Thursday, November 5, 2015

ഇന്നത്തെ പാരമ്പര്യ വൈദ്യം : നാവില്‍  രുചി  അറിയാനാവാത്ത  അവസ്ഥ .(आज का देशी इलाज )६ ,११.१५

ദീര്‍ഘകാല മദ്യപാനം നടത്തുന്നവര്‍ , ലഹരി  ഉപയോക്താക്കള്‍ . പുകയില കൂട്ടി മുരുക്കുന്നവര്‍  തുടങ്ങി  പല കാരണങ്ങള്‍  കൊണ്ട് നാവിലെ രുചി മുകുളങ്ങള്‍  നശിച്ചു  എന്ത്  ഭക്ഷണം  കഴിച്ചാലും   ഷഡ് രസങ്ങള്‍  തിരിച്ചറിയാനുള്ള നാവിന്റെ  കഴിവ് കെട്ടു  പോകുക . കഴിക്കുന്ന  ഭക്ഷണത്തിന്റെ     രസം  നാവില്‍നിന്നും  തലച്ചോറിലേക്ക്  പോകുമ്പോള്‍  രസം തിരിച്ചറിയാതെ , അതിനനുസരിച്ചുള്ള  ദഹന രസങ്ങള്‍  ചുരത്താന്‍  തലച്ചോര്‍ പറയാതെ  എന്തോ ഏതോ  വാരി മണ്ണിനു  സമം  കഴിച്ചു  രോഗികള്‍ ആയവര്‍ക്ക്  വേണ്ടി പാരമ്പര്യ  വൈദ്യത്തില്‍   പറയുന്ന  ഒരു അടുക്കള  മരുന്ന് :-

മരുന്നുകള്‍ :

ഗണപതി നാരകത്തിന്റെ ഇല  -5 എണ്ണം
വെളുത്തുള്ളി  -10 ഗ്രാം
ചുവന്നുള്ളി  -20 ഗ്രാം
പെരുംജീരകം  -5 ഗ്രാം
കറുവാപ്പട്ട  പൊടിച്ചത് -അര ഗ്രാം -   1 ഗ്രാം വരെ  .അതില്‍കൂടരുത്
അയമോദകം  -5 ഗ്രാം
പെരുംകായം  പൊടിച്ചത്  - ഒരു  നുള്ള്

ചെയ്യണ്ട  വിധം :

പെരും ജീരകം , അയമോദകം  ഇവകള്‍  പച്ച മണംമാറുന്നത്  വരെ (പൊന്‍ നിറം )   വറുക്കണം .അതില്‍ 250 മില്ലി വെള്ളം ഒഴിച്ച്  ചൂടായി  വരുമ്പോള്‍  ഗണപതി നാരകം ഇല ചെറുതായി നറുക്കി ഇടണം  അതോടൊപ്പം  വെളുത്തുള്ളി ചുവന്നുള്ളി   ഇവകള്‍ ചെറുതായി നറുക്കി ഇടണം. കറുവാപ്പട്ട  പൊടിച്ചതും  പെരുംകായം പൊടിച്ചതും ചേര്‍ത്തു  നല്ലവണ്ണം  തിളപ്പിച്ച്‌   ഇലകള്‍  വെന്തതിനു ശേഷം  ഊറ്റി  അരിച്ചെടുക്കുക . മുതിര്‍ന്നവര്‍  ഒരു നേരം  2 ടേബിള്‍സ്പൂണ്‍  വീതം കഴിക്കാം  .കുടുമ്പത്തില്‍   എല്ലാവര്‍ക്കും  കഴിക്കാം .ഇടയ്ക്കു  ഇടയ്ക്കു  ഇത് രസം  പോലെ   കഴിക്കുന്നത്  നാവിലെ  രുചി  മുകുളങ്ങളെ  ഉത്തേജിപ്പിക്കും . നാവിനു   പ്രശ്നം  ഉള്ളവര്‍   തുടര്‍ന്ന്   കഴിക്കുന്നത്‌   വളരെ നന്ന് .ഡോസ്  കൂട്ടരുത് . രോഗം   ഇല്ലാത്തവര്‍  കഴിക്കുന്നതു  രുചി മുകുളങ്ങളെ  ഉത്തേജിപ്പിച്ചു  രുചി    ക്യാന്‍സര്‍  പോലെ ഉള്ള രോഗങ്ങള്‍ നാവിലും കവിളിലും വരുന്നത്  തടയും  എന്ന് പാരമ്പര്യ വൈദ്യന്‍ .

കടപ്പാട് :പാരമ്പര്യ വൈദ്യന്‍ .db.൬.൧൧ .൧൫




No comments:

Post a Comment