറും.

16 .ഗ്രാമ്പൂ ,കർപ്പൂരം ,അയമോദകം എടുത്തു നല്ലവണ്ണം ചതച്ചു  വീക്കം ഉള്ള മോണയിൽ പുരട്ടി അൽപ നേരം കഴിഞ്ഞു വായ് കഴുകിയാൽ മോണ  വീക്കം ശമിക്കും .

17 .പിഞ്ചു കടുക്ക -100 ഗ്രാ .ചുക്ക് -100 ഗ്രാം  എടുത്തു ചതച്ചു ഒരു മഗ്‌  വെള്ളത്തിൽ ഇട്ടു തിളപ്പിച്ച് രാത്രി കിടക്കുന്നതിനു മുൻപ് കുടിച്ചിട്ട് കിടന്നാൽ മലമിളകി  വയർ ശുദ്ധമാകും .

18 .ആകാശ താമര (pistia )ഇല അരച്ച് പുരട്ടിയാൽ മൂലക്കുരു ശമിക്കും

19 .വിടർന്ന റോസാപ്പൂവും പനിനീരും ചന്ദനവും ചേർത്തു അരച്ച് മുഖത്ത് പുരട്ടിയാൽ മുഖം പള പളമിനുങ്ങും .

20 .കുരുമുളക് പൊടിക്ക് സമം പനം ചക്കര ചേർത്തു ഒരു നെല്ലിക്ക വലിപ്പം മൂന്നു നേരം കഴിച്ചാൽ ചുമ  ശമിക്കും .

21 . എരുക്കിന് പൂ മൊട്ടു 7 എണ്ണം വെറ്റിലയിൽ വെച്ച് പാക്ക് ചേർത്ത് ചുണ്ണാമ്പ് തേക്കാതെ ചവച്ചു തിന്നുക . ഇങ്ങനെ രണ്ടു അല്ലെങ്കിൽ മൂന്നു പ്രാവശ്യം തിന്നാൽ മൂത്ര കല്ല് പോകും .

22 .കോവലിന്റെ ഇല,വെളുത്തുള്ളി ചേർത്ത്  നെയ്യിൽ വഴറ്റി രാവിലെ കാൽ വയർ അളവിന് ഇത് കഴിച്ചിട്ട് പ്രഭാത ഭക്ഷണം കഴിക്കുക .ഇങ്ങനെ മൂന്നു ദിവസം തുടർന്ന് ചെയ്‌താൽ മുലപ്പാൽ ചുരക്കും ..

23.നാരക വേര് വെള്ള തഴുതാമ വേര്  അരച്ച് കഴഞ്ചി വലുപ്പം എള്ളെണ്ണയിൽ കലക്കി കഴിച്ചാൽ കഴല നീര്  3 ദിവസം കൊണ്ട് ശമിക്കും .

24 .പുളിയാറില ,വാഴപ്പൂ സമ അളവ് എടുത്തു ഇടിച്ചു ആവിയിൽ വേവിച്ചു തേൻ ചേർത്ത് കുഴച്ചു കൊടുത്തഹൽ കുട്ടികൾക്ക് ഉണ്ടാകുന്ന വയറിളക്കം നിൽക്കും .

25. ഗർഭിണികൾക്ക്‌ ഉണ്ടാകുന്ന മലമൂത്ര തടസ്സം നീക്കാൻ ഒരു പലം പഴയ ഉണക്ക നെല്ലിക്ക ഇടിച്ചു വെള്ളത്തിൽ ഇട്ടു തിളപ്പിച്ച് അതിന്റെ കൂടെ വെള്ളത്തിന് തുല്യം പശുവിൻ പാൽ ചേർത്ത് കുടിച്ചാൽ മലമൂത്ര തടസ്സം മാറും .

26 പുതിന ചാർ ഒരു പങ്കു ചെറുനാരങ്ങാ നീര് 3 പങ്കു  ചേർത്ത് അല്പം ശർക്കര ചേർത്തു കൊടുത്തഹാൾ വിശപ്പുണ്ടാകും .

27 .അഞ്ചു പലം തേൻ നല്ലവണ്ണം ചൂടാക്കി അതിൽ കുരുമുളക് പടികാരം 12 ഗ്രാം ചേർത്തു കുലുക്കി കൊടുക്കുക ചുമ ശമിക്കും

28 .പുങ്ങിന് തളിര് മഷിപോലെ അരച്ച് നല്ലെണ്ണയിൽ കലക്കി കൊടുത്താൽ വെള്ളപോക്ക് ശമിക്കും .

29 .മുരിങ്ങവേരിന് പട്ടയും പുഴുക്കലരിയും ഉപ്പും ചേർത്തു അരച്ചു കെട്ടി വെച്ചാൽ കഴല വീക്കം ശമിക്കും .

30 .തുത്തി ഇല കഷായം വെച്ച് പാൽ ,ശർക്കര ചേർത്തു കുടിച്ചാൽ മേഹ ച്ചുടു ശമിക്കും .

31.മൈലാഞ്ചി ഇല പഞ്ഞി പോലെ ഇടിച്ചു 30 മില്ലി  വെള്ളത്തിൽ ഇട്ടു തിളപ്പിച്ച് അരിച്ചു വായിൽ കൊണ്ട് കൊപ്ലിച്ചാൽ  വായ്പുണ്  ശമിക്കും .

32 .മൂത്രനാളി എരിച്ചിൽ മാറാൻ വാല് മുളക് 5 ഗ്രാം  വെള്ളം ചേർത്തു നല്ലവണ്ണം അരച്ചു വെള്ളത്തിൽ കലക്കി ഒരു ദിവസം നാല് നേരം കൊടുക്കുക .

33 അജീർണം മൂലം ഉണ്ടാകുന്ന വയറിളക്കത്തിനു കുരുമുളക് വറുത്തു പൊടിച്ചു രണ്ടു വിരൽ കൊണ്ട് എടുക്കുന്ന അളവ് എടുത്തു തേനിൽ കലർത്തി കൊടുക്കുക മാറും .

34. മത്തങ്ങാ വിത്തിന്റെ പരിപ്പ് എടുത്തു പൊടിച്ചു കാച്ചിയ പാലിൽ കലക്കി കുടിച്ചാൽ വണ്ണം വെക്കും .

35.രക്തം കലർന്ന വയറിളക്കത്തിന് മാങ്ങയണ്ടി പരിപ്പ് എടുത്തു അരച്ച് പാലിൽ കലക്കി കുടിച്ചാൽ രക്ത ഭേദി ,ശീത ഭേദി  ശമിക്കും .

36 നെല്ലിക്ക നീരിൽ ചെന്നിനായകം  അരച്ച് പൂശിയാൽ നരച്ച മുടി കറുക്കും .

37 കർപ്പൂര വള്ളി (പനിക്കൂർക്ക )ഇത് ചാറിൽ ഒരു നുള്ളു കൽക്കണ്ടം ചേർത്തു കഴിച്ചാൽ തൊണ്ടയടപ്പ് മാറും .

38. വെട്ടുപാല സമൂലം എടുത്തു അരച്ച് അത് ഒരു ചെറിയ  നാരങ്ങ അളവ് എടുത്തു 30 മില്ലി പശുവിൻ പാലിൽ കലക്കി 3 ദിവസം രാവിലെ കഴിച്ചാൽ വണ്ട് കടി , കരപ്പൻ ഇവകൾ ശമിക്കും
39.അകത്തി ചീര ചാറും എള്ളെണ്ണയും സമ അളവ് എടുത്തു അടുപ്പിൽ വെച്ച് ഉലുവ ചതച്ചു പാലിലിട്ടു അത് കൂടെ ചേർത്ത് തൈല പാകമായി ഇറക്കി സൂക്ഷിച്ചു വെച്ച് ഇതിൽ നിന്നും ആവശ്യത്തിന് തലയിൽ തേച്ച  കുളിച്ചാൽ ഉടൽ ഉഷ്ണം കുറയും .ശരീരം കുളിർമ ഉള്ളതാകും .
40 . വേപ്പില  10 വരാഹൻ തൂക്കം ,കടുക്കത്തോൽ 4 വരാഹൻ ഇവകൾ ചങ്ങലം പരണ്ട ചാർ ചേർത്തു മഷി പോലെ അരച്ച് ചുണ്ടക്കായ് അളവ് എടുത്തു ആവണക്കെണ്ണയിൽ കലക്കി കൊടുത്താൽ കൃമി ശല്യം
41 അവരയുടെ ഇളം ഇല ,ആവരമ്പട്ട ,കറുക വേര്  ഇവകൾ സാം അളവ് എടുത്തു ഉണക്കി പൊടിച്ചു ചൂർണം ആക്കി രണ്ടു നേരം തേനിൽ അല്ലെങ്കിൽ നെയ്യിൽ ചലിച്ചു കഴിച്ചാൽ ഉൽ മൂല രോഗം ശമിക്കും.
42 .ഇള നീരിൽ മുത്തിളിന്റെ ഇല ഇട്ടു വേവിച്ചു വരുന്ന ആവി മൂലക്കുരുവിൽ കൊള്ളിക്കുകയും മൂലക്കുരുവിൽ ആ ഇല വെച്ച് കെട്ടുകയും ചെയ്‌താൽ മൂല കുരു ശമിക്കും .
43 ഇമ്പൂരൽ ചെടിയും മുത്തിൾ ചെടിയും സമ അളവ് എടുത്തു ഇടിച്ചു വെള്ളത്തിൽ ഇട്ടു തിളപ്പിച്ച് കുടി നീരാക്കി കുടിച്ചാൽ കാസം,ആസ്തമ , ചുമ സുഖപ്പെടും .
44. തൂത് വള ചെടി മഷി പോലെ അരച്ച് ചുണ്ടക്കായ് അളവ് രാവിലെയും വൈകുന്നേരവും പശുവിൻ പാലിൽ കഴിച്ചാൽ  കൈ വിറയൽ മാറും .
45.കറുവാപ്പട്ട ഒന്നര പലം ,വാൽ  മുളക് കാൽ പലം ഇവകൾ പൊടിച്ചു 3 നേരമായി നെയ്യിൽ ചലിച്ചു കഴിച്ചാൽ ചുമ ശമിക്കും .
46 ഇന്തുപ്പ്, ചുക്ക് സമ അളവ് എടുത്തു പൊടിച്ചു വെണ്ണയിൽ ഇട്ടു കാച്ചി അതിൽ നിന്നും നാലു തുള്ളി വീതം കാതിൽ ഒഴിക്കുക .ഇങ്ങനെ നാലഞ്ച് പ്രാവശ്യംചെയ്താൽ കാതിൽ നിന്നും പഴുപ്പ് വരുന്നത് നിൽക്കും .
47 നവസാരം നടൻ കോഴിമുട്ടയുടെ വെള്ളയിൽ  അരച്ച്  തൊണ്ടക്കുഴിയിൽ പുരട്ടിയാൽ ടോൺസിലൈറ്റിസ് മാറും .
48.ഇരട്ടി മധുരം ,പെരുംജീരകം ,ശർക്കര ഇവകൾ 35 ഗ്രാം വീതം എടുത്തു ചൂർണം ഉണ്ടാക്കി ഒരു ഗ്രാം വീതം തേനിൽ  ചേർത്ത് കഴിച്ചാൽ മൈഗ്രൈൻ ,കടുത്ത തലവേദന ശമിക്കും .
49. നാടൻ ശർക്കരയും നെയ്യും കലർത്തി കഴിച്ചാൽ ശീത ഭേദി മാറും .
50. മന്ത് വീക്കം കുറയാൻ മുരിങ്ങ തൊലിനൊപ്പം ചെറിയ അളവ് കടുക് ചേർത്തു അരച്ച് പൂച്ചിട്ടാൽ മന്ത് വീക്കം കുറയും .
51 .ഇന്തുപ്പ് ചൂർണം ചെയ്തു നെയ്യ് ചേർത്തു കഴിച്ചാൽ ഇക്കിൾ ശമിക്കും.
52 .താഴമ്പൂ കത്തിച്ചു  കിട്ടുന്ന ചാമ്പൽ പുണ്ണുകളിൽ തൂവിയാൽ പുണ്ണുകൾ കരിയും 53.നല്ലവണ്ണം മൂത്ത തേങ്ങാ തൈര് ചേർത്തു അരച്ച് തലയിൽ തേച്ചു കുളിച്ചാൽ മുടി പൊ ഴിച്ചിൽ നിൽക്കും .
54. ചുവപ്പു ചീരയുടെ ഇല അരച്ച് മുഴകളിൽ പൂച്ചിട്ടാൽ മുഴ പഴുത്തു ഉടയും .
55 ഹൈഡ്രോസിൽ നു പപ്പായ ഇല  അരച്ച് വീക്കത്തിൻ മുകളിൽ രാത്രി കെട്ടി വെച്ച് കിടക്കുക .രാവിലെ അഴിച്ചു കളയുക .
56 തിമിരത്തിനു ചുവന്ന കടലാടി ഇല പിഴിഞ്ഞ് കണ്ണിൽ ഒഴിച്ചാൽ തിമിരം മാറും .
57 . മാതളപ്പൂ ,കശകശ ,ആര്യ വേപ്പ് ഇല ഇവകൾ പൊടിച്ചു മൂന്നു നേരം 5 കുരുമുളക് അളവ്  ചേർത്തു കൊടുത്താൽ മൂത്രത്തിൽ രക്തം കലർന്നു വരുന്നത് നിൽക്കും.
58. വാഴപ്പൂ ചാറിൽ ജീരകം അരച്ച് ചേർത്തു ദിവസേന രാവിലെ കഴിച്ചാൽ മലത്തിൽ രക്തം കലർന്നു പോകുന്നത് നിൽക്കും .
59.കൊത്തമല്ലി പൂവ് കുടി നീര് ആക്കി രാവിലെയും വൈകുന്നേരവും കുടിച്ചാൽ അജീർണം ശമിക്കും .പിത്ത സംബന്ധമായ രോഗവും മാറും .
60 ചൂട് കുരു മാറാൻ ചന്ദനം പനിനീരിൽ അരച്ച് പുരട്ടുക .
61.അടയ്ക്കാ മണിയൻ ഇല നിഴലിൽ ഉണക്കി പൊടിച്ചു ചൂർണം ആക്കി  ഒരു നേരം 5 ഗ്രാം വീതം തേനിൽ കലർത്തി കഴിച്ചാൽ 5 ദിവസം കൊണ്ട് തൊലിപ്പുറത്തു ഉണ്ടാകുന്നു ചൊറിച്ചിലൊട്  കൂടിയ കുരുക്കൾ ശമിക്കും .
62.ചെറു തുത്തി  വിത്ത് രാത്രി പാലിൽ കുതിർത്തു രാവിലെ എടുത്തു അതിനോടൊപ്പം അല്പം കൽക്കണ്ടം പൊടിച്ചത് ചേർത്ത്  6  നേരം കഴിച്ചാൽ ചുമ ശമിക്കും .
63 .തീപൊളളലിന് ഉളുവാ വെള്ളം ചേർത്തു അരച്ച് പൊള്ളിയ ഭാഗത്തു പൂശിയാൽ പുകച്ചിൽ മാറും പൊള്ളിയ പുണ്ണും സുഖപ്പെടും .
64 .ചെറുനാരങ്ങാ നീരും നല്ലെണ്ണയും കലർത്തി കഴിച്ചാൽ മൂത്ര ചുടിച്ചിൽ മാറും .
65 കുപ്പമേനി ഇല, വീട്ടിൽ ,നവസാരം  ഇവകൾ വെള്ളം ചേർത്തു ചതച്ചു തുണിയിൽ കെട്ടി മൂക്കിൽ നസ്യമിട്ടാൽ സകല വിഷവും അലിഞ്ഞു പോകും.
66 . വൃദ്ധർക്കുണ്ടാകുന്ന മലബന്ധം മാറാൻ കറിവേപ്പില ഉണക്കി പൊടിച്ചതും മുത്തിൾ ഇത് ഉണക്കി പൊടിച്ചത് സമ അളവിൽ എടുത്തു് തേനിൽ കുഴച്ചു അത്താഴത്തിനു പുറമെ  കഴിച്ചാൽ മലബന്ധം ശമിക്കും .
67 . ആലിന്റെ തളിരും ആലിന്റെ വിത്തും സമ അളവ് എടുത്തു പാലിൽ കാച്ചി കഴിച്ചാൽ മുലപ്പാലില്ലാത്ത സ്ത്രീകൾക്ക് പാലുണ്ടാകും .
68.ഏലത്തരി പൊടിച്ചു മുത്തിൾ ചാ റിൽ അരച്ച് ഉണക്കി അതിൽ അടയ്ക്കാമണിയൻ നിഴലിൽ ഉണക്കി പൊടിച്ചു ചേർത്ത്  2 ഗ്രാം വീതം മൂന്നു നേരം കഴിച്ചാൽ ചർമ്മത്തിൽ ഉണ്ടാകുന്ന മുഴകൾ ,തടിപ്പ് ഇവകൾ ശമിക്കും.
69.അത്തി ,പേരാൽ ,അരയാൽ ഇവയുടെ വിത്തുകൾ സമ അളവിൽ എടുത്തു പാലിൽ അരച്ച് 5 ഗ്രാം വീതം രാവിലെ മാത്രം കഴിച്ചാൽ ചെറുപ്പക്കാർ വൃദ്ധന്മാർ, രോഗികൾ ഇവരുടെ ശരീരം പുഷ്ടി പെട്ട് ആരോഗ്യവാന്മാർ ആകും .
70 .മണ തക്കാളി ഇല തോരൻ വെച്ചോ മണതക്കാളി മെഴുക്കു പുരട്ടിയോ ഭക്ഷണത്തോടൊപ്പം കഴിച്ചാൽ വയറ്റുപുണ്ണ് ശമിക്കും .

71. കരിംജീരകംഎണ്ണയിൽ ഇട്ടു കരി യുന്നതു വരെ വറുത്തു കരിംജീരകം അരിക്കാടിയിൽ അരച്ച്  പൂശിയാൽ ചൊറി, തേമൽ കുറയും .
72 .വെളുത്തുള്ളി തൊലി നീക്കി പശുവിൻ പാലിൽ കാച്ചി കുടിച്ചാൽ വായൂ ശല്യം തീരും
73 . ചുവന്ന മുള്ളങ്കി ഇല കരിയില പോലെ
ഉണക്കി അതിനെ എരിച്ചു ചാമ്പലാക്കി ആ ചാമ്പലിൽ നിന്നും കുറച്ചു എടുത്തു ആവണക്ക് എണ്ണ യിൽ കുഴച്ചു ഒരു വെള്ള തുണിയിൽ പുരട്ടി പാലുണ്ണി മേലെ  കുറച്ചു ദിവസം വെച്ച് കെട്ടിയാൽ പാലുണ്ണി മറയും .
74 കടുക് കുടി നീര് ആക്കി തേൻ ചേർത്തു കുടിച്ചാൽ തൊണ്ട രോഗം ശമിക്കും .
75. കുപ്പമേനി ചൂർണ്ണവും തിപ്പലി ചൂര്ണവും സമ അളവ് എടുത്തു ഒരു ഗ്രാംനെയ്യിൽ കലർത്തി കഴിച്ചാൽ മൂല രോഗം ശമിക്കും .
76 .വേപ്പിൻ തളിരില ചതച്ചു ആവണക്കിലയിൽ പൊതിഞ്ഞു കനലിൽ വാട്ടി തീപൊള്ളിയ ഭാഗത്തു വെച്ച് കെട്ടിയാൽ തീ പുണ്ണ്  സുഖപ്പെടും
. 77 താർതാവൽ (കുടൽ ചുരുക്കി ) വിത്ത് പിടിച്ചോ അരച്ചോ പാലിൽ കലക്കി കുടിച്ചാൽ ദേഹ ബലമുണ്ടാകും .
78 . പുഴുക്കടിക്കു പൊന്നംതകര സമൂലം ചന്ദനം ചേർത്ത് അരച്ച് തേച്ചാൽ പുഴുക്കടി മാറും .
79.ചെങ്കണ്ണ്  ശമിക്കാൻ നന്ത്യാർവട്ട പൂ പിഴിഞ്ഞ് അതിൽ നിന്നും രണ്ടോ മൂന്നോ തുള്ളി വീതം രാവിലെയും വൈകിട്ടും കണ്ണിലിറ്റിച്ചാൽ  കണ്ണ് രോഗം ശമിക്കും
80 .കൊട്ടം പശുവിൻ പാലിൽ അരച്ച് പശുവിൻ പാലിൽ കലക്കി കുടിച്ചാൽ ശരീരത്തിലെ ദുർഗന്ധം മാറും.
81.വളംകടിക്ക് മൈലാഞ്ചി ഇല അരച്ച് പൂശിയാൽ സുഖമാകും .
82. നഖ ചുറ്റിനു വെറ്റിലയും കൽ ചുണ്ണാമ്പും ചേർത്തു അരച്ച് ബാധിക്കപ്പെട്ട നഖത്തിൽ പൊതിയുക .
83. ശംഖു പനി  നീരിൽ ഉരച്ചു പൂശിയാൽ മുഖക്കുരു ശമിക്കും .
84.തലയിൽ വട്ടത്തിൽ മുടി കൊഴിച്ചിലിനു അരളി കറ പുരട്ടിയാൽ മുടികിളിർക്കും .
85. താരൻ മാറാൻ വെള്ള കുരുമുളക് അല്ലെങ്കിൽ കുരുമുളക് പാൽ ചേർത്തു അരച്ചു തലയിൽ തേച്ചു പിടിപ്പിച്ചാൽ താരൻ  സുഖമാകും .
86 മുറിപ്പാടുകൾ മറയാൻ വേപ്പിൻപട്ട കഷായം വെച്ച് അത് കലക്കിയാൽ കിട്ടുന്ന പത തേക്കുക.
87.പാൽ ചുരക്കാനും പാലു കെട്ടി നിന്നുണ്ടാകുന്ന മുല വീക്കത്തിനും വെറ്റില കനലിൽ വാട്ടി അടുക്കു അടുക്കായി വെച്ച് കെട്ടുക .
88 വെള്ളം തെളിയാൻ :തേറ്റാമ്പരൽ വെള്ളം ചേർത്തരച്ചു  കലക്കി ഒഴിച്ചാൽ  തെളിയും .
89. ചെങ്കണ്ണ് മാറാൻ ശുദ്ധമായ മഞ്ഞൾ നീരിൽ  ഒരു വെളുത്ത തുണി കഷ്ണം മുക്കി നിഴലിൽ ഉണക്കി  എടുത്തു ചെങ്കണ്ണ് ഉള്ളവർ  ഈ തുണി കൊണ്ട് കണ്ണ് തുടച്ചു കൊണ്ടിരുന്നാൽ ചെങ്കണ്ണ് ,കണ്ണ് വേദന , കണ്ണിൽ നിന്ന് വെള്ളം ഒഴുകൽ ശമിക്കും.
90. ഉള്ളി ചാർ കുടിച്ചാൽ പുകയില വിഷം ശമിക്കും .
91.മദ്യപാനാസക്തി കുറക്കാൻ കുരു മുളക്  കൊടി ,കറുവപ്പട്ട , കരിപ്പെട്ടി ഇട്ടു വെള്ളം തിളപ്പിച്ച്  കുടി നീരാക്കി കൊടുത്താൽ മദ്യപാനാസക്തി മാറും .
92 .പ്രമേഹം കുറയാൻ തൊട്ടാവാടി ഇലയും വെറും ഉണക്കി പൊടിച്ചു 4 -8 ഗ്രാം പാലിൽ കലക്കി കുടിച്ചാൽ പ്രമേഹം കുറയും
93.അശോകത്തിന്റെ പട്ട ഇടിച്ചു നീരെടുത്ത് കാൽ പലം വീതം കുടിച്ചാൽ വെള്ളപോക്ക് ശമിക്കും .
94 നാഡീ തളർച്ച മാറാൻ അമുക്കുരം പൊടി ഒരു പങ്കു കൽക്കണ്ട പൊടി 3 പങ്കു ചേർത്ത് അതിൽ നിന്നും ഒരു നേരം 4 ഗ്രാം വീതം രാവിലെയും വൈകുന്നേരവും കഴിച്ചു 125 മില്ലി നാടൻ പശുവിൻ പാൽ കുടിച്ചാൽ നാഡീ തളർച്ച നീങ്ങും.
95 .നൊച്ചി ഇല വഴറ്റി പറ്റിട്ടാൽ വീക്കം കുറയും
96.മൂട്ടയെ ഒഴിവാക്കാൻ കുളവാഴ കിഴങ്ങു മൂട്ട ഉള്ള ഭാഗത്തു വെക്കുക . അത് വാടി വരുമ്പോൾ ഉണ്ടാകുന്ന നാറ്റം കാരണം മുട്ടകൾ മയങ്ങി ചത്ത് പോകും .
97വെളിച്ചെണ്ണയിൽ കർപ്പൂരം ചേർത്തു നല്ലവണ്ണം ചൂടാക്കി ആറ്റി നെഞ്ചിൽ തേച്ചു പിടിപ്പിക്കുക . നെഞ്ചിൽ കെട്ടി കിടക്കുന്ന കഫം വെളിയിൽ പോകും.
98 അഞ്ചാറ് തുളസി ഇല ഒരു ചെറിയ കഷ്ണം ചുക്ക് ,2 ഗ്രാമ്പൂ  ചേർത്ത് നല്ലവണ്ണം അരച്ച് നെറ്റിയിൽ പൂച്ചിട്ടാൽ തലവേദന ശമിക്കും.
99. ചുക്ക് ,വാൽ  മുളക് ,തിപ്പലി , ഏലത്തരി ഇവകൾ തേനിൽ ചലിച്ചു കഴിച്ചാൽ തൊണ്ട കരകരപ്പു മാറും.
100 .നെല്ലിക്ക ഇടിച്ചു പിഴിഞ്ഞ് തേൻ ചേർത്തു കഴിച്ചാൽ തുടർച്ചയായി ഉണ്ടാക്കുന്ന ഇക്കിൾ മാറും
101 പടിക്കാരം ചട്ടിയിൽ ഇട്ട് ചൂടാക്കി തണുപ്പിച്ചു അതിനെ ഒരു ദിവസം മൂന്നു നേരം വായിൽ കൊണ്ട് കൊപ്ലിച്ചാൽ വായ് നാറ്റം ശമിക്കും .
102 .കരിമ്പിൻ ചണ്ടി എടുത്തു കത്തിച്ചു  ആ  ചാമ്പലിൽ വെണ്ണ ചേർത്തു കുഴച്ചു ചുണ്ടിൽ തടവിയാൽ ചുണ്ടു വെടിപ്പു ശമിക്കും.
103 .ഒരു ഗ്ലാസ് വെള്ളത്തിൽ കറി  വേപ്പില ഇഞ്ചി ,ജീരകം ചേർത്തു തിളപ്പിച്ചരിച്ചു കുടിച്ചാൽ അജീർണം നേരെയാകും .
104  മഞ്ഞൾ കനലിൽ ഇട്ടു ചാമ്പൽ ആകും വരെ കത്തിച്ചു എടുക്കുക . ആ ചാമ്പൽ തേൻ ചേർത്തു കഴിച്ചാൽ കുടൽ പുണ്ണ് ശമിക്കും .
105 .വേപ്പിൻ പൂ ഉണക്കി പൊടിച്ചു ചൂട് വെള്ളത്തിൽ കലക്കി കുടിച്ചാൽ ഗ്യാസ് പ്രശ്നങ്ങൾ ശമിക്കും , ഉണങ്ങാത്ത  കുടൽ പുണ്ണ് മാറും .
106 .ഉലുവ നെയ്യിൽ വറുത്തു പൊടി ചെയ്തു മോരിൽ കൽക്കി കുടിച്ചാൽ വയർ വേദന ശമിക്കും .
107 ചെമ്പരുത്തി ഇലകൾ ഉണക്കി പൊടിച്ചു ദിവസവു രണ്ടു  നേരം കഴിച്ചാൽ  മലബന്ധം മാറും .
108. മലവാഴ പഴം നല്ലെണ്ണ ചേർത്ത് കഴിച്ചാൽ ശീത ഭേദി ഗുണമാകും .
109.കണ്ടകാരി ചുണ്ട ഇത് ചാർ ഒലിവെണ്ണയിൽ വഴറ്റി തേച്ചാൽ പിത്ത വെടിപ്പു ഗുണമാകും .
110 .കർപ്പൂരം,ചുക്ക് ,സാംബ്രാണി , പെരുങ്കായം ഇവകൾ സമ  അളവിൽ എടുത്തു കഞ്ഞി വെള്ളത്തിൽ കലക്കി വീണ്ടും ചൂടാക്കി വായു  വിലങ്ങിയവർ  വിലക്കും ഉണ്ടായ ഭാഗത്തു   ദിവസം മൂന്നു പ്രാവശ്യം തേച്ചു പിടിപ്പിച്ചാൽ വിലക്കം  ഭേദമാകും .
111.ഓറഞ്ചിന്റെ തൊലി വെയിലിൽ ഉണക്കി പൊടിച്ചു ദിവസവും സോപ്പിനു പകരം ശരീരത്തിൽ തേച്ച കുളിച്ചാൽ ചർമ രോഗങ്ങൾ ഉള്ളത് സുഖക്കാർഡും. വീണ്ടും വരില്ല
112 . വെളുത്തുള്ളി വെറ്റില  ചേർത്ത് മഷി പോലെ അരച്ച് ദിവസവും തേച്ചു പിടിപ്പിച്ചു കുളിച്ചാൽ തേമൽ മാറും .
113 ചേന ചെറിയ കഷ്ണം ആക്കി തുവരം  പരിപ്പ്  ചേർത്ത് സാംബാർ പോലെ ഉണ്ടാക്കി കഴിച്ചാൽ മൂല രോഗം സുഖപ്പെടും .
114 .വാഴ തണ്ടു ചുട്ടു അതിന്റെ ചാമ്പൽ വെളിച്ചെണ്ണയിൽ കലർത്തി പുരട്ടിയാൽ തീപൊള്ളൽ മൂലം ഉണ്ടാകുന്ന പഴുപ്പ് , പാടുകൾ ക്രമേണ ഭേദമാകും .

115 .ഒരു തുണ്ടു ചുക്ക് തോൽ 
 നീക്കി അര ലിറ്റർ വെള്ളത്തിൽ ഇട്ടു തിളപ്പിച്ച് പാൽ ,പഞ്ചസാര ചേർത്തു രാവിലെയും വൈകിട്ടും
കുടിച്ചാൽ മൂക്കടപ്പ് മാറും .

116 . ചെറുനാരങ്ങാ നീര് തേൻ ചേർത്ത് കുടിച്ചാൽ വരട്ടു ചുമ ശമിക്കും .


കടപ്പാട് : സിദ്ധ വൈദ്യൻ കരികാലൻ /db ൫.൨.൨൦൨൦ 

No comments:

Post a Comment