Sunday, December 13, 2015

ഇന്നത്തെ പാരമ്പര്യ വൈദ്യം : കാഴ്ച മങ്ങുന്നതിനു .(आज का देशी इलाज )१४.१२.१५

കാഴ്ചകുറവ് ഒരുപ്രശ്നം ആണ്. അമിത കമ്പ്യൂട്ടര്‍ ഉപയോഗം, മൊബൈലില്‍കുത്തിഇരുന്നുള്ള കളി പിന്നെ ജങ്ക് ഫുഡും. കൂടുതല്‍ പറയുന്നില്ല.
കാഴ്ച കുറവ് പരിഹരിക്കാന്‍ വീട്ടില്‍ഉണ്ടാക്കികഴിക്കാന്‍ഒരുമരുന്ന് പറയുന്നു.
മരുന്നുകള്‍:
പുത്തരിച്ചുണ്ട ഇല ( തൂതുവള ) - 10 ഗ്രാം
കറിവേപ്പില - 10 ഗ്രാം
വറ്റല്‍മുളക് - ഒരെണ്ണം
കൊത്തമല്ലി -20ഗ്രാം
ഇഞ്ചി -1ഗ്രാം
വാളന്‍പുളി -1/2 (അര) ഗ്രാം
എള്ള് എണ്ണ - ആവശ്യത്തിനു (നാടന്‍പശുവിന്‍ നെയ്യ് ഉത്തമം)
പനംചക്കര -20 ഗ്രാം
ചെയ്യണ്ട വിധം:
എള്ള് എണ്ണ ഒരു പാത്രത്തില്‍ ഒഴിച്ച് അതില്‍ കൊത്തമല്ലി, തൂതുവള ഇല കറിവേപ്പില , വറ്റല്‍ മുളക് ഇവകള്‍ ഇട്ടു പൊന്‍ നിറംആകുന്നതു വരെ വറുക്കുക. ബാക്കി ചേരുവകള്‍ ചേര്‍ത്തു നല്ലവണ്ണം അരച്ച് സൂക്ഷിച്ചു എടുത്തു വച്ച് ഭക്ഷണത്തിന്റെ കൂടെയോ അല്ലാതെയോ 10 ഗ്രാം വീതം ഓര്‍ദിവസംകഴിക്കുക. തുടര്‍ന്ന് 48 ദിവസം കഴിച്ചാല്‍ കണ്ണ് തെളിയും.കണ്ണിന്റെമങ്ങല്‍ മാറും. കാഴ്ച മങ്ങല്‍ ഉള്ളവര്‍ ഉദയ സൂര്യനെ അതി രാവിലെ നോക്കുന്നത് കൂടുതല്‍പ്രയോജനം ചെയ്യും.
കടപ്പാട്: പാരമ്പര്യവൈദ്യന്‍.db.൧൪.൧൨.൧൫


No comments:

Post a Comment