ലൈംഗീക ബലഹീനത :
ആധുനിക തലമുറയിലെ പല പുരുഷന്മാരും യുവാക്കളും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ശീഘ്ര സ്കലനം , ഉദ്ധാരണ ശേഷി ഇല്ലായ്‌മ ,ഉദ്ധരിച്ചാലും ലിംഗത്തിനു ബലം ഇല്ലായ്മ .ഇന്ന് മാർകെറ്റിൽ ഏറ്റവും കൂടുതൽ കച്ചവടം നടക്കുന്ന ,നടത്തുന്ന ഒരു പ്രശ്നം ആണ് ലൈംഗിക പ്രശ്നങ്ങൾ . ഒട്ടു മിക്കതും മാനസീക മായ് കാരണങ്ങൾ . നീല പടം ,സെക്സ് കഥകൾ ഇവകൾ ഉണ്ടാക്കുന്ന മാനസിക സംഘർഷം ചില്ലറയല്ല . തനിക്കു ഇണയെ സംതൃപ്ത ആക്കാൻ പറ്റുമോ ?, ദീർഘ നേരം സംഭോഗത്തിൽ ഏർപ്പെടുവാൻ പറ്റുമോ ?ലൈംഗിക ബന്ധം ശരിയായില്ലെങ്കിൽ ഇണ പുറംകാലിനു അടിക്കുമോ ഇങ്ങനെ നിരവധി സംശയങ്ങളും സന്ദേഹങ്ങളും . ഇവ ആരോടും തുറന്നു ചോദിക്കാനുള്ള മടിയും ഭയവും .അവസാനം എത്തിപറ്റുന്നതു അജ്ഞരായ സുഹൃത്തുക്കളുടെ ഉപദേശം അല്ലെങ്കിൽ കൊച്ചു പുസ്തക താളിലെ പെരുപ്പിച്ച കഥകൾ . എന്തായാലും ഫലം നിരാശ ,ദാമ്പത്യ കലഹം ,വിവാഹ മോചനം എന്നെ അവസ്ഥയിൽ എത്തിപ്പെടും . എന്നാൽ ഒരു ചിലർക്ക് ആരോഗ്യ പ്രശ്നങ്ങൾ കൊണ്ടോ യൗവ്വനത്തിൽ ചെയ്ത സ്വയംഭോഗം കാരണമോ ഉണ്ടാകാം . എന്തായാലുംആദ്യം സ്വയം തീരുമാനമെടുക്കുക .എന്നെ കൊണ്ട് കഴിയും എന്ന് .ആ തീര്മാന്തത്തെ സപ്പോർട് ചെയ്യാൻ സിദ്ധ വൈദ്യം , അമ്മൂമ്മ വൈദ്യം പറഞ്ഞുതന്ന ചില കുറിപ്പുകൾ ഇതാ :-
ശീഘ്ര സ്കലനത്തിനു :
ശുദ്ധി ചെയ്ത അമുക്കുരം :25 ഗ്രാം (പശുവിൻ പാലിൽ പുഴുങ്ങി വെയിലത്ത് ഉണക്കുന്നത് ശുദ്ധി)
ബദാം പരിപ്പ് :25 ഗ്രാം
കശുവണ്ടി പരിപ്പ് -25 ഗ്രാം
അക്രാവ് -25 ഗ്രാം (അക്രകാരം എന്ന് തമിഴിലും പല്ലു വേദന ചെടി എന്ന് മലയാളികൾക്കു അറിയുന്ന ചെടി,)
അക്രാവ് പുറത്തെ തൊലി ചുരണ്ടി കളഞ്ഞു മറ്റുള്ള ചേരുവകൾ ചേർത്ത് നന്നായിട്ടു ഇടിച്ചു പിടിച്ചു ചൂര്ണ പരുവത്തിൽ ആക്കി കുപ്പിയിൽ സൂക്ഷിക്കുക ഇതിൽ നിന്നും 5 ഗ്രാം വീതം ദിനം രണ്ടു നേരം നാവിൽ ഇട്ട് നുണഞ്ഞു ഇറക്കി പുറമെ കാച്ചിയ പശുവിൻ പാൽ കുടിക്കുക . തുടർന്ന് കഴിച്ചാൽ പുഷ്ടി ഉണ്ടായി ദമ്പതിക്രീയ ദീർഘിക്കും എന്ന് വൈദ്യം .
ഏഴിലം പാലയരി നാവിനടിയിൽ ഇട്ടു ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടാൽ സമയ ദീർഘം ഉണ്ടാകും .ഏഴിലം പാലയരിയുടെ കയ്പു?
ലിംഗ ബലത്തിന് :
അയമോദകം -10 ഗ്രാം
വയമ്പ് -10 ഗ്രാം
ഒലിവെണ്ണ -50 മില്ലി
ഒന്നും രണ്ടും സാധനങ്ങൾ ചൂടാക്കി പൊടിച്ചു ചൂര്ണ രൂപത്തിലാക്കി എടുക്കുക . ഒലിവെണ്ണ പാത്രത്തിൽ ഒഴിച്ച് അടുപ്പേറ്റി എണ്ണ ചൂടാകുമ്പോൾ പൊടികൾ അതിലിട്ടു മന്ദാഗ്നിയിൽ തിളപ്പിച്ച് തൈല പാകമാക്കി അരിച്ചു കണ്ണാടി കുപ്പിയിൽ സൂക്ഷിക്കുക . ഈ തൈലം രാത്രിയിൽ പുരട്ടി രാവിലെ കഴുകി കളയുക . ഇങ്ങനെ തുടർച്ചയായി ചെയ്‌താൽ ലിംഗ ബലഹീനം മാറും .
നാഡീ തളർച്ച :
കരിംജീരകം -ഒരു ടേബിൾ സ്പൂൺ
ഒലിവ് ഓയിൽ -20 മില്ലി
കരിംജീരകം നല്ലവണ്ണം ചതച്ചു ഒലിവോയിലിൽ ഇട്ടു ഇളക്കി മൂന്നോ നാലോ മണിക്കൂർ അനക്കാതെ വെക്കുക . കരിംജീരക ഗുണം ഒലിവോയിലിൽ ഇറങ്ങും .ശേഷമെടുത്തു രാത്രിയിൽ ലിംഗത്തിൽ പുരട്ടി രാവിലെ കഴുകി കളയുക തുടർച്ചയായി 48 ദിവസം ചെയ്യണം .
2 . കശ്കശ് അര ടീ സ്പൂൺ വീതം ഓർ നേരം വായിലിട്ടു പതുക്കെ ചവച്ചു രസിച്ചു തിന്നുക . ഇങ്ങനെ ഒരു ദിവസം ഒന്നര ടേബിൾ സ്പൂൺ കഴിക്കുക . ക്രമേണെ നാഡീ തളർച്ച മാറും
3. കശ്കശ് -15 ഗ്രാം
നായ്കുരുണ പരിപ്പ് - 10 ഗ്രാം
കശകശയും നായകുരുണ പരിപ്പും നന്നായി പൊടിച്ചെടുക്കുക . രാത്രി അത്താഴ പുറമെ ഈ പൊടി കാച്ചിയ നാടൻ പശുവിൻ പാലിൽ കലക്കി കുടിക്കുക .ക്രമേണെ നാഡീ ക്ഷീണം മാറി ശരീരം പൂത്തുണർവ് പെറ്റു സകല നാഡീ ക്ഷീണവും മാറും .
കടപ്പാട് :ksm / patti/db ൩.൧൧,൨൦൧൯
No comments:
Post a Comment