Monday, October 7, 2019

നാഗ മല്ലി




                                            നാഗമല്ലി 



നാഗ മല്ലി ,കലികൈ ,ഉരകമല്ലി എന്ന് തമിഴിലും നാഗമല്ല ,പുഴുക്കൊല്ലി എന്ന് മലയാളത്തിലും Botanical name : Rhinacanthus nasutus എന്ന പേരുള്ള നാഗമുല്ലയുടെ ഉപയോഗങ്ങൾ അറിയുക
തോൽ വ്യാധികൾ ,ഇലയും വേരും ആന്റി സെപ്റ്റിക് ഗുണമുള്ളതും കൃമിജങ്ങളായ രോഗങ്ങൾ , കുഷ്ഠം , എക്സിമ ,പുഴുക്കടി ,ചൂട് കുരു , herpes ,scurvy (മോണ രോഗം )വീക്കം , ക്യാൻസർ , goitre (തയ്റോയ്ഡ് വീക്കം ) എന്നിവക്കുള്ള ഔഷധകൂട്ടുകളില് ഉപയോഗിക്കുന്നു .
ഫ്രഷ് ആയി എടുത്ത വേരും ഇലയും അരച്ച് നാരങ്ങാ നീരിൽ കലക്കി തേച്ചാൽ പുഴുക്കടി യും അത് പോലുള്ള ചർമ്മ രോഗങ്ങൾ ശമിക്കും . ഇതിന്റെ വേര് പാലിൽഇട്ടു പുഴുങ്ങി കുടിക്കുന്നത് ലൈംഗിക തൃഷ്ണ വർധിപ്പിക്കാൻ നന്ന് എന്ന് ചില പ്രദേശങ്ങളിലെ വൈദ്യന്മാർ പറയുന്നു . കൂടാതെപാമ്പിൻ വിഷത്തിനും നല്ലതെന്നു പറയുന്നു . രക്ത സമ്മർദ്ദം കുറക്കാനും ഉപയോഗിക്കുന്നു .പ്രമേഹം ,കരൾ രോഗങ്ങൾ ,ബ്രെസ്റ് ക്യാൻസർ ,കുടൽ രോഗങ്ങൾ , മൂത്രാശയ രോഗങ്ങൾ ,ചുമ , ശ്വാസകോശ സംബന്ധിയായ ക്ഷയം ,അന്ന
നാളത്തിലുണ്ടാകുന്ന ക്ഷയം ,നാസാ രോഗങ്ങൾ, ബ്രോങ്കൈറ്റിസ് ,ശ്വാസ നാള രോഗങ്ങൾ ഇവക്കൊക്കെ ഇതിന്റെ ഭാഗങ്ങൾ ഉപയോഗിക്കുന്നു .
ഇല, വേര് ,പൂ ഇവകൾ ഉപയോഗിക്കുന്നു
വയറ്റിലെ കൃമി,വിര ശല്യത്തിന് നാഗമല്ല ഇല വെള്ളത്തിൽ ഇട്ടു തിളപ്പിച്ച് അരിച്ചെടുത്ത് കുടിച്ചാൽ വിര നശിക്കും .
നാഗമുള്ള വേര് നിഴലിൽ ഉണക്കി പൊടിച്ചു പാലിൽ ചേർത്ത് തിളപ്പിച്ച് രാത്രി കിടക്കുന്നതിനു മുൻപ് കുടിച്ചാൽ രക്ത ശുദ്ധി ഉണ്ടാകും .
നടുവ് വേദന ക്കു ഇതിന്റെ ഇല അരച്ചു നടുവിന് പൂച്ചിട്ടാൽ വേദന ശമിക്കും .
കടപ്പാട് : db ൧൪ .൯.൨൦൧൯

No comments:

Post a Comment