ആവാര :
മലയാളികൾക്ക് ഇതിന്റെ
വലിയ പ്രയോഗങ്ങൾ അറിയില്ല
എന്ന് തോന്നുന്നു .
"തമിഴ്
ഗ്രാമങ്ങളിൽ ആവാരം പൂ കണ്ടാൽ
ചാവൊരുണ്ടോ "എന്നൊരു
ചൊല്ലുണ്ട് .
അത്രക്കും
ഔഷധ ഗുണങ്ങൾ ഉള്ള
ഒന്നാണ് ആവാര . ഇതിന്റെ പൂവ്
,കായ ,ഇല പട്ട
,വേര് എല്ലാം ഔഷധം നിറഞ്ഞതു
ആണ് ,
ഔഷധ ഗുണങ്ങൾ :
ആവാരം പട്ട ഉണക്കി പൊടിച്ചു
സൂക്ഷിക്കുക .അതിൽ നിന്നും ഒരു
ടേബിൾ സ്പൂൺ വെള്ളത്തിലിട്ടു തിളപ്പിച്ച്
ആറ്റി യതിനു ശേഷം വായ്
കൊ പ്ലിച്ചാൽ മോണ രോഗങ്ങൾ
ശമിക്കും പല്ല് ബലപ്പെടും . ഇത്
കുടിച്ചാൽ രക്തം കട്ട പിടിക്കുന്ന
പ്രശ്നമുള്ളതു മാറും ,മൂത്ര നാളിയിലുണ്ടാകുന്ന
എരിച്ചിൽ മാറും .ഹൃദയ ത്തിൽ
ബ്ലോക്കുകൾ ഉണ്ടാകാതെ കാക്കും .
ആവാരം കായ് ഉണക്കി പൊടിച്ചു
അല്പം വെള്ളം ചേർത്തു കുഴച്ചു
കണ്ണ് ഇമകൾക്കു പുറത്തു പൂച്ചാക്കി
ഇട്ടാൽ കണ്ണിന് ചുവപ്പു മാറും കൂടെ കണ്ണെരിച്ചിൽ
,കണ്ണിൽ നിന്നും വെള്ളം വരുക
ഇവകൾ മാറും .
ആവാരം ഇല തണുപ്പ് തരുന്നതായതു
കൊണ്ട് അവരം ഇല തൊപ്പി പോലെ തലയിൽ ചൂടിയാൽ ചൂട്
മൂലം ഉണ്ടാകുന്ന മയക്കം
,അപസ്മാരം ഇവകൾ ഒഴിവാകും .
ആവാരം പൂ കൂട്ടു
കറിയിൽ ചേർത്തോ തോരനായോ ഉണ്ടാക്കി
കഴിച്ചാൽ ശരീരത്തിൽ ഉണ്ടാകുന്ന ദുർനാറ്റം
മാറും .
വയറിളക്കം നിൽക്കാൻആവാര ഇല - ഒരു പിടികൽക്കണ്ട പൊടി - അര ടേബിൾ സ്പൂൺ
ആവാര ഇല നല്ലവണ്ണം അരച്ച് ചാറെടുത്തു അതിൽ കൽക്കണ്ട പൊടി ചേർത്ത് ഇളക്കി ഒരു കൊട്ടപാക്ക് അളവ് കഴിച്ചാൽ ശീത ഭേദി ,പഴകിയ വയറിളക്കം ശമിക്കും .
പലര്‍ക്കും ഉണ്ടാകുന്ന ഒരസുഖം ശരീരത്തില്അങ്ങിങ്ങായി വെളുത്ത പാച്ച് പോലെ തൊലിയുടെ നിറംവെളുത്തു വൃത്തികെട് ആയിതോന്നും. എവിടെആണ് ഇത്ഉണ്ടാകുകഎന്ന് പറയാന്‍ പറ്റില്ല, മുഖത്ത്, കൈ കാല്കളില് ശരീരത്തില്‍ എവിടെ വേണം എങ്കിലും ഉണ്ടാകാം. വെള്ളപോക്ക് പോലെയുള്ള യോനീരോഗങ്ങള്‍ ,മാനസീക സമ്മര്‍ദ്ധം ഉള്ളപ്പോള്‍ ഗര്‍ഭ ധാരണംനടന്നാല് ഈരോഗത്തിന്സാധ്യത കൂടുതല്‍ എന്ന് പറയുന്നു. വന്ന അസുഖം പടരാതിരിക്കാനും ക്രമേണമാറാനും
മഞ്ഞള്‍പ്പൊടി- ഒരുനുള്ള്
ജീരകം പൊടിച്ചത് -5 നുള്ള്
ആവാര പൂ -10 എണ്ണം
രോഗിയുടെ സ്വന്തം മൂത്രം -200 മില്ലി
മഞ്ഞള്‍പ്പൊടി- ഒരുനുള്ള്
ജീരകം പൊടിച്ചത് -5 നുള്ള്
ആവാര പൂ -10 എണ്ണം
രോഗിയുടെ സ്വന്തം മൂത്രം -200 മില്ലി
ചെയ്യണ്ടവിധം:
പറഞ്ഞ അളവിലുള്ള മൂത്രം ഒരുപാത്രത്തില്‍ ഒഴിച്ച് അതില്മറ്റുചേരുവകള് ചേര്‍ത്തു അടുപ്പില്‍വെച്ച് അടച്ചു തിളപ്പിക്കുക, നല്ലവണ്ണംതിളച്ചു കൊണ്ടിരിക്കുമ്പോള്‍ അടപ്പ് തുറന്നുപറ്റിയിരിക്കുന്ന നീരാവിഒരുപാത്രത്തില്ശേഖരിക്കുക. ഇങ്ങനെ ശേഖരിക്കുന്നതില്‍ നിന്നും ഒരുനേരം 10 മില്ലി കുടിച്ചാല്‍ മതിയാകും ദിവസം ഒരുപ്രാവശ്യംമതി.ഉണ്ടായിട്ടുള്ള വെള്ളപാണ്ഡ പരക്കുന്നത് തടയും.പതുക്കെപതുക്കെ ഉണ്ടാകുന്നത് മറയും.പുറമെയുള്ള പാടുകള്‍ മായാന്‍ തുടങ്ങും. പുറമേ പുരട്ടാനുള്ള ഔഷധപ്രയോഗം കൂടെനടത്തിയാല് ഭേദമാകല്‍ ശീഘ്രം ആകും.
ആവാര തളിരിലയും ,ആവാര പട്ടയും കറുക വെറും സമം എടുത്തു ഉണക്കി പൊടിച്ചു ചൂര്‍ണം ആക്കി രണ്ടു നേരം തേനില്‍ അല്ലെങ്കില്‍ നെയ്യില്‍ സേവിച്ചാല്‍ ഉള്ളു അര്‍ശസ്സ് മാറും . കരിക്കിന് വെള്ളത്തില്‍ കുടങ്ങലിട്ടു വേവിക്കുമ്പോള്‍ വരുന്ന ആവി ഗുദത്തില്‍ കൊള്ളിക്കുകയും ആ ഇല അവിടെ കെട്ടി വെക്കുകയും ചെയ്താല്‍ ഭേദമാകും .ഇനി ബ്ലീഡിംഗ് പൈല്‍സ് ആണെങ്കില്‍ മാങ്ങയണ്ടി ഏഴു പ്രാവശ്യം ശുദ്ധമായ വെള്ളത്തില്‍ കഴുകി നല്ല വണ്ണം അരച്ച് പാലില്‍ കലക്കി കുടിക്കുക
തിമിരം ആരംഭ നിലയില്‍ ഉള്ളത് കുറക്കാന്‍ വേണ്ടി ഉള്ളതാണ് .പരീക്ഷണം സ്വന്തം റിസ്കില്‍ .
ആവാര വിത്ത് - ഉണങ്ങിയതോ പച്ചയോ ഒരു കായ്ക്കുള്ളില്‍ ഉള്ളത്
ആട്ടിന്‍ പാല് - അരക്കാന്‍ വേണ്ടി മാത്രം (മനോധര്‍മം.)
ആവാര കായില്‍ നിന്നും വിത്തുകള്‍ മാത്രം എടുക്കുക . മരുന്ന് അരക്കുന്ന കല്ല് നല്ലവണ്ണം കഴുകി ശുദ്ധിയാക്കി അതില്‍ ഈ വിത്തുകള്‍ ഇട്ടു ആട്ടിന്‍ പാല് ഒഴിച്ച് നല്ലവണ്ണം അരച്ച് ആ അരപ്പ് ശുദ്ധമായ വെള്ള തുണിയില്‍ ഇട്ടു പിഴിഞ്ഞ് എടുക്കുക . ഉണങ്ങിയ വിത്തും പച്ച വിത്തും ഉപയോഗിക്കാം .
വേണ്ട ഡോസ് : മൂന്നു തുള്ളി . യാതൊരു കാരണവശാലും കണ്ണില്‍ മൂന്നു തുള്ളിയില്‍ കൂടരുത് . തിമിരം ഉള്ള കണ്ണില്‍ മാത്രം ഒഴിക്കുക . അര മണിക്കൂര്‍ കഴിഞ്ഞു കഴുകി കളയാം . ഒരു മാസത്തില്‍ ഒറ്റ പ്രാവശ്യം മാത്രമെ ഇത് ചെയ്യാവു . സാധാരണ ഗതിയില്‍ ഒറ്റ പ്രാവശ്യത്തെ പ്രയോഗം കൊണ്ട് മാറും .
തിമിരം ഇല്ലാത്തവര്‍ തിമിരം ഇല്ലാത്ത കണ്ണില്‍ ഇത്പ്രയോഗിക്കരുത് .
ആവാര വിത്ത് - ഉണങ്ങിയതോ പച്ചയോ ഒരു കായ്ക്കുള്ളില്‍ ഉള്ളത്
ആട്ടിന്‍ പാല് - അരക്കാന്‍ വേണ്ടി മാത്രം (മനോധര്‍മം.)
ആവാര കായില്‍ നിന്നും വിത്തുകള്‍ മാത്രം എടുക്കുക . മരുന്ന് അരക്കുന്ന കല്ല് നല്ലവണ്ണം കഴുകി ശുദ്ധിയാക്കി അതില്‍ ഈ വിത്തുകള്‍ ഇട്ടു ആട്ടിന്‍ പാല് ഒഴിച്ച് നല്ലവണ്ണം അരച്ച് ആ അരപ്പ് ശുദ്ധമായ വെള്ള തുണിയില്‍ ഇട്ടു പിഴിഞ്ഞ് എടുക്കുക . ഉണങ്ങിയ വിത്തും പച്ച വിത്തും ഉപയോഗിക്കാം .
വേണ്ട ഡോസ് : മൂന്നു തുള്ളി . യാതൊരു കാരണവശാലും കണ്ണില്‍ മൂന്നു തുള്ളിയില്‍ കൂടരുത് . തിമിരം ഉള്ള കണ്ണില്‍ മാത്രം ഒഴിക്കുക . അര മണിക്കൂര്‍ കഴിഞ്ഞു കഴുകി കളയാം . ഒരു മാസത്തില്‍ ഒറ്റ പ്രാവശ്യം മാത്രമെ ഇത് ചെയ്യാവു . സാധാരണ ഗതിയില്‍ ഒറ്റ പ്രാവശ്യത്തെ പ്രയോഗം കൊണ്ട് മാറും .
തിമിരം ഇല്ലാത്തവര്‍ തിമിരം ഇല്ലാത്ത കണ്ണില്‍ ഇത്പ്രയോഗിക്കരുത് .
ആവാര ഇല ,പൂ
,കായ് ,പട്ട ,വേര് ഇവകൾ
സമ അളവ് എടുത്തു
ചൂർണമാക്കി അതിൽ
നിന്നും 10 ഗ്രാം അളവ് രാവിലെയും വൈകുന്നേരവും ചൂട്
വെള്ളം ചേർത്ത് ദിവസവും കുടിച്ചാൽ ത്വക്
രോഗങ്ങൾ ,നാവു വരളുക ,.അമിത വിശപ്പ്
,ശരീരം മെലിച്ചിൽ ,ശരീര പുകച്ചിൽ
, ക്ഷീണം ,മയക്കം ,ശ്വാസം മുട്ടൽ ഇവകൾ
ക്രമേണ സുഖപ്പെടും .
ആവാര ചെടിയുടെ
കറ ശേഖരിച്ചു തണുത്ത
വെള്ളത്തിലോ മോരിലോ 10 ഗ്രാം
വീതം കലക്കി
കുടിച്ചാൽ സ്ത്രീകൾക്ക് ഉണ്ടാകുന്ന വെള്ളപൊക്കും മൂത്രനാളിയിൽ ഉണ്ടാകുന്ന
പുകച്ചിലും എരിച്ചിലും ശമിക്കും .
ആവാര യുടെ ഇല ,പൂ
,കായ് ,പട്ട ,വേര് വെള്ളത്തിൽ ഇട്ടു തിളപ്പിച്ച് ആ
കുടി നീരിൻ അളവ് പനം കൽക്കണ്ടം
ചേർത്ത് അതോടൊപ്പം വാൽ മുളക്
,ഏലക്കായ ചേർത്ത് കുറുകിയ പാകത്തിലാക്കി കാച്ചി സൂക്ഷിക്കുക .അതിൽ
നിന്നും 10 മില്ലി വീതം ദിവസവും രണ്ടു നേരം
പാൽ അല്ലെങ്കിൽ
വെള്ളം ചേർത്ത് കഴിച്ചാൽ ക്ഷീണിച്ച ശരീരം ബലപ്പെടും
,അമിത മൂത്ര പോക്ക് ശമിക്കും
.
ആവാര ഇല അരച്ച് ഉച്ചി
മുതൽ കാ;ൽ
വരെ ഒന്നുരണ്ടു മണിക്കൂർ
പൂശി ഇരുന്നാൽ
വാതം ,ശരീരത്തിൽ ഉണ്ടായ ക്ഷതങ്ങൾ
മാറും ,
ആവാരംപൂ ഉണങ്ങിയ നാരങ്ങാ
തോട് ,ചെറുപയർ ,റോസാപൂ ഇതഴുകൾ
,കസ്തൂരി മഞ്ഞൾ ഇവകൾ
സമ അളവ് എടുത്തു
പൊടിച്ചു ചൂര്‍ണമാക്കി വെച്ച്
അതിൽ നിന്നും ആവശ്യത്തിന്
എടുത്തു പനിനീർ ചേർത്ത് കുഴച്ചു
മുഖത്ത് പൂശി അര മണിക്കൂർ കഴിഞ്ഞു കഴുകി
കളയുക .മുഖത്തെ കറുത്ത വളയങ്ങൾ
,കറുത്ത പുള്ളികൾ ,മുഖത്തെ തോൽ
ചുളിവ് ഇവകൾ ക്രമേണ മാറും . ഈ കൂട്ട്
ശരീരത്തിലും തേക്കാം .
ആവാരം പൂ ഉണക്കി
പൊടിയാക്കി വച്ചതി ൽ
നിന്നും രാവിലെ
പത്തു ഗ്രാം അളവിൽ വെറും
വയറ്റിൽ കഴിച്ചാൽ വിളർച്ച
മാറി പുതു രക്തം
ഉണ്ടാകും .
ആവാരം ഇല ഉണക്കിയത്
ദിവസവും സന്ധ്യക്ക് പുകച്ചാൽ
രാത്രികാലത്തു ഉണ്ടാകുന്ന പൂച്ചി ശല്യം
കൊതുകു ശല്യം ഇവകൾ വീട്ടിൽ
ഉണ്ടാകില്ല .
ആവാരംപൂ ഉണക്കി പൊടിച്ചത് ,പച്ച
പയർ പൊടി ,ചീയാക്കായ്
സമ അളവ് എടുത്തു
കുഴച്ചു തലയിൽ തേച്ചു പിടിപ്പിച്ചതി
നു ശേഷം കുളിച്ചാൽ താരൻ
,ചൊറിച്ചിൽ , മുടി കൊഴിച്ചിൽ ,തുടങ്ങിയവ
ഭേദമാകും .തലമുടി ആരോഗ്യമുള്ളതും കറുത്ത
നിറമുള്ളതും ആകും .
ആവാര വേര് ഉണക്കി പൊടിച്ചു
സൂക്ഷിച്ചു വെക്കുക .അതിൽ നിന്നും
10 ഗ്രാം തിളപ്പിച്ച വെള്ളത്തിൽ ഇട്ടു
കുടിച്ചാൽ എല്ലാ വിധ പനിയും
ശമിക്കും . കൂടാതെ പ്രമേഹവും നിയന്ത്രണവിധേയമാകും
.
ആവാര പൂ ചൂർണം
രാവിലെയും വൈകുന്നേരവും ഒരു നേരം
പത്തു ഗ്രാം വീതം തുടർച്ചയായി
കഴിച്ചാൽ PCOD എന്ന
ഗർഭാശയ മുഴകൾ ഇല്ലാതാകും .
ആവാര യുടെ ഇല ,പൂ
,കായ് ,പട്ട ,വേര് ഇവയുടെ
ചൂർണം തിളപ്പിച്ച വെള്ളത്തിൽ ഇട്ടു
ചായപോലെ കുടിച്ചാൽ ടൈപ്പ് 2 പ്രമേഹം
നിയന്ത്രണമാകും .പുരുഷ ശക്തി കൂടും
,ശുക്ള ധാതുവില അണുക്കളുടെ എണ്ണം
വർധിക്കും അണുക്കളുടെ motility വർധിക്കും ,മദ്യപാനം മൂലം
ഉണ്ടായ കരൾ രോഗങ്ങൾ
ശമിക്കും ,മലബന്ധം മാറും
മൂത്രാശയ രോഗങ്ങൾ ശമിക്കും .
കടപ്പാട്
: SS /db ൨൩.൪.൨൦൨൦