ഇന്നത്തെ
പാരമ്പര്യ വൈദ്യം : രക്ത കുറവ് ക്ഷീണം .(आज का देशी इलाज )२९.४.१६
പലരും പരാതി പ്പെടുന്ന ഒരു കാര്യം ആണ്
.തടിയുണ്ട് പക്ഷെ ഒന്നിനും കൊള്ളില്ല. കാണുന്ന
പൊണ്ണതടി വെറും വെള്ളം ആണ് .
ഇന്നത്തെ ഭക്ഷ്യ വസ്തുക്കള്‍ മിക്കതിലും ആരോഗ്യം
തരുന്ന സത്തുക്കള്‍ കാണില്ല .ജീവന്
ഇല്ലാത്ത ധാന്യങ്ങള്‍ , GMP പച്ചകറികള്‍ ,
മായം കലര്‍ന്ന പൊടികള്‍ രാസ വളം ചേര്‍ത്ത
ധാന്യങ്ങള്‍ എന്തിനു ഭക്ഷണത്തില്‍ പ്ലാസ്റിക് വരെ ഉരുക്കി ചേര്‍ത്തു മനുഷ്യനെ
തീറ്റിക്കുന്ന ദ്രോഹികള്‍ ആയ കച്ചവടക്കാര്‍
.ശരീരം അനങ്ങി ജോലി ചെയ്യാന്‍
മടിയുള്ള ആധുനിക തലമുറ .ഇതൊക്കെ അനുഭവിക്കണം
. അല്ലെ ?????????
മരുന്നുകള്‍ :
ആണ് കൈതയുടെ തടിയില്‍ നിന്നും താഴോട്ടുവളരുന്നവേരിന്റെ തൊലി -10 ഗ്രാം
ബീറ്റ് റൂട്ട് - 250 ഗ്രാം
അപ്പിള് - 250 ഗ്രാം
ഈന്ത പ്പഴം – 200 ഗ്രാം
പഞ്ചസാര – ആവശ്യത്തിനു
നാടന്‍ പശുവിന് നെയ്യ് - 50 – 100 ഗ്രാം .വേണമെങ്കില്‍ അളവ് കൂട്ടാം
ചെയ്യണ്ട വിധം :
കൈത വേരിന്റെ തൊലി പത്തു ഗ്രാം ചെത്തി എടുത്തു ചെറു കഷണങ്ങള്‍ ആക്കി ഒരു
പാത്രത്തില്‍ വെള്ളം ഒഴിച്ച് അതില്‍ ഇട്ടു
ഒരു മണിക്കൂര്‍ കുതിര്‍ക്കണം .ബീറ്റ് റൂട്ട് തൊലി കളഞ്ഞും ആപ്പിള്‍ കുരു കളഞ്ഞും തൊലിയോട്
കൂടിയും ഈന്തപ്പഴം കുരു കളഞ്ഞു കുഴമ്പു പരുവത്തില്‍ വെവ്വേറെ അരച്ചെടുക്കണം .
കുതിര്‍ന്ന കൈത വേരു തൊലിവെള്ളത്തോടൊപ്പം അടുപ്പില്‍ വെച്ച് നല്ലവണ്ണം വേവിക്കുക
അതോടൊപ്പം അരച്ച് വെച്ചിരിക്കുന്ന ബീറ്റ് റൂട്ട്
ചേര്‍ത്തു നല്ലവണ്ണം വെന്തു കഴിയുമ്പോള്‍ അതില്‍ ആപ്പിള്‍ കുഴമ്പു ഈന്ത പഴം കുഴമ്പു ചേര്‍ത്ത് നല്ലവണ്ണം ചൂടായി വരുമ്പോള്‍ അതില്‍ നെയ്യും പഞ്ചസാരയും ചേര്‍ത്തു ലേഹ്യ പാകത്തില്‍
കിണ്ടി എടുക്കുക. ജലാംശം അല്പം പോലും ഉണ്ടാകരുത് .നെയ്യ് വേണം എങ്കില്‍ കൂടുതല്‍
ചേര്‍ക്കാം .ആറിയതിനു ശേഷം കണ്ണാടി
കുപ്പിയില്‍ ആക്കി സൂക്ഷിക്കുക .നെയ്യ്
കൂടുതല്‍ ചേര്‍ത്താല്‍ കൂടുതല്‍
ദിവസം കേടു കൂടാതെ ഇരിക്കും .ഇതില്‍
നിന്നും കുട്ടികള്‍ക്ക് അന്‍പതു ഗ്രാം വീതവും മുതിര്‍ന്നവര്‍ നൂറു ഗ്രാം
വീതവും ദിവസവും കഴിച്ചാല്‍ രക്തത്തിന്റെ
അളവ് കൂടും .Hb കൂടും ക്ഷീണം മാറും
സത്തുക്കള്‍ കൂടും .ശരീരത്തിന്റെ പ്രതിരോധ ശക്തി കൂടും ആകെ ഉന്മേഷം ഉണ്ടാകും .
കടപ്പാട് : പാരമ്പര്യ വൈദ്യന് .db.൨൯.൪.