Sunday, November 1, 2015

ഇന്നത്തെ പാരമ്പര്യ വൈദ്യം : തലമുടി വളരാന്‍.(आज का देशी इलाज )१,११.१५
പലരുടെയും ഒരുപ്രശ്നംആണ് മുടികൊഴിച്ചില്‍, മുടിമുറിയുക, മുടിയുടെ അറ്റം പിളരുക ,മുടിചെമ്പിക്കുകവളര്‍ച്ച മുരടിക്കുക, താരന്‍ , എന്നിവ ഉണ്ടാകുന്നതു പോഷകാഹാര കുറവ്യ്ക്ക്, രാസവളം ഹോര്‍മോണ്‍ കലര്‍ന്ന ഭക്ഷണം ജങ്ക് ഫുഡ് , നാവിന്റെരുചി എന്നതില്‍ കവിഞ്ഞു പോഷകഗുണം ഇവയില്‍ഉണ്ടാകുന്നില്ല . ആരോഗ്യഭക്ഷണം കഴിക്കാതെ കണ്ണില്‍കണ്ടതൊക്കെ വലിച്ചു വാരി തിന്നുന്നു എന്നതില്‍കവിഞ്ഞു ശരീരത്തിന് ആവശ്യമുള്ളത് ഒന്നുംകൊടുക്കുന്നില്ല . ശരീരത്തിലെ ന്യൂട്രീഷന്‍ കണക്കു പുസ്തകത്തില്‍ എപ്പോഴും ടെഫിസിറ്റ് കണക്കു .ഇവകള്‍ അകാലവാര്ധക്യത്തിലേക്ക് എത്തിക്കുന്ന മുഖ്യഘടകങ്ങള്‍ ആണ്. തലമുടിക്ക് - ചിലകൃഷിക്ക് അടിവളം കൊടുക്കുന്നത് പോലെമേല്‍ വളം ചെയ്തു ഒരുചെറിയ പരിഹാരം പാരമ്പര്യ വൈദ്യം പറയുന്നു.
മരുന്നുകള്‍ :
ചണ നാരു -5 ഗ്രാം
രാമച്ചം -5 ഗ്രാം
ആവാരംപൂ ഉണങ്ങിയത്‌ - 5 ഗ്രാം
എള്ള് എണ്ണ =100 മില്ലി
ചെയ്യണ്ട വിധം:
ചണ നാരുകള്‍ പിരിയാതെവേര്‍തിരിച്ചു എടുത്തു വെക്കുക. ഒരുപാത്രത്തില്‍ എള്ള് എണ്ണ ഒഴിച്ച് അതില്‍ചണം, രാമച്ചം, ആവാരംപൂ ഉണങ്ങിയത്‌ ചേര്‍ത്തു ചൂടാക്കി എണ്ണ കാച്ചുന്നപാകത്തില്‍ ചെറുതീയില്‍കാച്ചിഇറക്കിവെക്കുക. അരിക്കാതെ അങ്ങനെതന്നെ 3 ദിവസംവെക്കണം. അതിനുശേഷം 500 മില്ലി എള്ള് എണ്ണ ചേര്‍ത്തു സൂര്യപാകം മൂന്നുമണിക്കൂര്‍ സമയംചെയ്യണം എന്നിട്ട് എടുത്തു അരിച്ചുവെച്ച് തലയില്‍തേച്ചാല്‍ തലക്കുതണുപ്പ്കാഴ്ചശക്തിവര്‍ദ്ധിക്കും, ചെവിയുടെകേള്‍വിശക്തികൂടും, മൂക്കിന്റെഘ്രാണ ശക്തി കൂടും. താരന്‍ പോകും തലയില്‍ മുടി ഇല്ലാതെ ഉള്ളഇടത്തില്‍ കിളിര്‍ക്കാന്‍ തുടങ്ങും .തലയില്‍ തണുപ്പുണ്ടാക്കുന്ന ഈഎണ്ണ മഴക്കാലത്ത് തേക്കരുത് . ഇതുതലക്കുമാത്രംതേക്കാന്‍ ഉള്ളഎണ്ണ താടിയും മീശയും ഇത്കൊണ്ട് വളരില്ല .ഈഎണ്ണയില്‍നിന്നും 5 മില്ലി എണ്ണ എടുത്തുഅതില്‍ 10 മില്ലി വെളിച്ചെണ്ണ ചേര്‍ത്തു തലയില്‍ തേക്കണം. എക്കാരണം കൊണ്ടുംവെളിച്ചെണ്ണ ചേര്‍ക്കാതെ തലയില്‍ തേക്കരുത് . (മരുന്നുണ്ടാക്കാന്‍ കൊടുത്തിരിക്കുന്ന അളവ് തൂക്കങ്ങള്‍ റേഷ്യോ കണക്കാക്കാന്‍) .**********തലക്കു ഈഎണ്ണ തേക്കുന്നതു മൂ ലംചിലര്‍ക്ക് ജലദോഷം ഉണ്ടാകാന്‍ സാദ്ധ്യത*****
കടപ്പാട്: പാരമ്പര്യവൈദ്യന്‍ .db.൧.൧.൧൫



1 comment:

  1. aavaram poov acaciayude poovu ano? chana naru angadikadyil kittanilla pinne evide kittum

    ReplyDelete