Tuesday, November 10, 2015


ഇന്നത്തെ പാരമ്പര്യ വൈദ്യം : ഗര്‍ഭമലസല്‍.(आज का देशी इलाज )१०.११.१५
പല വിവാഹിതയായ യുവതികളും അനുഭവിക്കുന്ന ഒരു പ്രശ്നം ആണ് ഗര്‍ഭ ധാരണം നടക്കുന്നില്ല , ഗര്‍ഭം അലസി പോകുക .അഥവാ ഗര്‍ഭം ധരിച്ചാല്‍ കിടക്കയെ പ്രസവം വരെ ശരണം പ്രാപിക്കണ്ട ഗതികേട് . ഇവര്‍ക്ക് പാരമ്പര്യ വൈദ്യം പറയുന്ന ഒരു മരുന്ന് നോക്കാം .ലക്ഷ കണക്കിന് പണം ചിലവഴിക്കണ്ട .നമുക്ക് ചുറ്റും ഉള്ള മരുന്നുകള്‍ ആണിവ .
മരുന്നുകള്‍ :
ഇലന്തയുടെ ഇല -10 എണ്ണം ( ഇലന്ത പ്പഴം ഈ മരത്തിലേതു ആണ് )
ചിത്തിര പാല ഇലയും അറിയും ചേര്‍ത്തു -ഒരു നെല്ലിക്ക അളവ്
ചുവന്നുള്ളി - 3 എണ്ണം
ഇലന്ത മരത്തിലെ ഇല പറിച്ചെടുക്കുമ്പോള്‍ സൂക്ഷിക്കുക . ഇലകള്‍ നല്ലവണ്ണം കഴുകി ശുദ്ധിയാക്കി അതോടൊപ്പം ചിത്തിരപാലയും ചുവന്നുള്ളിയും ചേര്‍ത്തു ചവച്ചരച്ചു തിന്നുക . മാസമുറ സമയത്ത് 7 ദിവസം രാവിലെ കഴിക്കുക .അണ്ഡാശയം അണ്ഡ കോശം ഗര്‍ഭാശയം ഇവകള്‍ ബലപ്പെടുന്നതോടൊപ്പം ആരോഗ്യമുള്ള അണ്ഡം ഉല്‍പ്പാദിപ്പിക്കും,ഗര്‍ഭാശയം ശുദ്ധിയാകും .
കടപ്പാട് : പാരമ്പര്യ വൈദ്യന്‍. db.൧൦.൧൧.൧൫

1 comment: