Thursday, November 12, 2015

ഇന്നത്തെ പാരമ്പര്യ വൈദ്യം : മുഖ കാന്തി .(आज का देशी इलाज )१२.११.१५
പലര്‍ക്കും മുഖം മുഖക്കുരു പാടുകള്‍ ,കറുത്ത പാടുകള്‍ ,മുഖക്കുരു നുള്ളി കളഞ്ഞു കുഴികള്‍ കണ്ടാല്‍ വൃത്തികെട് .അതോടൊപ്പം മുഖത്തു കരിവാളിപ്പ് ഇവകള്‍ മാറ്റാന്‍ പാരമ്പര്യ വൈദ്യം പറയുന്ന മരുന്ന് നോക്കാം
മരുന്നുകള്‍ :
പപ്പായ പഴം -20 ഗ്രാം
മുത്തങ്ങ സമൂലം -5ഗ്രാം
മുള്ള് മുരിക്ക് കമ്പ് -20ഗ്രാം
ബദാം പരിപ്പ് -3 എണ്ണം
കസ്കസ് - 2 ഗ്രാം .
ചെയ്യണ്ട വിധം .
മുള്ള് മുരിക്കിന്‍ കമ്പിന്റെ തൊലി മുള്ളോടു ചേര്‍ത്തു ഉരിച്ചെടുത്തു നല്ലവണ്ണം അരച്ച് കുഴമ്പ് പരുവത്തില്‍ ആക്കി വെക്കുക .മുത്തങ്ങ കിഴങ്ങും ഇലയും ചേര്‍ത്തു അരച്ച് ബദാം പൊടിച്ചതും കസ്കസ് പൊടിച്ചതും ചേര്‍ത്തു നല്ലവണ്ണം യോജിപ്പിച്ചു വെക്കുക . പപ്പായ കുരു കളഞ്ഞു അകത്തെ മാംസം മാത്രം ചെറു കഷണങ്ങള്‍ ആക്കി കുഴമ്പ് പരുവത്തില്‍ അരച്ചെടുക്കുക . ഇതോടൊപ്പം മറ്റു അരച്ച് വെച്ചിരിക്കുന്ന ചേരുവകള്‍ ചേര്‍ത്തു കുഴച്ചു എടുക്കുക . ഈ കുഴമ്പു രാവിലെ മുഖത്ത് തേച്ചു പിടിപ്പിക്കുക . രണ്ടു മണിക്കൂര്‍ കഴിഞ്ഞു ശിക്കക്കായ്‌ (ചീയക്കായ് ) കൊണ്ട് നല്ലവണ്ണം കഴുകുക . സോപ്പ് ഉപയോഗിക്കരുത് . മുഖത്തു പൌഡര്‍ , ക്രീമുകള്‍ ഉപയോഗിക്കരുത് .രാത്രിയില്‍ ഈ കുഴമ്പു തേക്കരുത്. തുടര്‍ച്ചയായി 90
ദിവസം മുഖത്ത് പുരട്ടിയാല്‍ മുഖത്തിന്റെ കറുപ്പ് നിറം മാറി സ്വാഭാവിക നിറം വരും .മുഖത്തിന്‌ പൊലിമയുണ്ടാകും.
കടപ്പാട് : പാരമ്പര്യ വൈദ്യന്‍ .db.൧൨.൧൧.൧൫


2 comments: